മിസൈല് ഇടപാട് ആന്റണി ഉത്തരം പറയാത്ത ചോദ്യങ്ങള്‍ എന്ന പേരില് ഞാനൊരു പോസ്ട്ടിരുന്നു.അതിലെ ചോദ്യങ്ങള്‍ക്കൊന്നും ആരും ഒരു മറുപടിയും തന്നില്ല.അതെല്ലാം ഒന്നുകൂടി ഇടുന്നു .ഉത്തരം കിട്ടിയില്ലെങ്കില്‍ അഴിമതിയുടെ കാര്യം ഉറപ്പിക്കാം എന്ന് തോന്നുന്നു.
ഇസ്രയേലുമായുള്ള മിസൈല്‍ കരാറിനെപ്പറ്റി പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ഇന്നലെ ആദ്യമായി പ്രതികരിച്ചു- ഇതില്‍ അഴിമതിയില്ല''. അഴിമതി ഉണ്ടെങ്കില്‍ കരാറില്‍ നിന്നു പിന്‍മാരം എന്നും പറഞ്ഞു.നല്ല കാര്യം എന്നാല്‍ പല ആരോപനങള്‍ക്കും ആന്റണി മറുപടി പറഞ്ഞില്ല.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍-
1)240 മൈല്‍ വരെ ദൂരപരിധിയുള്ള അമേരിക്കന്‍, ഫ്രഞ്ച്, റഷ്യന്‍ മിസൈലുകള്‍ വിപണിയിലുള്ളപ്പോള്‍ വെറും 70 കിലോമീറ്റര്‍ മാത്രമുള്ള മിസൈല്‍ വാങ്ങാന്‍ എന്തിന് ഇസ്രയേലിനെ സമീപിച്ചു ?
2)എന്ത് കൊണ്ടു മിസൈല്‍ ഗവേഷണത്തിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചില്ല?
3)മിസൈല്‍ വിക്ഷേപിച്ച ശേഷവും ലക്ഷ്യം നോക്കി ദിശ മാറ്റാനുള്ള സീക്കര്‍ ടെക്നോളജി ഇസ്രയേല്‍ ഇന്ത്യക്കു കൈമാറില്ല.ഇതു എന്തുകൊണ്ട് ?
4)വാറന്‍റി, ബാങ്ക് ഗാരന്‍റി, ഫിനാന്‍സിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍പോര്‍ട്ടേഷന്‍ തുടങ്ങിയ ഇനങ്ങളാണ് ബിസിനസ്
ചെലവിനത്തില്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതൊക്കെ ഉത്പന്നവിലയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്എന്നാല്‍, 6% ബിസിനസ് എക്സ്പെന്‍സസ് എന്ന കാര്യത്തെപ്പറ്റി കരാറില്‍ പറയുന്നുമില്ല പിന്നെ എന്തിനാണ് 600കോടി ഉപയോഗിച്ചത് ?
5) ബാരക് മിസൈല്‍ ഇടപാടില്‍ ആരോപണവിധേയരായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസിനെപ്പറ്റിയും ഇസ്രയേല്‍ കമ്പനി റാഫേലിനെപ്പറ്റിയും സിബിഐ അന്വേഷണം തുടരുകയാണ്. എന്നാല്‍, ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, രാജ്യരക്ഷയ്ക്കു പ്രാമുഖ്യം നല്കി ഇതേ കമ്പനിയുമായിത്തന്നെ മിസൈല്‍ കരാറില്‍ എര്പെടാനുള്ള അടിയന്തര സാഹചരിയം എന്തായിരുന്നു.?
6)ഇടനിലകാരെ മാറ്റിയാണ് കുറച്ചു നാളായി ആയുധ കരാറുകളില്‍ എര്പെട്ടിരുന്നത്.ഈ കരാറില്‍ ആ നിലപാട് മാറ്റിയത് എന്തിനായിരുന്നു?
7)അഴിമതി ഉണ്ടെങ്കില്‍ കരാര്‍ രട്ധാക്കും ര്‍ന്നു ആന്റ്റണി പക്ഷെ ഇടപാടിനെ കുറിച്ചു അന്യോക്ഷിക്കാതെ എങ്ങനെ ആണ് അതില്‍ അഴിമതി ഉണ്ടോ എന്നറിയുന്നത്?
കടപ്പാട് മെട്രോ വാര്‍ത്ത.
Thursday, April 23, 2009
Friday, April 10, 2009
Thursday, April 9, 2009
സിഖുകാരെ നിങ്ങള്‍ വീണ്ടും തീവ്ര വാദികള്‍ ആക്കുന്നു
പഞ്ചാബ് പുകഞ്ഞ ഒരു സമയം ഉണ്ടായിരുന്നു.അന്ന് സ്വാര്‍ത്ഥ തല്പരിയത്തിനു സിഖ് തീവ്രവാദികളെ വളര്‍ത്തിയത് ഇന്ദിര ഗാന്ധി ആയിരുന്നു എന്നാണു തിരുവനതപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ പറഞ്ഞതു.അതെത്രമാത്രം ശരി ആണ് എന്നെനിക്കറിയില്ല.പക്ഷെ ഇപ്പോള്‍ കോണ്‍ഗ്രസ് തീകൊള്ളികൊണ്ടാണ് തല ചൊറിയുന്നത്.ഇതെന്തു നീതി ഇതെന്തു ന്യായം എന്ന് സിഖ്കാര്‍ ചോദിക്കുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ഇന്ത്യയില്‍ ആര്‍ക്കു കഴിയും.അവര്‍ നീതിക്കായി കാത്തിരുന്നത് ഒന്നും രണ്ടും വര്‍ഷം അല്ല.നീണ്ട ഇരുപത്തി അഞ്ചു വര്‍ഷം ആണ്.
കോണ്‍ഗ്രസ്സ് നേതാക്കന്മാരുടെ അനുഗ്രശംസകൊളോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയപ്പോള്‍ ജീവന്‍ നഷ്ട്ടപെട്ടത് ആയിരകന്ക്കിനു സിഖുകര്‍ക്കയിരുന്നു. നൂറു കണക്കിന് സിഖ് സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപെട്ടു.ഇന്നും നൂറു കണക്കിന് സിഖുകാര്‍ രെക്ത സാക്ഷികളായി ജീവിക്കുന്നു.തന്‍റെ ഭര്‍ത്താവിനെ കോണ്‍ഗ്രെസുകര്‍ വെട്ടി അരിഞ്ഞ് കൊന്നു തള്ളിയത് അറിഞ്ഞു തന്‍റെ മക്കളെ എങ്കിലും രെക്ഷിക്കണം എന്ന് വിചാരിച്ചു തന്‍റെ മക്കളെയും ഭര്‍ത്താവിന്‍റെ സഹോദരിയുടെ മകനെയും ഒളിപ്പിച്ചു ഇരുത്തിയിട്ട് തന്‍റെ വീട്ടിലേക്കു ആര്‍ത്തലച്ചു വന്ന കോണ്‍ഗ്രസ് നരാധമന്‍ മാരുടെ മുന്നിലേക്ക് എന്നെ കൊന്നോള് എന്ന് കരഞ്ഞു കൊണ്ട് ചെന്ന സ്ത്രീയെ കെട്ടിയിട്ടു അവര്‍ ഒളിപ്പിച്ചു നിര്‍ത്തിയ മൂന്നു പേരെയും കണ്ടു പിടിച്ചു അവരുടെ മൂന്ന് പേരുടെയും നീണ്ട മുടി അഴിച്ചു പരസ്പരം കൂട്ടി കെട്ടിയിട്ടു.അവരുടെ മുന്‍പില്‍ വച്ച് ആ സ്ത്രീയെ ബലാസംഗം ചെയ്ത ആ നരാധമന്‍ മാര്‍ അവരുടെ മുന്‍പില്‍ വച്ച് ആ മൂന്നു കുട്ടികളെയും മണ്ണെണ്ണ ഒഴിച്ച് തീ വച്ച് കൊന്ന കഥ മൂന്നു നാലു മാസം മുന്‍പ് അവര്‍ വിവരിച്ചത് വായിച്ചത് ഓര്‍ക്കുന്നു.ചിദംബരത്തെ ചെരുപ്പ് എറിഞ്ഞ ജര്‍ണയില്‍ സിങ്ങിനും ഉണ്ട് ഒരു കഥ പറയാന്‍ അന്ന് കുട്ടി ആയിരുന്ന ജെര്‍യൈല്നെഅദ്ദേഹത്തിന്‍റെ അമ്മ രെക്ഷിച്ചത് അദ്ദേഹത്തിന്‍റെ നീണ്ട മുടി അഴിച്ചു പെണ്‍കുട്ടികളെ പോലെ പിന്നി കെട്ടിയും മറ്റും പെന്‍ വേഷം കെട്ടിച്ചാണ് രെക്ഷിച്ചത്.
അന്ന് മുതല്‍ അവര്‍ ഇന്ത്യയിലെ ഭരണ കൂടത്തില്‍ നിന്നും നീതി ലഭിക്കും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് അന്ന് മുതല്‍ അതിനു വേണ്ട ശ്രെമതിലായിരുന്നു.അതിനു കല താമസം ഉണ്ടായിട്ടും അവര്‍ പ്രേകൊപിതര്‍ ആയില്ല എന്ന് എടുത്തു പറയേണ്ടത് ഉണ്ട്.(ഇവിടെ നമ്മുടെ കൊച്ചു കേരളത്തില്‍ രണ്ടാം മാറാട് കലാപത്തിനുള്ള മുഖ്യ കാരണങളില്‍ ഒന്ന് ഒന്നാം മാറാട് കലാപത്തിലെ പ്രതികള്‍ക്ക് എതിരെ അന്നത്തെ ആന്റണി സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതും മറ്റു നിയമ നടപടികള്‍ സീകരിക്കാത്തതും ആണ്.)അവരില്‍ കണ്മുമ്പില്‍ ഭര്‍ത്താവിനെ മക്കളെ സഹോദരങ്ങളെ നഷ്ട്ട പെട്ടവര്‍ ഉണ്ട്.ബലാല്‍സംഗം ചെയ്യപെട്ടവരുണ്ട്.ജീവിതം പണയം വച്ച് സബാതിച്ചതെല്ലാം നഷ്ട്ടപെട്ടവരുണ്ട് .ഇരകളും പല പ്രതികളും ഇതിനിടക്ക് മരണപെട്ടു എങ്കിലും ശേഷിച്ചവര്‍ ക്ഷേമയോടെ കാത്തിരുന്നു.ഇതിനിടക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്‍ കുറ്റവാളിയായി ടൈറ്റ്ലര്‍ ഉള്‍പെടെ ഉള്ളവരെ പ്രേതിചെര്‍ത്തു റിപ്പോര്‍ട്ട് സമര്‍പിച്ചിരുന്നു.എന്നാല്‍ സി ബി ഐ അത് പൂര്‍ണമായി തള്ളി കൊണ്ട് ടൈറ്റ്ലര്‍ ഉള്‍പെടെ ഉള്ള കോണ്‍ഗ്രസ് നേതാകാന്‍ മാരെ കുറ്റവിമുക്തന്‍ ആക്കുകയാണ് ചെയ്തത്.സി ബി ഐ യെ രാഷ്ട്രീയ ലാഭത്തിനു മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും ഉപയോഗിക്കുന്നത് ഇത് ആദ്യമായിട്ടല്ല.ഇവര്‍ക്ക് മുന്‍പും കോണ്‍ഗ്രസ് കോടതിയെ പോലും തങ്ങളുടെ ഇഷ്ട്ടതിനു തിരിക്കാന്‍ ശ്രെമിച്ചിട്ടുണ്ട്.കോണ്‍ഗ്രെസ്സുകാര്‍ക്ക് ഇത് പുതിയ കാര്യം ആയിരിക്കില്ല .പക്ഷെ രാജ്യ സ്നേഹത്തിന്‍റെകാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സിഖ് സമൂഹത്തിന് ഇതി അപ്രതീക്ഷിതം ആണ്.
ടൈറ്റ്ലര്‍ പറഞ്ഞതുപോലെ അങ്ങയുടെ സ്ഥാനര്തിതം അല്ല നാടിനു അപമാനം മറിച്ച് അന്ന് ആയിരകണക്കിന് സിഖ്കാരെ കൊന്നുതള്ളിയവരെ ജനങ്ങള്‍ തന്ന അധികാരം ഉപയോഗിച്ചു സരെക്ഷിക്കുന്നതാണ് അപമാനം.താന്‍ കൂടി അംഗം ആയ സമുദായങ്ങളെ താന്‍ കൂടി അംഗമായ പാര്‍ട്ടികാര്‍ കൊന്നതിനു പഞ്ചാബില്‍ വരുമ്പോള്‍ പരസ്യമായി മാപ്പ് പറയുകയും ഡല്‍ഹിയില്‍ ചെന്നിട്ടു പ്രതികളെ രെക്ഷിക്കാന്‍ ശ്രെമിക്കുകയും ചെയ്യുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ പ്രവര്‍ത്തികള്‍ ആണ് ഇന്ത്യക്ക് അപമാനം.
it is shame for you mr manmohan sing
it is shame for you sonia gandhi.
Tuesday, April 7, 2009
കോണ്‍ഗ്രസുകാരെ പറ്റിക്കുന്ന കത്തോലിക്കാ പുരോഹിതര്‍
തിരെഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇടയലേഖനങ്ങള്‍ ഇറക്കി കോണ്ഗ്രസ് പ്രവര്‍ത്തകരുടെ സി പി എം വിരോധം സമര്‍ദ്ധമായി ഉപയോഗിക്കുകയാണ് കത്തോലിക്കാ സഭയിലെ ബുദ്ധി കേന്ദ്രങ്ങള്‍ .അത് തിരിച്ചറിയാതെ കെണിയില്‍ കുടുങ്ങി കത്തോലിക്കാ സഭ വിദ്യാഭാസ മേഖലയിലും മറ്റും നടത്തുന്ന കൊള്ളകള്‍ക്ക് ഓശാന പാടുന്നു കോണ്‍ഗ്രസുകാര്‍.പണ്ടു ഇതേ വിദ്യ നിങള്‍ക്കെതിരെ ആണ് കത്തോലിക്കാ സഭ ഉപയോഗിച്ചത് .അന്ന് സഭയുടെ ഇര ഇന്ത്യയുടെ പ്രധിരോധ മന്ത്രിയും കേരളത്തിലെ കോണ്‍ഗ്രസുകാരുടെ അഭിമാനവും ആയ എ കെ ആന്റണി ആയിരുന്നു.
1972ഇല്‍ ആന്റണി കണ്‍വീനര്‍ ആയിരുന്ന ഐക്യ മുന്നണി അന്ന് വിദ്യാഭ്യാസ രേംഗത്ത് മനെഞുമെന്റുകള്‍ക്ക് മൂക്കുകയരിടുക എണ്ണ ലക്ഷ്യത്തോടെ ഒരു നിയമ നിര്‍മാണത്തിന് ശുപാര്‍ശ ചെയ്തു .ഇതിനെതിരെ ഇന്നു നടത്തുംബോലെ വിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ടു കേരളം ഒട്ടാകെ റാലികള്‍ നടത്തി.ആന്റണി ആയിരുന്നു അവരുടെ കണ്ണിലെ കരടു.
തൃശൂര്‍ റാലിയില്‍ ബിഷപ്പ് ജോസഫ് കുണ്ടുകുളം പ്രസംഗിച്ചത് ഇങ്ങനെ ആയിരുന്നു.
ന്യൂനപക്ഷ അവകാശങ്ങള്‍ ആരെങ്കിലും അറബികടലില്‍ താഴ്ത്തുമെങ്കില്‍ കുറുവടി കൊണ്ടല്ല മഴുതായ കൊണ്ടാണ് ഞങ്ങള്‍ മറുപടി പറയുന്നത് എന്നായിരുന്നു ഇന്ന് കൂടെ കൂട്ടുന്ന കോണ്‍ഗ്രസുകാരെ അന്ന് വെല്ലുവിളിചത്.പറയുക മാത്രമല്ല പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്തു .72ജൂലായി 22നു യദ്രേസ്ചികമായി റാലിക്കിടയില്‍ പെട്ടുപോയ ആന്റണിയുടെ കഴുത്തില്‍ ഞെക്കി പിടിക്കുകയും മര്‍ദ്ധിക്കുകയും ചെയ്തു .ഒടുവില്‍ പോലീസെത്തിയാണ് ആന്റണിയെ രെക്ഷിച്ചത്.ആന്റണി മാത്രമല്ല സുധീരനും വിശ്വാസികളുടെ കയ്യുടെ ചൂട് അറിഞ്ഞു.
അന്ന് കോണ്‍ഗ്രസുകാരും നടത്തി റാലികള്‍ അന്ന് വിളിച്ച മുദ്രാവാക്യങ്ങള്‍ മറന്നു പോവരുത്.
"പണ്ടൊരു കാലം തെരുവിലിറങ്ങി യേശുദേവന്‍ കല്പിച്ചു
സീസറിനുള്ളത് സീസറിന് ദൈവത്തിനുള്ളത് ദൈവത്തിനുള്ളത്
ഇന്നിതാ നമ്മുടെ തെരുവിലിറങ്ങി ബിഷപ്പുമാര്‍ കല്പിച്ചു
ചിലവുകള്‍ എല്ലാം സര്‍ക്കാരിനുവരവുകള്‍ എല്ലാം ഞങള്‍ക്ക് "
"പാണ്ടന്‍ നായയുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല
പള്ളി പടയുടെ പുളിവടി ശല്യംപണ്ടേ പോലെ ഫലികുന്നില്ല"
അന്ന് കോണ്‍ഗ്രെസ്സിനെതിരയി സഭയാടെ കെണിയില്‍ ചാടിയത് കേരള കോണ്‍ഗ്രസുകാര്‍ ആയിരുന്നു.ഒടുവില്‍ സമരം പൊളിഞ്ഞു .അതിനു ശേഷം ആന്റണി അലസി പോയ വിമോചന സമരം എന്ന പേരില്‍ ഒരു ലേഖനം എഴുതി .അതും മറക്കരുത്
പണ്ടൊക്കെ ആണെങ്കില്‍ പള്ളിയും എന്‍ എസ് എസും ചേര്‍ന്ന് എതിര്‍ത്താല്‍ പിന്നെ കോണ്‍ഗ്രസിന്റെ പോടീ പോലും കാണുകയില്ല ഈ സമരത്തില്‍ നാടില്‍ അത്യാപത്ത് നടന്നാല്‍ പോലും പുറത്തിറങ്ങാത്ത തിരുമേനിമാര്‍ വരെ പുറത്തിറങ്ങി മതത്തിന്‍റെഎല്ലാ സ്വധീനങളും സമ്മര്‍ദ്ദങ്ങളും പ്രയോഗിച്ചു രണ്ടു മാസം സമരം ചെയ്തു എന്നിട്ടും സമരം വിജയിച്ചില്ല.എന്നാണ് ആന്റണി എഴിതിയത്
യദൃശ്ചീകം എന്ന് പറയട്ടെ ഇന്നത്തെ പോലെ അന്നും കത്തോലിക്കാ സഭ നിലപാടിന് എതിരായിരുന്ന സഭകളും ഉണ്ട്.അന്ന് യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത സമരത്തെ കളിയാക്കുകയും എതിര്‍ക്കുകയും ചെയ്തു.കുറെ നാള്‍ മുന്‍പ് പാട പുസ്തക വിവാദം ഉയര്‍ത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമി ആയ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലിത്ത പറഞ്ഞത് സാമൂഹ്യ പാഠം കമ്മ്യൂണിസം ആണെങ്കില്‍ ബൈബിളും കമ്മ്യൂണിസം ആണെന്നാണ്.സഭയുടെ വാദങ്ങള്‍ കേട്ട് കമ്മ്യൂനിസ്ട്ടു വിരോധം കൊണ്ട് സഭയെ ന്യായീകരിക്കുന്നവര്‍ പഴയത് മറക്കരുത്.
നിങ്ങളെ അവര്‍ക്കനുകൂലമാക്കാന്‍ ഉള്ള സൂത്ര പണി ആണ് ഇടയലേഖനം.ഇടയലേഖനങ്ങള്‍ കൊണ്ട് ഒരു പ്രയോജനവും യു ഡിഎഫിന് കിട്ടില്ല.തിരുവമ്പാടി ഉപ തിരെഞെടുപ്പില്‍ അത് കണ്ടതാണല്ലോ.എത്ര ഇടയ ലേഖനം ഇറക്കി .എന്നിട്ടോ സഭക്ക് ഭൂരിപക്ഷം ഉള്ള സ്ഥലത്തെല്ലാം കത്തോലിക്കനായ ജോര്‍ജ് തോമസിന് ഭൂരിപക്ഷം.അത് തന്നെ ഈ പ്രാവശ്യവും നടക്കും ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജിനും ചാലക്കുടിയില്‍ യു പി ജോസഫിനും ആലപ്പുഴയില്‍ കെ എസ് മനോജിനും അവര്‍ വോട്ടു ചെയ്യും ഒരു സംശയവും വേണ്ട.
Sunday, April 5, 2009
കഷ്ട്ടനുഭവ ആഴ്ചയില്‍ പള്ളികളില്‍ വിശുദ്ധ കള്ളം പറയുന്ന പുരോഹിതര്‍.
വിശുദ്ധ കള്ളം എന്ന പിണറായിയുടെ വാക്ക് കടം എടുക്കുകയാണ്.മത്തായി ചാക്കോ വിവാദത്തില്‍ അദ്ദേഹത്തിന്‍റെ സഹോദരന്‍ അയച്ച വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ താമരശ്ശേരി ബിഷപ്പ് മറുപടി പറഞ്ഞതു മത്തായി ചാക്കോയ്ക്ക് അന്ത്യ കൂദാശ കൊടുത്തില്ല എന്നാണ്.ഏന്നാല്‍ താമരശ്ശേരിയില്‍ നടന്ന ഒരു പൊതു യോഗത്തില്‍ ആ ബിഷപ്പ് പറഞ്ഞതു അന്ത്യ കൂദാശ മത്തായി ചാക്കോ ആവശ്യപെട്ടു എന്നും അദ്ദേഹത്തിന് കൊടുത്തു എന്നും പറഞ്ഞു.ഇതു രണ്ടും എങ്ങനെ ശരി ആകും .അത് ചൂണ്ടി കാണിച്ചു സംസാരിച്ചപ്പോള്‍ ആണ് പിണറായി ചോദിച്ചത് ബിഷപ്പ് കള്ളം പറഞ്ഞാല്‍ അത് വിശുദ്ധ കള്ളമാണോ എന്ന്?വിഷയം മാറി പോയി സോറി .വിഷയത്തിലേക്ക് വരാം.
കള്ളങ്ങള്‍ വീണ്ടും ഇടയലെഖനങളിലൂടെ ആവര്‍ത്തിക്കയാണ് .കഷ്ടാനുഭവ ആഴ്ച തുടങിയ ഇന്നും കോതമംഗലം രൂപതയില്‍ വായിച്ചു പച്ച കള്ളങ്ങള്‍ നിറഞ്ഞ ഒരു ഇടയലേഖനം.എല്ലാ ഇടയലെഖനങളിലും സൂചിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസ്ത്യാനികളെ ഇല്ലാതാക്കാനാണ് സി പി എം ശ്രെമിക്കുന്നത് അത് കൊണ്ടു ഈ തിരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ തോല്‍പ്പിക്കുക എന്നാണു സ്വയാശ്രയ പ്രശ്നവും പാടപുസ്തക വിവാദവും സി ഡി വിവാദവും ചൂണ്ടി കാണിച്ചു പറയുന്നത്.സി ഡി വിവാദത്തില്‍ സര്‍ക്കാരിനു ഒരു പങ്കുമില്ല തൃശൂരില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ഫിലീം ഡൌന്‍ലോഡ് ചെയതപ്പോള്‍ വന്നതാണെന്നും അയാളെ സസ്പന്ട് ചെയ്യുകയും ചെയതിട്ടും വീണ്ടും വീണ്ടും ഈ കള്ളം ആവര്‍ത്തിക്കുന്നത് യദാര്‍ത്ഥ കാരണം പറയാന്‍ കരളുരപ്പിലാതതിനാല്‍ആണ്. യദാര്‍ത്ഥ കാരണം സ്വയാശ്രയ കോളേജിലെ അഡ്മിഷന് കോഴ മേടിക്കാതെ പാവപെട്ട വിശ്വാസികള്‍ ഉള്‍പെടെ ഉള്ളവര്‍ക്ക് കുറച്ചു സീറ്റെങ്കിലും മാറ്റി വക്കണം എന്ന് സി പി എമും സര്‍ക്കാറും തീരുമാനിച്ചത് കാരണമല്ലേ?
ഞാനൊന്നു ചോദിക്കട്ടെ
1)അഭയ കേസിലെ പ്രതികളെ സംരെക്ഷിച്ചത് സി പി എം ആണോ?
2)ജോബച്ചനെ കൊന്നവരെ പിടിക്കാത്തവര്‍ സി പിഎം കരാണോ ?
3)ഒളവണ്ണയില്‍ കന്യാസ്ത്രീകളെ ആക്രമിച്ചത് എല്‍ ഡി എഫ് ഭരണ കാലത്താണോ?
4)നെയ്യട്ടിന്കരയില്‍ ബിഷപ്പ് ഹൌസ് ആക്രമിച്ചവരെ സരെക്ഷിച്ചതും പ്രതിയെ തിരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആക്കിയത് യു ഡി എഫ് ആണോ എല്‍ ഡി എഫ് ആണോ?
5)മാരാമണ്‍ കണ്‍വെന്ഷന്‍ നടത്താന്‍ പാടില്ല എന്ന് ആര്‍ എസ് എസുകാര്‍ പറഞ്ഞപ്പോള്‍ ചങ്കൂറ്റത്തോടെ മുന്നോട്ട് വന്നു മനുഷ്യ ചങ്ങല തീര്‍ത്തു നിങ്ങളെ സംരെക്ഷിച്ചത് ഡി വൈ എഫ് ഐ കരായിരുന്നോ യൂത്ത് കോണ്‍ഗ്രസുകാര്‍ ആയിരുന്നോ ?
6)ആലുവയില്‍ ത്രികുന്നത് സെമിനാരിയില്‍ സ്ത്രീകളും കുട്ടികളും പുരോഹിതന്മാരും ഉള്‍പെടെ ഉള്ളവരെ തല്ലി ചതച്ചത് ഉമ്മന്‍ ചാണ്ടിയുടെ പോലീസയിരുന്നോ വി സിന്‍റെ പോലീസായിരുന്നോ?
7)ഒറീസയില്‍ കന്യസ്ത്രീമാരെയും പുരോതിതരെയും അടിച്ച് കാട്ടില്‍ കേട്ടിയതും ബലാല്‍സംഗം ചെയ്തതും സി പി എം കരാണോ?
8)അവരെ സഹായിക്കാന്‍ ഓടി ചെന്നത് കോണ്‍ഗ്രെസ്സുകാരാണോ സി പി എം നേതാക്കള്‍ ആണോ?
9)പറവൂര് ഈ അടുത്ത കാലത്ത് കന്യാസ്ത്രീകളെ ആക്രമിച്ചത് സി പി എം കരാണോ?
1)തൃശൂര്‍ സെന്‍റ് മേരീസ് കോളേജിലെ പ്രിന്‍സിപ്പാള്‍ ആയിരുന്ന സിസ്റ്റര്‍ ജെസ്മിയെ ഭ്രാന്തി എന്ന് മുദ്ര കുത്തിയതും സി പി എം കരാണോ?
1)സ്വയാശ്രയ പ്രശ്നത്തിലെ സഭ നിലപാട് തെറ്റാണ് എന്ന് പറഞ്ഞതല്ലേ അവര്‍ ചെയ്ത തെറ്റ് ?
3)പണ്ടു നിങ്ങള് എ കെ ആന്റണിയെ നഖ ശിഖാന്തം എതിര്‍ത്തത് എന്തിനായിരുന്നു?
4)അദ്ദേഹത്തിന്‍റെ അപ്പനെ തെമ്മാടി കുഴിയില്‍ അടക്കിയത് എന്തിനായിരുന്നു?
പിന്നീട് ആന്റണി മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമെല്ലാം ആയപ്പോള്‍ മടിയില്‍ കേറ്റി ഇരുത്തി ഇരിക്കുന്നത് എന്തിനാണ്?
5)എം പി പോളും ജോസഫ് പുലികുന്നെലും എന്ത് തെറ്റാണ് സഭയോട് ചെയ്തത് ?
ചോദിയ്ക്കാന്‍ തുടങിയാല്‍ ഇപ്പഴെങ്ങും തീരില്ല.
പാവപെട്ടവരെ കൂടി പഠിപ്പിക്കാം എന്ന് സമ്മതിച്ചു കോളെജ് നേടിയിട്ട് ബാക്കി സമുദായക്കാര്‍ എല്ലാം (യക്കൊബയകരും,എസ് എന്‍ ഡി പി യും,സി എസ് ഐ കാരും,എം ഇ എസുകാരും,ഗോകുലം ഗോപാലനും എല്ലാം )സമ്മതിച്ചിട്ടും നിങ്ങള്‍ സമ്മതിക്കാത്തത് എന്ത് കൊണ്ടാണ്?
പാവപെട്ട ഒരു വിശ്വാസി പഠിക്കാന്‍ കഴിവുള്ള തന്‍റെ കൊച്ചിനെയും കാശും കൊണ്ടു ഒരു അന്യ ജാതികാരനും വന്നാല്‍ നിങ്ങള്‍ ആര്‍ക്കു അഡ്മിഷന്‍ കൊടുക്കും?
ഇതു ചൂണ്ടി കാണിച്ചതല്ലേ സി പി എം കാണിച്ച തെറ്റ്.ഇതു സഭ വിശ്വാസികള്‍ മനസിലാകിയൈട്ടുണ്ട്.അതാണ് തിരുവമ്പാടി ഉപ തിരഞ്ഞെടുപ്പില്‍ നിങ്ങള് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വിശ്വാസികള്‍ എല്‍ ഡി എഫിന് വോട്ടു ചെയ്തത്.രണ്ടാം വിമോചന സമരം എന്ന ഉമ്മാക്കി ചീറ്റി പോയതും അത് കൊണ്ടല്ലേ?രണ്ടാം വിമോചന സമരം ഉത്ഖാടനം ചെയ്യാന്‍ അങ്കമാലിയില്‍ വന്ന നിങ്ങളെ വിമോചന സമരത്തില് മരിച്ചവരുടെ ബന്ധുക്കള്‍ ആട്ടി ഇറക്കി വിട്ടില്ലേ?അന്ന് നിങ്ങള്‍ പറഞ്ഞു പറ്റിച്ചവര്‍ക്ക് ബോധം വന്നു തുടങ്ങി.പ്രബുദ്ധരായ കേരള ജനത സ്വാര്‍ത്ഥ തല്പരിയത്തിനു വേണ്ടി പള്ളികളില്‍ നിന്നു കള്ളം പറയുന്ന നിങ്ങളെ ആട്ടി ഇറക്കുക മാത്രമല്ല കാര്‍ക്കിച്ചു തുപ്പകയും ചെയ്യും ഒരു സംശയവും വേണ്ട ആ കാര്യത്തില്‍
Saturday, April 4, 2009
മിസൈല് ഇടപാട് ആന്റണി ഉത്തരം പറയാത്ത ചോദ്യങ്ങള്‍
ഇസ്രയേലുമായുള്ള മിസൈല്‍ കരാറിനെപ്പറ്റി പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ഇന്നലെ ആദ്യമായി പ്രതികരിച്ചു- ഇതില്‍ അഴിമതിയില്ല''. അഴിമതി ഉണ്ടെങ്കില്‍ കരാറില്‍ നിന്നു പിന്‍മാരം എന്നും പറഞ്ഞു.നല്ല കാര്യം എന്നാല്‍ പല ആരോപനങള്‍ക്കും ആന്റണി മറുപടി പറഞ്ഞില്ല.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍-
1)240 മൈല്‍ വരെ ദൂരപരിധിയുള്ള അമേരിക്കന്‍, ഫ്രഞ്ച്, റഷ്യന്‍ മിസൈലുകള്‍ വിപണിയിലുള്ളപ്പോള്‍ വെറും 70 കിലോമീറ്റര്‍ മാത്രമുള്ള മിസൈല്‍ വാങ്ങാന്‍ എന്തിന് ഇസ്രയേലിനെ സമീപിച്ചു ?
2)എന്ത് കൊണ്ടു മിസൈല്‍ ഗവേഷണത്തിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചില്ല?
3)മിസൈല്‍ വിക്ഷേപിച്ച ശേഷവും ലക്ഷ്യം നോക്കി ദിശ മാറ്റാനുള്ള സീക്കര്‍ ടെക്നോളജി ഇസ്രയേല്‍ ഇന്ത്യക്കു കൈമാറില്ല.ഇതു എന്തുകൊണ്ട് ?
4)വാറന്‍റി, ബാങ്ക് ഗാരന്‍റി, ഫിനാന്‍സിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍പോര്‍ട്ടേഷന്‍ തുടങ്ങിയ ഇനങ്ങളാണ് ബിസിനസ് ചെലവിനത്തില്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതൊക്കെ ഉത്പന്നവിലയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്എന്നാല്‍, 6% ബിസിനസ് എക്സ്പെന്‍സസ് എന്ന കാര്യത്തെപ്പറ്റി കരാറില്‍ പറയുന്നുമില്ല പിന്നെ എന്തിനാണ് 600കോടി ഉപയോഗിച്ചത് ?
5) ബാരക് മിസൈല്‍ ഇടപാടില്‍ ആരോപണവിധേയരായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസിനെപ്പറ്റിയും ഇസ്രയേല്‍ കമ്പനി റാഫേലിനെപ്പറ്റിയും സിബിഐ അന്വേഷണം തുടരുകയാണ്. എന്നാല്‍, ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, രാജ്യരക്ഷയ്ക്കു പ്രാമുഖ്യം നല്കി ഇതേ കമ്പനിയുമായിത്തന്നെ മിസൈല്‍ കരാറില്‍ എര്പെടാനുള്ള അടിയന്തര സാഹചരിയം എന്തായിരുന്നു.?
6)ഇടനിലകാരെ മാറ്റിയാണ് കുറച്ചു നാളായി ആയുധ കരാറുകളില്‍ എര്പെട്ടിരുന്നത്.ഈ കരാറില്‍ ആ നിലപാട് മാറ്റിയത് എന്തിനായിരുന്നു?
കടപ്പാട് മെട്രോ വാര്‍ത്ത.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍-
1)240 മൈല്‍ വരെ ദൂരപരിധിയുള്ള അമേരിക്കന്‍, ഫ്രഞ്ച്, റഷ്യന്‍ മിസൈലുകള്‍ വിപണിയിലുള്ളപ്പോള്‍ വെറും 70 കിലോമീറ്റര്‍ മാത്രമുള്ള മിസൈല്‍ വാങ്ങാന്‍ എന്തിന് ഇസ്രയേലിനെ സമീപിച്ചു ?
2)എന്ത് കൊണ്ടു മിസൈല്‍ ഗവേഷണത്തിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചില്ല?
3)മിസൈല്‍ വിക്ഷേപിച്ച ശേഷവും ലക്ഷ്യം നോക്കി ദിശ മാറ്റാനുള്ള സീക്കര്‍ ടെക്നോളജി ഇസ്രയേല്‍ ഇന്ത്യക്കു കൈമാറില്ല.ഇതു എന്തുകൊണ്ട് ?
4)വാറന്‍റി, ബാങ്ക് ഗാരന്‍റി, ഫിനാന്‍സിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍പോര്‍ട്ടേഷന്‍ തുടങ്ങിയ ഇനങ്ങളാണ് ബിസിനസ് ചെലവിനത്തില്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതൊക്കെ ഉത്പന്നവിലയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്എന്നാല്‍, 6% ബിസിനസ് എക്സ്പെന്‍സസ് എന്ന കാര്യത്തെപ്പറ്റി കരാറില്‍ പറയുന്നുമില്ല പിന്നെ എന്തിനാണ് 600കോടി ഉപയോഗിച്ചത് ?
5) ബാരക് മിസൈല്‍ ഇടപാടില്‍ ആരോപണവിധേയരായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസിനെപ്പറ്റിയും ഇസ്രയേല്‍ കമ്പനി റാഫേലിനെപ്പറ്റിയും സിബിഐ അന്വേഷണം തുടരുകയാണ്. എന്നാല്‍, ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, രാജ്യരക്ഷയ്ക്കു പ്രാമുഖ്യം നല്കി ഇതേ കമ്പനിയുമായിത്തന്നെ മിസൈല്‍ കരാറില്‍ എര്പെടാനുള്ള അടിയന്തര സാഹചരിയം എന്തായിരുന്നു.?
6)ഇടനിലകാരെ മാറ്റിയാണ് കുറച്ചു നാളായി ആയുധ കരാറുകളില്‍ എര്പെട്ടിരുന്നത്.ഈ കരാറില്‍ ആ നിലപാട് മാറ്റിയത് എന്തിനായിരുന്നു?
കടപ്പാട് മെട്രോ വാര്‍ത്ത.
Thursday, April 2, 2009
വരുണ്‍ ഗാന്ധി മൂലം ആപ്പിലായ മൂലായം.
വരുണ്‍ ഗാന്ധിയാണ് ഇപ്പോള്‍ താരം.നമ്മുടെ കൊച്ചു കേരളത്തിലെ ഒരു മുന്‍ നിര വാര്‍ത്താ ചാനല്‍ ആയ എഷിയാനെറ്റ് പോലും ന്യൂസ് അവറില്‍ ഇസ്രായെലുമായ മിസൈല് ഇടപാടിനെ കുറിച്ച് അഞ്ചു മിനിട്ട് ചര്‍ച്ച ചെയതപ്പോള്‍ വരുണ്‍ ഗാന്ധിയുടെ അറസ്റ്റു മുപ്പത്തി നാല് മിനിട്ടാണ് ചര്‍ച്ച ചെയ്തത്.ഇതില്‍ നിന്ന് തന്നെ വെക്തമാണ് വരുണ്‍ ഗാന്ധി നടത്തിയ മുസ്ലീം വിരുദ്ധ പ്രസ്താവനയും തുടര്‍ന്ന് നടന്ന അരെസ്ട്ടും ദേശീയ രാഷ്ട്രീയത്തില്‍ ചെലുത്തുന്ന സ്വാധീനം.കാരണം വരുണ്‍ മല്‍സരിക്കുന്ന യു പി യില്‍ എണ്‍പതു ലോകസഭ സീറ്റാണ് ഉള്ളത്.അവിടെ നിന്ന് ഭൂരിപക്ഷം കിട്ടിയാല്‍ അത് നിര്‍ണായകം ആകും.അത് കൊണ്ടാണ് ബി ജെ പി വരുണ്‍ ഗാന്ധിയെ കൊണ്ട് ജാമ്യ അപേക്ഷ പിന്‍വലിപ്പിച്ചു അറസ്റ്റിനു കളം ഒരുക്കിയത്.അത് മൂലം ഹിന്ദു വര്‍ഗീയ വികാരം ഇളക്കി അതെല്ലാം തങള്‍ക്ക് അനുകൂലമാക്കുക ആയിരുന്നു ബി ജെ പി യുടെ ലക്‌ഷ്യം.അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.ഇതു മനസിലാക്കി യു പി മുഖ്യ മന്ത്രി മായാവതിയും കളിച്ചു.രണ്ടു ദിവസത്തിനുള്ളില്‍ ജാമ്യം നേടി പുറത്തു വരാം എന്ന് കരുതിയിരുന്ന വരുണിനെ ഞെട്ടിച്ചു കൊണ്ട് മായാവതി വരുണിനെതിരെ ദേശീയ സുരെക്ഷ നിയമം പ്രയോഗിച്ചു.ഇതു മൂലം സംസ്ഥാനത്തെ പ്രബല സമുദായമായ മുസ്ലീങളെ സന്തോഷിപ്പിക്കുക എന്നതായിരുന്നു മയാവതിയടെ ലക്‌ഷ്യം.യു പി യില്‍ മുസ്ലീം സമുദായം സമാജ് വാദി പാര്‍ട്ടിയുടെ വോട്ടു ബാങ്ക് ആയിരുന്നു.ആണവ കരാറിനെ സമാജുവാദി പാര്‍ട്ടി അനുകൂലിച്ചതിനാല്‍ അവര്‍ സമാജ് വാദി പാര്‍ട്ടിയോട് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു.ഈ അവസരം മായാവതി മുതലെടുത്തു. വരുണിന്റെ അറസ്റ്റു മുസ്ലീം സമുദായത്തെ മയവതിയോട് അടുപ്പിച്ചു.കടിച്ചതും ഇല്ല പിടിച്ചതും ഇല്ല എന്ന അവസ്ഥയില്‍ ആണ് ഇപ്പോള്‍ മൂലായവും കൂട്ടരും.
Subscribe to:
Posts (Atom)