Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Tuesday, December 15, 2009

അയര്‍ലണ്ടില്‍ കത്തോലിക്കാ സഭയില്‍ പ്രതിസന്ധി.

കത്തോലിക്കാ പുരോഹിതരുടെ ബാല പീഡനം അന്യോക്ഷിച്ച മര്‍ഫി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ആണ് പ്രതിസന്ധി ഉടലെടുത്തത് .കത്തോലിക്കാ പുരോഹിതരുടെ ബാല പീടനെതെ കുറിച്ച് അന്യോക്ഷിക്കാന്‍ ആണ് സര്‍ക്കാര്‍ ജെസ്ട്ടിസ് മര്‍ഫി അധ്യക്ഷന്‍ ആയ കമ്മറ്റിയെ നിയോഗിച്ചത്.ഞെട്ടിപികുന്ന വിവരെങ്ങള്‍ ആണ് കമ്മറ്റി കണ്ടെതിയിരികുന്നത്. നൂറ്കണക്കിന് പീഡന കേസുകള്‍ ആണ് റിപ്പോര്‍ട്ട് വെളിച്ചത്തു കൊണ്ടുവന്നത്.ഒരു പുരോഹിതന്‍ തന്നെ നൂറിലേറെ കുട്ടികളെ പീഡിപിച്ച കേസും ഉണ്ട്.പെണ്കുട്ടികലെക്കാലും ആണ്‍കുട്ടികള്‍ (the ratio is 2.3 boys to 1 girl) ആണ് കൂടുതല്‍ പുരോഹിതരുടെ പീടനത്തിനു ഇര ആയതു. ആള്‍ത്താരയില്‍ കുര്‍ബാനയ്ക്ക് സഹായിച്ചു കൊണ്ടിരുന്ന കുട്ടികളെ പോലും പുരോഹിതര്‍ വെറുതെ വിട്ടില്ല. കാനോന്‍ നിയമപ്രകാരം ബാലപീടനം കടുത്ത കുറ്റം ആയി ആണ് കണകാക്കുന്നത്.സഭയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍ പാപ്പയുമായി ബിഷപ്പുമാര്‍ തിരകിട്ട ചര്‍ച്ചകള്‍ നടത്തി.കുറ്റാരോപിതര്‍ ആയ പല ബിഷപ്പുമാരും രാജി സന്നത മാര്‍പാപ്പയെ അറിയിച്ചു .അതിനിടെ ആര്‍ച്ച് ബിഷപ്പ് ബാല പീഡന കേസ് കൈകാര്യം ചെയ്തതില്‍ വത്തിക്കാന് വന്ന വീഴ്ചയില്‍ മാപ്പ് ചോദിച്ചു.


ജസ്റ്റിസ് മര്‍ഫി റിപ്പോര്‍ട്ട് വായിക്കാന്‍

Tuesday, November 24, 2009

ലിബറാന്‍ റിപ്പോര്‍ട്ടും കോണ്‍ഗ്രസിന്‍റെ കളികളും

>രാഷ്ട്രീയം കളിക്കുന്നെങ്കില്‍ കോണ്‍ഗ്രസിനെപ്പോലെ കളിക്കണം. രാജ്യത്ത് രാഷ്ട്രീയ കുതന്ത്രങ്ങള്‍ ഏറ്റവും
ഭംഗിയായി നടപ്പാക്കിയത് ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ, അത് കോണ്‍ഗ്രസാണ്. കുതികാല്‍ വെട്ടും,
കസേരകളിയുമൊക്കെ കോണ്‍ഗ്രസിന്‍റെ കൂടെപ്പിറപ്പാണ്. ആകെ മുങ്ങിത്താഴുമ്പോള്‍ രക്ഷപ്പെടാന്‍ ഒരു കച്ചിത്തുരുമ്പെങ്കിലും
കൊണ്‍ഗ്രസ് കണ്ടെത്തും. അതാണ് കോണ്‍ഗ്രസ്!

ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ച്ചയും കോണ്‍ഗ്രസിന്‍റെ മറ്റൊരു അടവുനയമാണെന്ന് പറയാതെ വയ്യ. അവശ്യ വസ്തുക്കളുടെ
വിലക്കയറ്റമുയര്‍ത്തിയ വിവാദങ്ങളും മന്ത്രിമാരുടെ അഴിമതിയും യു പി എ സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
മാത്രവുമല്ല അഴിമതിക്കേസില്‍പ്പെട്ട ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള ബന്ധവും ദേശീയ
മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു വരുന്നതിനിടെയാണ് ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പുറത്താകുന്നത്.

എല്ലാം മറയ്ക്കാന്‍ ഒരു മായാവിദ്യ. ഇരുട്ട് കൊണ്ട് ദ്വാരമടയ്ക്കുകയാണ് കോണ്‍ഗ്രസ് തത്വത്തില്‍ ചെയ്യുന്നത്.
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിച്ച ദിവസം കരിമ്പ് കര്‍ഷകര്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചിനെ തുടര്‍ന്ന് മന്ത്രിസഭാ യോഗം
വിളിക്കേണ്ടി വന്നതും കരിമ്പിന്‍റെ വില നിര്‍ണ്ണയം സംബന്ധിച്ച തീരുമാനം തിരുത്തേണ്ടി വന്നതും യു പി എ സര്‍ക്കാരിന് കനത്ത
തിരിച്ചടിയാണ് ഉണ്ടാക്കിയത്. പാവപ്പെട്ട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വില നിര്‍ണയിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അനുമതി
നല്‍കാനുള്ള യു പി എ സര്‍ക്കാരിന്‍റെ നീക്കമാണ് ഇവിടെ പൊലിഞ്ഞത്. കര്‍ഷകരുടെ വന്‍ പ്രതിഷേധം കൊണ്‍ഗ്രസിനെ
കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.

വരും ദിവസങ്ങളില്‍ വിലക്കയറ്റവും സ്പെക്ട്രം അഴിമതിയും പാര്‍ലമെന്‍റില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് കോണ്‍ഗ്രസിന് നല്ല
ബോധ്യമുണ്ട്. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനെ എതിര്‍ക്കുന്നത് സര്‍ക്കാരിന്‍റെ പ്രതിച്ഛായ ഇടിക്കും എന്ന ചിന്തയാണ്
കോണ്‍ഗ്രസിനെ ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പ്രേരിപ്പിച്ച മറ്റൊരു വിഷയം. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒതുമേഖലാ
സ്ഥാപനങ്ങലുടെ ഓഹരി വിറ്റഴിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ഉദ്യമങ്ങളും പാര്‍ലമെന്‍റില്‍ വിഷയമാകുമെന്ന് മുന്‍‌കൂട്ടി കാണാനുള്ള
ബുദ്ധി കൊണ്‍ഗ്രസിനുണ്ടാകണമല്ലോ.

ഇനിയും കുറേയേറെ മറയ്ക്കാന്‍ കോണ്‍ഗ്രസിന് ഒരു ആയുധം വേണമായിരുന്നു. അതാണ് ലിബറാന്‍ റിപ്പോര്‍ട്ട് കൊണ്ട് കോണ്‍ഗ്രസ്
നേടിയത്. പ്രതിരോധ വാഹനങ്ങളുടെ നിര്‍മ്മാണം രാജ്യത്തെ പ്രമുഖ വാഹന നീര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് 3.5
ബില്യന്‍ ഡോളറിന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. ഇവ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്താല്‍ ഉണ്ടാകുന്ന പുകിലുകള്‍
എന്താകുമെന്ന് കോണ്‍ഗ്രസിന് നന്നായറിയാം. മാത്രവുമല്ല, അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ഒബാമയുമായി ഒപ്പിടാന്‍
പോകുന്ന കരാറുകളൊന്നും തന്നെ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്തിട്ടില്ല. കോണ്‍ഗ്രസിന്‍റെ ഈ ഏകപക്ഷീയ സ്വഭാവം ആര്‍ക്കും ചര്‍ച്ച
ചെയ്യാന്‍ അവസരമുണ്ടാകരുത് എന്നും അവര്‍ ആഗ്രഹിക്കുന്നു.

വിലക്കയറ്റമടക്കമുള്ള ജനകീയ പ്രശ്നങ്ങള്‍ക്ക് തത്കാലം പാര്‍ലമെന്‍റില്‍ മറുപടി പറയുകയും വേണ്ട. പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഓഹരി വിപനയും ധനമന്ത്രാലയത്തിന്‍റെ നവലിബറല്‍ നയങ്ങളും സുഗമമായി നടപ്പാക്കാം. ലിബര്‍ഹാന്‍ ബഹളത്തില്‍
അതൊന്നും ആരും കാണില്ല. അല്ലാതെ അയോധ്യയില്‍ പള്ളി തകര്‍ക്കപ്പെട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍
കൊണ്ടുവരണമെന്ന ഉദ്ദേശശുദ്ധി കോണ്‍ഗ്രസിനുണ്ടെന്ന് വിശ്വസിക്കാന്‍ മാത്രം സദ്ഗുണ സമ്പന്നരല്ലല്ലോ അവര്‍.
അങ്ങനെയായിരുന്നെങ്കില്‍ കോണ്‍ഗ്രസുകാരനായ നരസിംഹ റാവു കേന്ദ്രം ഭരിക്കുമ്പോള്‍ ബാബ്‌റി മസ്ജിദ്
തകര്‍ക്കപ്പെടുമായിരുന്നില്ലല്ലോ.
>
കടപ്പാട് വെബുനിയ

Sunday, March 15, 2009

ആരാണീ ഹൈബി ഈടനും.ടി സിദ്ധിക്കും


സമീപ കാലത്തായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു യുവ രത്നങ്ങള്‍ ആണല്ലോ ഹൈബി ഈടനും സിദ്ധിക്കും.രണ്ടു പേരും കോണ്‍ഗ്രസിന്‍റെ പോഷക സംഘടന നേതാക്കള്‍.ഒരാള് കെ എസ് യു വിന്‍റെ അഖിലേന്തിയ നേത്രെത്തിലും മറ്റൊരാള്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതാവും.രണ്ടു പേരെയും മോളീന്ന് നൂലെകെട്ടി മാഡം ഇറക്കിയവര്‍.രണ്ടു പേരും ലോകസഭ ഇലക്ഷനില്‍ സീറ്റ് കിട്ടാന്‍ സാധ്യത ഉള്ളവര്‍.ഇങ്ങനെ ഒരുപാടു സാമ്യം ഇവര്‍ തമ്മില്‍ ഉണ്ട്.പക്ഷെ ഞാന്‍ പറയാന്‍ വന്ന കാര്യം ഇതല്ല.മറ്റൊരു സമയവും ഇവര്‍ തമ്മില്‍ ഉണ്ട്.കോണ്ഗ്രസ് സംസ്ഥാനത്ത് നേരിട്ട രണ്ടു നിര്‍ണായക ഉപ തിരെഞ്ഞെടുപ്പില്‍ ഇവര്‍ രണ്ടു പേരും കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്.രണ്ടും പ്രത്യക്ഷത്തില്‍ മുഖ്യമന്ത്രി ആണ്ടനിയിക്കെതിരെ ആയിരുന്നു.ഒന്നു കരുണാകരനെ വെട്ടി ആന്റണി മുഖ്യ മന്ത്രി ആയ കാലം.എം എല്‍ എ അല്ലാതിരുന്ന ആന്റണി തിരൂരങ്ങാടി ഉപതിരെഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു.അവിടെ ഇങ്ങനെ ഉപ തിരെഞ്ഞെടുപ്പ് വന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്.ബാബറി മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്ന നരസിംഹരവൂന്റെയും കോണ്‍ഗ്രസിന്റെയും ക്കോടെ ഉള്ള പൊറുതി മുസ്ലീം ലീഗ് അവസാനിക്കത്തത്തില്‍ പ്രേതിഷേടിച്ചു എം എല്‍ എ ആയിരുന്ന യു എ ബീരാന്‍ രാജി വച്ചതിനാലാണ്.മത്സരിച്ചാല്‍ തൊട്ടു പോയാലോ എന്ന പേടി ഉള്ളത് കൊണ്ടാണ് മുസ്ലീം ലീഗ് മല്‍സര രംഗത്ത് നിന്നു പിന്‍മാറിയത്.അന്ന് അറിയപെടുന്ന സിമി നേതാവ് ആയിരുന്നു ഇന്നത്തെ യൂത്ത് നേതാവ്.രോക്ഷം തിളച്ചു മറിഞ്ഞ ഇന്നത്തെ യുവ നേതാവ് അന്ന് ആന്റണിക്കെതിരെ സജീവമായി വോട്ടു പിടിച്ചു.അത് പോലെ പിനീട് ആന്റണി മുഖ്യമന്തി ആയിരുന്ന സമയത്താണ് പ്രസിദ്ധമായ എറണാകുളം ഉപ തിരെഞെടുപ്പ് നടന്നത്.ഹൈബി ഈടന്റെ പിതാവ് ജോര്‍ജ് ഈഡന്‍ മരിച്ചപ്പോഴാണ് എറണാകുളത്തു തിരെഞ്ഞെടുപ്പ് വേണ്ടി വന്നത്.യു ഡി എഫ് സ്ഥാനാര്‍ഥി ആയി മല്‍സരിക്കുന്നത് എം ഓ ജോണ്‍.എതിര് സെബാസ്റ്റിയന്‍ പോള്‍.എം ഓ ജോണേ തോല്‍പ്പിക്കും എന്ന് കട്ടായം പറഞ്ഞുകൊണ്ട് ലീഡര്‍ വ്യാപകമായി കാമ്പയിന്‍ നടത്തുന്ന കാലം.ജെയിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മന്ത്രി സഭ മുഴുവനും .കരുണാകരന്‍റെ സ്ഥാനര്‍ത്തിയെ വെട്ടി ജോണിനെ സ്ഥാനാര്‍ഥി ആക്കിയ ആണ്ടനിയടെ പ്രസ്റ്റീജ് പോരാട്ടം .അന്ന് ജോണിനെതിരെ വോട്ടു ചോദിക്കുന്ന ഹൈബി ഈടനെ ഇന്ത്യ വിഷിയനും എഷിയാ നെറ്റും ഉള്പ്പെടെ ഉള്ള മാധ്യമങ്ങള്‍ കേരള ജനതയെ കാട്ടി തന്നതാണ്.തിരൂരങ്ങാടിയില്‍ ആന്റണി രെക്ഷപെട്ടു എങ്കിലും എറണാകുളത്തു അടിപറഞ്ഞു.
ഏത് പാര്‍ട്ടി ആണെങ്കിലും പാര്‍ട്ടിയുടെ നിലപാടിനോട് യോജിച്ചു വന്നാല്‍ അവരെ മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ സഹകരിപ്പിക്കണം എന്നാണ് എന്‍റെ വെക്തിപരമായ അഭിപ്രായം.അതിന് ഒരു മടിയും ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്ഗ്രസ് .ഗുജറാത്തില്‍ മുസ്ലീങ്ങളെ കൂട്ടകൊല ചെയ്യാന്‍ നേത്രെതെം നല്കിയ വഗേല ഉള്‍പെടെ ഉള്ളവരെ കൈ നീട്ടി സീകരിച്ച പാര്‍ട്ടി ആണ് കോണ്ഗ്രസ്.നമ്മടെ കര്‍ണാടകത്തിലെ ബംഗാരപ്പ തന്നെ എത്രയോ പ്രാവശ്യം കോണ്‍ഗ്രെസിന്റെ നിലപാട് അംഗീകരിച്ചു ആ പാര്‍ട്ടിയില്‍ ചേര്‍ന്നു.പുള്ളിക്ക് ഇടക്കിടക്കെ നിലപാടില്‍ മാറ്റം വരും അന്നേരം പുറത്താക്കും.പിന്നെ നിലപാട് മാറുമ്പോള്‍ തിരിച്ചു എടുക്കും.ഇങ്ങനെ എത്ര പ്രാവശ്യം എടുത്തു എന്ന് ബംഗാരപ്പക്ക് പോലും കണക്കു കാണില്ല.ഏതായാലും എതിരെ പ്രവര്‍ത്തിച്ചവരെ രണ്ടു മൂന്നു വര്‍ഷംകൊണ്ടു സംഘടനെയടെ നിര്‍ണായക സ്ഥാനങളില്‍ ഇരുത്തുന്ന പാര്‍ട്ടി കോണ്ഗ്രസ് മാത്രം ആയിരിക്കും. മിക്ക പാര്‍ട്ടിയിലും അതിന് കൂടതല്‍ സമയം എടുക്കും

"രണ്ടു മൂന്നു വര്‍ഷം കൊണ്ടൊരു
സിമിക്കാരനെ നേതാവാക്കുന്നതും മാഡം
യൂത്ത് നേതാവായി വിലസിയവനെ
വലിച്ചു താഴെ ഇടുന്നതും മാഡം."