>രാഷ്ട്രീയം കളിക്കുന്നെങ്കില്‍ കോണ്‍ഗ്രസിനെപ്പോലെ കളിക്കണം. രാജ്യത്ത് രാഷ്ട്രീയ കുതന്ത്രങ്ങള്‍ ഏറ്റവും
ഭംഗിയായി നടപ്പാക്കിയത് ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ, അത് കോണ്‍ഗ്രസാണ്. കുതികാല്‍ വെട്ടും,
കസേരകളിയുമൊക്കെ കോണ്‍ഗ്രസിന്‍റെ കൂടെപ്പിറപ്പാണ്. ആകെ മുങ്ങിത്താഴുമ്പോള്‍ രക്ഷപ്പെടാന്‍ ഒരു കച്ചിത്തുരുമ്പെങ്കിലും
കൊണ്‍ഗ്രസ് കണ്ടെത്തും. അതാണ് കോണ്‍ഗ്രസ്!
ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ച്ചയും കോണ്‍ഗ്രസിന്‍റെ മറ്റൊരു അടവുനയമാണെന്ന് പറയാതെ വയ്യ. അവശ്യ വസ്തുക്കളുടെ
വിലക്കയറ്റമുയര്‍ത്തിയ വിവാദങ്ങളും മന്ത്രിമാരുടെ അഴിമതിയും യു പി എ സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
മാത്രവുമല്ല അഴിമതിക്കേസില്‍പ്പെട്ട ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള ബന്ധവും ദേശീയ
മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു വരുന്നതിനിടെയാണ് ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പുറത്താകുന്നത്.
എല്ലാം മറയ്ക്കാന്‍ ഒരു മായാവിദ്യ. ഇരുട്ട് കൊണ്ട് ദ്വാരമടയ്ക്കുകയാണ് കോണ്‍ഗ്രസ് തത്വത്തില്‍ ചെയ്യുന്നത്.
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിച്ച ദിവസം കരിമ്പ് കര്‍ഷകര്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചിനെ തുടര്‍ന്ന് മന്ത്രിസഭാ യോഗം
വിളിക്കേണ്ടി വന്നതും കരിമ്പിന്‍റെ വില നിര്‍ണ്ണയം സംബന്ധിച്ച തീരുമാനം തിരുത്തേണ്ടി വന്നതും യു പി എ സര്‍ക്കാരിന് കനത്ത
തിരിച്ചടിയാണ് ഉണ്ടാക്കിയത്. പാവപ്പെട്ട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വില നിര്‍ണയിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അനുമതി
നല്‍കാനുള്ള യു പി എ സര്‍ക്കാരിന്‍റെ നീക്കമാണ് ഇവിടെ പൊലിഞ്ഞത്. കര്‍ഷകരുടെ വന്‍ പ്രതിഷേധം കൊണ്‍ഗ്രസിനെ
കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.
വരും ദിവസങ്ങളില്‍ വിലക്കയറ്റവും സ്പെക്ട്രം അഴിമതിയും പാര്‍ലമെന്‍റില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് കോണ്‍ഗ്രസിന് നല്ല
ബോധ്യമുണ്ട്. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനെ എതിര്‍ക്കുന്നത് സര്‍ക്കാരിന്‍റെ പ്രതിച്ഛായ ഇടിക്കും എന്ന ചിന്തയാണ്
കോണ്‍ഗ്രസിനെ ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പ്രേരിപ്പിച്ച മറ്റൊരു വിഷയം. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒതുമേഖലാ
സ്ഥാപനങ്ങലുടെ ഓഹരി വിറ്റഴിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ഉദ്യമങ്ങളും പാര്‍ലമെന്‍റില്‍ വിഷയമാകുമെന്ന് മുന്‍കൂട്ടി കാണാനുള്ള
ബുദ്ധി കൊണ്‍ഗ്രസിനുണ്ടാകണമല്ലോ.
ഇനിയും കുറേയേറെ മറയ്ക്കാന്‍ കോണ്‍ഗ്രസിന് ഒരു ആയുധം വേണമായിരുന്നു. അതാണ് ലിബറാന്‍ റിപ്പോര്‍ട്ട് കൊണ്ട് കോണ്‍ഗ്രസ്
നേടിയത്. പ്രതിരോധ വാഹനങ്ങളുടെ നിര്‍മ്മാണം രാജ്യത്തെ പ്രമുഖ വാഹന നീര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് 3.5
ബില്യന്‍ ഡോളറിന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. ഇവ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്താല്‍ ഉണ്ടാകുന്ന പുകിലുകള്‍
എന്താകുമെന്ന് കോണ്‍ഗ്രസിന് നന്നായറിയാം. മാത്രവുമല്ല, അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ഒബാമയുമായി ഒപ്പിടാന്‍
പോകുന്ന കരാറുകളൊന്നും തന്നെ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്തിട്ടില്ല. കോണ്‍ഗ്രസിന്‍റെ ഈ ഏകപക്ഷീയ സ്വഭാവം ആര്‍ക്കും ചര്‍ച്ച
ചെയ്യാന്‍ അവസരമുണ്ടാകരുത് എന്നും അവര്‍ ആഗ്രഹിക്കുന്നു.
വിലക്കയറ്റമടക്കമുള്ള ജനകീയ പ്രശ്നങ്ങള്‍ക്ക് തത്കാലം പാര്‍ലമെന്‍റില്‍ മറുപടി പറയുകയും വേണ്ട. പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഓഹരി വിപനയും ധനമന്ത്രാലയത്തിന്‍റെ നവലിബറല്‍ നയങ്ങളും സുഗമമായി നടപ്പാക്കാം. ലിബര്‍ഹാന്‍ ബഹളത്തില്‍
അതൊന്നും ആരും കാണില്ല. അല്ലാതെ അയോധ്യയില്‍ പള്ളി തകര്‍ക്കപ്പെട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍
കൊണ്ടുവരണമെന്ന ഉദ്ദേശശുദ്ധി കോണ്‍ഗ്രസിനുണ്ടെന്ന് വിശ്വസിക്കാന്‍ മാത്രം സദ്ഗുണ സമ്പന്നരല്ലല്ലോ അവര്‍.
അങ്ങനെയായിരുന്നെങ്കില്‍ കോണ്‍ഗ്രസുകാരനായ നരസിംഹ റാവു കേന്ദ്രം ഭരിക്കുമ്പോള്‍ ബാബ്‌റി മസ്ജിദ്
തകര്‍ക്കപ്പെടുമായിരുന്നില്ലല്ലോ.>
കടപ്പാട് വെബുനിയ
Tuesday, November 24, 2009
ലിബറാന്‍ റിപ്പോര്‍ട്ടും കോണ്‍ഗ്രസിന്‍റെ കളികളും
Labels:
കോണ്‍ഗ്രെസ്സു,
പൊളിറ്റിക്സ്,
രാഷ്ട്രീയം,
ലിബറാന്‍
Thursday, April 23, 2009
മിസൈല് ഇടപാടിലെ അഴിമതി ഉറപ്പിക്കാന്‍ പോകുന്നു ഒരു തരം
മിസൈല് ഇടപാട് ആന്റണി ഉത്തരം പറയാത്ത ചോദ്യങ്ങള്‍ എന്ന പേരില് ഞാനൊരു പോസ്ട്ടിരുന്നു.അതിലെ ചോദ്യങ്ങള്‍ക്കൊന്നും ആരും ഒരു മറുപടിയും തന്നില്ല.അതെല്ലാം ഒന്നുകൂടി ഇടുന്നു .ഉത്തരം കിട്ടിയില്ലെങ്കില്‍ അഴിമതിയുടെ കാര്യം ഉറപ്പിക്കാം എന്ന് തോന്നുന്നു.
ഇസ്രയേലുമായുള്ള മിസൈല്‍ കരാറിനെപ്പറ്റി പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ഇന്നലെ ആദ്യമായി പ്രതികരിച്ചു- ഇതില്‍ അഴിമതിയില്ല''. അഴിമതി ഉണ്ടെങ്കില്‍ കരാറില്‍ നിന്നു പിന്‍മാരം എന്നും പറഞ്ഞു.നല്ല കാര്യം എന്നാല്‍ പല ആരോപനങള്‍ക്കും ആന്റണി മറുപടി പറഞ്ഞില്ല.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍-
1)240 മൈല്‍ വരെ ദൂരപരിധിയുള്ള അമേരിക്കന്‍, ഫ്രഞ്ച്, റഷ്യന്‍ മിസൈലുകള്‍ വിപണിയിലുള്ളപ്പോള്‍ വെറും 70 കിലോമീറ്റര്‍ മാത്രമുള്ള മിസൈല്‍ വാങ്ങാന്‍ എന്തിന് ഇസ്രയേലിനെ സമീപിച്ചു ?
2)എന്ത് കൊണ്ടു മിസൈല്‍ ഗവേഷണത്തിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചില്ല?
3)മിസൈല്‍ വിക്ഷേപിച്ച ശേഷവും ലക്ഷ്യം നോക്കി ദിശ മാറ്റാനുള്ള സീക്കര്‍ ടെക്നോളജി ഇസ്രയേല്‍ ഇന്ത്യക്കു കൈമാറില്ല.ഇതു എന്തുകൊണ്ട് ?
4)വാറന്‍റി, ബാങ്ക് ഗാരന്‍റി, ഫിനാന്‍സിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍പോര്‍ട്ടേഷന്‍ തുടങ്ങിയ ഇനങ്ങളാണ് ബിസിനസ്
ചെലവിനത്തില്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതൊക്കെ ഉത്പന്നവിലയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്എന്നാല്‍, 6% ബിസിനസ് എക്സ്പെന്‍സസ് എന്ന കാര്യത്തെപ്പറ്റി കരാറില്‍ പറയുന്നുമില്ല പിന്നെ എന്തിനാണ് 600കോടി ഉപയോഗിച്ചത് ?
5) ബാരക് മിസൈല്‍ ഇടപാടില്‍ ആരോപണവിധേയരായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസിനെപ്പറ്റിയും ഇസ്രയേല്‍ കമ്പനി റാഫേലിനെപ്പറ്റിയും സിബിഐ അന്വേഷണം തുടരുകയാണ്. എന്നാല്‍, ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, രാജ്യരക്ഷയ്ക്കു പ്രാമുഖ്യം നല്കി ഇതേ കമ്പനിയുമായിത്തന്നെ മിസൈല്‍ കരാറില്‍ എര്പെടാനുള്ള അടിയന്തര സാഹചരിയം എന്തായിരുന്നു.?
6)ഇടനിലകാരെ മാറ്റിയാണ് കുറച്ചു നാളായി ആയുധ കരാറുകളില്‍ എര്പെട്ടിരുന്നത്.ഈ കരാറില്‍ ആ നിലപാട് മാറ്റിയത് എന്തിനായിരുന്നു?
7)അഴിമതി ഉണ്ടെങ്കില്‍ കരാര്‍ രട്ധാക്കും ര്‍ന്നു ആന്റ്റണി പക്ഷെ ഇടപാടിനെ കുറിച്ചു അന്യോക്ഷിക്കാതെ എങ്ങനെ ആണ് അതില്‍ അഴിമതി ഉണ്ടോ എന്നറിയുന്നത്?
കടപ്പാട് മെട്രോ വാര്‍ത്ത.

Subscribe to:
Posts (Atom)