ഓര്‍മയുണ്ടോ എന്നറിയില്ല ല്‍ ആന്റണി ഭരണം തീരുമ്പോള്‍ മൂന്നര മണികൂര്‍ ആയിരുന്നു കേരളത്തിലെ പവര്‍കട്ട്.ആ സമയത്താണ് പിണറായി മന്ത്രി ആയി വന്നത്.കേരളത്തിലെ പവര്‍കട്ട് തീര്‍ക്കാനാണ് പിണറായി ശ്രെമിച്ചത്.അതില്‍ വിജയിക്കുകയും ചെയ്തു.ആയിരത്തി അഞ്ഞൂറ് മെഗാ വാട്ട് കറന്ട് ഉല്‍പാദിപ്പിച്ചു ഇരുന്നത് മൂവയിരമായ് മാറ്റുവാനും കഴിഞ്ഞു .അത് കൊണ്ടാണ് പിണറായി മന്ത്രി സ്ഥാനം രാജി വച്ചപ്പോള്‍ മനോരമ ഉള്‍പെടെ ഉള്ള മാധ്യമങ്ങള്‍ കേരളം കണ്ട ഏറ്റവും നല്ല വ്യദ്യുതി മന്ത്രി എന്നെഴുതിയത്.പിന്നെ ലാവലിന്റെ കാര്യം.അതില്‍ അഴിമതി ഉണ്ടെങ്കില്‍ കാര്‍ത്തികേയനും ആന്റണിയും കടവൂരും ഉള്‍പെടെയുള്ള കോണ്ഗ്രസ് നേതാക്കന്മാരും.നായനാര്‍, ഇ എം എസ് ,ചടയന്‍ ,വി എസ് ,കാരാട്ട് ,സുര്‍ജിത് തുടങ്ങിയ സി പി എം നേതാക്കളും അഴിമാതിക്കാരോ അതിന് കൂട്ട് നിന്നവരോ ആണ്.
കോണ്ഗ്രസ് നേതാക്കന്മാരുടെ കാര്യം ആദ്യം പറയാം.ലാവലിനുമായി ഈ കരാറിന് മുമ്പു മറ്റൊരു കരാര്‍ ആന്റണിയും കാര്‍ത്തികേയനും ഒപ്പിട്ടിരുന്നു.കുറ്റിയാടി നവീകരണ കരാര്‍ .കണ്സല്‍ട്ടന്‍സി കരാറും സപ്ലൈ കരാറും യു ഡി എഫ് തന്നെയാണ് ഒപ്പ് വച്ചത്.രണ്ടു കരാറും തമ്മില്‍ യാതൊരു മാറ്റവും ഇല്ല.അതെ പോലെ തന്നെ സപ്പളെ കരാര്‍ ഒപ്പിട്ട അന്ന് തന്നെ ആണ് പള്ളിവാസല്‍ കരാറിന്റെ കണ്സല്‍ട്ടന്‍സി കരാറും അവര്‍ ഒപ്പിട്ടത്.എന്നാല്‍ പിണറായി സ്പ്പളെ കരാര്‍ ഒപ്പിട്ടപ്പോള്‍ പലയിനതിലയി നാല്‍പതു കോടി രൂപ കുറവ് വരുത്തുകയും മലബാര്‍ ക്യാന്‍സര്‍ സെന്ററിനു നൂറു കോടി രൂപ സഹായം നല്‍കാം എന്ന മറ്റൊരു കരാറും ഒപ്പിട്ടു.ആ കരാര്‍ നിശ്ചിത കാലം കൂടുമ്പോള്‍ പുതുക്കണം എന്ന വ്യെവസ്തയും ഉണ്ടായിരുന്നു.അത് പ്രകാരം പന്തെണ്ട് കോടി രൂപ കിട്ടുകയും ചെയ്തു.കടവൂര്‍ മന്ത്രി അയിരുന്നപ്പോലും രൂപ കിട്ടുകയും അത് കൊണ്ടു തുടങ്ങിയ ബ്ലഡ് ബാങ്ക് ആന്റണി ഉത്‌ഘാടനം ചെയ്യുകയും ചെയ്തു.എന്നാല്‍ അതിന് ശേഷം ആന്റണിയും കാര്‍ത്തികേയനും ആ കരാര്‍ പുതുക്കാന്‍ കൂട്ടാക്കിയില്ല. അത് മൂലം ആ കരാറില്‍ നിന്നു ലാവലിന്‍ പിന്മാറുകയും ചെയ്തു. മാത്രമല്ല പിണറായി വിചാരിച്ചാലും ഒപ്പിടതിരിഖ്‌ഖ്‌ാന്‍ കഴ്യില്ലായിരുന്നു .കാരണം ആന്റണിയും കാര്‍ത്ത്തികെയനും ഒപ്പിട്ടപ്പോള്‍ ഈ കരാറില്‍ നിന്നു സര്‍ക്കാര്‍ പിനമാര്‍ിയാല്‍ പാരീസില്‍ പോയി ലാവലിന് കേസ് കൊടുക്കാം എന്നൊരു ക്ലോസും കൂടി ചെര്‍ത്ത്തിട്ടുണ്ടായിരുന്നു. കേരളത്തിന് നേട്ടം ഉണ്ടാക്കാന്‍ ശ്രേമിച്ച പിണറായി അഴിമതിക്കാരനും രൂപ ലാപ്സാകിയ ആന്റണിയും കടവൂരും പുണ്യ വാളന്മാരും .
ഇനി സി പി എം നേതാക്കന്മാരുടെ കാര്യം പറയാം.ബലാനദന് റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന സെക്രെറെരിയെട്ടും കേന്ദ്ര കമ്മറ്റിയും പി ബി ചര്‍ച്ച ചെയതപ്പോള്‍
അന്നത്തെ ശത്രു ആയിരുന്ന ബലാനദനു എതിരായി കാരണങള്‍ നിരത്തി വാദിച്ചത് വി എസ് ആയിരുന്നു.പിണറായി അന്ന് പി ബി യിലോ കേന്ദ്ര കമ്മട്ടിയിലോ മേംബരല്ല.പി ബി തീരുമാനം നടപ്പാക്കുകയാണ് പിണറായി ചെയ്തത്.പിണറായിക്കോ പാര്‍ട്ടിക്കോ മറ്റു വഴിയൊന്നും ഇല്ലായിരുന്നു.കാരണം
ന്റണിയും കാര്‍ത്ത്തികെയനും ഒപ്പിട്ട കരാറിലെ വ്യവസ്ഥ പ്രകാരം കരാറില്‍ നിന്നു സര്‍ക്കാര്‍ പിന്മാറിയാല്‍ ലാവലിനുമായി പാരിസില്‍ പോയി കേസ് നടത്ത്തുബോള്‍ വരുന്ന സാബത്തിക നഷ്ട്ടം
രൂക്ഷമായ വ്യദ്യുതി ക്ഷാമം
ക്യാന്‍സര്‍ സെന്ററിനു തരാമെന്ന് പറഞ്ഞിരിക്കുന്ന സാമ്പത്തിക സഹായം
പുതിയ ഒരു കരാറിന്റെ നടപടി ക്രെമാങ്ങള്‍ക്ക് മൂന്ന് നാലു വര്‍ഷം വേണം
ഈ വക പ്രശ്നങ്ങള്‍ പിണറായി മറികടന്നത് കഴിയുന്നത്ര വിട്ടുവീഴ്ചകള്‍ ലാവലിനെ കൊണ്ടു ചെയ്യിച്ചു എത്രെയും പെട്ടെന്ന് കരാര്‍ ഒപ്പിട്ടു പണി തുടങുക എന്ന് മാത്രമായിരുന്നു.പിണറായിയുടെ സ്ഥാനത്ത് ഞാനോ നിങ്ങളോ ആയിരുന്നെങ്കിലും ഇത് മാത്രമെ ചെയ്യുകയുള്ളൂ.സി ബി ഐ ടെ ഒരു പ്രധാന വാദം നവീകരണം മൂലം കേരളത്തിന് നഷ്ടം വന്നു എന്നും ക്യാന്‍സര്‍ സെന്ററിനു ഉള്ള പൈസ നഷ്ടടപെട്ടു എന്നുമാണല്ലോ.ആര്യാടന്‍ മന്ത്രി ആയിരുന്നപ്പോള്‍ കൊടുത്ത റിപ്പോര്‍ട്ട് നവീകരണത്തിന് മുമ്പു ഉത്പാദന ശേഷി മുന്നൂറ്റമ്പത് മെഗാ വാട്ട് കറന്റ് ആയിരുന്നു എന്നും അതിന് ശേഷം അത് അഞ്ഞൂട്ടമ്പത് ആയി ഉയര്‍ന്നു എന്നും. അത് മൂലം മുടക്കിയ കാശിനെക്കളും ബോര്‍ഡിന് ലാഭം ഉണ്ടായി എന്നുമാണ്. അത് തെറ്റാണെങ്കില്‍ തന്നെ ഈ കരാര്‍ ഒപ്പിടാന്‍ പിണറായിയെ നിര്‍ബന്ധിധനക്കിയ ആന്റണിയും കാര്‍ത്തികേയനും ക്യാന്‍സര്‍ സെന്ററിനു ഉള്ള പൈസ നഷ്ടപെടുത്തിയ കടവൂരും കൂട്ടുപ്രെതികള്‍ ആകേണ്ടതല്ലേഇനിയും പിണറായിയെ സംശയം ഉള്ളവരോട് കുറച്ചു ചോദ്യങ്ങള്‍
1)ലാവലിനുമായി കരാര്‍ ഒപ്പിടാന്‍ രണ്ടു വര്‍ഷമെടുത്തു. അത് ക്യാന്‍സല്‍ ചെയ്തു ഭെലുമായ് കരാര്‍ ഒപ്പിടാന്‍ വീണ്ടും എത്ര വര്ഷം എടുക്കും?
2)മൂന്നര മണിക്കൂര്‍ പവര്‍ കട്ടുണ്ടായിരുന്ന നാട്ടില്‍ വെറുതെ സമയം കളയുവാന്‍ പറ്റുമായിരുന്നോ
3)ലാവലിനുമായി യു ഡി ഫ് ഒപ്പിട്ട കരാര്‍ പ്രകാരം സര്‍ക്കാര്‍ പിന്‍മാറിയാല്‍ പാരീസില്‍ പോയി കേസ് പറയണം എന്നൊരു ക്ലോസ് ഉണ്ടായിരുന്നോ
3)സി ബി ഐ പ്രതി പട്ടികയില്‍ കോണ്ഗ്രസ് നേതാവ് സാവിത്രി ലക്ഷ്മണനടെ സഹോദരന്‍ ഉണ്ടോ
4)ഉണ്ടെങ്കില്‍ മാധ്യമങ്ങള്‍ അക്കാരിയം പരയാതത്തെന്തുകൊണ്ട്
5)ആന്റണി സര്‍ക്കാര്‍ ലാവലിനുമായി മലബാര്‍ ക്യാന്‍സര്‍ സെന്റെരിനു വേണ്ടിയുള്ള എം ഓ യു പുതുക്കതത്ത്തെന്തു കൊണ്ടു
6)പിണറായി മന്ത്രി സ്ഥാനം രാജി വച്ചപ്പോള്‍ കേരളം കണ്ട ഏറ്റവും നല്ല വൈദ്യുദ്ധി മന്ത്രി എന്ന് മനോരമ മുഖ പ്രസംഗം എഴുതിയത് എന്തുകൊണ്ട്
7)ഇ കരാറിനെ കുറിച്ചു പി ബി യില്‍ നടന്ന ചര്‍ച്ചയില്‍ അന്ന് പി ബി മെമ്പര്‍ അല്ലായിരുന്ന പിണറായി ഈ കരാറില്‍ ഒപ്പിടണമെന്ന് കാര്യകാരണങ്ങള്‍ നിരത്തി വാധിച്ചതും അന്നത്തെ തന്‍റെ എതിര്‍ ഗ്രൂപുകാരനും അയിരുന്ന ബാലാനന്ദനെ ഉയര്‍ത്തിയ വാദങ്ങളെ എതിര്‍ത്തതും വി യെസ് ആയിരുന്നോ
4)കാര്‍ത്തികേയന്‍ ഇ കരാറിന് മുമ്പു ഒപ്പിട്ട കുറ്റ്യാടി എക്സ്റ്റെന്ശഷന്‍ കരാറിന് അദ്ധേഹം തന്നെ ഒപ്പിട്ട കണ്സട്ടന്‍സി കരാറുമായി എന്തെല്ലാം വിത്യാസം ഉണ്ടായിരുന്നു.ആ കരാറിന് ടെണ്ടര്‍ വിളിച്ചിരുന്നോ
5)പിണറായ ഒപ്പിട്ടപ്പോള്‍ കണ്സട്ടന്‍സി കരാറില്‍ നിന്നു 40കോടി രൂപ കുറവ് ഉണ്ടായിരുന്നോ
6)സി ഐ ജി റിപ്പോര്‍ട്ട് തെറ്റാണെന്നും പിണറായി നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ കാരണം കൂടുതല്‍ വൈദ്യുദ്ധി ഉല്പാധിപിച്ചു എന്ന് ആര്യാടന്‍ റിപ്പോര്‍ട്ട് കൊടുത്തത് തെറ്റായിരുന്നോ .ആണെങ്കില്‍ എന്തുകൊണ്ട്?
7)ഉമ്മന്‍ ചാണ്ടിയുടെ വിജിലന്‍സ് പിണറായിയെ കുറ്റവിമുക്തനാക്കിയത് എന്തുകൊണ്ട്?
Sunday, February 1, 2009
Subscribe to:
Post Comments (Atom)
98 കോടി രൂപ എവിടെപ്പോയെന്ന് സി.ബി.ഐ അന്വേഷിക്കണമെന്ന് ഇന്ന് ഒരു കോണ്ഗ്രസ്സ് നേതാവ് അഭിപ്രായപ്പെടുന്നു..
ReplyDeleteപ്രിയ കേൾക്കാത്ത വാർത്തകൾ,
ReplyDeleteVrajesh പറഞ്ഞ കാര്യം, 100-12=98 (= കൈരളി TV, പാർട്ടി ഓഫീസ്, വാട്ടർ തീം പർക്ക് മറ്റ് കോർപ്പറേറ്റ് സ്ഥാപനങ്ങൾ) ഇതാവണമല്ലോ. അതായത് ഞങ്ങൾ ആയിരുന്നെങ്കിൽ ഈ പണം അടിച്ച് മാറ്റിയാൽ ഇങ്ങനെ ഒക്കെ ചെയ്യു . അപ്പോൾ cpm ആയാലും ഇതൊക്കെ ചെയ്യു. ആകാംഷ കൊണ്ട് (ഒരു കോണ്ഗ്രസ്സ് നേതാവ് അഭിപ്രായപ്പെടുന്നു..) ചോദിച്ചെന്നെ ഉള്ളു. താങ്കൾ ലേഖനത്തിൽ കാര്യങ്ങൾ കുറെ വ്യക്തമായി എഴുതിയിട്ടുണ്ട്. ഈ കാര്യങ്ങൾ ഇവിടുത്തെ കോൺഗ്രസ്സ്കാർക്ക് അറിയാഞ്ഞിട്ടല്ല. പിന്നെ മിണ്ടുന്നില്ല എന്ന് മാത്രം. പക്ഷെ എന്റെ വ്യക്തിപരമായ ഒരഭിപ്രായം ഇതിൽ പിണറായി വിജയന് തെറ്റുപറ്റിയിട്ടുണ്ട് എന്നാണ്. CBI ചൂണ്ടികാണിച്ച കാര്യങ്ങൾ ഉത്തരം മുട്ടുന്ന ഒന്നാണ്.
1. ഒരു നിശ്ചിത പരിധിയിൽ കൂടുതൽ തുകവരുന്ന കരാറുകൾ കേന്ദ്രത്തിന്റെ അനുമതി തേടേണ്ടതുണ്ട്, ലാവ്ലിൻ നുമായുള്ള കരാറിൽ ഇത് പാലിക്കപ്പെട്ടില്ല( 100 കോടി ആണ് ലിമിറ്റ് എന്നാണ് എന്റെ ഓർമ്മ)
2. ക്യാൻസർ സെന്റർ വൈദ്യുതി ബോർഡിന്റെ കീഴിൽ വേണം എന്ന് നിർബന്ധം പിടിച്ചു.
ഈ രണ്ട് ചോദ്യങ്ങൾക്ക് പിണറായിക്ക് വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞാൽ, അതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ഒഴിവാക്കാൻ പറ്റും, കരാറിന്റെ സാങ്കേതിക വശം നോക്കിയാൽ താങ്കൾ പരഞ്ഞപോലെ കോഗ്രസ്സിന്റെ നെതാക്കൾക്കും ഇതുമായി സഹകരിച്ച ആർക്കും ഒഴിഞ്ഞു നിൽക്കാൻ ആവില്ല. പിണറായിയെ മാത്രം ബലിയാട് ആക്കുന്നതിൽ ഒരർത്ഥവുമില്ല,
Allways talking about public sector.
ReplyDeleteAllways talking againest multi national...
Allways talking about correction...
This is the way of a goverment contract.
Every malayali lost Rs 106 for lavlin.
Who is responsible ?
Antony ?
Karthikeyan ?
or Pinarai ?
Then finance secretory Varathachari opposed this contract when Pinarayi`s comment is ~Ayaluday thala parishodhikkanam ennayirunnallo`.
yeaa.. yea... pinarayi is innocent. comeon comerades! dont act like catholic priest blindly supporting the criminals? open your eyes!
ReplyDeletewho paid money for pinarayi's son london studies?
how LDF become the largest corporation in kerala?
തുടരുക
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteവേശ്യയുടെ ചാരിത്രിയ പ്രസംഗം പോലെയാണ് കോണ്‍ഗ്രസുകാരുടെ ലാവലിന്‍ അരോപണം.എങ്കിലും കൂട്ടുകാരാ ഒരു ചോദ്യം ആഗോള ടെണ്ടര്‍ വിളിക്കാതെ കരാര്‍ ഒപ്പിട്ടത് തെറ്റല്ലേ?
ReplyDeleteമൂന്നു കരാര്‍ ആക്കി മുന്നോട്ട് പോയത് കാര്‍ത്തികേയനാണ്. അത് പോലെ ആഗോള ടെണ്ടര്‍ വിളിക്കാത്ത കാര്യം.നരസിംഹറാവുവിന്റെ കാലത്ത് ആഗോള റെന്ടെര്‍ വേണ്ടായിരുന്നു. അത് മൂലമാണ് കുറ്റിയാടി പദ്ധധിക്കും പള്ളിവസലിനും റെന്ടെര്‍ വിളിക്കാതെ മുന്നോട്ടു പോകാന്‍ കാര്‍ത്തികേയനു കഴിഞ്ഞത്.ഒരു സുഹ്രത്ത് പിണറായുടെ മകന്‍റെ ലണ്ടന്‍ പഠനത്തിനെ കുറിച്ചു ചോദിച്ചിരിക്ക്‌ുന്നു.യോഗ്യതകള്‍ ഉണ്ടെങ്കില്‍ ലണ്ടന്‍ പഠിക്കാന്‍ പോകാന്‍ മൂന്നോ നാലോ ലക്ഷം മതിയാകും.ലണ്ടനില്‍ പോകുന്നതിനു മുമ്പു ഗള്‍ഫില്‍ ജോലി ചെയ്യുകയും ചെയ്തത് ആണ്.ഏതായാലും കോടികളുടെ ആരോപണം ലക്ഷങളുടെ ആക്കി മാറ്റിയതിനു നന്ദി.
ReplyDeleteഅഭിലാഷേ,
ReplyDeleteഇതാ ഇതും കൂടി ഒന്നു വായിച്ചേരേ.
ഇവിടത്തെ MOU എന്തുകൊണ്ട് സപ്ലൈ കരാര്‍ ആക്കി മാറ്റരുതായിരുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്.ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി ബേബി മന്ത്രി 13 കോടി കിട്ടിയെന്നു പറയുന്നു തോമസ് ഐസക്ക് മന്ത്രി പറയുന്നു 12 കോടി ചെലവാക്കിയെന്ന്. ഇതൊക്കെക്കൂടി അറിയേണ്ടേ, താങ്കളെ അങ്ങോട്ട് ക്ഷണിക്കുന്നു.
അഭിലാഷ് ,
ReplyDeleteപിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും നല്ല വൈദ്യുതി മന്ത്രി ആയിരുന്നു. അതില്‍ തര്‍ക്കമില്ല. കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെ ആരും കുറച്ചു കാണുന്നും ഇല്ല.
ലാവ് ലിനില്‍ അഴിമതി ഉണ്ടെങ്കില്‍ കാര്‍ത്തികേയനും ആന്റണിയും കടവൂരും നായനാരും , ഇ എം എസും ,ചടയനും ,വി എസും ,കാരാട്ടും ,സുര്‍ജിതും അഴിമാതിക്കാരോ അതിന് കൂട്ട് നിന്നവരോ ആണ് എന്നൊക്കെ പറയുന്നത് കുറച്ചു കടന്ന കയ്യാണ്.
വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ ലാവ് ലിന്‍ ഇടപാടില്‍ അഴിമതി നടന്നതായി കണ്ടെത്തി. കൂടെ വിശദമായ അന്വേഷണം നടത്തേണ്ടതാണെന്നും അഭിപ്രായം രേഖപ്പെടുത്തി. സി ബി ഐ അന്വേഷിച്ചപ്പോള്‍ ചില ദുരൂഹതകളും ക്രമക്കേടുകളും കണ്ടെത്തി. ലാവ് ലിന്‍ ഇടപാട് നടന്നപ്പോള്‍ വൈദ്യുതി മന്ത്രി പിണറായി ആയിരുന്നു. അതു കൊണ്ട് സ്വാഭാവികമായും പിണറായി ഈ ക്രമക്കേടുകളില്‍ പ്രതിയാണെന്ന് സി ബി ഐ ക്കു തോന്നി.
ലാവ് ലിനുമായി ഈ വിഷയത്തില്‍ കാര്‍ത്തികേയന്‍ ഉണ്ടാക്കിയത് ഒരു കണ്‍സള്‍ട്ടന്‍സി കരാര്‍ മാത്രമായിരുന്നു. അതില്‍ നിന്നും പിന്‍മാറാന്‍ ആരും ആവശ്യപെട്ടിട്ടില്ല. അതില്‍ നിന്നും പിന്‍ മാറിയാല്‍ പാരിസില്‍ പോയി കേസു നടത്തേണ്ടിയും വന്നേനെ. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. ലാവ് ലിനുമായി സപ്ളൈ കരാര്‍ ഉണ്ടാക്കാന്‍ ഒരു ബാധ്യതയും കാര്‍ത്തികേയനോ , പിണറായിക്കോ ഇല്ലായിരുന്നു. സപ്ളൈ കരാര്‍ മറ്റാരെ ഏല്‍പിച്ചാലും ലാവ് ലിനു കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ തുടരാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.
ലാവ് ലിനുമായി സപ്ളൈ കരാറുണ്ടാക്കാന്‍ തുനിഞ്ഞപ്പോള്‍, പാര്‍ട്ടിക്കുള്ളില്‍ നിന്നും എതിര്‍പ്പു വന്നു. അതു കൊണ്ടാണ് ബാലാനന്ദന്‍ കമ്മിറ്റി നിയോഗിക്കപ്പെട്ടതും, കരാറിനെതിരെ റിപ്പോര്‍ട്ട് നല്‍കപെട്ടതും . ആ റിപ്പോര്‍ട്ട് വക വക്കാതെ, പിണറായി അവരുമായി ഒരു കരാറില്‍ ഏര്‍പ്പെടുകയും, ആ കരാറിന്റെ അടിസ്ഥാനത്തില്‍ നടന്ന നവീകരണം കൊണ്ട് ഒരു യൂണിറ്റ് വൈദ്യുതി പോലും കൂടുതലായി ഉത്പാദിപിക്കാന്‍ കഴിയാഞ്ഞതും . എന്നു വച്ചാല്‍ , അതിനു വേണ്ടി ലാവ് ലിനു നല്‍കിയ പണം വെറുതെ ആയെന്നാണ്. പൊതു ഖജനാവിനു നഷ്ടം വരുത്തുന്ന ഏതു നടപടിയും അഴിമതിയുടെ നിര്‍വചനത്തില്‍ വരും . സി എ ജി റിപ്പോര്‍ട്ടില്‍ ഇതെല്ലാം വ്യക്തമായി പറയുന്നുണ്ട്. ഉദ്യോഗസ്തരും പാര്‍ട്ടി നിയോഗിച്ച കമ്മിറ്റിയും എതിര്‍ത്തിട്ടും , കരാര്‍ നടപ്പിലാക്കിയ ആളല്ലെ അതിന്റെ ഉത്തരവാദി? സി ബി ഐ അതേ പറഞ്ഞിട്ടുള്ളു. അഭിലാഷിനേപ്പോലുളവര്‍ ഇതു മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ല.
ബലാനന്ദന്‍ കമിറ്റി റിപ്പോര്‍ട്ടിനെതിരെ വി എസ് വാദിച്ചോ ഇല്ലയോ എന്നത് സി പി എം പാര്‍ട്ടിക്കുള്ളിലെ പ്രശ്നമാണ്. അതു കേരളത്തിലെ ജനങ്ങള്‍ക്കോ, കേസ് അന്വേഷിച്ച സി ബി ഐക്കോ, കോടതിക്കോ അറിയേണ്ട ആവശ്യമില്ല.
ക്യന്‍സര്‍ സെന്ററിനു പണം കിട്ടാന്‍ വൈദ്യുതി കരാറില്‍ ഏര്‍പ്പെട്ടു എന്നത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. ഒരാശുപത്രി പണിയുന്നതും വൈദ്യുതി കരാറുമായി കൂട്ടിക്കുഴച്ചതാണിവിടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം . രണ്ടിനും ഒന്നിച്ച് ശ്രമിച്ച് ഒരു ഫലവും കണാതെ പോയി. അതു കൊണ്ട് സംശയം ഇരട്ടിക്കുന്നു.
പിണറായിയുടെ സ്ഥാനത്ത് ഞാനായിരുന്നെകില്‍ ഇതു ചെയ്യുമായിരുന്നില്ല. ക്യാന്‍സര്‍ സെന്റര്‍ ആരോഗ്യവകുപ്പിനു കീഴില്‍ വരുന്നതാണ് . അതിന്റെ നിര്‍മ്മാണവും നടത്തിപ്പും ഞാന്‍ അവരെ ഏല്‍പിക്കുമായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ ഒരു കരാര്‍ ആശുപത്രിയുമായി ബന്ധിപ്പിക്കുന്നത് നിലവിലുള്ള നിയമത്തിനു വിരുദ്ധമാകുമെന്ന് അറിയിച്ച സെക്രട്ടറിയുടെ തല പരിശോധിക്കണമെന്ന് ഞാന്‍ ഒരിക്കലും ഫയലില്‍ എഴുതില്ല. അച്ചടക്കമുള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലക്ക് ഞാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മിറ്റിയുടെ അഭിപ്രായങ്ങള്‍ക്ക് വില നല്‍കുമായിരുന്നു. കന്‍സള്‍ട്ടന്‍സി കരാര്‍ സപ്ളൈ കരാറാക്കുമ്പോള്‍ ഭരണ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ച നിയമലംഘനങ്ങള്‍ ഞാന്‍ കാര്യമായി എടുക്കുമായിരുന്നു. വലിയ പദ്ധതിയായ ഇതിനു ഞാന്‍ കേന്ദ്രത്തില്‍ നിന്നും അനുമതി വാങ്ങുമായിരുന്നു.അതിനെ മറികടക്കാനായി കരാര്‍ വിഭജിച്ച് മൂന്നായി ഒപ്പു വക്കില്ലായിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ അതില്‍ പിശകു കാണുമെന്നറിയാനുള്ള സാമാന്യബോധം എനിക്കുണ്ട്.
വിജിലന്‍സ് പിണറായിയെ കുറ്റവിമുക്തനാക്കിയോ എന്നതിനു പ്രസക്തിയില്ല. സാവിത്രി ലക്ഷ്മണിന്റെ സഹോദരന്‍ പ്രതിയാണോ അല്ലയോ എന്നതും പ്രസക്തമല്ല. വേറെ പത്തിലധികം പ്രതികള്‍ ഇതിലുണ്ട്. അവരേപ്പറ്റിയൊന്നും ആരും ചര്‍ച്ച ചെയ്യുന്നില്ല. പിണറായിയേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കാരണം അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആണെന്നും സി പി എം അഴിമതിക്കെതിരെ എന്നും നില്‍ക്കുന്ന പാര്‍ട്ടിആണെന്നത് കൊണ്ടും ആണ്.
ലാവലിന്‍ വ്യവസ്ഥകള്‍ പാര്‍ട്ടിവിരുദ്ധം; രാജ്യവിരുദ്ധം
ReplyDeleteപി.കെ. പ്രകാശ്
ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് സി.പി.എം പാര്‍ട്ടി താല്‍പര്യവും രാജ്യതാല്‍പര്യവും സംരക്ഷിക്കുന്നതില്‍
പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ്ബ്യൂറോക്ക് എഴുതിയ കത്ത്.
സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കനഡ സന്ദര്‍ശിച്ച മന്ത്രിതല പ്രതിനിധിസംഘം കനഡയില്‍ എസ്.എന്‍.സി ലാവലിനുമായി നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതിബോര്‍ഡിന്റെ പുനഃസംഘടനയെക്കുറിച്ച് ധാരണയുണ്ടാക്കിയിരുന്നുവെന്ന് അവിടെ നടന്ന യോഗങ്ങളുടെ മിനുട്സ് വ്യക്തമാക്കുന്നു. '96 ഒക്ടോബര്‍ 17ന് കനേഡിയന്‍ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ് ഏജന്‍സി (സിഡ) ഓഫീസില്‍ നടന്ന യോഗത്തിലായിരുന്നു ധാരണ. കെ.എസ്.ഇ.ബിയുടെ പുനഃസംഘടനക്കായി കേരള എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് പ്രോജക്ട് (കെ.ഇ.ഐ.എസ്.പി) രൂപവത്കരിക്കാനും അതിനുള്ള സാമ്പത്തിക സഹായം 'സിഡ' നല്‍കാനും തീരുമാനിച്ചു. ബോര്‍ഡിനെ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും, വൈദ്യുതിനിരക്ക്, സിസ്റ്റം ആസൂത്രണം, സ്വകാര്യ വൈദ്യുതി ഉല്‍പാദകരുമായുള്ള ബന്ധം എന്നിവയായിരുന്നു കെ.ഇ.ഐ.എസ്.പി കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍. വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടനയാണ് പദ്ധതിയുടെ പ്രധാന ചുമതലയെന്ന് മിനുട്സ് എടുത്തുപറഞ്ഞിട്ടുണ്ട്.
പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് സിഡ^കേരള^എസ്.എന്‍.സി ലാവലിന്‍ പദ്ധതിയുടെ ഫണ്ടില്‍നിന്ന് തുകയെടുക്കാന്‍ അനുവദിക്കണമെന്ന് 'സിഡ'യുടെ ഇന്ത്യന്‍ പ്രോഗ്രാം ഡയറക്ടര്‍ ജനറല്‍ ഡേവിഡ് സ്പ്രിംഗ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പദ്ധതിക്കാവശ്യമായ തുക ബജറ്റില്‍ വകയിരുത്താന്‍ ലാവലിന്‍ 'സിഡ'യോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രി സഖാവ് പിണറായി വിജയന്‍, സെക്രട്ടറി കെ. മോഹനചന്ദ്രന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ വി. രാജഗോപാല്‍, അക്കൌണ്ട്സ് അംഗം രാജശേഖരന്‍നായര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധാനം ചെയ്തത്. ഡേവിഡ് സ്പ്രിംഗിന്റെ നേതൃത്വത്തില്‍ സിഡയുടെ അഞ്ചംഗസംഘവും എസ്.എന്‍.സി ലാവലിനെ പ്രതിനിധാനംചെയ്ത് സീനിയര്‍ വൈസ്പ്രസിഡന്റ് ക്ലൌസ് ട്രിന്റലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘവും യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുള്ളവര്‍ ഇവിടെ വൈദ്യുതി മേഖലയില്‍ നടത്താന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഡോ. രാജഗോപാല്‍ കെ.എസ്.ഇ.ബി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി. '97 ഫെബ്രുവരി 10 ന് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജവകുപ്പ് ലാവലിനുമായി ഒപ്പുവെച്ച കരാറില്‍ കെ.എസ്.ഇ.ബിയെ വിശേഷിപ്പിച്ചത് 1956ലെ കമ്പനി ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി എന്നാണ്. ഇത് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണ്.
അതിനുശേഷം സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വാഷിംഗ്ടണില്‍ ലോകബാങ്ക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേരളത്തിലെ വിവിധ വൈദ്യുതിപദ്ധതികള്‍ക്ക് ലോകബാങ്ക് ഫണ്ട് ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. ആദ്യചര്‍ച്ച വിജയിച്ചില്ല. സഖാവ് പിണറായിയും കെ.എസ്.ഇ.ബി ചെയര്‍മാനും പിന്നീട് ലോകബാങ്ക് മാനേജിംഗ് ഡയറക്ടറുമായി ചര്‍ച്ച നടത്തി. എന്ത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും വായ്പ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ലോകബാങ്ക് അവസാനം അംഗീകരിച്ചു. ഒരു പ്രതിനിധിസംഘത്തെ കേരളത്തിലേക്ക് അയക്കാമെന്നായിരുന്നു ലോകബാങ്ക് പറഞ്ഞത്. ഇന്റര്‍നാഷനല്‍ ഫൈനാന്‍സ് കോര്‍പറേഷന്‍ എന്ന ലോകബാങ്ക് ഗ്രൂപ്പിലെ അംഗസംഘടനയുമായും ന്യൂയോര്‍ക്കില്‍ എന്‍സേര്‍ച്ച് ഡവലപ്മെന്റ് കോര്‍പറേഷനുമായും ചര്‍ച്ച നടത്തി. തിരിച്ചുവരുമ്പോള്‍ ബ്രിട്ടനിലെ ബെര്‍മിംഗ്ഹാമില്‍ യു.കെ വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. യു.കെ, സ്കോട്ടിഷ് സംവിധാനങ്ങള്‍ കേരളത്തിലെ ഊര്‍ജമേഖലക്ക് അനുയോജ്യമാണെന്ന് പറഞ്ഞു. സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന കനഡയാത്രയും അനുബന്ധസംഭവങ്ങളും സി.പി.എമ്മിന്റെ പാര്‍ട്ടി നിലപാടുകള്‍ക്കും രാജ്യ താല്‍പര്യങ്ങള്‍ക്കും എതിരായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പിണറായി വിജയന്‍ ലോക ബാങ്കിനോട് വായ്പക്ക് ഇരന്നുവെന്നാണ് രേഖ തെളിയിക്കുന്നത്. ഇടതുപക്ഷ ട്രേഡ്യൂനിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്ത വൈദ്യുതി റഗുലേറ്ററി കമ്മിറ്റി രൂപവത്കരിക്കുന്നതിനെക്കുറിച്ച് ബ്രിട്ടനില്‍ പഠനം നടത്തി. ഊര്‍ജമേഖലയില്‍ സാമ്രാജ്യത്വ പരിഷ്കാരങ്ങള്‍ പഠിക്കാന്‍ 'സിഡ'യുടെ ഗ്രാന്റ് തരപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചു. സാമ്രാജ്യത്വ^ധനകാര്യ സ്ഥാപനങ്ങളെയും ബഹുരാഷ്ട്ര കുത്തകകളെയും കേരളത്തിലേക്ക് സ്വീകരിച്ചു.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ പദ്ധതികളുടെ നവീകരണത്തെക്കുറിച്ച് പഠിക്കാനാണ് കണ്‍സള്‍ട്ടന്‍സിയായി '95ല്‍ യു.ഡി.എഫ് എസ്.എന്‍.സി ലാവലിനെ ചുമതലപ്പെടുത്തിയത്. പദ്ധതിയുടെ നവീകരണം, ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കല്‍, ചെലവ് എന്നിവ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഇത്. അതായത് ഈ മൂന്ന് വൈദ്യുതിപദ്ധതികളുടെയും പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് യു.ഡി.എഫ് അവരെ ചുമതലപ്പെടുത്തിയത്. '96 ഫെബ്രുവരി 24 ന് എസ്.എന്‍.സി ലാവലിനുമായി വിദഗ്ധോപദേശ കരാറുമായി ബന്ധപ്പെട്ട ധാരണാപത്രം (എം.ഒ.യു) യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവെച്ചു. എസ്.എന്‍.സി ലാവലിന്റെ കണ്‍സള്‍ട്ടന്റായ റിട്ട.ചീഫ് എഞ്ചിനീയര്‍ ഈ പദ്ധതികള്‍ക്കായി ഒരു പഠന റിപ്പോര്‍ട്ട് തയാറാക്കി. ഇത് ലാവലിന് വേണ്ടി തയാറാക്കിയ പഠന റിപ്പോര്‍ട്ടായിരുന്നു. കേരള ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ കെ.എസ്.ഇ.ബിയുടെ ഒരു മെമ്പറാണ് എസ്.എന്‍.സി ലാവലിനുമായി ഈ വിദഗ്ധോപദേശ കരാര്‍ ഒപ്പുവെച്ചത്.
'97 ഫെബ്രുവരി 10 ന് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ഈ വിദഗ്ധോപദേശ ധാരണാപത്രം ഒരു ഉപകരണ സപ്ലൈ കരാറിന്റെ ധാരണാപത്രമാക്കി മാറ്റി. ഈ അഴിമതിയെ ന്യായീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം പറയുന്നത് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവെച്ച കരാര്‍ നടപ്പാക്കാന്‍ ഇടത് സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു എന്നാണ്. എന്നാല്‍, ഈ കത്തിനൊപ്പമുള്ള രേഖകള്‍ വ്യക്തമാക്കുന്നത് പോലെ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജ വകുപ്പാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒരു കെ.എസ്.ഇ.ബി മെമ്പര്‍ ഒപ്പുവെച്ച വിദഗ്ധോപദേശ കരാര്‍ ഒരു ഫിക്സഡ് പ്രൈസ് ഉപകരണ സപ്ലൈ കരാറാക്കി മാറ്റി ഒപ്പുവെച്ചത്. എന്തിന് ഇത് ചെയ്തുവെന്നും ഏത് രാഷ്ട്രീയ നിലപാടില്‍ ഇത് ചെയ്തുവെന്നും യുക്തിഭദ്രമായി വിശദീകരിക്കാന്‍ സഖാവ് പിണറായി വിജയന് കഴിഞ്ഞിട്ടില്ല. വിദഗ്ധോപദേശ കരാര്‍ നല്‍കുന്നവര്‍ക്ക് തന്നെ സപ്ലൈകരാര്‍ നല്‍കിയത് വഴി 109.73 കോടി രൂപ നേട്ടമുണ്ടാക്കാന്‍ ലാവലിനെ സഹായിച്ചു.
ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ കനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ നിയമപ്രകാരം പരിഹരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. ഇത് ശരിയായിരുന്നെങ്കില്‍ സഖാവ് ശിവദാസമേനോന്റെ നേതൃത്വത്തിലുള്ള ധനവകുപ്പ് എന്തിന് ഇതിനെ എതിര്‍ത്തു? യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സി കരാര്‍വെച്ചത് ഇന്ത്യന്‍നിയമങ്ങള്‍ക്ക് വിധേയമായി തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന വ്യവസ്ഥയോടെയായിരുന്നു. ഏത് സാഹചര്യത്തില്‍, എന്തിന് വേണ്ടി ഇതില്‍ മാറ്റം വരുത്തി?
'97 ഫെബ്രുവരി 10 ന് ഫിക്സഡ് പ്രൈസ് കരാര്‍ ലാവലിനുമായി സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഒപ്പുവെച്ച ശേഷമാണ് നാഷനല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷനോട് (എന്‍.എച്ച്.പി.സി) ഈ നിരക്ക് പരിശോധിക്കാന്‍ ആവശ്യപ്പെടുന്നത്. അത് '97 ഒക്ടോബര്‍ 10 നാണ്. ശബരിഗിരി, നേര്യമംഗലം പദ്ധതികളേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് കരാര്‍ നല്‍കിയതെന്നാണ് അവര്‍ പറഞ്ഞത്.
ചുരുക്കത്തില്‍ എസ്.എന്‍.സി ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് സംഭവിച്ച വീഴ്ചകളെയും അഴിമതികളെയും ഇങ്ങനെ ചുരുക്കി പറയാം: ബഹുരാഷ്ട്ര കമ്പനികളുമായുള്ള കണ്‍സള്‍ട്ടന്‍സി ഉപകരണ സപ്ലൈ കരാറുകളില്‍ മൂന്നിലൊന്ന് കിക്ക് ബാക്ക് (കോഴ) ഉണ്ട് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ബൊഫോഴ്സ് ആയുധ ഇടപാടിലെ കോഴയെക്കുറിച്ച സി.പി.എം നിലപാട് ഏത് ബഹുരാഷ്ട്ര കമ്പനിയുമായുള്ള ഇടപാടിലും കോഴയുണ്ട്, അഴിമതിയുണ്ട് എന്നായിരുന്നു. ഏത് സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ടിനും കമീഷനുണ്ടെന്നും ആരോപണമുണ്ട്. ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ ലാവലിന്‍ ഇടപാട് പോളിറ്റ് ബ്യൂറോ പരിശോധിക്കണം. 242 കോടി രൂപ ചെലവില്‍ മാറ്റിസ്ഥാപിക്കാമെന്ന് ലാവലിന്റെ കണ്‍സള്‍ട്ടന്റായ എഞ്ചിനീയറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെ 374.5 കോടി രൂപ നഷ്ടം വരുന്ന രീതിയില്‍ ഈ കരാറില്‍ ഏര്‍പ്പെട്ടതിന്റെ കോഴയാണ് മലബാര്‍ കാന്‍സര്‍സെന്ററിന് നല്‍കാമെന്നേറ്റ 98 കോടി രൂപ. അതുകൊണ്ട് തന്നെയാണ് ആ തുക കാന്‍സര്‍ സെന്ററിന് ലഭിക്കാതെ പോയതും. യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പുവെച്ച വിദഗ്ധോപദേശ കരാര്‍ റദ്ദാക്കാതെ ആഗോള ടെന്‍ഡര്‍ ഒഴിവാക്കി ഉപകരണ സപ്ലൈ കരാര്‍ ഒപ്പുവെക്കുകയും ഇതിനുള്ള വായ്പ കനേഡിയന്‍ ഏജന്‍സികളില്‍ നിന്ന് ലഭ്യമാക്കുകയും ചെയ്തതിലെ അഴിമതികളും ചര്‍ച്ചചെയ്യപ്പെടണം. ഒപ്പം ലോകബാങ്കിനും കനേഡിയന്‍ ഏജന്‍സികള്‍ക്കും സാമ്രാജ്യത്വ നിര്‍ദേശപ്രകാരം ഊര്‍ജവകുപ്പ് പുനഃസംഘടിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയതും പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ലാവലിന്‍ ഇടപാടില്‍ വന്‍തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും സഖാവ് പിണറായി വിജയന്‍ തന്നെ ഇതില്‍ നിന്ന് നേട്ടങ്ങളുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാകാനില്ലെന്നും ഞാന്‍ നേരത്തെ തന്നെ പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയത്.
സി.ബി.ഐയെയും കേന്ദ്രസര്‍ക്കാറിനെയും ലാവലിന്‍കേസില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല. കേരള ഹൈക്കോടതി നേരിട്ട് ചുമതല വഹിച്ച അന്വേഷണമായിരുന്നു അത്. ഈ അന്വേഷണം അവസാനിച്ചപ്പോള്‍ സഖാവ് പിണറായി വിജയന്‍ ഒമ്പതാം പ്രതിയാണ്. പാര്‍ട്ടി താല്‍പര്യവും രാജ്യതാല്‍പര്യവും മുന്‍നിര്‍ത്തി ലാവലിന്‍ കേസില്‍ പാര്‍ട്ടി വ്യക്തമായ നിലപാടെടുക്കണം. അല്ലെങ്കില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും സി.പി.എമ്മിനും ജനങ്ങള്‍ക്ക് മുന്നിലും ബൂര്‍ഷ്വാരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നിലും തലയുയര്‍ത്തി നില്‍ക്കാനാകില്ല
തോമസ് ഐസക്കിന്റെ മാതൃഭുമി ലേഘനം
ReplyDelete25-30 വര്‍ഷം കഴിഞ്ഞാല്‍ വൈദ്യുതി നിലയങ്ങളുടെ ഉപകരണങ്ങളും യന്ത്രങ്ങളും മാറ്റി സ്ഥാപിക്കണമെന്നാണ് പൊതുധാരണ. ഇതിന് വലിയ ചെലവുവരും. അതുകൊണ്ട് തല്‍ക്കാലം കുറച്ചുനാള്‍കൂടി റിപ്പയറിങ്ങും അറ്റകുറ്റപ്പണിയും നടത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയാല്‍ മതി എന്നാണ് കേരളത്തിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് പഠിച്ച ബാലാനന്ദന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്. പക്ഷേ, അഞ്ച്-ആറ് വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന് തീരുമാനിച്ച് നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചതുതന്നെ അന്തിമകരാര്‍ ഒപ്പുവയ്‌ക്കാന്‍ കാനഡയിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണ്. വൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിന് രണ്ടു മാര്‍ഗം അവലംബിക്കാം. ആദ്യത്തേത് ധാരണാപത്ര സമ്പ്രദായം അഥവാ എം.ഒ.യു. റൂട്ടാണ്. ബന്ധപ്പെട്ട വിദേശകമ്പനിയുമായി ധാരണപത്രം ഒപ്പുവച്ച് കരാര്‍ ഉറപ്പിക്കുകയാണ് ഇതിലെ രീതി. ഇതിന്റെ മെച്ചം മുഖ്യമായും നവീകരണത്തിനുള്ള ചെലവ് വിദേശരാജ്യത്തുനിന്ന് വായ്‌പയായി ലഭിക്കുമെന്നതാണ്. വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യാം. രണ്ടാമത്തെ മാര്‍ഗം ആഗോള ടെന്‍ഡര്‍ വിളിക്കുകയാണ്. ഏറ്റവും ചെലവ് കുറച്ച് ടെന്‍ഡര്‍ വിളിക്കുന്ന കമ്പനിക്ക് കരാര്‍ ഉറപ്പിച്ചുകൊടുക്കാം. പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്ത് ഒരൊറ്റ പുതിയ വൈദ്യുതി പ്രോജക്ടും ധാരണാപത്ര സമ്പ്രദായത്തില്‍ ആവിഷ്‌കരിച്ചിട്ടില്ല. യു.ഡി.എഫിന്റെ ഭരണകാലത്ത് ഏര്‍പ്പെട്ട 14 കരാറുകള്‍ ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനവരെ പൂര്‍ണമായി കുറ്റപ്പെടുത്തുന്നില്ല. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് വൈദ്യുത നിലയങ്ങള്‍ നവീകരിക്കേണ്ടതിന്റെ പരിഭ്രാന്തി മൂത്തതുമൂലം ധാരണാപത്ര സമ്പ്രദായമാണ് പ്രോത്സാഹിപ്പിക്കപ്പെട്ടത്. അങ്ങനെ യു.ഡി.എഫ്. സര്‍ക്കാര്‍ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ലാവലിന്‍ കമ്പനിവഴി നടപ്പാക്കി. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളും നടപ്പാക്കുന്നതിനും ലാവലിനുമായി ധാരണയായി. ലാവലിന്‍ വിവാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട തര്‍ക്കം ആരാണ് ധാരണാപത്ര സമ്പ്രദായാടിസ്ഥാനത്തില്‍ ഈ പദ്ധതികളുടെ നവീകരണം തീരുമാനിച്ചത് എന്നതാണ്. തങ്ങള്‍ കേവലം കണ്‍സള്‍ട്ടന്‍സിക്കുള്ള കരാറാണ് ലാവലിനുമായി ഉണ്ടാക്കിയത്. പിണറായി വിജയനാണ് അത് സാധനങ്ങള്‍ വാങ്ങാനുള്ള കരാറാക്കി മാറ്റിയത് എന്നാണ് യു.ഡി.എഫിന്റെ വാദം. ഇതുമായി ബന്ധപ്പെട്ടാണ് കരാറിന് നാനാതരം വിശേഷണം കൊടുത്ത് ജനങ്ങളെ വിഭ്രമിപ്പിക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു തീര്‍ച്ച മൂര്‍ച്ച വരുത്താം. എന്തിന് സിദ്ധാന്തം പറയണം, കരാര്‍ ഉറപ്പിക്കുന്നതിനുള്ള നടപടിക്രമം, എന്തെന്ന് യു.ഡി.എഫ് നടപ്പാക്കിയ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പ്രോജക്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി. ഇതുതന്നെയാണ് വള്ളിപുള്ളി വിടാതെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളിലും സ്വീകരിച്ചത്. രണ്ടിടത്തും ലാവലിന്‍ തന്നെ കമ്പനി. കരാര്‍ രേഖകളില്‍ പദ്ധതിയുടെ പേരും തുകയും അതുപോലുള്ള ചില ഇനവും ഒഴികെ ബാക്കി ഒന്നിനും
ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഉറപ്പിക്കുന്നതിന് മൂന്ന് ഘട്ടമുണ്ട്. ആദ്യത്തെത് ധാരണാപത്രം ഒപ്പുവെക്കലാണ്. ഇതിലാണ് എന്ത് പ്രോജക്ട്? ഏത് കമ്പനി? എത്ര തുക? വായ്‌പയെങ്ങനെയാണ് ലഭിക്കുക? തുടങ്ങി പൊതുവായ കാര്യങ്ങള്‍ സംബന്ധിച്ച് ധാരണയെത്തുക. ഈ ധാരണാപത്രത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് കണ്‍സള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കലാണ് രണ്ടാംഘട്ടം. പേര് കണ്‍സള്‍ട്ടന്‍സി കരാര്‍ എന്നാണെങ്കിലും യഥാര്‍ഥത്തില്‍ ഇതാണ് അടിസ്ഥാനകരാര്‍. കമ്പനി ചെയ്യേണ്ടുന്ന സേവനങ്ങളെക്കുറിച്ചു മാത്രമല്ല ഇതില്‍ വിശദമായി പ്രതിപാദിക്കുന്നത്. കമ്പനി വാങ്ങി ലഭ്യമാക്കേണ്ടുന്ന യന്ത്ര ഉപകരണങ്ങള്‍ ഓരോന്നിന്റെയും സ്‌പെസിഫിക്കേഷനും വിലയും ഈ കരാറിലുണ്ട്. കണ്‍സള്‍ട്ടന്‍സി കരാറിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യന്ത്രസാമഗ്രികള്‍ക്കും മറ്റും ഓര്‍ഡര്‍ നല്‍കുന്നതാണ് മൂന്നാമത്തെ കരാര്‍. അതുകൊണ്ടാണ് ചിലര്‍ ഇതിനെ സപ്ലെ കരാര്‍ എന്നു വിളിക്കുന്നത്. യഥാര്‍ഥത്തില്‍ ഇതൊരു രണ്ടാംഘട്ട കരാറിന്റെ വെറും അനുബന്ധം മാത്രമാണ്. മൂന്നാംഘട്ടത്തിലെ അവസാനകരാറിന്റെ പേരുതന്നെ അഡന്‍ഡം അഥവാ അനുബന്ധം എന്നാണ്.
കുറ്റിയാടി പദ്ധതിയില്‍ യു.ഡി.എഫ്. മന്ത്രിയായിരുന്ന സി.വി. പദ്‌മരാജനാണ് ധാരണപത്രവും അതിനുശേഷം കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചത്. അപ്പോഴേക്കും അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചു. പിന്നീടു മന്ത്രിയായ ജി. കാര്‍ത്തികേയനാണ് ഇവയുടെ അടിസ്ഥാനത്തിലുള്ള അവസാനകരാര്‍ അല്ലെങ്കില്‍ അനുബന്ധ കരാറില്‍ ഒപ്പുവെച്ചത്. 2001-ല്‍ പൂര്‍ത്തിയായ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ബ്രഹ്മപുരം പോലെ വലിയൊരു തീവെട്ടിക്കൊള്ളയായിരുന്നു. അതിന്റെ കഥ പിന്നീടൊരവസരത്തില്‍ പറയാം.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന് കാനഡയില്‍ പോയി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് ജി. കാര്‍ത്തികേയനാണ്. 1996 ഫിബ്രവരി 24-നാണ് കാര്‍ത്തികേയന്‍ ഇത് ഒപ്പുവെച്ചത്. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. അന്നുതന്നെയായിരുന്നു കുറ്റിയാടി പദ്ധതിക്കുള്ള അവസാന കരാറും ലാവലിനുമായി ഒപ്പുവെച്ചത്. അതുകൊണ്ട് ജി. കാര്‍ത്തികേയന് കുറ്റിയാടി പദ്ധതിയെക്കുറിച്ചും പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകുമല്ലോ. അദ്ദേഹത്തോട് അവിശ്വാസപ്രമേയ ചര്‍ച്ചാവേളയില്‍ അസംബ്ലിയില്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു: എന്റെ ചോദ്യം ലളിതമാണ്. മന്ത്രി എന്ന നിലയില്‍ അങ്ങേയ്‌ക്ക് കുറ്റിയാടി പദ്ധതിക്ക് സപ്ലെ ഓര്‍ഡര്‍ കരാറിനു പകരം ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെയും കണ്‍സള്‍ട്ടന്‍സി കരാറിന്റെയും പശ്ചാത്തലത്തില്‍ അനിവാര്യമായിരുന്നോ അങ്ങെടുത്ത തീരുമാനം? ഒട്ടേറെ ഉരുണ്ടുകളിച്ചെങ്കിലും ജി. കാര്‍ത്തികേയന് അവസാനം സമ്മതിക്കേണ്ടിവന്നു. ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ടുനീങ്ങിയിരുന്നു. കരാറുകള്‍ ഒരു പാക്കേജാണ്. കാനഡയില്‍ നിന്ന് വായ്‌പ തരപ്പെടുത്തിയിട്ട് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ല.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചുകഴിഞ്ഞാണ് പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയാകുന്നത്. ഗ്ലോബല്‍ ടെന്‍ഡറിലേക്ക് പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കണം. പുതിയ വിദേശവായ്‌പ കണ്ടെത്തണം. ലാവലിനുമായി പാരീസ് കോടതിയില്‍ കേസും നടത്തേണ്ടിവരും.
നേരിയമംഗലം പവര്‍ പ്രോജക്ടിന്റെ കാര്യത്തില്‍ എ.ബി.ബി. കമ്പനിയുമായി യു.ഡി.എഫ്. സര്‍ക്കാര്‍ ധാരണാപത്രം ഒപ്പു
വെച്ചിരുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെച്ചിരുന്നില്ല. അതുകൊണ്ട് കരാര്‍ റദ്ദാക്കി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചു. എ.ബി.ബി. നാലുവര്‍ഷം കേസ് നടത്തി. യു.ഡി.എഫിന്റെ കാലത്ത് കേസ് നമ്മള്‍ തോല്‍ക്കുകയും ചെയ്‌തു. ഇങ്ങനെ ഒരു ദുര്‍ഗതി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കുണ്ടാകരുതെന്ന ആഗ്രഹംകൊണ്ടും അന്നത്തെ വൈദ്യുതിക്ഷാമത്തിന്റെ തീവ്രത പരിഗണിച്ചും അനുബന്ധ കരാറില്‍ ഒപ്പുവെച്ച് കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ക്യാബിനറ്റും തീരുമാനിച്ചത്.
കുറ്റിയാടി പദ്ധതി സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിലെയും കണ്‍സള്‍ട്ടന്‍സി കരാറിലെയും നിബന്ധനകള്‍ അതേപടി അംഗീകരിച്ചാണ് അന്തിമകരാറില്‍ ജി. കാര്‍ത്തികേയന്‍ ഒപ്പിട്ടത്. അതല്ല പിണറായി വിജയന്‍ ചെയ്‌തത്. കാനഡയില്‍നിന്ന് വാങ്ങുന്ന സാധനസാമഗ്രികളുടെ തുക, അതിനു നല്‍കേണ്ടുന്ന പലിശ, ലാവലിനുള്ള കണ്‍സള്‍ട്ടന്‍സി ഫീസ്, മറ്റു ഫീസുകള്‍ തുടങ്ങി കണ്‍സള്‍ട്ടന്‍സി കരാറില്‍ പറഞ്ഞിരുന്ന ഓരോ ഇനത്തിനും മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യം ഉറപ്പുവരുത്തിക്കൊണ്ടാണ് അവസാനകരാറില്‍ ഏര്‍പ്പെട്ടത്. ഈ നേട്ടങ്ങള്‍ താഴെ പട്ടികയില്‍ കൊടുത്തിട്ടുണ്ട്. ഇത്രയും നേട്ടം കേരളത്തിന് യു.ഡി.എഫിന്റെ കരാറില്‍നിന്ന് അധികമായി നേടിക്കൊടുത്ത പിണറായി വിജയന്‍ സംസ്ഥാനത്തിന് നഷ്‌ടം വരുത്താന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നുള്ള വാദം എത്ര വിരോധാഭാസമാണ്.
ഇനി വാദത്തിന് ഇതു സമ്മതിച്ചാല്‍ പ്പോലും ആദ്യം പ്രതിയാകേണ്ടത് ജി. കാര്‍ത്തികേയനും യു.ഡി.എഫുമല്ലേ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ വഴി കോടികള്‍ പാഴാക്കി സംസ്ഥാനത്തിന് നഷ്‌ടം വരുത്തി എന്നൊക്കെ പറഞ്ഞ് ഞങ്ങളുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ യു.ഡി.എഫ്. മനസ്സിലാക്കേണ്ടത് നാലു വിരല്‍ നിങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ് എന്നതാണ്.
ബാലാനന്ദന്‍ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്തതിനു ശേഷമാണു പി ബയി തള്ളിയത്.കാളിടാസാന്‍ പറഞ്ഞതു പോലെ അച്ചടക്കമുള്ള ഒരു മെമ്പര്‍ ചെയ്യേണ്ടാതെ പിണറായി ചെയ്തത്.
സി ബി ഇയടെ വാദങ്ങള്‍
നവീകരണം മൂലം കേരളത്തിനു നഷ്ടം വന്നു
ക്യാന്‍സര്‍ സെന്റര്‍ തലശ്ശേരിയില്‍ വേണമെന്നു ഗൂഡാലോചന നടത്തി
നവീകരണത്തിന് ശേഷം കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞില്ല
ആഗോള ടെണ്ടര്‍ വിളിച്ചില്ല
ലാവലിനുമായി കരാര്‍ ഒപ്പിടാതെ വേറൊരു കംബനിയുമായ് ഒപ്പിടനമെങ്കില്‍ വീടും നമുക്കു മൂന്നു നാലു വര്‍ഷം വേണമായിരുന്നു.നാലു വര്‍ഷം കൊണ്ടു അവിടെ നിന്നു ഉത്പാദിപ്പിച്ച വൈദ്യുതി മുടക്കിയ കാശിനു എത്രെയോ ഇരട്ടിയാണ് എന്ന് ആര്യാടന്റെ കാലത്തുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.ക്യാന്‍സര്‍ സെന്‍റര്‍ എവിടെ വേണം എന്ന് തീരുമാനിക്കുന്നത് സര്ക്കാരിന്റെ നയപരമായ തീരുമാനം ആണ്. അന്ന് മലബാറില്‍ ആയിരുന്നു ക്യാന്‍സര്‍ ചികില്‍സക്ക് സൗകര്യം ഇല്ലാതിരുന്നത്.നവീകരണത്തിന് മുമ്പുല്ലതിനെക്കാള്‍ നൂറ്റമ്പത് മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു എന്നും ആര്യാടന്റെ റിപ്പോര്‍ട്ടില്‍ ഉണ്ട്. നിയമസഭയില്‍ ഐസക്കിന്റെ ചോദ്യത്തിന്റെ മറുപടി ആയി കാര്‍ത്തികേയന്‍ പറഞ്ഞതു മുകളില്‍ വായിച്ചു കാണുമല്ലോ. അന്ന് ആ രംഗങ്ങള്‍ ടി വിയില്‍ ഞാന്‍ കണ്ടതാണ്.ഇത്രയും നാളത്തെ ആരോപണം ക്യാന്‍സര്‍ സെന്ററിന്റെ പൈസ പിണറായി അടിച്ചുമാറ്റി എന്നായിരുന്നല്ലോ.അതേതായാലും സി ബി ഐ അന്യോക്ഷണത്തില്‍ എല്ലാ എന്ന് കണ്ടെത്തിയല്ലോ.പിന്നെ ഇരുന്നൂര്‍ല്പരം കോടിയുടെ കരാറിന് നൂരുകൊടിയല്ലേ കൈക്കൂലി.മാത്രമല്ല സി ഐ ജി റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് ആന്റണി സര്ക്കാരിന്റെ കാലത്താണ് ക്യാന്‍സര്‍ സെന്ററിന്റെ എം ഓ യു പുതുക്കതതെന്നു.
പൊതുവെ അഴിമതി എന്ന് കേട്ടാല്‍ വാളെടുക്കുന്നവരാണ സി പി എം കാര്‍ എന്നാണല്ലൊ വെപ്പ്.പക്ഷെ ഇക്കാര്യത്തില്‍ പാര്‍ട്ടി ഇത്രമാത്രം പ്രകോപിതരകേണ്ട കാര്യമുണ്ടോ ? ലാവ്ലിന്‍ കേസില്‍ പിണറായിക്ക് കുലുങേണ്ട കാര്യമില്ല, അയാള്‍ വ്യക്തിപരമായി ഒന്നും കൈപറ്റാനിടയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല.എന്നാല്‍ അഭിലാഷ് എഴുതിയതില്‍ ഒരു പരമാര്‍തം ഒളിഞ്ഞുകിടക്കുന്നു.പോളിറ്റ് ബ്യൂറോ വിജയനെ സംരക്ഷിക്കുന്നതിന്ന് പിന്നിലാണ് കളി.അന്നത്തെ ജനറല്‍ സിക്രട്ടറിയായിരുന്ന് സുര്‍ജിത് സിംഗിനെ ബാധിക്കുന്നതാണ് പ്രശനം എന്ന് കേള്‍ക്കുന്നു.പാര്‍ട്ടി സിക്രട്ടറിയുടെ മാസപ്പടി മാത്രം ലഭിച്ചിരുന്ന ഒരാളുടെ മകന്ന് യൂറോപ്പിലെല്ലായിടത്തും വ്യാപിച്ചുകിടക്കുന്ന പഞ്ചാബി ഡാബയെന്ന റസ്റ്റോറന്‍ റ്റ് ശ്രംഖലയുടെ സാബ്ത്തികാടിത്തറയിലേക്കാണ് കാന്‍സര്‍ പണത്തിന്‍റ്റെ വേരുകള്‍ എത്തിനില്‍ക്കുന്നതെന്ന് എന്രെ ഒരു വിദേശ മാധ്യമ സുഹ്രുത്ത് പറയുന്നു.അതുകൊണ്ടാണ് പിണറായി കുലുങാത്തതും പി.ബി .കുലുങുന്നതും.
ReplyDeleteഞാനിപ്രകാരം http://joymathew.blogspot.com ല്‍ എഴുതിയതും.
ലാവ് ലിനുമായി ഈ വിഷയത്തില്‍ കാര്‍ത്തികേയന്‍ ഉണ്ടാക്കിയത് ഒരു കണ്‍സള്‍ട്ടന്‍സി കരാര്‍ മാത്രമായിരുന്നു.
ReplyDelete-കാളിദാസന്‍
പിണറായി വിജയന് സാധനസാമഗ്രികള്‍ വാങ്ങാന്‍ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നില്ല. കാര്‍ത്തികേയന്‍തന്നെ നിയമസഭയില്‍ വ്യക്തമാക്കിയ കാര്യമാണിത്. കരാറുകളെല്ലാം ഒരു പാക്കേജിന്റെ ഭാഗമാണെന്നും കനഡയില്‍നിന്ന് വായ്പവാങ്ങി ആ പണംകൊണ്ട് മറ്റു രാജ്യങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം സമ്മതിച്ചിട്ടുള്ളതാണ്. അതല്ലെങ്കില്‍ കനേഡിയന്‍ വായ്പ വേണ്ടെന്നുവച്ച് പുതിയ വായ്പ കണ്ടെത്തണം.
-Dr. Thomas Isaac തന്റെ മാതൃഭൂമി ലേഖനത്തില്‍.
ലാവ് ലിനുമായി സപ്ളൈ കരാറുണ്ടാക്കാന്‍ തുനിഞ്ഞപ്പോള്‍, പാര്‍ട്ടിക്കുള്ളില്‍ നിന്നും എതിര്‍പ്പു വന്നു. അതു കൊണ്ടാണ് ബാലാനന്ദന്‍ കമ്മിറ്റി നിയോഗിക്കപ്പെട്ടതും, കരാറിനെതിരെ റിപ്പോര്‍ട്ട് നല്‍കപെട്ടതും .
-കാളിദാസന്‍
ബാലാനന്ദന്‍ കമ്മിറ്റി പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളെക്കുറിച്ച് പഠിക്കാനുള്ള കമ്മിറ്റിയായിരുന്നില്ല. പൊതുവില്‍ കേരളത്തിലെ വൈദ്യുതി മേഖലയെക്കുറിച്ചുള്ള പഠനത്തിനുള്ള കമ്മിറ്റിയായിരുന്നു. കമ്മിറ്റിയെ നിയോഗിച്ചത് കേരള സര്‍ക്കാരാണ്. കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നതുപോലെ ബോര്‍ഡിനല്ല. വൈദ്യുതിമന്ത്രി പിണറായി വിജയനാണ്. ബോര്‍ഡോ സര്‍ക്കാരോ ഈ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചിട്ടുമില്ല. മറിച്ച് ഇതിലെ നാനാവിധ നിര്‍ദേശങ്ങള്‍ പരിഗണിക്കുകയും സാഹചര്യമനുസരിച്ച് അവയില്‍ പലതും പ്രാവര്‍ത്തികമാക്കുകയുമാണ് ചെയതത്.
Dr. Thomas Isaac തന്റെ മാതൃഭൂമി ലേഖനത്തില്‍.
തോമസ് ഐസക്ക് പറഞ്ഞതായിരിക്കണം ശരി. പാര്‍ട്ടി നിയോഗിച്ചു എന്ന തെറ്റിദ്ധാരണ തിരുത്തുമല്ലോ.
ബലാനന്ദന്‍ കമിറ്റി റിപ്പോര്‍ട്ടിനെതിരെ വി എസ് വാദിച്ചോ ഇല്ലയോ എന്നത് സി പി എം പാര്‍ട്ടിക്കുള്ളിലെ പ്രശ്നമാണ്. അതു കേരളത്തിലെ ജനങ്ങള്‍ക്കോ, കേസ് അന്വേഷിച്ച സി ബി ഐക്കോ, കോടതിക്കോ അറിയേണ്ട ആവശ്യമില്ല.
-കാളിദാസന്‍
തീര്‍ച്ചയായും പാര്‍ട്ടിക്കുള്ളിലെ പ്രശ്നം തന്നെ. ജനങ്ങള്‍ക്കോ സിബിഐക്കോ കോടതിക്കോ അറിയേണ്ടകാര്യവുമില്ല. പക്ഷെ വി.എസ്സിനെ മുന്‍ നിര്‍ത്തി പിണറായിയെ ആക്രമിക്കുന്ന കാളിദാസന്‍ അറിയണം.ധാര്‍മ്മികത എന്നൊന്നുണ്ടല്ലോ.
ക്യന്‍സര്‍ സെന്ററിനു പണം കിട്ടാന്‍ വൈദ്യുതി കരാറില്‍ ഏര്‍പ്പെട്ടു എന്നത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. ഒരാശുപത്രി പണിയുന്നതും വൈദ്യുതി കരാറുമായി കൂട്ടിക്കുഴച്ചതാണിവിടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം . രണ്ടിനും ഒന്നിച്ച് ശ്രമിച്ച് ഒരു ഫലവും കണാതെ പോയി.
-കാളിദാസന്‍
വികസിതരാജ്യങ്ങള്‍ മൂന്നാം ലോക നാടുകളുമായി വിവിധ പദ്ധതിയില്‍ ഏര്‍പ്പെടുമ്പോള്‍ പദ്ധതിത്തുകയ്‌ക്ക് പുറത്ത് സാമൂഹികസേവനമായി സഹായധനം അനുവദിക്കാറുണ്ട്. അതിന്റെ ഭാഗമായി മുഖ്യമന്ത്രിയായിരുന്ന നായനാരുടെ നിയോജകമണ്ഡലമായ തലശ്ശേരിയില്‍ കാനഡയിലെ വിവിധ ഏജന്‍സികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലാവലിന്‍ സംഭരിക്കുന്ന പണം ഉപയോഗിച്ച് അവരുടെതന്നെ മുന്‍കൈയില്‍ കാന്‍സര്‍ ആസ്‌പത്രി സ്ഥാപിക്കാന്‍ ധാരണാപത്രം ഉണ്ടാക്കിയതില്‍ എവിടെയാണ് അപകടം? നായനാര്‍ സര്‍ക്കാര്‍ പോകും മുമ്പ് ലാവലിനില്‍നിന്ന് 12കോടിരൂപ കിട്ടുകയും ആസ്‌പത്രിയുടെ ആദ്യഘട്ടം യാഥാര്‍ഥ്യമാകുകയുംചെയ്‌തു. കാനഡയില്‍നിന്ന് പിന്നീട് പണം കിട്ടാതെവന്നതിന് പൊഖ്‌റാനില്‍ അണുബോംബ് പൊട്ടിച്ച വാജ്‌പേയിഭരണനടപടിയും തുടര്‍ന്ന് അമേരിക്കയും സുഹൃദ്‌രാജ്യങ്ങളും ഇന്ത്യയ്‌ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധവും ആന്റണി- ഉമ്മന്‍ചാണ്ടി ഭരണങ്ങള്‍ ലാവലിനുമായുള്ള ധാരണാപത്രം പുതുക്കാതിരുന്നതും കാരണങ്ങളായി.
എം.എ. ബേബി മാതൃഭൂമി ലേഖനത്തില്‍
അഭിലാഷ് ,
ReplyDeleteതോമസ് ഐസ്സക്കിന്റെ ലേഖനം പലതും വളച്ചൊടിക്കാന്‍ ശ്രമിക്കുന്നുണ്ട്.
പക്ഷേ, അഞ്ച്-ആറ് വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന് തീരുമാനിച്ച് നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു.
ഇതു വയിച്ചു ഞാന്‍ ചിരിച്ചു ചിരിച്ച് മണ്ണുകപ്പി.
യു ഡി എഫ് എടുത്ത ഒരു തീരുമാനം നടപ്പിലാക്കേണ്ടത്, എല്‍ ഡി എഫിന്റെ ചുമതലയാണെന്നു പറയുന്ന ഇദ്ദേഹം സി പി എം കാരനോ കോണ്‍ഗ്രസുകാരനോ?
പിന്നെന്തിനാണ് ബാലാനന്ദന്‍ കമ്മിറ്റിയെ പാര്‍ട്ടി നിയോഗിച്ചത്? ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനോ?
യു ഡി എഫ് തുടങ്ങി, എന്നു കരുതി എല്‍ ഡി എഫ് അത് തന്നെ ചെയ്യണമെന്ന് എന്തിനായിരുന്നു വാശി? യു ഡി എഫ് അകേക്കൂടി ചെയ്തത് ലാവലിനെ കണ്‍സള്‍ട്ടന്‍സി ആയി ഒരു കാരാറുണ്ടാക്കിയതേ ഉള്ളു.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജക്ടുകളും നടപ്പാക്കുന്നതിനും ലാവലിനുമായി ധാരണയായി.
ഇത് പച്ചക്കള്ളമാണ്. ഒരു പ്രോജക്റ്റും നടപ്പിലാക്കാനുള്ള ധാരണ ഉണ്ടാക്കിയില്ല. കാര്‍ത്തികേയന്‍ 24 ഫെബ്രുവരി 1996 ല്‍ എസ് എന്‍ സി ലാവലിനുമായി ഉറപ്പിച്ചകരാര്‍ പ്രകാരം , കനേഡിയന്‍ സാമ്പത്തിക സഹായം ചെലവഴിക്കുന്നതിനെയും, പദ്ധതി പുതുക്കി പ്പണിയുന്നതിന്റേയും മേല്‍നോട്ടം വഹിക്കേണ്ടത് എസ് എന്‍ സി ലാവലിന്‍ ആയിരികുമെന്നേ പറയുന്നുള്ളു.
പേര് കണ്‍സള്‍ട്ടന്‍സി കരാര്‍ എന്നാണെങ്കിലും യഥാര്‍ഥത്തില്‍ ഇതാണ് അടിസ്ഥാനകരാര്‍.
ഇതാണ്, ആടിനെ പട്ടിയാക്കുന്ന പണി. ഈ അടിസ്ഥാനകരാറിന്റെ പ്രതിഫലം എന്താണെന്നു ഒന്നു നോക്കാം
7. 1 b
Except may otherwise agreed under Clause 3.3 and subject to Clause 7.1 c) payments under this Contract shall not exceed a ceiling of Four Million Two Hundred and Five thousand Canadian Dolllars(C$4,205,000) in foreign currency. SNC Lavalin shaal notify KSEB as soon as cumulative charges incurred for Services have reached 80% of this ceiling.
26 കോടി രൂപ പ്രതിഫലം ഉള്ള ഒരു കരാറാണ്, കാര്‍ത്തികേയന്‍ ഒപ്പിട്ടത്. ഈ മൂന്നു പദ്ധതികളുടെയും നവീകരണത്തിനു 26 കോടി മാത്രമേ ചെലവാകൂ എന്നു വിശ്വസിക്കുന്ന ഒരു മന്ദബുദ്ധിയാണല്ലോ കേരള ധനകാര്യ മന്ത്രി എന്നു വിശ്വസിക്കേണ്ട ഗതികേടാണല്ലോ, കേരളത്തിന്!
ഐസ്സക്കിനു പിണറായി വിജയനെ ന്യായീകരിക്കാതിരിക്കാനാവില്ലല്ലോ. ഐസ്സക്ക് ഉയര്‍ത്തുന്ന മുട്ടായുക്തിക്കൊന്നും യാതൊരു വിലയുമില്ല. വിശ്വസ്ത ദാസന്റെ കടമ നിര്‍വഹിക്കുന്നു എന്നേ ഇതിനു പ്രസക്തിയുള്ളു.
സി ബി ഐ യുടെ വാദങ്ങളെന്നു പറഞ്ഞു അഭിലാഷ് എഴുതുന്നത് പലതും വാസ്തവമല്ല.
നവീകരണം എന്നു പറഞ്ഞ് ഊ വലിയ പദ്ധതി നടപിലാക്കിയിട്ട്, കൂടുതലയി ഒരു യൂണിറ്റ് വൈദ്യുതി പോലും അധികം ഉത്പാതിപിക്കാന്‍ സാധിച്ചിട്ടില്ല. അത് സത്യമാണുതാനും .
ക്യാന്‍ സര്‍ സെന്റര്‍ മലബാറില്‍ സ്ഥാപിക്കാന്‍ ഗൂഡാലോചന നടത്തി എന്നൊന്നും സി ബി ഐ പറഞ്ഞിട്ടില്ല. സി എ ജി റിപ്പോര്‍ട്ടിലാണ്, ക്യന്‍ സര്‍ സെന്ററിനേ സംബന്ധിച്ച ഗ്ഗൂഡാലോചനയേപ്പറ്റി പരാമര്‍ശിക്കുന്നത്. ക്യാന്‍ സര്‍ സെന്റര്‍ വൈദ്യുത പദ്ധതിയുമായി കൂട്ടിക്കുഴ്ച്ചതാണ്, ഗൂഡാലോചന. ക്യാന്‍സര്‍ സെന്ററിനു തരാമെന്നു പറഞ്ഞ പണം വാങ്ങിയെടുക്കാന്‍ ഒരു വ്യവസ്ഥയും കരാറില്‍ ഉള്‍പ്പെടുത്തിയില്ലാത്തതാണ്, ഗൂഡാലോചന. അത് ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് തിരിച്ചുവിട്ടതാണ്, ഗൂഡാലോചന. നക്കാപ്പിച്ചപോലെ 13 ലക്ഷം സെന്ററിനു വേണ്ടി കൊടുത്തിട്ട്, ബാക്കി പണം മറ്റേതോ വഴിക്ക് തിരിമറി ചെയ്തതാണ്, ഗൂഡാലോചന എന്നു പറഞ്ഞത്.
ആന്റണി സര്‍ക്കാര്‍ ക്യാന്‍സര്‍ സെന്ററിന്റെ എം ഓ യു പുതുക്കേണ്ടതായിരുന്നു എന്നത് വിചിത്രമായ വാദമാണ്. അടിസ്ഥാനമില്ലാത്തതും . കരാറിന്റെ ഭാഗമായിട്ടാണ്, ക്യാന്‍സര്‍ സെന്ററിനു പണം തരാമെന്ന് സമ്മതിച്ചത്. അതിനു വേണ്ടി വര്‍ഷാവര്‍ഷം പുതുക്കേണ്ട ഒരു എം ഒ യു വും പിണറായി മന്ത്രിയായിരുന്നപ്പോള്‍ ഒപ്പിട്ടിട്ടില്ല. കരാര്‍ പ്രകാരം നവീകരണ നടപടികള്‍ പൂര്‍ത്തിയകുമ്പോള്‍ ക്യാന്‍സര്‍ സെന്ററിനുള്ള പണം നല്‍കണമെന്നു കരാറിലെങ്ങും വ്യവസ്ഥ ചെയ്തില്ല. അതു മനപ്പൂര്‍വമായിരുക്കനുള്ള എല്ലാ സാധ്യതയുമുണ്ട്. നക്കാപ്പിച്ചപ്പോലെ അല്‍പ്പം പണം നല്‍കിയിട്ട് ബാക്കി മറ്റു വഴികളിലൂടെ തിരിച്ചു വിട്ടതാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ക്യാന്‍സര്‍ സെന്ററിന്റെ ചെറിയ ഒരു ഭാഗം പണിതാല്‍ ബാക്കി പണിയാനുള്ള പണം സര്‍ക്കര്‍ മറ്റു വഴികളിലൂടെ കണ്ടെത്തിക്കൊള്ളും എന്നാറിയാവുന്നവര്‍ കളിച്ച ഒരു കളിയാണിത്. ഒരു വെടിക്കു രണ്ടു പക്ഷി എന്ന നയം നടപ്പിലാക്കിയതാകാം .
ഐസ്സക്കിന്റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ.
എങ്കിലും എഗ്രിമെന്റ് ഇല്ലാതെതന്നെ ലാവലിന്‍ 12 കോടി രൂപയുടെ ആസ്‌പത്രി നിര്‍മാണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു
അപ്പോള്‍ എഗ്രിമെന്റ് ഇല്ലാതെ 12 കോടി ചിലവാക്കിയെന്നാണ്. അത് വളരെ പ്രസക്തമായ ഒന്നാണ്. ക്യാന്‍സര്‍ സെന്ററിനു യാതൊരു എഗ്രിമെന്റുമുണ്ടാക്കിയിരുന്നില്ല. വെറും വാക്കാല്‍ ഉള്ള ഏതോ ഒരു കരാര്‍ . അതു പാലിക്കേണ്ട ഒരു ബാധ്യതയും ലാവ് ലിനോ , പണം നല്‍കാമെന്നു പറഞ്ഞ പാര്‍ട്ടിയോ , പണം കൈകാര്യം ചെയ്യന്‍ ഏല്‍ പ്പിച്ച സ്വകാര്യ സ്ഥാപനമോ ഏല്‍ക്കേണ്ടാത്ത , നിഗൂഡമായ ഒന്നായിരുന്നു ഈ ക്യാന്‍സര്‍ സെന്റര്‍ അഴിമതി. ഇനിയും ഗൂഡാലോചന എന്തിനായിരുന്നു എന്നതിനു തെളിവു വേണോ?
ഷാജി പറഞത് വളരെ ശരിയാണ്.ഞാന്‍ സൂചിപ്പിച്ചതും അതാണ്.എവിടെ യു ഡിഎഫ് സി ബി യി ഉപയോഗപെടുത്തി പിണറായിയെ ഒറ്റതിരിഞ്ഞു ആക്രമിക്കുകയാണ്.അതിന് കൂട്ടായി നെറികെട്ട മാദ്ധ്യമങ്ങളും.ലാലു പ്രസാദിന്റെ പാര്‍ട്ടിയുടെ കേരള യുവജന നേതാവ് പിണറായിക്കെതിരെ പറയുമ്പോള്‍ ഫ്രെണ്ട് പേജില്‍ വേണ്ടയക്ക നിരത്തുന്നവര്‍ കോണ്‍ഗ്രസിന്റെ പുതിയ കൂട്ടാളി ആയ സമാജ് വാദി പാര്‍ട്ടി നേതാവ് സി ബി ഐ പിണറായിയെ കുടുക്കാന്‍ ശ്രെമിച്ചു എന്ന് പറഞ്ഞതു കണ്ടില്ല എന്ന് നടിക്ക്‌ുന്നു.യാതൊരു ആധികാരികതയും ഇല്ലാതെ ആരോ എഴുതിവിട്ട കത്ത് ബാലാനന്ദന്റെ പേരില്‍ പ്രെസ്ദീകരിക്കുന്നു.ഇവര്‍ക്ക് എന്ത് ധാര്‍മികതയാണ് ഉള്ളത്.ബാലാനന്ദന്‍ അങ്ങനെയൊരു കത്ത് എഴുതിയിട്ടുണ്ടെങ്ങില്‍ അതെ കാരാട്ടിന്റെ കയ്യില്‍ അല്ലെ കാണേണ്ടേ.ഇവര്‍ക്ക് എങ്ങനെ കിട്ടും.ഒപ്പിടാന്ടണോ ബാലാനന്ദന്‍ കത്തെഴുതുന്നത്.അങനെ പാര്‍ട്ടി തീരുമാനത്ത്തിനെതിരായി പെഴ്സനലയി ഒരു കത്ത്തെഴിയ്തിയാല്‍ ബാലാനന്ദന്‍ പിന്നെ പാര്‍ട്ടിയില്‍ കാണും എന്ന് പാര്‍ട്ടി രീതികള്‍ അറിയുന്നവര്‍ വിചാരിക്കമോഇതൊന്നും . മാധ്യമങ്ങള്‍ക്ക് അറിയില്ലഞിട്ടല്ല കൊള്ളുന്നു എങ്കില്‍ കൊള്ളട്ടെ എന്നോര്‍ത്ത് എഴുതുന്നതാണ്.പോട്ടകന്നന്റെ മാവേലെരു പോലെ.
ReplyDeleteഅതുപോലെ കാളിദാസ ഒരു കാര്യം താങ്കള്‍ പറഞ്ഞതു പോലെ അഴിമതി ഉണ്ടെങ്കില്‍ ഒപ്പിടുന്ന ആള്‍ മാത്രമല്ല പ്രതി.അതിന് സാഹചര്യം ഒരുക്കിയവരും കുറ്റവാളികളാണ്. അത് പോലെ വി എസിന്റെ വാദം പാര്‍ട്ടി കാര്യം മാത്രമാല്ല.കൊല്ലുന്ന . ആള്‍ മാത്രമല്ല പ്രേരിപ്പിക്കുന്ന ആളും പ്രതിയാണ്. അത് മറക്കരുത്. അത്നവീകരണത്തിന് ശേഷം കൂടുതല്‍ വൈദ്യുതി ഉലപാധിപ്പിച്ചു എന്നുള്ള ആര്യാടന്‍ റിപ്പോര്‍തിനെകുരിച്ചു ഞാന്‍ പല പ്രാവശ്യം പറഞ്ഞു. പോലെ സഹോദര യു ഡി എഫ് കൊടുവന്ന പല കാര്യങ്ങളും പിന്നീട് വന്ന എല്‍ ഡി എഫ് പിന്തുടരാറുണ്ട്.താങ്കളുടെ വാദം ശരി ആണെങ്ങില്‍ സ്മര്ട്ട് സിറ്റി കരാര്‍ പിന്തുടര്‍ന്ന വി എസും ചാരായ നിരോധനം പിന്തുടര്‍ന്ന നായനാരും കമ്മുനിസ്ടല്ല എന്ന് പറയണം.അത് പോലെ ക്യാന്‍സര്‍ സെന്ററിനു വാക്കാലുള്ള കരാര്‍ മാത്രമാണ് ഉള്ളു എന്ന് പറഞ്ഞ കാളിദാസന്‍ അത് സി യെ ജി റിപ്പോര്‍ട്ടിന്റെ ഇ ഭാഗം ഒന്നു വായിക്കുക
There were no records available to show that
further funding was made towards the project (April 2005). The MOU has
also not been renewed after March 2002 for reasons not on record.
March2002 ഇല്‍ അധികാരത്തില്‍ ഇരുന്ന ആന്റണിയും കടവൂരും എം ഓ യു പുതുക്കാതെ ക്യാന്‍സര്‍ സെന്ററിനുല്ല പൈസ നഷ്ട പെടുത്തിയതു കുഴപ്പമില്ലേ?കരാറു ഒപ്പിടാന്‍ സാഹചര്യം ഒരുക്കിയ,ഇതേ മോടെലില്‍ തന്നെ കുറ്റിയാടികരാര്‍ ലാവലിനുമായി ഒപ്പിട്ട കാര്‍ത്തികേയന്‍ പ്രതി അല്ലാത്ത്താതെ എന്തുകൊണ്ട്.ക്യാനടയില്‍ ലാവലിനുമായി ചര്ച്ച നടത്താന്‍ പോയ സംഘത്തിന്റെ നേതാവ് നായനാര്‍ പ്രെതിയല്ലേ?കരാറു ഒപ്പിടാന്‍ 'ഗൂഢാലോചന' നടത്തിയ വി എസ് അടക്കമുള്ള നേതാക്കള്‍ പ്രതി അല്ലാത്തത് എന്തുകൊണ്ട്. അഴിമതി ഉണ്ടെങ്കില്‍ മുഗം നോക്കാതെ നടപടി എടുക്കണ്ടേ.അതിന് പകരം പിണറായി മാത്രം ആക്രമിക്കുനത്തില്‍ മറ്റെന്തോ കാരണം ഇല്ലെ? ഒരു കാര്യം കൂടി ഓര്‍ക്കണം കാര്‍ത്തികേയന്‍ മിക്ക കരാറുകളും ടെണ്ടര്‍ വിളിക്കാതെ ഒപ്പിട്ടപ്പോള്‍ പിണറായി ഒപ്പിട്ട പതിനാല് കരാറുകളില്‍ ടെണ്ടര്‍ വിളിക്കാത്തത് ഇതിനു മാത്രം ആയിരുന്നു
അഭിലാഷ് ,
ReplyDeleteഅഴിമതി ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട എല്ലാവരും കുറ്റക്കാരാണ്. അതു തീരുമാനിക്കേണ്ടത് കോടതിയണ്. പിണറായി അഴിമതി നടത്തി എന്ന് ആരും ഇതു വരെ പറഞ്ഞിട്ടില്ല. അഴിമതി നടന്നിരിക്കാന്‍ സധ്യതയുണ്ട് , അതു കൊണ്ട് വിചരണ നടത്തണം എന്നേ സി ബി ഐ പറഞ്ഞുള്ളു.
മന്ത്രിമാര്‍ പല കാര്യങ്ങളും പറയും . അതൊക്കെ ശരിയാവണമെന്നില്ല. അത് കൊണ്ടാണ്, ഭരണഘടന എഴുതിയവര്‍ സി എ ജി പോലുള്ള പദവികള്‍ ഉണ്ടാക്കിയതും അതിനേക്കുറിച്ചൊക്കെ റിപ്പോര്‍ട്ട് നല്‍കുന്നത്. സി എ ജി പറഞ്ഞത് തെറ്റാണെങ്കില്‍ അതു കോടതിയില്‍ ചൂണ്ടിക്കാണിക്കാം .
യു ഡി എഫ് കരാര്‍ നല്ലതല്ലാത്തതുകൊണ്ടാണ്, അതിനെതിരെ എതിര്‍പ്പുണ്ടായതും , ബാലാനന്ദന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചതും . അത് മഹത്തായ കരാറായിരുന്നെങ്കില്‍ ആരും എതിര്‍ക്കില്ലായിരുന്നു, ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാവുകയും ഇല്ലായിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ സ്മാര്‍ട്ട് സിറ്റി കരാര്‍ എങ്ങനെയായിരുന്നു എന്നത് ഇനിയും ചര്‍ച്ച ചെയേണ്ടതില്ല. വി എസ് അത് എങ്ങനെ കേരള താല്‍പര്യതിനും രാജ്യതാല്‍പര്യത്തിനും അനുഗുണമായി മാറ്റിയെഴുതി എന്ന് കേരളിയര്‍ ക്കെല്ലാം അറിയാം . അത് കമ്യൂണിസത്തിന് ഒരിക്കലുമെതിരല്ല.
ചാരായ നിരോധനം നായനാര്‍ അല്ല കൊണ്ടുവന്നത്. ചാരായം കമ്യൂണിസത്തിന്റെ ഭാഗമാണെന്നു പറഞ്ഞത്, ജയരാജന്റെ ഉപദേശം കേട്ടതിനു ശേഷമാണോ?
എല്ല വര്‍ഷവും പുതുക്കേണ്ടതാണെന്നു പിണറായി ഒപ്പിട്ട കരാറില്‍ എങ്ങും പറഞ്ഞിട്ടില്ല. ലാവലിന്‍ അല്ല ധനസഹായം തന്നത്. ലാവലിനുമായി ബന്ധമില്ലാത്ത മറ്റൊരു കമ്പനിയാണ്, ധനസഹായം നല്‍കാമെന്നേറ്റത്. അവരോടോ ലാവലിനോടോ ധനസഹായം ഈടാക്കാനുള്ള ഒരു വ്യവസ്ഥയും ഇല്ലയിരുന്നു. ഇനി പിണറായി വിജയന്‍ തന്നെ മന്ത്രിയായി തുടര്‍ന്നിരുന്നാലും ആ പണം ഈടാക്കാന്‍ നിയമപരമായി സാധിക്കില്ലായിരുന്നു. അതാണതിലെ സത്യം .
നായനാരെയും വി എസിനെയും പ്രതിയാക്കണം എന്നൊക്കെ അഭിലാഷിനേപ്പോലുള്ളവര്‍ക്ക് ആഗ്രഹിക്കാം . അതിന് കോടതിയില്‍ ഒരപേക്ഷ കൊടുത്തുനോക്ക്. കോടതിക്കു ബോധ്യമായാല്‍ അവരെ പ്രതിയാക്കാം . പക്ഷെ അഭിലാഷിന്റെ ഇഷ്ടം പോലെ ആരെയും പ്രതിയാക്കാന്‍ പറ്റില്ല. ഈ കരാറിന്റെ വിശദാംശങ്ങള്‍ പാരിശോധിച്ച കോടതിയാണ്, സി ബി ഐ അന്വേഷണത്തിനുത്തരവിട്ടത്. അന്വേഷിച്ച സി ബി ഐ പിണറായി ഉള്‍പ്പടെ 11 പേരെ പ്രതിയാക്കി. അവരെ വിചാരണ ചെയ്യും . അപ്പോള്‍ വേറെ പ്രതികള്‍ , വി എസ് ഉള്‍പ്പടെ ഉണ്ടോ എന്നറിയാം .
പിണറായിയെ മാത്രമല്ല പ്രതിയാക്കിയത്. വേറെയും 10 പ്രതികള്‍ ഉണ്ട്. അവരെയൊക്കെ വിചാരണ ചെയ്യും . പിണറായിയെ മാത്രം ആക്രമിക്കുന്നു എന്നഭിലാഷിനു തോന്നിയത്, കാഴ്ചയുടെ കുഴപ്പമാവാനേ തരമുള്ളു. പിണറായിയാണ്, ഈ ഉദ്യോഗസ്തന്‍ മാരോടൊപ്പം ഈ കരാര്‍ ഉണ്ടാക്കിയതും അതില്‍ ഒപ്പിട്ടതും . കരാറില്‍ ഒപ്പിട്ടവരാണ്, സാധാരണ പ്രതിയാക്കപ്പെടുന്നത്. കാര്‍ ത്തികേയനും മറ്റുള്ളവരും എത്ര കരാറുകള്‍ ഒപ്പിട്ടു എന്നതിനു പ്രസക്തിയില്ല. അഴിമതി ആരോപണം ഈ കരാറിലാണ്, ഉണ്ടായത്. അതു കൊണ്ട് ഇതേക്കുറിച്ച് അന്വേഷണം ഉണ്ടായതും . ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കി എന്നത് ഇക്കാര്യത്തില്‍ തെറ്റു തന്നെയാണ്. ഇതിനേക്കുറിച്ചാണ്, പരാതി വന്നതും അന്വേഷിച്ചതും . അഭിലാഷിനു വേറെ ഏതെങ്കിലും കരാറിനേക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് യഥാസ്ഥാനത്ത് അവതരിപ്പിക്കാം .
യു ഡി എഫ് എടുത്ത ഒരു തീരുമാനം നടപ്പിലാക്കേണ്ടത്, എല്‍ ഡി എഫിന്റെ ചുമതലയാണെന്നു പറയുന്ന ഇദ്ദേഹം സി പി എം കാരനോ കോണ്‍ഗ്രസുകാരനോ?
ReplyDeleteകാളിദാസന്‍
താങ്കളുടെ ഇ വാചകതിനുള്ള മറുപടി ആയിട്ടാണ് ഞാന്‍ ഇങനെ പറഞ്ഞതു
താങ്കളുടെ വാദം ശരി ആണെങ്ങില്‍ സ്മര്ട്ട് സിറ്റി കരാര്‍ പിന്തുടര്‍ന്ന വി എസും ചാരായ നിരോധനം പിന്തുടര്‍ന്ന നായനാരും കമ്മുനിസ്ടല്ല എന്ന് പറയണം
താങ്കള്‍ പറഞ്ഞ മറ്റൊരു കാര്യം താഴെ കൊടുക്കുന്നു
'ഇത് പച്ചക്കള്ളമാണ്. ഒരു പ്രോജക്റ്റും നടപ്പിലാക്കാനുള്ള ധാരണ ഉണ്ടാക്കിയില്ല. കാര്‍ത്തികേയന്‍ 24 ഫെബ്രുവരി 1996 ല്‍ എസ് എന്‍ സി ലാവലിനുമായി ഉറപ്പിച്ചകരാര്‍ പ്രകാരം , കനേഡിയന്‍ സാമ്പത്തിക സഹായം ചെലവഴിക്കുന്നതിനെയും, പദ്ധതി പുതുക്കി പ്പണിയുന്നതിന്റേയും മേല്‍നോട്ടം വഹിക്കേണ്ടത് എസ് എന്‍ സി ലാവലിന്‍ ആയിരികുമെന്നേ പറയുന്നുള്ളു.'
ഇത് തന്നെയാണ് കര്‍ത്ത്തികെയനും പറഞ്ഞതു ക്യാനഡ സര്‍ക്കാരില്‍ നിന്നു സാമ്പത്തിക സഹായം സീകരിയിക്കുകയും ടെണ്ടര്‍ മട്ടൊരു കംബനിയിക്കും കൊടുക്കുവാന്‍ കഴിയില്ല എന്ന്.
താങ്കള്‍ പറഞ്ഞ മറ്റൊരു കാര്യം താഴെ കൊടുക്കുന്നു
എല്ല വര്‍ഷവും പുതുക്കേണ്ടതാണെന്നു പിണറായി ഒപ്പിട്ട കരാറില്‍ എങ്ങും പറഞ്ഞിട്ടില്ല. ലാവലിന്‍ അല്ല ധനസഹായം തന്നത്. ലാവലിനുമായി ബന്ധമില്ലാത്ത മറ്റൊരു കമ്പനിയാണ്, ധനസഹായം നല്‍കാമെന്നേറ്റത്. അവരോടോ ലാവലിനോടോ ധനസഹായം ഈടാക്കാനുള്ള ഒരു വ്യവസ്ഥയും ഇല്ലയിരുന്നു. ഇനി പിണറായി വിജയന്‍ തന്നെ മന്ത്രിയായി തുടര്‍ന്നിരുന്നാലും ആ പണം ഈടാക്കാന്‍ നിയമപരമായി സാധിക്കില്ലായിരുന്നു. അതാണതിലെ സത്യം .
കൂട്ടുകാരാ സി യെ ജി റിപ്പോര്‍ട്ടിന്റെ ഇ ഭാഗം ഒന്നു വായിക്കുക
There were no records available to show that
further funding was made towards the project (April 2005). The MOU has
also not been renewed after March 2002 for reasons not on record.
ഈത് വായിച്ചിട്ട് എനിക്ക് മനസിലായത് ഒരു എം ഓ യു ഉണ്ടായിരുന്നു എന്നും അത് അന്ന് അധികാരത്തില്‍ ഇരുന്ന ആന്റണിയും കടവൂരും പുതുക്കാത്തത് ആണ് എന്നുമാണ്.താങ്കള്ക്ക് ഈത് വായിച്ചിട്ട് മനസ്സില്‍ ആവുന്നത് എം ഓ യു എല്ലാ എന്നാനെങ്ങില്‍ എനിക്കൊന്നും പറയാന്‍ കഴിയും.
ഇല്‍ അധികാരത്തില്‍ ഇരുന്ന ആന്റണിയും കടവൂരും എം ഓ യു പുതുക്കാതെ ക്യാന്‍സര്‍ സെന്ററിനുല്ല പൈസ നഷ്ട പെടുത്തിയതു കുഴപ്പമില്ലേ?കരാറു ഒപ്പിടാന്‍ സാഹചര്യം ഒരുക്കിയ,ഇതേ മോടെലില്‍ തന്നെ കുറ്റിയാടികരാര്‍ ലാവലിനുമായി ഒപ്പിട്ട കാര്‍ത്തികേയന്‍ പ്രതി അല്ലാത്ത്താതെ എന്തുകൊണ്ട്.ക്യാനടയില്‍ ലാവലിനുമായി ചര്ച്ച നടത്താന്‍ പോയ സംഘത്തിന്റെ നേതാവ് നായനാര്‍ പ്രെതിയല്ലേ?കരാറു ഒപ്പിടാന്‍ 'ഗൂഢാലോചന' നടത്തിയ വി എസ് അടക്കമുള്ള നേതാക്കള്‍ പ്രതി അല്ലാത്തത് എന്തുകൊണ്ട്.ഇതിന്റെയെല്ലാം ഉത്തരം ഒന്നു പറഞ്ഞു തരാമോ ? എനിക്ക് മനസ്സില്‍ ആകഞ്ഞിട്ടാണ്.
സി ബി ഐ യ്ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇന്നു കണ്ട ഒരു വാര്‍ത്ത.മൂലായം അഴിമതി നടത്തി എന്ന് പറഞ്ഞ സി ബി ഐ അത് മാറ്റി അത് കെട്ടി ചമാച്ചതായിരുന്നു എന്ന് പറഞ്ഞപ്പോള്‍ ആയിരുന്നു വിമര്‍ശനം.
ReplyDeleteറിപ്പോര്‍ട്ട്
സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിനെതിരായ അനധികൃത സ്വത്തു കേസ് കെട്ടിച്ചമച്ചതെന്നു സിബിഐ സമ്മതിക്കുന്നു. കേസ് പുനരവലോകനം ചെയ്യാന്‍ സുപ്രീംകോടതിയില്‍ സിബിഐ അനുമതി തേടി. അപേക്ഷ നാളെ പരിഗണിക്കും.
2007 ഒക്റ്റോബറില്‍ സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യം. മുലായത്തിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ പൊതുതാത്പര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ ഒന്നിനെക്കുറിച്ചുപോലും പരിശോധിക്കാതെയാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും സിബിഐ പറയുന്നു.
സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നു പരക്കെ വിമര്‍ശനമുയര്‍ന്നതിനിടെയാണു രാജ്യത്തെ ഏറ്റവുംവലിയ അന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. ഇത്രയും കാലം കോണ്‍ഗ്രസിന്റെ ബദ്ധശത്രുവായിരുന്ന മുലായം ആണവക്കരാര്‍ വിഷയത്തില്‍ യുപിഎയ്ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ രണ്ടിനാണ് ആദ്യറിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ അനുമതി തേടി സിബിഐ ഡിഐജി തിലോത്തമവര്‍മ കോടതിയെ സമീപിച്ചത്. ശുപാര്‍ശകള്‍ കോടതി സ്വീകരിച്ചാല്‍ സിബിഐയുടെ പ്രതിച്ഛായ കളങ്കപ്പെടും. തെറ്റായ റിപ്പോര്‍ട്ട് തിരുത്താതിരിക്കാനും വയ്യ- തിലോത്തമ വര്‍മ പറയുന്നു.
2007ലെ റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ സൊളിസിറ്റര്‍ ജനറല്‍ ജി.ഇ. വാഹന്‍വാടി കഴിഞ്ഞനവംബറില്‍ സിബിഐയെ ഉപദേശിച്ചിരുന്നു. ജനുവരി 28ന് ഇക്കാര്യം അദ്ദേഹം കോടതിയിലും ഉന്നയിച്ചു.
1993 മുതല്‍ 2005വരെ യുപി മുഖ്യമന്ത്രി സ്ഥാനത്തിരുന്നപ്പോ ള്‍ മുലായം അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്നാണ് ആരോപണം. മുലായത്തിന്റെ മരുമകള്‍ ഡിംപിള്‍ യാദവ് ഒരാള്‍ക്ക് അഡ്വാന്‍സായി 10 ലക്ഷം രൂപ നല്‍കിയെന്നാണ് ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഇത് ഒരു ലക്ഷമാണെന്നു തെളിഞ്ഞുവെന്നു പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടി അക്കൗണ്ടില്‍ അധ്യക്ഷനു ശമ്പളമായി 9,81,420 രൂപ നല്‍കിയെന്ന് ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, ഒരു രൂപ പോലും നല്‍കിയില്ലെന്നു പിന്നീട് തെളിഞ്ഞു. മുലായത്തിന് ഇങ്ങനെയൊരു ബാങ്ക് അക്കൗണ്ട് പോലുമില്ലത്രേ.
അഭിലാഷ് ,
ReplyDeleteസ്മാര്‍ട്ട് സിറ്റി കേരളത്തിനു ഹാനികരമായ വിധത്തില്‍ ആണ് ഉമ്മന്‍ ചാണ്ടി എഴുതി വച്ചിരുന്നത്. അതിന്റെ ധരണപത്രം ഒപ്പിട്ടിരുന്നു. കരാര്‍ പൂര്‍ത്തിയാക്കിയിരുന്നു. എല്‍ ഡി എഫ് അധികാരത്തിലെത്തിയപ്പോള്‍ അതില്‍ കാതലയ മാറ്റങ്ങള്‍ വരുത്തിയാണ് ഒപ്പിട്ടത്.
ചരായ നിരോധനം എടുത്തുകളയന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. അത് നയപരമായ ഒരു തീരുമാനം മാത്രം . ഇന്നു വേണമെങ്കില്‍ അതെടുത്തു കളയാം . കള്ളും വിദേശമദ്യവും നിരോധിക്കാതെ ചാരായം നിരോധിക്കുന്നതില്‍ വലിയ കാര്യമില്ല. ആന്റണി ഒരു മണ്ടത്തരം കാണിച്ചു നായനാര്‍ അതു തുടര്‍ന്നു.
ക്യാന്‍സര്‍ സെന്ററിനു എം ഒ യു ഉണ്ടായിരുന്നു . അത് പുതുക്കിയിട്ടും ഇല്ല. സി എ ജി പറഞ്ഞത് ക്യാന്‍ സര്‍ സെന്ററിനു ധനസഹായം കിട്ടാനായി ഒരു കരാര്‍ ഇല്ലായിരുന്നു എന്നാണ്. ലാവലിനുമായി എന്തു കൊണ്ട് പിണറായി കരാര്‍ ഉണ്ടാക്കിയില്ല. അത് സംശയത്തിനിട നല്‍കുന്നു. അത് മനപ്പൂര്‍വം ചെയ്തതായിരിക്കാമെന്നാണ്, സി ബി ഐ കണ്ടെത്തിയത്.
ആന്റണിയും കടവൂരും എം ഒ യു പുതുക്കാത്തത് രാഷ്ട്രീയമാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒരു എം ഒ യു പുതുക്കേണ്ട ആവശ്യം അവര്‍ക്കില്ല. എം ഒ യു ആരെയും നിയമപരമായി ബാധിക്കുന്ന രേഖയല്ല. അത് ഒരു കോടതിയിലും ചോദ്യം ചെയ്യാനാവില്ല. ആശുപത്രികുള്ള ധനസഹായം വൈദ്യുത അദ്ധതിയുആയി കൂട്ടിച്ചേര്‍ക്കുനത്, നിയമ വിരുദ്ധമാണെന്നവര്‍ക്കറിയാമായിരുന്നു അതു കൊണ്ട് അവര്‍ ആ എം ഒ യു വിനോട് വലിയ തല്‍പ്പര്യം കാണിച്ചില്ല.
നായനാര്‍ സംഘത്തിലുണ്ടായിരുന്നു എന്നത് കൊണ്ട് നായനാര്‍ പ്രതിയാവില്ല. പിണറായി വിജയന്‍, നായനാരാണ് ഈ കരാര്‍ ഒപ്പിട്ടത് എന്നു തെളിയിച്ചാല്‍ നായനാര്‍ പ്രതിയാകും . ഈ കരാരിനു കേരള മന്ത്രിസഭയാണംഗീകാരം കൊടുത്തത്. അതു വച്ച് എല്ലാ മന്ത്രിമാരും, സര്‍ക്കാര്‍ ആകെ തന്നെയും പ്രതിയാണെന്നൊക്കെ , അവരവരുടെ ഇഷ്ടം പോലെ വാദിക്കാം . വി എസ്നെയും മറ്റുള്ളവരെയും പ്രതിയാക്കാത്തതാഅണ്, പ്രശ്നമെങ്കില്‍ അതിനു പരിഹാരമുണ്ടാക്കാന്‍ വലിയ പ്രയാസമാണ്.
സ്മാര്‍ട്ട് സിറ്റി കേരളത്തിനു ഹാനികരമായ വിധത്തില്‍ ആണ് ഉമ്മന്‍ ചാണ്ടി എഴുതി വച്ചിരുന്നത്. അതിന്റെ ധരണപത്രം ഒപ്പിട്ടിരുന്നു. കരാര്‍ പൂര്‍ത്തിയാക്കിയിരുന്നു. എല്‍ ഡി എഫ് അധികാരത്തിലെത്തിയപ്പോള്‍ അതില്‍ കാതലയ മാറ്റങ്ങള്‍ വരുത്തിയാണ് ഒപ്പിട്ടത്.
ReplyDeleteകരാര്‍ പൂര്‍ത്തിയാക്കിയിരുന്നു? ഒപ്പിട്ടിരുന്നോ?
ചരായ നിരോധനം എടുത്തുകളയന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. അത് നയപരമായ ഒരു തീരുമാനം മാത്രം . ഇന്നു വേണമെങ്കില്‍ അതെടുത്തു കളയാം . കള്ളും വിദേശമദ്യവും നിരോധിക്കാതെ ചാരായം നിരോധിക്കുന്നതില്‍ വലിയ കാര്യമില്ല. ആന്റണി ഒരു മണ്ടത്തരം കാണിച്ചു നായനാര്‍ അതു തുടര്‍ന്നു.
മണ്ടത്തരമാണോ അല്ലയോ എന്നതല്ലല്ലോ വിഷയം. മറ്റു ചില വിഷയങ്ങളിലും യു.ഡി.എഫ് തുടങ്ങിവെച്ചത് എല്‍.ഡി.എഫ് മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട് എന്നല്ലേ?
ക്യാന്‍സര്‍ സെന്ററിനു എം ഒ യു ഉണ്ടായിരുന്നു . അത് പുതുക്കിയിട്ടും ഇല്ല. സി എ ജി പറഞ്ഞത് ക്യാന്‍ സര്‍ സെന്ററിനു ധനസഹായം കിട്ടാനായി ഒരു കരാര്‍ ഇല്ലായിരുന്നു എന്നാണ്. ലാവലിനുമായി എന്തു കൊണ്ട് പിണറായി കരാര്‍ ഉണ്ടാക്കിയില്ല. അത് സംശയത്തിനിട നല്‍കുന്നു. അത് മനപ്പൂര്‍വം ചെയ്തതായിരിക്കാമെന്നാണ്, സി ബി ഐ കണ്ടെത്തിയത്.
എം.ഒ.യു പുതുക്കാത്തത് ആരാണ്? "പുതുക്കിയിട്ടും ഇല്ല" എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നത് ആരെ രക്ഷിക്കാന്‍. പുതുക്കിയിരുന്നെങ്കില്‍ കാശ് കിട്ടാനുള്ള സാധ്യത ഉണ്ടായിരുന്നുവല്ലോ. പുതുക്കിയ ടൈം വരെക്കും പൈസ കിട്ടിയോ ഇല്ലയോ?
ആന്റണിയും കടവൂരും എം ഒ യു പുതുക്കാത്തത് രാഷ്ട്രീയമാണ്.
അതിലെങ്കിലും രാഷ്ട്രീയം ഉണ്ടെന്ന് സമ്മതിച്ചല്ലോ. ഇനി മാറ്റിപ്പറയരുത് ദയവായി.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒരു എം ഒ യു പുതുക്കേണ്ട ആവശ്യം അവര്‍ക്കില്ല.
സംസ്ഥാനത്തിനു നഷ്ടം വന്നാലും? ആദ്യതവണ പുതുക്കിയല്ലോ. അപ്രീസിയേഷന്‍ കത്ത് തന്നാല്‍ ഗ്രാന്‍ഡ് ശരിയാക്കാം എന്നു പറഞ്ഞിരുന്നിട്ടും അത് കൊടുക്കാത്തത് ശരിയോ?
എം ഒ യു ആരെയും നിയമപരമായി ബാധിക്കുന്ന രേഖയല്ല. അത് ഒരു കോടതിയിലും ചോദ്യം ചെയ്യാനാവില്ല.
ഉറപ്പാണോ? പുതുക്കിയാല്‍ ഗ്രാന്‍ഡ് കിട്ടാനുള്ള സാധ്യതയുണ്ട്. പുതുക്കിയില്ലെങ്കില്‍ അതുമില്ല എന്നറിഞ്ഞിട്ടും പുതുക്കാതിരുന്നത് ശരിയോ?
ആശുപത്രികുള്ള ധനസഹായം വൈദ്യുത അദ്ധതിയുആയി കൂട്ടിച്ചേര്‍ക്കുനത്, നിയമ വിരുദ്ധമാണെന്നവര്‍ക്കറിയാമായിരുന്നു അതു കൊണ്ട് അവര്‍ ആ എം ഒ യു വിനോട് വലിയ തല്‍പ്പര്യം കാണിച്ചില്ല.
ആദ്യം പറഞ്ഞത് രാഷ്ട്രീയ കാരണങ്ങളാല്‍ എന്നല്ലേ?
http://www.madhyamam.com/news_archive_details.asp?id=4&nid=213686&dt=2/20/2009
ReplyDeleteSee the article of PK Prkash of "Madyamam",from the link given above..