Thursday, April 9, 2009

സിഖുകാരെ നിങ്ങള്‍ വീണ്ടും തീവ്ര വാദികള്‍ ആക്കുന്നു




പഞ്ചാബ് പുകഞ്ഞ ഒരു സമയം ഉണ്ടായിരുന്നു.അന്ന് സ്വാര്‍ത്ഥ തല്പരിയത്തിനു സിഖ് തീവ്രവാദികളെ വളര്‍ത്തിയത്‌ ഇന്ദിര ഗാന്ധി ആയിരുന്നു എന്നാണു തിരുവനതപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ പറഞ്ഞതു.അതെത്രമാത്രം ശരി ആണ് എന്നെനിക്കറിയില്ല.പക്ഷെ ഇപ്പോള്‍ കോണ്‍ഗ്രസ് തീകൊള്ളികൊണ്ടാണ് തല ചൊറിയുന്നത്.ഇതെന്തു നീതി ഇതെന്തു ന്യായം എന്ന് സിഖ്കാര്‍ ചോദിക്കുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ഇന്ത്യയില്‍ ആര്‍ക്കു കഴിയും.അവര്‍ നീതിക്കായി കാത്തിരുന്നത് ഒന്നും രണ്ടും വര്‍ഷം അല്ല.നീണ്ട ഇരുപത്തി അഞ്ചു വര്‍ഷം ആണ്.

കോണ്‍ഗ്രസ്സ് നേതാക്കന്മാരുടെ അനുഗ്രശംസകൊളോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയപ്പോള്‍ ജീവന്‍ നഷ്ട്ടപെട്ടത് ആയിരകന്ക്കിനു സിഖുകര്‍ക്കയിരുന്നു. നൂറു കണക്കിന് സിഖ് സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപെട്ടു.ഇന്നും നൂറു കണക്കിന് സിഖുകാര്‍ രെക്ത സാക്ഷികളായി ജീവിക്കുന്നു.തന്‍റെ ഭര്‍ത്താവിനെ കോണ്‍ഗ്രെസുകര്‍ വെട്ടി അരിഞ്ഞ് കൊന്നു തള്ളിയത് അറിഞ്ഞു തന്‍റെ മക്കളെ എങ്കിലും രെക്ഷിക്കണം എന്ന് വിചാരിച്ചു തന്‍റെ മക്കളെയും ഭര്‍ത്താവിന്‍റെ സഹോദരിയുടെ മകനെയും ഒളിപ്പിച്ചു ഇരുത്തിയിട്ട് തന്‍റെ വീട്ടിലേക്കു ആര്‍ത്തലച്ചു വന്ന കോണ്‍ഗ്രസ് നരാധമന്‍ മാരുടെ മുന്നിലേക്ക് എന്നെ കൊന്നോള് എന്ന് കരഞ്ഞു കൊണ്ട് ചെന്ന സ്ത്രീയെ കെട്ടിയിട്ടു അവര്‍ ഒളിപ്പിച്ചു നിര്‍ത്തിയ മൂന്നു പേരെയും കണ്ടു പിടിച്ചു അവരുടെ മൂന്ന് പേരുടെയും നീണ്ട മുടി അഴിച്ചു പരസ്പരം കൂട്ടി കെട്ടിയിട്ടു.അവരുടെ മുന്‍പില്‍ വച്ച് ആ സ്ത്രീയെ ബലാസംഗം ചെയ്ത ആ നരാധമന്‍ മാര്‍ അവരുടെ മുന്‍പില്‍ വച്ച് ആ മൂന്നു കുട്ടികളെയും മണ്ണെണ്ണ ഒഴിച്ച് തീ വച്ച് കൊന്ന കഥ മൂന്നു നാലു മാസം മുന്‍പ് അവര്‍ വിവരിച്ചത് വായിച്ചത് ഓര്‍ക്കുന്നു.ചിദംബരത്തെ ചെരുപ്പ് എറിഞ്ഞ ജര്‍ണയില്‍ സിങ്ങിനും ഉണ്ട് ഒരു കഥ പറയാന്‍ അന്ന് കുട്ടി ആയിരുന്ന ജെര്‍യൈല്നെഅദ്ദേഹത്തിന്‍റെ അമ്മ രെക്ഷിച്ചത് അദ്ദേഹത്തിന്‍റെ നീണ്ട മുടി അഴിച്ചു പെണ്‍കുട്ടികളെ പോലെ പിന്നി കെട്ടിയും മറ്റും പെന്‍ വേഷം കെട്ടിച്ചാണ് രെക്ഷിച്ചത്.

അന്ന് മുതല്‍ അവര്‍ ഇന്ത്യയിലെ ഭരണ കൂടത്തില്‍ നിന്നും നീതി ലഭിക്കും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് അന്ന് മുതല്‍ അതിനു വേണ്ട ശ്രെമതിലായിരുന്നു.അതിനു കല താമസം ഉണ്ടായിട്ടും അവര്‍ പ്രേകൊപിതര്‍ ആയില്ല എന്ന് എടുത്തു പറയേണ്ടത് ഉണ്ട്.(ഇവിടെ നമ്മുടെ കൊച്ചു കേരളത്തില്‍ രണ്ടാം മാറാട് കലാപത്തിനുള്ള മുഖ്യ കാരണങളില്‍ ഒന്ന് ഒന്നാം മാറാട് കലാപത്തിലെ പ്രതികള്‍ക്ക് എതിരെ അന്നത്തെ ആന്റണി സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതും മറ്റു നിയമ നടപടികള്‍ സീകരിക്കാത്തതും ആണ്.)അവരില്‍ കണ്മുമ്പില്‍ ഭര്‍ത്താവിനെ മക്കളെ സഹോദരങ്ങളെ നഷ്ട്ട പെട്ടവര്‍ ഉണ്ട്.ബലാല്‍സംഗം ചെയ്യപെട്ടവരുണ്ട്.ജീവിതം പണയം വച്ച് സബാതിച്ചതെല്ലാം നഷ്ട്ടപെട്ടവരുണ്ട് .ഇരകളും പല പ്രതികളും ഇതിനിടക്ക്‌ മരണപെട്ടു എങ്കിലും ശേഷിച്ചവര്‍ ക്ഷേമയോടെ കാത്തിരുന്നു.ഇതിനിടക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്‍ കുറ്റവാളിയായി ടൈറ്റ്ലര്‍ ഉള്‍പെടെ ഉള്ളവരെ പ്രേതിചെര്‍ത്തു റിപ്പോര്‍ട്ട് സമര്‍പിച്ചിരുന്നു.എന്നാല്‍ സി ബി ഐ അത് പൂര്‍ണമായി തള്ളി കൊണ്ട് ടൈറ്റ്ലര്‍ ഉള്‍പെടെ ഉള്ള കോണ്‍ഗ്രസ് നേതാകാന്‍ മാരെ കുറ്റവിമുക്തന്‍ ആക്കുകയാണ് ചെയ്തത്.സി ബി ഐ യെ രാഷ്ട്രീയ ലാഭത്തിനു മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും ഉപയോഗിക്കുന്നത് ഇത് ആദ്യമായിട്ടല്ല.ഇവര്‍ക്ക് മുന്‍പും കോണ്‍ഗ്രസ് കോടതിയെ പോലും തങ്ങളുടെ ഇഷ്ട്ടതിനു തിരിക്കാന്‍ ശ്രെമിച്ചിട്ടുണ്ട്.കോണ്‍ഗ്രെസ്സുകാര്‍ക്ക് ഇത് പുതിയ കാര്യം ആയിരിക്കില്ല .പക്ഷെ രാജ്യ സ്നേഹത്തിന്‍റെകാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സിഖ് സമൂഹത്തിന് ഇതി അപ്രതീക്ഷിതം ആണ്.

ടൈറ്റ്ലര്‍ പറഞ്ഞതുപോലെ അങ്ങയുടെ സ്ഥാനര്തിതം അല്ല നാടിനു അപമാനം മറിച്ച് അന്ന് ആയിരകണക്കിന് സിഖ്കാരെ കൊന്നുതള്ളിയവരെ ജനങ്ങള്‍ തന്ന അധികാരം ഉപയോഗിച്ചു സരെക്ഷിക്കുന്നതാണ് അപമാനം.താന്‍ കൂടി അംഗം ആയ സമുദായങ്ങളെ താന്‍ കൂടി അംഗമായ പാര്‍ട്ടികാര്‍ കൊന്നതിനു പഞ്ചാബില്‍ വരുമ്പോള്‍ പരസ്യമായി മാപ്പ് പറയുകയും ഡല്‍ഹിയില്‍ ചെന്നിട്ടു പ്രതികളെ രെക്ഷിക്കാന്‍ ശ്രെമിക്കുകയും ചെയ്യുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ പ്രവര്‍ത്തികള്‍ ആണ് ഇന്ത്യക്ക് അപമാനം.

it is shame for you mr manmohan sing

it is shame for you sonia gandhi.


5 comments:

  1. പഴയതെല്ലാം കഴിഞ്ഞ രണ്ടു പോസ്റ്റിലായി ഓര്‍മ്മിപ്പിച്ചതിനു നന്ദി.ഗുജറാത്തിലെയും ഒരീസ്സയിലെയും പ്രശ്നങ്ങളുടെ പേരില്‍ ബി ജെ പി യെ കുറ്റം പറയാന്‍ കോണ്‍ഗ്രസിന്‌ എന്ത് അവകാശം?

    ReplyDelete
  2. സിംഗൂരും നന്ദിഗ്രാമും ഒപ്പം കൂട്ടി വയിച്ചാല്‍ എല്ലാം പൂര്‍ത്തിയായി.
    ഡിഫിക്കാര്‍ പോലീസുവേഷം കെട്ടി സിംഗൂരും നന്ദിഗ്രാമിലും നടത്തിയത് മുകളീല്‍ വിവരിച്ചതിനേക്കാള്‍ ഭീകരം ആയിരുന്നു...

    shame to all....

    ReplyDelete
  3. ജാതാ,
    നന്ദി ഗ്രാം സംഭവവും സിഖ് കൂട്ടകൊലയും എങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയും.നന്ദി ഗ്രാമില്‍ ഇരു പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള പോര് ആയിരുന്നു.രണ്ടു പാര്‍ട്ടിയിലും പെട്ടവര്‍ മരിച്ചു വീണു .കൂടുതലും സി പി എം കാരാണ് മരിച്ചത്.
    എന്നാല്‍ ഒരു വര്‍ഗത്തെ തന്നെ ഉന്മൂലനം ചെയ്യാനുള്ള ഏകപക്ഷീയമായ ഒരു ശ്രേമം ആയിരുന്നു സിഖ് കൂട്ടകൊല.ദുര്‍ബലമായ ഒരു ചെറുത്‌ നില്‍പ്പ് പോലും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.പിന്നീടും നിയമത്തിന്‍റെ വഴിക്കാണ് അവര്‍ നീങിയത്.ഗുജറാത്ത് സംഭവതോടാണ് സിഖ് കൂട്ടകൊലയെ ഉപമിക്കാന്‍ പറ്റൂ.

    ReplyDelete
  4. അവരുടെ മുന്‍പില്‍ വച്ച് ആ സ്ത്രീയെ ബലാസംഗം ചെയ്ത ആ നരാധമന്‍ മാര്‍ അവരുടെ മുന്‍പില്‍ വച്ച് ആ മൂന്നു കുട്ടികളെയും മണ്ണെണ്ണ ഒഴിച്ച് തീ വച്ച് കൊന്ന കഥ മൂന്നു നാലു മാസം മുന്‍പ് അവര്‍ വിവരിച്ചത് വായിച്ചത് .

    കോണ്ഗ്രസ് BJP ഭരണത്തിലാണ് ഇന്ത്യയില്‍ ആക്രമങ്ങള്‍ ഏറേയും നടന്നിട്ടുള്ളത് .കലാപങ്ങള്‍ അവര്‍ക്ക് ഉത്സവങ്ങലായിരുന്നു.

    ReplyDelete
  5. കലികാലം

    വളരെ വിചിത്രമായ ന്യായം...


    നന്ദി ഗ്രാം സിംഗ്ഗൂര്‍ സംഭവങ്ങള്‍ ഒരു മനസാക്ഷിക്കുത്തും ഇല്ലാതെ ന്യായീകരിക്കുന്ന അതേ മനസ്സിനുടമകളാണു, സിഖ് കൂട്ടകൊലയും , ഗുജറാത്തുകലാപവും നടത്തിയത്.

    ReplyDelete