Saturday, February 28, 2009

ആണവ കരാറില്‍ 6000കോടിയുടെ നഷ്ടം :സി എ ജി റിപ്പോര്‍ട്ട്


ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വായിക്കുക

രാജ്യത്ത്‌ ആണവഇന്ധനക്ഷാമം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന്‌ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം യു പി യെ യെ വെട്ടിലാക്കുന്നു.കഴിഞ്ഞ വെള്ളിയാഴ്ച്ചേ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച കമ്പ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ്‌ ഗുരുതരമായ കണ്ടെത്തല്‍. അമേരിക്കയുമായി ആണവ കരാര്‍ ഉണ്ടാക്കുന്നതിനുവേണ്ടി മനഃപൂര്‍വം ആണവ ഇന്ധനക്ഷാമം ഉണ്ടാക്കി എന്നാണ്‌ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് .ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആണവ കരാറിനെ വന്‍ നേട്ടമായി ഉയര്‍ത്തിപ്പിടിക്കാനുള്ള കോണ്‍ഗ്രസ്‌ ശ്രമത്തിനു ഇതു വലിയ തിരിച്ചടിയാകും. ഇടതുപക്ഷവും കരാറിനെ എതിര്‍ക്കുന്ന എന്‍ഡിഎയും സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ കോണ്‍ഗ്രസിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിടും. ആണവ കരാറിനെതിരെ നിശിതമായ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന സിഎജി റിപ്പോര്‍ട്ട്‌ പൂഴ്ത്തിവയ്ക്കാന്‍ കേന്ദ്ര ആണവോര്‍ജമന്ത്രാലയം പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും നടന്നില്ല. നാല്‍പ്പതുവര്‍ഷത്തേക്കുള്ള ആണവഇന്ധന ശേഖരം ഇന്ത്യയിലുണ്ടെന്നാണു സിഎജി കണ്ടെത്തിയിരിക്കുന്നത്‌. ഖാനജല റിയാക്റ്ററുകളുടെ ഇന്ധന മാനെജ്മെന്റ്‌ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ്‌ ഇതുസംബന്ധിച്ച പരാമര്‍ശം. രാജ്യത്ത്‌ ആവശ്യത്തിനു യുറേനിയം ശേഖരമുണ്ട്‌. അതു ചൂഷണംചെയ്യാതെ കിടക്കുന്നു. ആണവോര്‍ജ മന്ത്രാലയത്തിന്റെ ആലസ്യമാണിതിനു കാരണം- റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു. ഇന്ധനവിതരണത്തിലെ പാകപ്പിഴമൂലം 2003-08 കാലഘട്ടത്തില്‍ ആണവനിലയങ്ങളുടെ 50 ശതമാനം ശേഷി മാത്രമേ വിനിയോഗിക്കാന്‍ കഴിഞ്ഞുള്ളൂ. ഇതു രാജ്യത്തിന്‌ ആറായിരം കോടിയോളം രൂപ നഷ്ടമുണ്ടാക്കി, റിപ്പോര്‍ട്ട്‌ ചുണ്ടിക്കാട്ടുന്നു. വാജ്പേയി സര്‍ക്കാരിന്റെ അവസാനകാലത്താണ്‌ ഇന്ത്യ-യുഎസ്‌ ആണവ കരാര്‍ നീക്കങ്ങള്‍ തുടങ്ങുന്നത്‌. 2004-ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി. ആണവ കരാറിനു നീക്കം തുടങ്ങിയശേഷം ആണവ ഇന്ധനശേഷി മനഃപൂര്‍വം വിനിയോഗിക്കാതിരുന്നു എന്ന്‌ ആരോപിക്കാന്‍ റിപ്പോര്‍ട്ട്‌ ഉപകരിക്കും. 2007 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത്‌ ഏതാണ്ട്‌ 1,07,268 ടണ്‍ യുറേനിയം ശേഖരമുണ്ടെന്നാണു സിഎജിയുടെ കണ്ടെത്തല്‍. ആണവോര്‍ജ മന്ത്രാലയത്തിന്റെ പദ്ധതികള്‍ക്ക്‌ 40 വര്‍ഷത്തേക്ക്‌ ആവശ്യമായ യുറേനിയം 1,01,600 ടണ്‍ മാത്രമാണ്‌. മേഘാലയ, ആന്ധ്രപ്രദേശ്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട ഗ്രേഡിലുള്ള ശേഖരമുണ്ട്‌. ഇവിടെ ഖാനികള്‍ തുറക്കുന്നതിന്‌ ഗണ്യമായ കാലതാമസമുണ്ടാവുന്നു. യുറേനിയം ഖാനനത്തിന്‌ ആണവോര്‍ജ മന്ത്രാലയം ഒന്നുംചെയ്യുന്നില്ല. ഖാനനം ചെയ്തെടുത്ത യുറേനിയം ഉപയോഗിക്കാന്‍ യുറേനിയം കോര്‍പ്പറേഷന്‍ ഒഫ്‌ ഇന്ത്യ ശ്രമിക്കുന്നില്ല- റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു.നിലവിലുള്ള റിയാക്റ്ററുകള്‍ക്ക്‌ ആവശ്യത്തിന്‌ ഇന്ധനം നല്‍കാതിരിക്കുകയും അതേസമയം തന്നെ പുതിയ റിയാക്റ്ററുകള്‍ അനുവദിപ്പിക്കുകയും ചെയ്യുന്നതിനാണു മന്ത്രാലയം ശ്രമിച്ചത്‌. ഇതിനായി കേന്ദ്രമന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന അതീവഗുരുതരമായ കണ്ടെത്തലും സിഎജി റിപ്പോര്‍ട്ടിലുണ്ട്‌.

സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശം പറഞ്ഞു കൊണ്ടു കേരളത്തില്‍ ഇലക്ഷന്‍ നേരിടാന്‍ ഇരിക്കുന്ന കൊണ്ഗ്രെസ്സിനു അടി ആയി ഈ റിപ്പോര്‍ട്ട്

Wednesday, February 25, 2009

അച്ചാരുപറമ്പില്‍ തിരുമേനിയുടെ ഭൂമി കച്ചവടം

ആര്‍ച്ച് ബിഷപ്പ് ഡാനിയല്‍ അച്ചാരുപറമ്പില്‍ തിരുമേനിയുടെ കീഴില്‍ വരുന്ന വരാപ്പുഴ അതി രൂപതയുടെ കാക്കനാട് സ്മാര്‍ട്ട് സിറ്റിക്ക് സമീപം ഉള്ള രണ്ടര ഏക്കര്‍ സ്ഥലം ഇടവക അംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് വിറ്റത്.സെന്‍റിന് 20ലക്ഷം വില വരുന്ന സ്ഥലം വിട്ടു തുലച്ചത് സെന്‍റിന് 2ലക്ഷം മാത്രം വില മേടിച്ചുകൊണ്ടാണ്.അത് പോലെ തന്നെ അതിരൂപത മന്ദിരത്തിനൊദെ ചേര്‍ന്നുള്ള സ്ഥലവും കെട്ടിടവും ആലുക്ക ഗ്രൂപ്പിന് തൊണ്ണൂറു വര്‍ഷത്തെയക്ക്‌ ലീസിനു കൊടുത്തു.കോടി കണക്കിന് വില വരുന്ന ഈ സ്ഥലവും കെട്ടിടവും കൈമാറ്റം ചെയ്തത് എത്ര രൂപയക്കാണ് എന്ന കാര്യം അല്മയര്‍ക്കോ അതിരൂപത കൌണ്‍സില്‍ അംഗങ്ങള്‍ ആയ അച്ഛന്മാര്‍ക്കോ അറിയില്ല.അത് പോലെ തന്നെ ഒരു നൂറ്റാണ്ടായി കൈവശമുള്ള കളമശേരിയിലെ റബ്ബര്‍ എസ്റ്റേറ്റ്‌ കോടികള്‍ കൈപറ്റി കൊണ്ടു ഒരു മള്‍ട്ടി നാഷണല്‍ കമ്പനിക്ക് വില്‍ക്കാന്‍ ശ്രെമിക്കുന്നത് ആണ് ഏട്ടവുമ് പുതിയ കാര്യം.ഇതെല്ലാം എന്തിന് വേണ്ടി എന്ന ചോദ്യത്തിനു ബിഷപ്പിന് ഉത്തരമില്ല. ഇതിനെതിരെ അല്‍മായ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ആണ് ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്ത് കൈകാരിയം ചെയ്യാന്‍ വേണ്ടി ഇടവക അംഗങ്ങളുടെ നേതൃത്തില്‍ ഒരു ട്രെസ്ട്ടു രൂപീകരിക്കണം എന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ ശുപാര്‍ശയുക്ക് പ്രസക്തി മനസിലാകുന്നത്‌.അദ്ദേഹം വിഭാവനം ചെയ്ത ക്രിസ്ത്യന്‍ ബോര്‍ഡ് ആക്റ്റ് പുരോഹിതന്മാരുടെ ആധിപത്യം അവസാനിപ്പിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.അത് കൊണ്ടു തന്നെയാണ് കത്തോലിക്ക സഭ അതിനെ എതിര്‍ക്കുനത്. ഒരു കാര്യം കൂടി ഓര്‍ക്കുക ഇന്നു കേരളത്തില്‍ ഇടവക അംഗങ്ങളുടെ നേത്രേതില്‍ പള്ളികള്‍ ഭരിക്കപെടത്ത്തത് കത്തോലിക്കാ പള്ളികള്‍ മാത്രമാണ്.(പേരിനു ഒരു മാനേജിംഗ് കമ്മറ്റി ഉണ്ട്).എന്നാല്‍ യാക്കോബായ സഭ പോലെ ഉള്ള മറ്റു പ്രബല സഭകളിലെ അല്‍മായ സംഘടനകള്‍ ആണ് വികാരിയെ വരെ തീരുമാനിക്കുന്നത്‌.വെറുതെയല്ല കത്തോലിക്ക സഭ ഇതിനെ എതിര്‍ക്കുനത് .ചക്കര കുടത്തില്‍ കയ്യിട്ടു പഠിച്ചു പോയില്ലേ.

Monday, February 16, 2009

മലപ്പുറം സമ്മേളനവും പി ബി യും

എന്തൊരു മേളമായിരുന്നു പൊട്ടിത്തെറി ........പിളരല്‍.........രാജി .....പുറത്താക്കല്‍....പുതിയ മുഖ്യമന്ത്രി.........പുതിയ സെക്രട്ടറി ......അവസാനം പവനായി ശവമായി .ഇങ്ങനെ ഒരു ചതി കാരാട്ട് ചെയ്യുമെന്ന് മാധ്യമങ്ങള്‍ സ്വപനത്തില്‍ പോലും വിചാരിച്ചതല്ല.പണ്ടു മലപ്പുറം സമ്മേളനത്തിലാണ് ഇങ്ങനൊരു അടിപറ്റിയത്.എന്തെല്ലാമാണ് എഴുതി പിടുപ്പിച്ചത് പി ബി പിണറായിയെമാറ്റും ഇല്ലെങ്കില്‍ വി എസ് രാജി വയ്ക്കും, പുതിയ മുഖ്യമന്ത്രി ആയി യെസ് ആര്‍ പി യെ തീരുമാനിച്ചു,പാര്‍ട്ടി പിളരും,വി യെസ് വേറെ പാര്‍ട്ടി രൂപികരിക്കും,നവ കേരള യാത്രയ്ക്ക് ബദലായി വേറെ യാത്ര നടത്തും,മുഖ്യ മന്ത്രി സ്ഥാനം രാജി വച്ചിട്ട് വരുന്ന വി യെസിനു താമസിക്കുവാന്‍ വി യെസിന്റെ പഴയ വീട്ടില്‍ പണികള്‍ നടക്കുന്നു,നടപടി മുന്‍ കൂട്ടി കണ്ടു പിണറായി പ്രധിരോധത്തില്‍ ,ഗോധരെജ് താഴ്,പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കല്‍,സംരക്ഷണം,രെഹസ്യ പോലീസ് എല്ലാം എഴുതണമെന്കില്‍ നേരം വെളുക്കും.ദോഷം പറയരുതല്ലോ ഇത്രയും ഐക്യം വേറൊന്നിലും കാണാന്‍ കഴിയാല്ലട്ടോ.യക്കൊബായക്കാരന്റെ മനോരമയും ,'സത്യാക്രിസ്ത്യാനികളായ' കത്തോലിക്കരുടെ ദീപികയും (വാര്‍ത്തയില്‍ സത്യമില്ലട്ടോ ബദല്‍ റാലി നടത്താന്‍ തീരുമാനിച്ചു എന്നെഴുതിയത് ഇവരാണ് )ജമാത്തി ഇസ്ലാമിയുടെ മാധ്യമവും,,വെല്ലാപിള്ളിയെ പിന്തുണയ്ക്കുന്ന കേരള കൌമുദിയും,മനോരമയുടെ എതിരാളി മംഗളവും.വീരന്റെ മാതൃഭുമിയും,കുത്തക ഭീമന്റെ ഏഷ്യാനെറ്റും,മുനീറിന്റെ ഇന്ത്യ വിഷ്യനും,അമ്മയുടെ അമ്രെതയും എല്ലാം ഈ കാര്യത്തില്‍ ഒന്നാണ്. ഓരോ കഥകള്‍ പടച്ചുകൊണ്ട് പി ബിയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന ഇവര്‍ പിണറായി പുറത്തിറങ്ങി ജാഥ ഞാന്‍ തന്നെ നയിക്കും എന്ന് പറഞ്ഞപ്പോള്‍ ഞെട്ടി എങ്കിലും കാരാട്ട് ഇത്ര ഉറപ്പിച്ചു പറയും എന്ന് വിചാരിച്ചില്ല.തീരുമാനം അടുത്ത കേന്ര കമ്മറ്റി വരെ നീട്ടുകയോ അന്യോഷണ കമ്മീഷനെ നിയമിക്കുകയോ ചെയതാല്‍ അത് വരെ ഈ കേസും പറഞ്ഞു തള്ളി നീക്കാം എന്ന് വിചാരിച്ചു അതിനനുസരിച്ച്റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ആണ് കാരാട്ട് വന്നു പറയുന്നതു പിണറായി കുറ്റക്കാരന്‍ അല്ലെന്നും പാര്‍ട്ടി തീരുമാനം നടപ്പിലാക്കുക മാത്രമാണ് ചെയ്തത് എന്നും.അത്രയും കൊണ്ടു നിര്‍ത്തി എങ്കില്‍ കുഴപ്പമില്ലായിരുന്നു.പിന്നീട് കാരാട്ട് പറഞ്ഞതാണ്‌ ഏട്ടവുമ് അടിയായത്.പാര്‍ട്ടി സെക്രട്ടരിയെട്ടു മൂന്നു പ്രാവശ്യം ചര്‍ച്ച ചെയ്തതാണ് എന്നും അന്ന് സെക്രട്ടരിയെട്ടില്‍ വി യെസും അംഗമാണ് എന്നാണ് കാരാട്ട് പിന്നീട് പറഞ്ഞതു. ഇനി എന്ത് ചെയ്യും അന്ന് സെക്രട്ടരിയെട്ടു അംഗങ്ങള്‍ ആയിരുന്നത് ഇ എം എസും,വി യെസും,നായനാരും , ചടയനും,ബാലാനന്ദനും മട്‌ുമാണ് .പിണറായി ഇവര്‍ തീരുമാനിച്ച കാര്യം നടപ്പാക്കിയ ആള്‍ മാത്രം. അതും മൂന്ന് പ്രാവശ്യത്തെ ചര്‍ച്ചക്ക് ശേഷം.എന്നാ പിന്നെ പിണറായിയെ വിട്ടു ഇവര്‍ അഴിമാതിക്കരന്നു പറഞ്ഞാല്‍ ജനം ചൂലിനടിക്കും എന്ന് നന്നായി അറിയാം.പിന്നെന്തു ചെയ്യും വിയെസ് എന്തെങ്കിലും വാ തുറന്നു ലാവലിനെ കുറിച്ചു പറയുക ആണെങ്കില്‍ അത് വ്യാഘ്യാനിച്ചു ഒരാഴ്ച കഴിക്കാമായിരുന്നു.അതും ഇല്ല.വി യെസിന്റെയും പിണറായിയുടെയും മുഖ ഭാവങ്ങള്‍ വ്യാഖ്യാനിച്ചു എത്ര നാള്‍ കഴിയും.വീണ്ടും ഒരു ചാര കേസ് ഉണ്ടാകേണ്ടി വരും.
മാധ്യമ ശ്രേഷ്ട്ടന്മാരെ ഞാന്‍ ഞാന്‍ ഒരു വഴി പറഞ്ഞു തരാം.പുതിയ സിനിമ റെഡ് ചില്ലീസ് കണ്ടില്ലേ? അതിലെ നായകന്‍ ഒരു മാധ്യമ മുതലാളി ആണ്.വില്ലന്‍ മുഖ്യ മന്ത്രിയുടെ മകനും.അവരെ ഫാരിസ് അബൂബക്കറും വി യെസിന്റെ മകനും ആക്കണം.എന്നിട്ട് പടം പിടിച്ചത് കോടിയേരിയുടെ മോന്‍ എന്നോ പിണറായിയുടെ സിംഗപ്പൂര്‍ ബിനാമി ആണെന്നോ അങ്ങ് കാച്ചിയാല്‍ മതി.ഒരു രണ്ടാഴ്ച്ച തള്ളി നീക്കാം.

Wednesday, February 11, 2009

മാത്തുകുട്ടി അച്ചായന്‍റെ തൊലികട്ടി,സമ്മതിച്ചേ പറ്റു

നമ്മള് ഒരു കമ്മുയുനിസ്റ്റ് വിരോധിയാണ്‌ എന്നാണ് എല്ലാരും പറയണത് .എന്നാലും ഒരു പത്ര സ്ഥാപനം നടത്തുമ്പോള്‍ കുറച്ചു എങ്കിലും മാന്യത വേണ്ടേ? എന്നാണ് ചിലര് ചോദിക്കുനത് .ആടിനറിയുമോ അങ്ങാടി ഭാണിഭം .സി പി യെമിനെതിരെ തുടരെ വാര്‍ത്തകള്‍ പടയക്കുമ്പോള്‍ എന്ത് ധാര്‍മ്മികത നോക്കാനാണ് അല്ലെ?അതാണല്ലോ ബാലാനന്ദന്റെ കത്ത് പ്രേസ്ദീകരിച്ചപ്പോള്‍ കണ്ടത്. ആരോ ബാലാനന്ദന്റെ കത്ത് എന്ന് പറഞ്ഞു ഒരു കത്ത് പ്രേസ്ദീകരിച്ചാല്‍ അതിന്റെ ആധികാരത ഒന്നു നോക്കാതെ നമ്മള് കൊടുക്കും.അതാണ് ദേശ സ്നേഹം.ബാലാനന്ദന്‍ ഒരു കത്ത് പി ബിയ്ക്ക് അയച്ചാല്‍ ആ കത്ത് കാണുക പി ബി യുടെ കയ്യിലാണ് എന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയവരുടെ കയ്യില്‍ അല്ല എന്നും നമുക്കറിയാം.ഒപ്പിടാതെ ബാലാനന്ദന്‍ കത്ത് അയക്കില്ലാന്നും നമു‌ക്കറിയാം.ഇതൊന്നും അറിയില്ലഞ്ഞിട്ടല്ല രണ്ടു ദിവസത്തെ വാര്‍ത്ത ആയല്ലോ.പക്ഷെ വാര്‍ത്ത കിട്ടുമെങ്കിലും സി പി യെമിന് ഗുണം കിട്ടുമെങ്കില്‍ നമ്മള് കൊടുക്കൊല്ലട്ടോ.സോര്നൂരില്‍ സി പി എം വിമതന്റെ റാലിയും സമ്മേളനവും മറ്റും പല പ്രാവശ്യം കൊടുക്കും.അവിടെ സി പി യെം ക്ഷീണിച്ചു എന്ന് പറയും.പിണറായി നയിക്കുന്ന ജാഥയക്ക് അവിടെ പതിനായിരങ്ങള്‍ വന്നാലും പറയില്ല.സി ബി ഐ സുപ്രീം കോടതി കേന്ദ്രത്തിന്റെ പണിയാല് ആവരുതെന്നു വിമര്‍ശിച്ചാലും പറയില്ല.സി പി യെമിനെതിരെ പറയുകയാണെങ്കില്‍ ലാലു പ്രസാദിന്റെ പാര്‍ട്ടിയുടെ കേരളത്തിലെ യുവജന നേതാവിന്റെ വാക്കുകള്‍ മുന്‍ പേജില്‍ വേണ്ടയക്ക ആക്കും.പിണറായിക്ക് അനുകൂലമായി പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ കൂടുകാരന്‍ അമര്സിന്ഗ് ആണെങ്ങിലും കണ്ടില്ലാന്നു നടിക്കും.
ഇ പൊതു ജനം നമ്മള് കൊടുക്കണ വാര്‍ത്ത യെല്ലാം രണ്ടു ദിവസം കഴിയുമ്പം അങ്ങ് മറക്കും.അല്ലെ പണ്ടേ നമ്മള് കചോടംപൂടിയേനെ.എന്തെല്ലാം നുണ പറഞ്ഞിരിക്കുന്നു.ഇ എം എസ് ബാലറ്റ് പെട്ടിക്ക് കള്ളാ താഴ് ഉണ്ടാക്കിയെന്ന് മുതല്‍ ഓരോ പാര്‍ട്ടി സമ്മേളനവും തെരഞ്ഞെടുപ്പും വരുമ്പോള്‍ എന്തെല്ലാം പറഞ്ഞിരിക്കുന്നു.എത്ര പ്രാവശ്യം നമ്മള്‍ മുന്‍കൂട്ടി പാര്‍ട്ടി പിളര്തിയിരിക്കുന്നു.എത്ര ജില്ല കമ്മറ്റികല്‍ പിരിച്ചുവിടും എന്ന് നമ്മള്‍ മുന്‍കൂട്ടി പറഞ്ഞിരിക്കുന്നു.ജനം അതെല്ലാം വിശ്വസിക്കുംപിന്നെ മറക്കും.എത്ര പേര്‍ക്കറിയാം ബാലറ്റ് പെട്ടിക്ക് താഴും താക്കോലും ഇല്ലാന്ന്.പാര്‍ട്ടിയില്‍ കരുത്തരായി ഇരിക്കുന്നവരെ ആക്രമിക്കുക എന്നത് നമ്മുടെ ഒരു ശീലമാണ്.വി യെസ് കരുതനയിരുന്നപ്പോള്‍ അദ്ധേഹത്തെ വെട്ടിനിരത്തല്‍ നായകനാക്കി.അത് മാറി പിണറായി ആയപ്പോള്‍ പിണറായിക്കെതിരെ ആയി.
മത്സരം ഉണ്ടെന്‍കിലും സി പി യെമിനെതിരെ നമ്മള്‍ എന്തെഴിതിയാലും എതിരാളികായ മറ്റു മാദ്ധ്യമങ്ങളും അത് തന്നെ എഴുത്തും.ചിലപ്പോള്‍ നമ്മളെ തോല്‍പ്പിക്കുകയും ചെയ്യും.എന്പെത്ത്തിയീഴിലെ തെരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് തൊട്ടു തുന്നം പാടും എന്നും കരുണാകരന്‍ വന്‍ ഭൂരിപക്ഷത്തിനു വിജയുക്കും എന്ന് പ്രധാന എതിരാളി ആയ മാതൃഭൂമി പറഞ്ഞു കളഞ്ഞു. അത് പോലെ തന്നെ രണ്ടായിരത്തി മൂന്നിലെ എറണാകുളം ഉപ തെരഞ്ഞെടുപ്പില് യു ഡി എഫ് സ്ഥാനാര്‍ഥി മുപ്പത്തി നാലായിരം വോടിനു ജയിക്കും എന്നും നമ്മളെക്കാളും മുമ്പെ ഇന്ത്യ വിഷ്യന്‍ പ്രവചിച്ചതാണ് ഒരു തോല്‍വി.രണ്ടു പ്രവചനവും പൊട്ടി പാളീസായി എന്നൊക്കെ ആര് നോക്കണ്. അത് പോലെ ഇ പ്രാവശ്യം ഒരവസരം വന്നതാണ്‌ നവ കേരള യാത്രയില്‍ മഞ്ഞലാം കുഴി അലി പങ്കെടുക്കുന്നില്ല എന്ന് നമ്മള്‍ ചാനലിലുടെ നമ്മള്‍ പരഞ്ഞപ്പതെയക്കും പഹയന്‍ പങ്കെടുത്തു കഴിഞ്ഞു.ചാനലിലുടെ പറയാന്‍ കഴിഞ്ഞെങ്കിലും പത്രത്തില്‍ കൊടുക്കാന്‍ പറ്റിയില്ലലോ അത്നു ഒരു വിഷമം.

ഇതിലൊക്കെ എന്ത് കാര്യം.പണ്ടു കരുണാകരനെ മാറ്റി നമ്മുടെ ഉമ്മന്‍ ചാണ്ടിയെ മുഖ്യന്‍ ആക്കാന്‍ വേണ്ടി നമ്മള്‍ പാടു പെട്ട് പൊക്കി കൊണ്ടുവന്ന ചാര കേസ് ഓര്‍ക്കുന്നില്ലേ. അത് കൊണ്ടു പ്രേയോചനം ഒന്നും കിട്ടിയില്ല.മുഖ്യന്‍ ആയതു ആന്റണി.വെറുതെ മിടുക്കനായ ശാത്രന്ജന്‍ ആയിരുന്നു നമ്പി നാരായണനെയും മറിയം രേഷീധ യും മറ്റും ജയലില്‍ അടച്ചത് മാത്രം മിച്ചം.അങ്ങേരുടെ ഭാര്യക്ക്‌ വിഷാദ രോഗം വന്നു എന്നും മറ്റും കേട്ടു. അതിന് ഇപ്പേ നമുക്കെന്ന എന്നോര്‍ത്ത്തിരിക്കുമ്പോള്‍ ആണ് കേട്ടത് പുള്ളിക്കാരന്‍ ആത്മ കഥ എഴുതുന്ന വാര്‍ത്ത കേള്‍ക്കുന്നത്.നമ്മുടെ പേരെങ്ങാനും പറഞ്ഞാല്‍ ചുറ്റി പോവൂലോ.എന്തായാലും കഴിഞ്ഞ മാസം പോയി പുള്ളികാരന്റെ വേദനകള്‍ ഉഗ്രന്‍ ഭീച്ചര്‍ ആയി നമ്മുടെ വനിതയില്‍ കൊടുത്തു. അത് കണ്ടു മനസ് എങ്ങാനും അലിഞ്ഞലോ. ഏത് കണ്ടു ചില ദോഷൈക ദ്രെക്കുകള്‍ നമ്മുടെ തൊലികട്ടി ഭയങ്കരം എന്ന് പറയുന്നു.നമ്മള്‍ക്ക് ഇത് വല്ലതും ഏക്കുമോ.കൊളം എത്ര കൊക്കിനെ കണ്ടതാ കൊക്കെത്ര കൊളം കണ്ടതാ.

Sunday, February 1, 2009

ലാവലിന്‍ സത്യമെന്ത് ?

ഓര്‍മയുണ്ടോ എന്നറിയില്ല ല്‍ ആന്റണി ഭരണം തീരുമ്പോള്‍ മൂന്നര മണികൂര്‍ ആയിരുന്നു കേരളത്തിലെ പവര്‍കട്ട്.ആ സമയത്താണ് പിണറായി മന്ത്രി ആയി വന്നത്.കേരളത്തിലെ പവര്‍കട്ട് തീര്‍ക്കാനാണ് പിണറായി ശ്രെമിച്ചത്.അതില്‍ വിജയിക്കുകയും ചെയ്തു.ആയിരത്തി അഞ്ഞൂറ് മെഗാ വാട്ട് കറന്ട് ഉല്‍പാദിപ്പിച്ചു ഇരുന്നത് മൂവയിരമായ് മാറ്റുവാനും കഴിഞ്ഞു .അത് കൊണ്ടാണ് പിണറായി മന്ത്രി സ്ഥാനം രാജി വച്ചപ്പോള്‍ മനോരമ ഉള്‍പെടെ ഉള്ള മാധ്യമങ്ങള്‍ കേരളം കണ്ട ഏറ്റവും നല്ല വ്യദ്യുതി മന്ത്രി എന്നെഴുതിയത്.പിന്നെ ലാവലിന്റെ കാര്യം.അതില്‍ അഴിമതി ഉണ്ടെങ്കില്‍ കാര്‍ത്തികേയനും ആന്റണിയും കടവൂരും ഉള്‍പെടെയുള്ള കോണ്ഗ്രസ് നേതാക്കന്മാരും.നായനാര്‍, ഇ എം എസ് ,ചടയന്‍ ,വി എസ് ,കാരാട്ട്‌ ,സുര്‍ജിത് തുടങ്ങിയ സി പി എം നേതാക്കളും അഴിമാതിക്കാരോ അതിന് കൂട്ട് നിന്നവരോ ആണ്.

കോണ്ഗ്രസ് നേതാക്കന്മാരുടെ കാര്യം ആദ്യം പറയാം.ലാവലിനുമായി ഈ കരാറിന് മുമ്പു മറ്റൊരു കരാര്‍ ആന്റണിയും കാര്‍ത്തികേയനും ഒപ്പിട്ടിരുന്നു.കുറ്റിയാടി നവീകരണ കരാര്‍ .കണ്സല്‍ട്ടന്‍സി കരാറും സപ്ലൈ കരാറും യു ഡി എഫ് തന്നെയാണ് ഒപ്പ് വച്ചത്.രണ്ടു കരാറും തമ്മില്‍ യാതൊരു മാറ്റവും ഇല്ല.അതെ പോലെ തന്നെ സപ്പളെ കരാര്‍ ഒപ്പിട്ട അന്ന് തന്നെ ആണ് പള്ളിവാസല്‍ കരാറിന്റെ കണ്സല്‍ട്ടന്‍സി കരാറും അവര്‍ ഒപ്പിട്ടത്.എന്നാല്‍ പിണറായി സ്പ്പളെ കരാര്‍ ഒപ്പിട്ടപ്പോള്‍ പലയിനതിലയി നാല്‍പതു കോടി രൂപ കുറവ് വരുത്തുകയും മലബാര്‍ ക്യാന്‍സര്‍ സെന്ററിനു നൂറു കോടി രൂപ സഹായം നല്‍കാം എന്ന മറ്റൊരു കരാറും ഒപ്പിട്ടു.ആ കരാര്‍ നിശ്ചിത കാലം കൂടുമ്പോള്‍ പുതുക്കണം എന്ന വ്യെവസ്തയും ഉണ്ടായിരുന്നു.അത് പ്രകാരം പന്തെണ്ട് കോടി രൂപ കിട്ടുകയും ചെയ്തു.കടവൂര്‍ മന്ത്രി അയിരുന്നപ്പോലും രൂപ കിട്ടുകയും അത് കൊണ്ടു തുടങ്ങിയ ബ്ലഡ്‌ ബാങ്ക് ആന്റണി ഉത്‌ഘാടനം ചെയ്യുകയും ചെയ്തു.എന്നാല്‍ അതിന് ശേഷം ആന്റണിയും കാര്‍ത്തികേയനും ആ കരാര്‍ പുതുക്കാന്‍ കൂട്ടാക്കിയില്ല. അത് മൂലം ആ കരാറില്‍ നിന്നു ലാവലിന്‍ പിന്മാറുകയും ചെയ്തു. മാത്രമല്ല പിണറായി വിചാരിച്ചാലും ഒപ്പിടതിരിഖ്‌ഖ്‌ാന്‍ കഴ്യില്ലായിരുന്നു .കാരണം ആന്റണിയും കാര്‍ത്ത്തികെയനും ഒപ്പിട്ടപ്പോള്‍ ഈ കരാറില്‍ നിന്നു സര്‍ക്കാര്‍ പിനമാര്‍ിയാല്‍ പാരീസില്‍ പോയി ലാവലിന് കേസ് കൊടുക്കാം എന്നൊരു ക്ലോസും കൂടി ചെര്‍ത്ത്തിട്ടുണ്ടായിരുന്നു. കേരളത്തിന് നേട്ടം ഉണ്ടാക്കാന്‍ ശ്രേമിച്ച പിണറായി അഴിമതിക്കാരനും രൂപ ലാപ്സാകിയ ആന്റണിയും കടവൂരും പുണ്യ വാളന്മാരും .
ഇനി സി പി എം നേതാക്കന്മാരുടെ കാര്യം പറയാം.ബലാനദന് റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന സെക്രെറെരിയെട്ടും കേന്ദ്ര കമ്മറ്റിയും പി ബി ചര്‍ച്ച ചെയതപ്പോള്‍
അന്നത്തെ ശത്രു ആയിരുന്ന ബലാനദനു എതിരായി കാരണങള്‍ നിരത്തി വാദിച്ചത് വി എസ് ആയിരുന്നു.പിണറായി അന്ന് പി ബി യിലോ കേന്ദ്ര കമ്മട്ടിയിലോ മേംബരല്ല.പി ബി തീരുമാനം നടപ്പാക്കുകയാണ് പിണറായി ചെയ്തത്.പിണറായിക്കോ പാര്‍ട്ടിക്കോ മറ്റു വഴിയൊന്നും ഇല്ലായിരുന്നു.കാരണം
ന്റണിയും കാര്‍ത്ത്തികെയനും ഒപ്പിട്ട കരാറിലെ വ്യവസ്ഥ പ്രകാരം കരാറില്‍ നിന്നു സര്‍ക്കാര്‍ പിന്മാറിയാല്‍ ലാവലിനുമായി പാരിസില്‍ പോയി കേസ് നടത്ത്തുബോള്‍ വരുന്ന സാബത്തിക നഷ്ട്ടം
രൂക്ഷമായ വ്യദ്യുതി ക്ഷാമം
ക്യാന്‍സര്‍ സെന്ററിനു തരാമെന്ന് പറഞ്ഞിരിക്കുന്ന സാമ്പത്തിക സഹായം
പുതിയ ഒരു കരാറിന്റെ നടപടി ക്രെമാങ്ങള്‍ക്ക് മൂന്ന് നാലു വര്‍ഷം വേണം
ഈ വക പ്രശ്നങ്ങള്‍ പിണറായി മറികടന്നത് കഴിയുന്നത്ര വിട്ടുവീഴ്ചകള്‍ ലാവലിനെ കൊണ്ടു ചെയ്യിച്ചു എത്രെയും പെട്ടെന്ന് കരാര്‍ ഒപ്പിട്ടു പണി തുടങുക എന്ന് മാത്രമായിരുന്നു.പിണറായിയുടെ സ്ഥാനത്ത് ഞാനോ നിങ്ങളോ ആയിരുന്നെങ്കിലും ഇത് മാത്രമെ ചെയ്യുകയുള്ളൂ.സി ബി ഐ ടെ ഒരു പ്രധാന വാദം നവീകരണം മൂലം കേരളത്തിന് നഷ്ടം വന്നു എന്നും ക്യാന്‍സര്‍ സെന്ററിനു ഉള്ള പൈസ നഷ്ടടപെട്ടു എന്നുമാണല്ലോ.ആര്യാടന്‍ മന്ത്രി ആയിരുന്നപ്പോള്‍ കൊടുത്ത റിപ്പോര്‍ട്ട് നവീകരണത്തിന് മുമ്പു ഉത്പാദന ശേഷി മുന്നൂറ്റമ്പത് മെഗാ വാട്ട് കറന്റ് ആയിരുന്നു എന്നും അതിന് ശേഷം അത് അഞ്ഞൂട്ടമ്പത് ആയി ഉയര്‍ന്നു എന്നും. അത് മൂലം മുടക്കിയ കാശിനെക്കളും ബോര്‍ഡിന് ലാഭം ഉണ്ടായി എന്നുമാണ്. അത് തെറ്റാണെങ്കില്‍ തന്നെ ഈ കരാര്‍ ഒപ്പിടാന്‍ പിണറായിയെ നിര്‍ബന്ധിധനക്കിയ ആന്റണിയും കാര്‍ത്തികേയനും ക്യാന്‍സര്‍ സെന്ററിനു ഉള്ള പൈസ നഷ്ടപെടുത്തിയ കടവൂരും കൂട്ടുപ്രെതികള്‍ ആകേണ്ടതല്ലേഇനിയും പിണറായിയെ സംശയം ഉള്ളവരോട് കുറച്ചു ചോദ്യങ്ങള്‍
1)ലാവലിനുമായി കരാര്‍ ഒപ്പിടാന്‍ രണ്ടു വര്‍ഷമെടുത്തു. അത് ക്യാന്‍സല്‍ ചെയ്തു ഭെലുമായ് കരാര്‍ ഒപ്പിടാന്‍ വീണ്ടും എത്ര വര്ഷം എടുക്കും?
2)മൂന്നര മണിക്കൂര്‍ പവര്‍ കട്ടുണ്ടായിരുന്ന നാട്ടില്‍ വെറുതെ സമയം കളയുവാന്‍ പറ്റുമായിരുന്നോ
3)ലാവലിനുമായി യു ഡി ഫ് ഒപ്പിട്ട കരാര്‍ പ്രകാരം സര്‍ക്കാര്‍ പിന്‍മാറിയാല്‍ പാരീസില്‍ പോയി കേസ് പറയണം എന്നൊരു ക്ലോസ് ഉണ്ടായിരുന്നോ
3)സി ബി ഐ പ്രതി പട്ടികയില്‍ കോണ്ഗ്രസ് നേതാവ് സാവിത്രി ലക്ഷ്മണനടെ സഹോദരന്‍ ഉണ്ടോ
4)ഉണ്ടെങ്കില്‍ മാധ്യമങ്ങള്‍ അക്കാരിയം പരയാതത്തെന്തുകൊണ്ട്
5)ആന്റണി സര്‍ക്കാര്‍ ലാവലിനുമായി മലബാര്‍ ക്യാന്‍സര്‍ സെന്റെരിനു വേണ്ടിയുള്ള എം ഓ യു പുതുക്കതത്ത്തെന്തു കൊണ്ടു
6)പിണറായി മന്ത്രി സ്ഥാനം രാജി വച്ചപ്പോള്‍ കേരളം കണ്ട ഏറ്റവും നല്ല വൈദ്യുദ്ധി മന്ത്രി എന്ന് മനോരമ മുഖ പ്രസംഗം എഴുതിയത് എന്തുകൊണ്ട്
7)ഇ കരാറിനെ കുറിച്ചു പി ബി യില്‍ നടന്ന ചര്‍ച്ചയില്‍ അന്ന് പി ബി മെമ്പര്‍ അല്ലായിരുന്ന പിണറായി ഈ കരാറില്‍ ഒപ്പിടണമെന്ന് കാര്യകാരണങ്ങള്‍ നിരത്തി വാധിച്ചതും അന്നത്തെ തന്‍റെ എതിര്‍ ഗ്രൂപുകാരനും അയിരു‌ന്ന ബാലാനന്ദനെ ഉയര്‍ത്തിയ വാദങ്ങളെ എതിര്‍ത്തതും വി യെസ് ആയിരുന്നോ

4)കാര്‍ത്തികേയന്‍ ഇ കരാറിന് മുമ്പു ഒപ്പിട്ട കുറ്റ്യാടി എക്സ്റ്റെന്ശഷന്‍ കരാറിന് അദ്ധേഹം തന്നെ ഒപ്പിട്ട കണ്സട്ടന്‍സി കരാറുമായി എന്തെല്ലാം വിത്യാസം ഉണ്ടായിരുന്നു.ആ കരാറിന് ടെണ്ടര്‍ വിളിച്ചിരുന്നോ
5)പിണറായ ഒപ്പിട്ടപ്പോള്‍ കണ്സട്ടന്‍സി കരാറില്‍ നിന്നു 40കോടി രൂപ കുറവ് ഉണ്ടായിരുന്നോ
6)സി ഐ ജി റിപ്പോര്‍ട്ട് തെറ്റാണെന്നും പിണറായി നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ കാരണം കൂടുതല്‍ വൈദ്യുദ്ധി ഉല്പാധിപിച്ചു എന്ന് ആര്യാടന്‍ റിപ്പോര്‍ട്ട് കൊടുത്തത് തെറ്റായിരുന്നോ .ആണെങ്കില്‍ എന്തുകൊണ്ട്?
7)ഉമ്മന്‍ ചാണ്ടിയുടെ വിജിലന്‍സ്‌ പിണറായിയെ കുറ്റവിമുക്തനാക്കിയത് എന്തുകൊണ്ട്?