Saturday, January 10, 2009
അക്ഷരങ്ങളുടെ രാഷ്ട്രീയം
നമ്മുടെ മാധ്യമങളുടെ രാഷ്ട്രീയം എന്താണ്.രാഷ്ട്രീയ പത്രങ്ങളായ ദേശാഭിമാനിയും വീക്ഷണവും ജനയുഗവും ചന്ദ്രികയും മാറ്റിനിര്‍ത്തി ഒന്നു പരിശോധിക്കാം.പൊതുവെ എല്‍ ഡി എഫിന് എതിരും യു ഡി എഫ് അനുകൂലവും ആണെന്ന് കാണാം .അടുത്തിടെ കോണ്‍ഗ്രസ്സും സി പി എമ്മും എറണാകുളത്തു രണ്ടു സമ്മേളനങ്ങള്‍ സംഘടിപിച്ച്ചു . അത് റിപ്പോര്‍ട്ട് ചെയ്ത രീതി മാത്രം പരിശോധിച്ചാല്‍ ഇത് മനസിലാകും.കാര്യമായ സംഘടന ചര്‍ച്ചകളോ രാഷ്ട്രീയ ചര്‍ച്ചകളോ ഇല്ലാതെ മുന്‍കൂട്ടി തീരുമാനിച്ച കുറെ പ്രമേയങ്ങള്‍ പാസ്സാക്കാന്‍ വേണ്ടി കൂടിയ കോണ്ഗ്രസ് സമ്മേളനത്തിന് കൊടുത്ത കവറേജിന്റെ നാലില്‍ ഒന്നു പോലും മാധ്യമങള്‍ സി.പി.എമ്മിന്റെ സമ്മേളനത്തിന് കൊടുത്തില്ല.കോണ്ഗ്രസ് റാലിക്ക് സംസ്ഥാന വ്യാപകമായി ആളെ കൊണ്ടുവന്നപ്പോള്‍ ഒരു ജില്ലയിലെ ആളുകളെ മാത്രം കൊണ്ടു അതിലും വലിയ പരിപാടി നട്ത്ത്തിയ്യ സി പി ഏമിനെ പല മാധ്യമങളും അവഗണിച്ചു.മാണിസാര്‍ കോട്ടയം ജില്ല സമ്മേളനത്തിന് കൊടി ഉയര്‍ത്ത്തന പടം വരെ കളറില്‍ കാണിച്ച ദീപികയ്ക്ക് ഇ പരിപാടിയുടെ ഒരു ഫോട്ടോ കിട്ടാത്തതുകൊണ്ടായിരിക്കും ഇടാത്തത് .എന്താണെന്നറിയില്ല മാത്തുക്കുട്ടിച്ചായന്റെ പത്രം നല്ല അടിപൊളി പടം കൊടിത്തിരുന്നു.എന്നാല്‍ മംഗളത്തിനും മാത്രുഭുമിക്കും കൌമുദിക്കും ഇത് മൂലയ്ക്ക് ഇടേണ്ട വാര്‍ത്തയും പടവും ആയിരുന്നു.അല്ല ഇതിലും ആള് കൂടിയ മലപ്പുറം സമ്മേളനത്തിന്റെ വരെ ഒരു പടം ഫ്രന്റ് പേജില്‍ കൊടുക്കാത്ത പത്രമാണ് മാതൃഭൂമി.എണ്പത്തി ഏഴില്ലേ തെരഞെടുപ്പിന് കോണ്ഗ്രസ് വന്‍ ഭൂരിപക്ഷം കിട്ടി അധികാരത്തില്‍ വരും എന്ന് ഉറപ്പിച്ചു പറഞ്ഞ ഏക പത്രം ആണല്ലോ മാതൃഭൂമി.കോണ്ഗ്രസ് സമ്മേളനത്തിന് മൂന്നു ദിവസം ചര്‍ച്ചകളും റാലി ലൈവായി കാണിച്ച ചാനലുകളും എവിടെ പോയി എന്ന് കണ്ടതേയില്ല.ഇന്ത്യവിഷിയനും ഏഷ്യാനെറ്റും മറ്റും വാര്‍ത്ത്തയക്കിടയക്ക് അഞ്ചു മിനിട്ട് കാണിച്ചത് മാത്രം.യു ഡി എഫ് ഭരിക്കുമ്പോള്‍ കറെന്ടെ ചാര്‍ജ് കൂടിയാല്‍ വൈദ്യുതി ചാര്‍ജ് കൂടി എന്നും എല്‍ ഡി എഫാണ് ഭരിക്കുന്നത് എങ്കില് വൈദ്യുതി ചാര്‍ജ് കൂട്ടി എന്നും എഴുതുന്ന മാധ്യമങ്ങളാണ് നമുക്കുള്ളത്.കൂടി എന്നതിന്‍റെയും കൂട്ടി എന്നതിന്‍റെയും വ്യത്യാസം രാഷ്ട്രീയപരമായി എന്താണെന്നു ചിന്തിക്കാന്‍ മലയാളിക്ക് സമയമില്ലന്നു അവര്‍ക്കറിയാം. പരസ്പരം മത്സരിക്കുന്ന ഇ മാധ്യമങ്ങള് ഒരു കാര്യത്തില് നല്ല യോജിപ്പാണ്.ഇന്നലെത്തന്നെ വിജിലന്‍സ് കോടതി ഇന്ത്യവിഷിനെയും മുനീറിനെയും മറ്റും പ്രതിയാക്കി കേസെടുക്കാന്‍ ഉത്തരവിട്ടത് ഒരു മാധ്യമത്തിനും വാര്‍ത്തയല്ല.ഈടില്ലാതെ സഹരണ ബാങ്കില്‍ നിന്നു മൂന്നുകോടി മേടിച്ചിട്ട് നായ പൈസ തിരിച്ചടച്ചില്ല ഇപ്പോല് അത് എട്ടുകോടി ആയിട്ടുണ്ട്.ആ ലോണ് ക്രമ വിരുടമായ് അനുവധിച്ചതിനു എം .വി രാഘവന് കിട്ടിയതാണോ മകന്‍ നികേഷിന്റെ ഇന്ത്യവിഷിഅനിലെ സ്ഥാനം ? അത് പോലെ കിളിരൂര്കേസിലെ പ്രതിയാണ് ഏഷ്യാനെറ്റിലെ കെ.പി മോഹനന്‍ എന്ന് ശാരിയുടെ അച്ഛന്‍ പല പ്രാവശ്യം പരതികൊടുത്ത്തത് ഏത് മദ്യമത്തില് വന്നിട്ടുണ്ടേ.എല്‍ ഡി എഫ്കാരന്‍ ആണ് എങ്കിലും വീരന്‍ ദേവസ്വത്തിന്റെ ഭൂമി കയ്യേറിയത് ഏത് മാധ്യമത്തില് വന്നു. സുകുമാര്‍ അഴീക്കോട് അമ്ര്താനദമൈ ദേവിയെ വിമര്‍ശിച്ചത് മനോരമക്കും മാതൃഭൂമിക്കും മറ്റും വാര്‍ത്ത കൊടുത്തത് അഴീക്കോട് ആള്‍ദൈവങ്ങള്‍ക്കെതിരെ എന്നായിരുന്നു .ദേവീടെ പേരെങ്ങുമില്ല .അവര്‍ക്കും ഉണ്ടല്ലോ ഒരു ചാനല്‍.പണി കിട്ടിയാലോ.പാക്കിസ്ഥാന്‍ വിദേശകാര്യ വകുപ്പില് ഐ എസ് ഐ യുടെ ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥന്റെ മോളെ മനോരമ കുടുംബത്തില്ലേ ഇളം തലമുറക്കാരന്‍ കെട്ടിയതും പങ്കെടുക്കമാന്നു വാക്ക് കൊടുത്ത കേന്ദ്ര മന്ത്രിമാര്‍ പുലിവാലാകും എന്നുകണ്ട് പിന്മാറിയതും വധുവിന്‍റെ ക്രിമിനല്‍ പശ്ചാത്തലം ഉള്ള ബന്ധുക്കള്‍ക്ക് എം .കെ നാരായണനെ സ്വാധീനിച്ചു വിസ ശരിയക്കിയതും ഒരു മാധ്യമത്തിനും വാര്‍ത്തയല്ല.ഏതെന്കിലുമ് സി പി എം നേതാവിന്റെ മകനാണ് കെട്ടിയതെങ്കില്‍ എന്തായേനെ കാര്യം. നമ്മുടെ നാട്ടില് മുഘവും കാശും നോക്കാതെ സത്യസന്ധമായി വാര്‍ത്ത കൊടുക്കുന്ന മാധ്യമങള്‍ എന്നുവരും.അങ്ങനെ വന്നാലെ രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥരിലും അഴിമതി ഇല്ലാതാവുകയുല്ല് എന്ന കാര്യത്തിന്നു യാതൊരു സംശയവും വേണ്ട.
Subscribe to:
Post Comments (Atom)
ജനാധിപത്യത്തിന്റെ നാലാം കാലിനെ ബലപ്പെടുത്തുന്നത് നിഷ്പക്ഷതയല്ല, ജനാഭിമുഖ്യമല്ല, നന്മ എന്ന് വിവക്ഷിക്കപ്പെടുന്ന ഒന്നുമല്ല. എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ചിലരെങ്കിലും ഇങ്ങനെ പ്രതികരിക്കുന്നത് കാണുമ്പോള്‍ സന്തോഷം.
ReplyDelete