Monday, February 16, 2009

മലപ്പുറം സമ്മേളനവും പി ബി യും

എന്തൊരു മേളമായിരുന്നു പൊട്ടിത്തെറി ........പിളരല്‍.........രാജി .....പുറത്താക്കല്‍....പുതിയ മുഖ്യമന്ത്രി.........പുതിയ സെക്രട്ടറി ......അവസാനം പവനായി ശവമായി .ഇങ്ങനെ ഒരു ചതി കാരാട്ട് ചെയ്യുമെന്ന് മാധ്യമങ്ങള്‍ സ്വപനത്തില്‍ പോലും വിചാരിച്ചതല്ല.പണ്ടു മലപ്പുറം സമ്മേളനത്തിലാണ് ഇങ്ങനൊരു അടിപറ്റിയത്.എന്തെല്ലാമാണ് എഴുതി പിടുപ്പിച്ചത് പി ബി പിണറായിയെമാറ്റും ഇല്ലെങ്കില്‍ വി എസ് രാജി വയ്ക്കും, പുതിയ മുഖ്യമന്ത്രി ആയി യെസ് ആര്‍ പി യെ തീരുമാനിച്ചു,പാര്‍ട്ടി പിളരും,വി യെസ് വേറെ പാര്‍ട്ടി രൂപികരിക്കും,നവ കേരള യാത്രയ്ക്ക് ബദലായി വേറെ യാത്ര നടത്തും,മുഖ്യ മന്ത്രി സ്ഥാനം രാജി വച്ചിട്ട് വരുന്ന വി യെസിനു താമസിക്കുവാന്‍ വി യെസിന്റെ പഴയ വീട്ടില്‍ പണികള്‍ നടക്കുന്നു,നടപടി മുന്‍ കൂട്ടി കണ്ടു പിണറായി പ്രധിരോധത്തില്‍ ,ഗോധരെജ് താഴ്,പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കല്‍,സംരക്ഷണം,രെഹസ്യ പോലീസ് എല്ലാം എഴുതണമെന്കില്‍ നേരം വെളുക്കും.ദോഷം പറയരുതല്ലോ ഇത്രയും ഐക്യം വേറൊന്നിലും കാണാന്‍ കഴിയാല്ലട്ടോ.യക്കൊബായക്കാരന്റെ മനോരമയും ,'സത്യാക്രിസ്ത്യാനികളായ' കത്തോലിക്കരുടെ ദീപികയും (വാര്‍ത്തയില്‍ സത്യമില്ലട്ടോ ബദല്‍ റാലി നടത്താന്‍ തീരുമാനിച്ചു എന്നെഴുതിയത് ഇവരാണ് )ജമാത്തി ഇസ്ലാമിയുടെ മാധ്യമവും,,വെല്ലാപിള്ളിയെ പിന്തുണയ്ക്കുന്ന കേരള കൌമുദിയും,മനോരമയുടെ എതിരാളി മംഗളവും.വീരന്റെ മാതൃഭുമിയും,കുത്തക ഭീമന്റെ ഏഷ്യാനെറ്റും,മുനീറിന്റെ ഇന്ത്യ വിഷ്യനും,അമ്മയുടെ അമ്രെതയും എല്ലാം ഈ കാര്യത്തില്‍ ഒന്നാണ്. ഓരോ കഥകള്‍ പടച്ചുകൊണ്ട് പി ബിയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന ഇവര്‍ പിണറായി പുറത്തിറങ്ങി ജാഥ ഞാന്‍ തന്നെ നയിക്കും എന്ന് പറഞ്ഞപ്പോള്‍ ഞെട്ടി എങ്കിലും കാരാട്ട് ഇത്ര ഉറപ്പിച്ചു പറയും എന്ന് വിചാരിച്ചില്ല.തീരുമാനം അടുത്ത കേന്ര കമ്മറ്റി വരെ നീട്ടുകയോ അന്യോഷണ കമ്മീഷനെ നിയമിക്കുകയോ ചെയതാല്‍ അത് വരെ ഈ കേസും പറഞ്ഞു തള്ളി നീക്കാം എന്ന് വിചാരിച്ചു അതിനനുസരിച്ച്റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ആണ് കാരാട്ട് വന്നു പറയുന്നതു പിണറായി കുറ്റക്കാരന്‍ അല്ലെന്നും പാര്‍ട്ടി തീരുമാനം നടപ്പിലാക്കുക മാത്രമാണ് ചെയ്തത് എന്നും.അത്രയും കൊണ്ടു നിര്‍ത്തി എങ്കില്‍ കുഴപ്പമില്ലായിരുന്നു.പിന്നീട് കാരാട്ട് പറഞ്ഞതാണ്‌ ഏട്ടവുമ് അടിയായത്.പാര്‍ട്ടി സെക്രട്ടരിയെട്ടു മൂന്നു പ്രാവശ്യം ചര്‍ച്ച ചെയ്തതാണ് എന്നും അന്ന് സെക്രട്ടരിയെട്ടില്‍ വി യെസും അംഗമാണ് എന്നാണ് കാരാട്ട് പിന്നീട് പറഞ്ഞതു. ഇനി എന്ത് ചെയ്യും അന്ന് സെക്രട്ടരിയെട്ടു അംഗങ്ങള്‍ ആയിരുന്നത് ഇ എം എസും,വി യെസും,നായനാരും , ചടയനും,ബാലാനന്ദനും മട്‌ുമാണ് .പിണറായി ഇവര്‍ തീരുമാനിച്ച കാര്യം നടപ്പാക്കിയ ആള്‍ മാത്രം. അതും മൂന്ന് പ്രാവശ്യത്തെ ചര്‍ച്ചക്ക് ശേഷം.എന്നാ പിന്നെ പിണറായിയെ വിട്ടു ഇവര്‍ അഴിമാതിക്കരന്നു പറഞ്ഞാല്‍ ജനം ചൂലിനടിക്കും എന്ന് നന്നായി അറിയാം.പിന്നെന്തു ചെയ്യും വിയെസ് എന്തെങ്കിലും വാ തുറന്നു ലാവലിനെ കുറിച്ചു പറയുക ആണെങ്കില്‍ അത് വ്യാഘ്യാനിച്ചു ഒരാഴ്ച കഴിക്കാമായിരുന്നു.അതും ഇല്ല.വി യെസിന്റെയും പിണറായിയുടെയും മുഖ ഭാവങ്ങള്‍ വ്യാഖ്യാനിച്ചു എത്ര നാള്‍ കഴിയും.വീണ്ടും ഒരു ചാര കേസ് ഉണ്ടാകേണ്ടി വരും.
മാധ്യമ ശ്രേഷ്ട്ടന്മാരെ ഞാന്‍ ഞാന്‍ ഒരു വഴി പറഞ്ഞു തരാം.പുതിയ സിനിമ റെഡ് ചില്ലീസ് കണ്ടില്ലേ? അതിലെ നായകന്‍ ഒരു മാധ്യമ മുതലാളി ആണ്.വില്ലന്‍ മുഖ്യ മന്ത്രിയുടെ മകനും.അവരെ ഫാരിസ് അബൂബക്കറും വി യെസിന്റെ മകനും ആക്കണം.എന്നിട്ട് പടം പിടിച്ചത് കോടിയേരിയുടെ മോന്‍ എന്നോ പിണറായിയുടെ സിംഗപ്പൂര്‍ ബിനാമി ആണെന്നോ അങ്ങ് കാച്ചിയാല്‍ മതി.ഒരു രണ്ടാഴ്ച്ച തള്ളി നീക്കാം.

21 comments:

 1. കളി നയിക്കുന്നത് അന്നത്തെ സെക്രട്ടറിയേറ്റ് മെംബറും ഇന്നത്തെ മുഖ്യമന്ത്രിയുമായ വിശുദ്ധനല്ലേ?

  ReplyDelete
 2. പറയൂ അഭിലാഷ് ഇപ്പോള്‍ അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? :)

  പണ്ട് ഞാനെഴുതിയ ഒരു സാധനം ഇവിടെ ഉണ്ട്. പഴങ്കഞ്ഞി ആയി. എന്നാലും.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. പിന്നീട് കാരാട്ട് പറഞ്ഞതാണ്‌ ഏട്ടവുമ് അടിയായത്.പാര്‍ട്ടി സെക്രട്ടരിയെട്ടു മൂന്നു പ്രാവശ്യം ചര്‍ച്ച ചെയ്തതാണ് എന്നും അന്ന് സെക്രട്ടരിയെട്ടില്‍ വി യെസും അംഗമാണ് എന്നാണ് കാരാട്ട് പിന്നീട് പറഞ്ഞതു. ഇനി എന്ത് ചെയ്യും അന്ന് സെക്രട്ടരിയെട്ടു അംഗങ്ങള്‍ ആയിരുന്നത് ഇ എം എസും,വി യെസും,നായനാരും , ചടയനും,ബാലാനന്ദനും മട്‌ുമാണ് .പിണറായി ഇവര്‍ തീരുമാനിച്ച കാര്യം നടപ്പാക്കിയ ആള്‍ മാത്രം. അതും മൂന്ന് പ്രാവശ്യത്തെ ചര്‍ച്ചക്ക് ശേഷം.എന്നാ പിന്നെ പിണറായിയെ വിട്ടു ഇവര്‍ അഴിമാതിക്കരന്നു പറഞ്ഞാല്‍ ജനം ചൂലിനടിക്കും എന്ന് നന്നായി അറിയാം

  അഭിലാഷിന്റെ മനോവ്യാപരം കാണുമ്പോള്‍ സഹതാപം തോന്നുന്നു.

  സെക്രട്ടേറിയറ്റ് തീരുമാനിച്ചതാണു നടപ്പാക്കിയത് എന്നൊക്കെ ഇതേ മാധ്യമങ്ങള്‍ പല പ്രാവശ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെയല്ല എന്നാരും , വി എസുള്‍പ്പടെ പറഞ്ഞിട്ടില്ലല്ലോ. ലാവലിന്‍ കരാര്‍ പിണറായി നടപ്പാക്കിയതിലാണ്, പാളിച്ചകള്‍ വന്നത്.


  കരാറിലെ വ്യവസ്ഥകള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച തടസങ്ങള്‍ തള്ളിക്കളയാന്‍ സെക്രട്ടേറിയറ്റ് പറഞ്ഞില്ല. ക്യാന്‍സര്‍ സെന്ററിനുള്ള സഹായം കിട്ടാന്‍ വേണ്ടി കരാറുണ്ടാക്കേണ്ടതില്ല എന്നും സെക്രട്ടേറിയറ്റ് പറഞ്ഞിട്ടില്ല. ആ സഹായം ഒരു സ്വകാര്യ കമ്പനിയിലേക്ക് തന്നെ നല്‍കണം എന്നും സെക്രട്ടേറിയറ്റ് പറഞ്ഞിട്ടില്ല. ലാവലിനെ തന്നെ കരാറേല്‍പ്പിക്കണമെന്നോ അങ്ങനെ ചെയ്യുമ്പോള്‍ അനാവശ്യമായി 17 കോടി രൂപ കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ വെറുതെ കൊടുക്കണമെന്നും അവര്‍ പറഞ്ഞില്ല. ആദ്യത്തെ എം ഒ യുവില്‍ ക്യാന്‍സര്‍ സെന്ററിനു ധനസഹായം ലഭ്യമാക്കും എന്നു പറഞ്ഞത്, രണ്ടാമത്തെ എം ഒ യു വില്‍ ലഭ്യമാക്കാന്‍ ശ്രമിക്കാമെന്നു മാറ്റി എഴുതാനും, സെക്രട്ടേറിയറ്റ് പറഞ്ഞിട്ടില്ല. മന്ത്രി സഭയില്‍ നിന്നു പോലും പല കാര്യങ്ങളും മറച്ചു വക്കണം എന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടില്ല. കരാര്‍ ഒപ്പിട്ട ശേഷം മതി മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിക്കാന്‍ എന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടില്ല.

  ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞതിനേക്കള്‍ നല്ലതാണ്, നവീകരണം എന്നത് സെക്രറ്റേറിയറ്റിലെ ഭൂരിപക്ഷത്തിനു തോന്നി. അത് പിണറായി വിജയന്‍ പല അവകാശവാദങ്ങളും നടത്തിയത് കൊണ്ടായിരുന്നു. പാര്‍ട്ടി നയങ്ങളും , രാജ്യ താല്‍പര്യങ്ങളും സംരക്ഷിച്ച് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന ഉത്തമ വിശ്വാസത്തിലാണ്, സെക്രട്ടേറിയറ്റ് അതിനനുമതി നല്‍കിയത്. പക്ഷെ പിണറായി ആ ഉത്തമവിശ്വാസത്തെ ബഹുമാനിച്ചില്ല. അതാണ്‌ കുഴപ്പങ്ങളിലേക്ക് നയിച്ചതും ആരോപണങ്ങള്‍ക്ക് വഴി വച്ചതും .

  സെക്രട്ടേറിയറ്റണോ തീരുമാനമെടുത്തതെന്ന് ഒരു കോടതിയും ചോദിക്കില്ല. ഇനി സെക്രട്ടേറിയറ്റാണ്, തീരുമാനിച്ചതെന്ന്കോടതിയില്‍ പറഞ്ഞാല്‍ അത് ഭരണഘടന ലംഘനവും ആകും . ഒരു മന്ത്രി എന്ന നിലയില്‍ പിണറായിയും ഉദ്യോഗസ്ഥരുമാണിതിനുത്തരവാദികള്‍ .


  പദ്ധതികളുടെ നവീകരണം ഒരു തെറ്റായ നടപടി ആയി ആരും വിലയിരുത്തിയിട്ടില്ല. അത് നടപ്പിലാക്കിയ രീതിയും , ക്യാന്‍സര്‍ സെന്ററിനു കിട്ടേണ്ട ധനസഹായം കിട്ടാനായി ഒരു വ്യവസ്ഥയും കരാറില്‍ ഉള്‍പ്പെടുത്താതിരുന്നതും , ധനസഹായം സ്വകാര്യ സ്ഥാപനത്തിലേക്ക് തിരിച്ചു വിട്ടതും ,നവീകരണത്തിനു ശേഷം ഉദ്ദേശിച്ച ഫലം കിട്ടാതെ പോയതുമാണ്, പ്രശ്നമായത്.

  ടെണ്ടര്‍ വിളിച്ച് ലാവലിന്‍ തന്നെ പണി ചെയ്തിരുന്നെകില്‍ ആരും കുറ്റപ്പെടുത്തില്ലായിരുന്നു.
  ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം കിട്ടിയിരുന്നെങ്കില്‍ കുറ്റം പറയില്ലായിരുന്നു.
  ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം വൈദ്യുതി ബോര്‍ഡ് വാങ്ങിയിട്ട് ക്യന്‍സര്‍ സെന്റര്‍ പണിതിരുന്നെങ്കില്‍ കുറ്റം പറയില്ലായിരുന്നു.

  പിണറായിയെ വിട്ട് സെക്രട്ടേറിയറ്റ് അംഗങ്ങളെല്ലാം അഴിമതിക്കാരാണെന്നു പറയാന്‍, മാധ്യമങ്ങളെല്ലാം അഭിലാഷുമാരല്ലല്ലോ. ഇനി അധവാ അങ്ങനെ പറഞ്ഞാല്‍ തന്നെ അതപ്പടി വിശ്വസിക്കാന്‍ പൊതു ജനങ്ങള്‍ മന്ദബുദ്ധികളും അല്ല. അതിന്റെ പേരില്‍ ആരെയും ചൂലിനടിക്കാന്‍ അവര്‍ പോകുകയുമില്ല. അവര്‍ മിണ്ടാതിരിക്കും, കുഞ്ഞഹമ്മദ് മന്ദബുദ്ധികള്‍ എന്നു വിളിച്ചാലും . അവരുടെ ഊഴം വരുമ്പോള്‍ ശിക്ഷിക്കേണ്ടവരെ അവര്‍ ശിക്ഷിക്കും . അതാണ്‌ ജനാധിപത്യത്തിന്റെ മഹത്വം .

  ReplyDelete
 5. ഇങ്ങനെ ഒരു ചതി കാരാട്ട് ചെയ്യുമെന്ന് മാധ്യമങ്ങള്‍ സ്വപനത്തില്‍ പോലും വിചാരിച്ചതല്ല.  കാരാട്ട് ഒരു ചതി ചെയ്തു. അതു പലര്‍ക്കും മനസിലായില്ല. കഥയറിയാതെ ആട്ടം കാണുന്നവരെല്ലം അതു കൂടി മനസിലാക്കുന്നത് നല്ലതായിരിക്കും . കാരാട്ട് ഒരു കാര്യം പ്രത്യേകം പറഞ്ഞു. പിണറായി ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല. അതു കൊണ്ട് രാജി വക്കേണ്ട ആവശ്യമില്ല. അതിനൊരര്‍ത്ഥമുണ്ട്. പിണറായി മന്ത്രിയായിരുന്നെങ്കില്‍ രാജി വക്കുമായിരുന്നു എന്ന്. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള ഒരു പ്രസ്താവനയാണ്. സി ബി ഐ കുറ്റപത്രം നിലനില്‍ക്കുന്നിടത്തോളം , പിണറായിക്ക് ഇതു പോലുള്ള സ്ഥാനങ്ങള്‍ വഹിക്കാന്‍ പറ്റില്ല എന്ന അത്ര സുഖകരമല്ലാത്ത ഒരു സത്യം അത് വെളിപ്പെടുത്തുന്നു.

  ഇവിടെ ഓര്‍ക്കേണ്ട കാര്യം അഭയ കേസ് 16 വര്‍ഷമായിട്ടും നിലനില്‍ക്കുന്നതാണ്. പലരും എഴുതി തള്ളാനും വഴി തിരിച്ചു വിടാനും ശ്രമിച്ചിട്ടും , ജോമോനിലൂടെ അത് ഇപ്പോഴും നിലനില്‍ക്കുന്നു. കുറ്റപത്രം സമര്‍പിക്കപ്പെടാനിരിക്കുന്നേയുള്ളു. അത് പല കോടതികളിലുമായി ഇനിയും രണ്ടു പതിറ്റാണ്ടോളം ചുറ്റിത്തിരിയും . സമാനമായ പല അഴിമതികേസുകളും ഇപ്പോള്‍ കോടതികളിലാണ്.

  ലാവലിന്‍ കേസും ഇങ്ങനെ ചുറ്റിത്തിരിയേണ്ടി വന്നാല്‍ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്നറിയാന്‍ പ്രശ്നം വക്കേണ്ട ആവശ്യമില്ല. അതു വരെ പിണറായിക്ക് തെരഞ്ഞെടുക്കപ്പെട്ട സ്ഥനങ്ങളൊനും വഹിക്കാന്‍ പറ്റില്ല എന്ന് വരുന്നത് കഷ്ടം തന്നെയല്ലേ, അഭിലാഷ്?

  അഭിലാഷിന്റെ ആഘോഷം കുറച്ച് നേരത്തെയായി എന്നു തോന്നുന്നു. മനസിലാക്കന്‍ പറ്റുന്നവര്‍ക്ക് പലതും മനസിലാക്കാം.


  പോട പുല്ലെ, എന്ന് സി ബി ഐ യെ വിളിച്ചക്രോശിച്ചവരൊക്കെ ഇപ്പോള്‍ നിശബ്ദരാണ്. കേരളത്തിനുള്ളിലെ ഗോര്‍ബച്ചേവ് എന്ന് വി എസിനെ വിളിച്ച സുധാകരന്‍ , ഇപ്പോള്‍ വി എസിനെ സ്തുതിക്കുകയാണ്. മന്ത്രി സ്ഥാനം പോയാല്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ തെണ്ടേണ്ടി വരുമെന്ന് ഭീക്ഷണിപ്പെടുത്തിയ അദ്ദേഹത്തിനിപ്പോള്‍ വി എസ്, ജോതി ബസു കഴിഞ്ഞാല്‍ ഇന്‍ഡ്യയിലെ ഏറ്റവും ആരാധ്യനായ കമ്യൂണിസ്റ്റാണ്. വി എസിനെ സ്വന്തമാക്കാനുള്ള ഇവരുടെ മത്സരം അപഹാസ്യമായ നിലയിലേക്ക് താഴുന്നു.


  അഴിമതിക്കെതിരെ വീണ്ടും യുദ്ധം ചെയ്യും, എന്ന് വി എസ് പറഞ്ഞപ്പോള്‍ , വി എസ് ചെയ്തതെല്ലാം പാര്‍ട്ടി തീരുമാനമായിരുന്നു എന്ന് പിണറായി. അതെല്ലാം താന്‍ സ്വന്തമായി ചെയ്താതാണെന്നും , പലരും പിന്തുണച്ച കൂടെ പാര്‍ട്ടിയും പിന്തുണച്ചു എന്ന് വി എസ്.

  ഇനിയും പവനായി ശവമായിട്ടില്ല എന്നല്ലേ ഇതില്‍ നിന്നെല്ലാം മനസിലാക്കേണ്ടത്?

  ReplyDelete
 6. കാളിദാസ
  താങ്കള്‍ ഞാന്‍ എഴുതിയ വിഷയത്തില്‍ നിന്നു വളരെയേറെ മാറി പോയിരിക്കുന്നു.ഞാന്‍ എഴുതിയത് ലാവലിന്‍ കരാറിന്റെ മെരിറ്റിനെ കുറിച്ചല്ല. മാധ്യമങ്ങള്‍ വാര്‍ത്ത അവരവരുടെ രാഷ്ട്രീയ താത്പരിയത്ത്തിനു വേണ്ടി വളച്ചൊടിച്ചു അബദ്ധത്തില്‍ ചാടിയതിനെ കുറിച്ചാണ്.ലാവലിനെകുരിച്ചു നമ്മള്‍ എത്ര പ്രാവശ്യം ചര്‍ച്ച ചെയ്തതാണ്.മാധ്യമങ്ങള്‍ നന്നായാല്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നടും നന്നാവും.പക്ഷെ വിഷമത്തോടെ പറയട്ടെ നമ്മുടെ നാട്ടില്‍ ഏതെങ്കിലും ഒരു പക്ഷം ഇല്ലാത്ത ഒരു മാധ്യമവും ഇല്ല.അതാണ്‌ നമ്മുടെ നാടിന്‍റെ ശാപം.

  ReplyDelete
 7. അഭിലാഷേ,
  നിങ്ങളുടെ ലേഖനം നന്നായിട്ടുണ്ട്.മലപ്പുറം സമ്മേളനത്തില്‍ മാത്രമല്ല മിക്ക സമ്മേളനത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്.കുറെ പ്രവചനം നടത്തും അതെല്ലാം തെറ്റും.ജനം ഇതെല്ലാം മറക്കും.പക്ഷെ ഇപ്പോള്‍ വി യെസിന്റെ ചില നിലപാടുകള്‍ അവരെ സഹായിക്കുന്നില്ലേ? താങ്കള്‍ എഴുതിയത് പോലെ നിക്ഷ്പക്ഷമായ ഒരു മീഡിയ നമുക്കു എന്ന് വരും?

  ReplyDelete

 8. താങ്കള്‍ ഞാന്‍ എഴുതിയ വിഷയത്തില്‍ നിന്നു വളരെയേറെ മാറി പോയിരിക്കുന്നു.ഞാന്‍ എഴുതിയത് ലാവലിന്‍ കരാറിന്റെ മെരിറ്റിനെ കുറിച്ചല്ല. മാധ്യമങ്ങള്‍ വാര്‍ത്ത അവരവരുടെ രാഷ്ട്രീയ താത്പരിയത്ത്തിനു വേണ്ടി വളച്ചൊടിച്ചു അബദ്ധത്തില്‍ ചാടിയതിനെ കുറിച്ചാണ്.


  അഭിലാഷ് ,
  ഞാന്‍ എഴുതിയത് താങ്കള്‍ പറഞ്ഞ വിഷയ്ത്തെക്കുറിച്ചു തന്നെ. മാധ്യമങ്ങളൊന്നും പിണറായിയെ മാറ്റണമെന്നാവശ്യപ്പെട്ടില്ല. അവരെല്ലം ലാവലിന്‍ കരാറിന്റെ പാളിച്ചകളെക്കുറിച്ചും , സി എ ജി റിപോര്‍ട്ടിനേക്കുറിച്ചും, സി ബി ഐയുടെ കുറ്റപത്രത്തേക്കുറിച്ചും, കൂടെ സി പി എമ്മിനുള്ളിലെ പ്രശ്നങ്ങളേക്കുറിച്ചുമെഴുതി.
  സി പി എമിലെ പ്രശ്നങ്ങള്‍ ഇന്നലെ തുടങ്ങിയതുമല്ല. ലാവലിന്‍ കരാറിന്റെ കാര്യത്തിലും സി പി എമ്മില്‍ രണ്ടഭിപ്രായങ്ങള്‍ ഉണ്ടെന്നത് ശരിയല്ലേ. എന്നത്തെയും പോലെ മധ്യമങ്ങള്‍ ഇതിനു പ്രചരണം കൊടുത്തു.


  മാധ്യമങ്ങള്‍ക്ക് അവരവരുടെ രാഷ്ട്രീയ താല്‍പ്പര്യമുണ്ട്. മനോരമയും ദീപികയും വലതു പക്ഷ പത്രങ്ങളാണ്. ദേശാഭിമാനിയും കേരള കൌമുദിയും ഇടതു പക്ഷ പത്രങ്ങളും . ദേശാഭിമാനി സി പി എം താല്‍പര്യത്തിനു വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതുപോലെ തന്നെയാണ്, മനോരമ കോണ്‍ഗ്രസ് താല്പര്യത്തിനു വേണ്ടി വളച്ചൊടിക്കുന്നതും .

  ലാവലിനെകുരിച്ചു നമ്മള്‍ എത്ര പ്രാവശ്യം ചര്‍ച്ച ചെയ്തതാണ്.മാധ്യമങ്ങള്‍ നന്നായാല്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നടും നന്നാവും.പക്ഷെ വിഷമത്തോടെ പറയട്ടെ നമ്മുടെ നാട്ടില്‍ ഏതെങ്കിലും ഒരു പക്ഷം ഇല്ലാത്ത ഒരു മാധ്യമവും ഇല്ല.അതാണ്‌ നമ്മുടെ നാടിന്‍റെ ശാപം.

  ചീത്ത രഷ്ട്രീയക്കരെയും ഉദ്യോഗസ്തരേയും നന്നക്കേണ്ട ചുമതല ഒരു മാധ്യമത്തിനും ഇല്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നല്ലതാണെങ്കില്‍ ഒരു മാധ്യമവും ഒരു വാര്‍ത്തയും വളച്ചൊടിക്കില്ല. മാധ്യമത്തിനെറ്റെ ജോലി വാര്‍ത്ത കൊടുക്കുക എന്നതാണ്. കൈരളി ഉള്‍പ്പടെ കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഇന്ന് വ്യവസായ സംരംഭങ്ങളാണ്. പണമുണ്ടാക്കുക എന്നതാണവരുടെ പ്രധമ ലക്ഷ്യം . അതിനു വേണ്ടി വാര്‍ #ത്തകള്‍ അവര്‍ ഉണ്ടാക്കും അതു വില്‍ക്കും . കാണാനും വയിക്കാനും ആളുകള്‍ ഉള്ളിടത്തോളം ഇതു തുടരും .


  മാധ്യം എന്നു പറയുന്നത് ശൂന്യാകാശത്തുനിന്നും കൊണ്ടുവന്ന വസ്തുവല്ല. അത് നടത്തുന്നത് ഈ നട്ടിലെ അളുകളാണ്. ഏതെങ്കിലും പക്ഷത്തോ പാര്‍ട്ടിയിലോ നില്‍ക്കുന്നവരാണവര്‍ . അവര്‍ നടത്തുന്ന മാധ്യമങ്ങളും ഇതു പോലെ പക്ഷത്തു തന്നെ നില്‍ക്കും . അത് മനസിലാക്കാതെ ശാപം എന്നൊക്കെ പറഞ്ഞു വിഷമിച്ചിട്ട് കാര്യമില്ല.

  ReplyDelete
 9. കാളിദാസാ താങ്കള്‍ പണ്ടു പാഠ പുസ്തക വിവാദത്തെ കുറിച്ചു എഴുതിയതു വായിച്ചപ്പോള്‍ ഒരു മതിപ്പു തോന്നിയിരുന്നു.സി പി യെം വിരോധത്താല്‍(അതോ പിണറായി വിരോധമോ)താങ്കള്‍ മാധ്യമങ്ങളെ ന്യായീകരിക്കുന്നത് വായിച്ചപ്പോള്‍ തിന്നുനത് സഹതാപമാണ്.താങ്കളുടെ വാക്കുകള്‍ ഞാനൊന്നു ആവര്‍ത്തിക്കട്ടെ

  ''ചീത്ത രഷ്ട്രീയക്കരെയും ഉദ്യോഗസ്തരേയും നന്നക്കേണ്ട ചുമതല ഒരു മാധ്യമത്തിനും ഇല്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നല്ലതാണെങ്കില്‍ ഒരു മാധ്യമവും ഒരു വാര്‍ത്തയും വളച്ചൊടിക്കില്ല. മാധ്യമത്തിനെറ്റെ ജോലി വാര്‍ത്ത കൊടുക്കുക എന്നതാണ്''

  മാധ്യമങ്ങള്‍ വാര്‍ത്ത‍ വളച്ചൊടിക്കുന്ന കാര്യങ്ങള്‍ മൊത്തം എഴുതണമെന്കില്‍ ഒരാഴ്ച വേണം.ദേശാഭിമാനിയും വീക്ഷണവും ചന്ദ്രികയും ജനയുഗവും മാറ്റി നിര്‍ത്തിയാണ് പറയുന്നത്.കുറച്ചു കാര്യങള്‍ പറയാം.ജി സുധാകരന്‍ ജയിച്ചു എം എല്‍ എ യും മന്ത്രിയും മറ്റും ആയതിനു ശേഷം പാര്‍ട്ടിയെ തള്ളി പറയരുത് എന്ന് പറഞപ്പോള്‍ മാധ്യമങ്ങള്‍ എന്താണ് പറഞ്ഞതു,സുധാകരന്‍ വി യെസിനെതിരെ.വി യെസണോ അങ്ങനെ ചെയ്തത്.ആരെയാണ് ഉദേശിച്ചത്‌ ഒന്നു ചോദിച്ചിട്ട് റിപ്പോര്‍ട്ട് ചെയ്യാമായിരുന്നില്ലേ. ഇത് വാര്‍ത്ത വളചോടിക്കലല്ലേ? മലപ്പുറം ജില്ല അതിര്‍ത്തിയില്‍ പിണറായിയെ സീകരിക്കുവാന്‍ മാഞ്ഞാളം കുഴി അലി വന്നില്ല.ഉടനെ വാര്‍ത്ത അലി നവ കേരള യാത്രയില്‍ പങ്കെടുക്കുന്നില്ല .മലപ്പുറത്തെ എല്ലാ നേതാക്കളും അവിടെ വന്നിരുന്നോ?അങ്ങനെ ആണെങ്ങില്‍ തന്നെ മൊബൈല് എടുത്തു അലിയെ ഒന്നു വിളിച്ചു താങ്കള്‍ പങ്കെടുക്കുന്നുണ്ടോ എന്ന് ഒന്നു ചോദിയ്ക്കാന്‍ പാടില്ലേ? ഇത് വാര്‍ത്ത വളചോടിക്കലല്ലേ? പി ബിയി തീരുമാനം പിണറായിക്ക് അനുകൂലമല്ലെങ്കില്‍ വി യെസ് പാര്‍ട്ടി പിളര്‍ത്തി ബദല്‍ യാത്ര ചെയ്യും എന്ന് എഴുതിയതും മുഖ്യ മന്ത്രി സ്ഥാനം രാജിവച്ചു വരുന്ന വിയെസിനെ സീകരിക്കുവാന്‍ അമ്പലപ്പുഴയിലെ വീട് മോടി പിടിപ്പിക്കുന്നു എന്ന് പറഞ്ഞതും വാര്‍ത്ത വളചോടിക്കലല്ലേ?എങ്ങനെ ഊഹിചെഴുതാന്‍ ഇവരാരാ ആറ്റുകാല്‍ രാധാകൃഷനാണോ? താഴിന്റെയും പൂട്ടിന്റെയും കാര്യം പറയുന്നില്ല .മലപ്പുറം സമ്മേളനം ഓര്‍ക്കുന്നില്ലേ മല്‍സരിക്കുന്ന ആളുകളുടെ പേരുകള്‍ പുറത്തു വിട്ടു ചര്‍ച്ച ചെയ്തത് മറന്നു പോയോ?ഇത് വാര്‍ത്ത വളചോടിക്കലല്ലേ?അത് പോട്ടെ അത് സി പി യെം വിരോധം കൊണ്ടാണെന്ന് വിചാരിക്കാം ഓര്‍കുന്നില്ലേ ചാരകേസ് ?മിടുക്കനായ ശാത്രന്ജന്‍ ആയിരുന്ന നമ്പി നാരായണനെ മറന്നു പോയോ?എട്ടുകോളം വാര്‍ത്ത നിരത്തി അദ്ധേഹത്തെ പെണ്പിടിയന്‍ ആക്കീ അദ്ധേഹത്തിന്റെ ഭാര്യെ മനോ രോഗി ആക്കിയതും ഇവരല്ലേ?


  താങ്കളുടെ മറ്റൊരു വാചകം ഞാനൊന്നു ആവര്‍ത്തിക്കട്ടെ

  ''മാധ്യമം എന്നു പറയുന്നത് ശൂന്യാകാശത്തുനിന്നും കൊണ്ടുവന്ന വസ്തുവല്ല. അത് നടത്തുന്നത് ഈ നട്ടിലെ അളുകളാണ്. ഏതെങ്കിലും പക്ഷത്തോ പാര്‍ട്ടിയിലോ നില്‍ക്കുന്നവരാണവര്‍ . അവര്‍ നടത്തുന്ന മാധ്യമങ്ങളും ഇതു പോലെ പക്ഷത്തു തന്നെ നില്‍ക്കും . അത് മനസിലാക്കാതെ ശാപം എന്നൊക്കെ പറഞ്ഞു വിഷമിച്ചിട്ട് കാര്യമില്ല''

  താങ്കള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്.നിക്ഷ്പക്ഷ ആയ മാധ്യമം താങ്കള്‍ കണ്ടിട്ടില്ലേ?ഹിന്ദു പേപ്പറിന്റെ നിക്ഷ്പക്ഷതയെ കുറിച്ചു മുന്‍ ചീഫ് സെക്രട്ടറി ആയിരുന്ന സി പി നായര്‍ എഴുതിയത് കഴിഞ്ഞ ആഴ്ചയാണ് കേരള ശബ്ദം വീക്കിലിയില്‍ വായിച്ചത്.കേരളത്തില്‍ മാത്രമല്ല മാധ്യമങള്‍ ഉള്ളത്.

  ReplyDelete
 10. അഭിലാഷേ ,

  പാഠപുസ്തക വിവാദത്തേപ്പറ്റി ഞാന്‍ എഴുതിയത് അഭിലാഷ് ചിന്ത്ക്കുന്ന പോലെയായിരുന്നു. അത് കൊണ്ട് അഭിലാഷിനു മതിപ്പ് തോന്നി. മധ്യമങ്ങളേക്കുറിച്ചെഴുതിയത് അഭിലാഷ് ചിന്തിക്കുന്നത് പോലെയല്ല. അത് കൊണ്ട് മതിപ്പ് തോന്നുന്നില്ല. ആര്‍ ക്കെങ്കിലും മതിപ്പു തോന്നാന്‍ വേണ്ടിയല്ല ഞാന്‍ എഴുതുന്നത്. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളണ്‌ ഞാന്‍ എഴുതുന്നത്. അര്‍ക്കെങ്കിലും മതിപ്പു തോന്നാന്‍ വേണ്ടി എനിക്ക് എഴുതന്‍ വയ്യ.

  ഞാന്‍ ലവലിന്‍ കേസിനേക്കുറിച്ച് ചിലതെല്ലാം എഴുതി. അത് സി പി എം വിരോധമെന്നോ, പിണറായി വിരോധമെന്നോ താങ്കള്‍ വിലയിരുത്തന്നു. അതും മധ്യമങ്ങള്‍ ചെയ്യുന്നു എന്നു താങ്കള്‍ പറഞ്ഞ അതേ വളച്ചൊടിക്കലാണ്. അല്ലാതെ അതിനെന്ത് അടിസ്ഥനമാണുള്ളത്?

  മാധ്യമങ്ങളുടെ കൂട്ടത്തില്‍ നിന്നും താങ്കള്‍ എന്തിനാണ്, ദേശാഭിമാനിയും വീക്ഷണവും ചന്ദ്രികയും ജനയുഗവും മാറ്റി നിര്‍ത്തുന്നത്? ഇപ്പറഞ്ഞതിനൊക്കെ എന്താ രണ്ട് കൊമ്പു കൂടി ഉണ്ടോ? ഇവരേക്കുടി ഉള്‍പ്പെടുത്തി പറയൂ. അതല്ലേ മാന്യത?

  താങ്കള്‍ പറഞ്ഞു വരുന്നത്, പാര്‍ട്ടി പത്രങ്ങള്‍ക്ക് യധേഷ്ടം വളച്ചൊടിക്കാക്കാം . മറ്റുള്ളവര്‍ക്ക് പടില്ല. ഈ പറയുന്നത് ഒരു ശിഖണ്ഠി പരുവത്തിലുള്ള അഭിപ്രായമായിപ്പോയി.


  ഇനി ഞാന്‍ ദേശാഭിമാനി പറഞ്ഞ ചിലതെല്ലം പറയാം . കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പ് എം കെ മുനീര്‍ നടത്തിയതായി ആരോപിച്ച് കുറെ അഴിമതിയുടേ കഥകള്‍ അതില്‍ വന്നിരുന്നു. തോമസ് ഐസ്സക്ക് ആയിരുന്നു അതിന്റെ എല്ലാം ലേഖകനും . പിന്നീട് തോമസ് ഐസ്സക്ക് മന്ത്രിയായി . ആ അഴിമതികളേപ്പറ്റി പിന്നീടാരും കേട്ടതുമില്ല. അതില്‍ നിന്നും എന്താണ്‌ മറ്റുള്ളവര്‍ മനസിലാക്കേണ്ടത്? ദേശാഭിമാനിയും ഐസ്സകും ചിലതെല്ലാം വളച്ചൊടിച്ചു എന്നല്ലേ?

  സുധാകരനേപ്പറ്റി പലതും എഴുതിയല്ലോ? സുധകരന്‍ കഴിഞ്ഞയാഴ്ച വി എസിനെ ഉദ്ദേശിച്ച് പലതും പറഞ്ഞു. മന്ത്രിസ്ഥാനം പോയാല്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ തെണ്ടേണ്ടി വരും . കേരളത്തിനുള്ളിലെ ഗോര്‍ബച്ചോവ് പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ. അതിനേക്കുറിച്ച് വിമര്‍ശനം വന്നപ്പോള്‍ പിണറായിയാണ്‌ അത് വളച്ചൊടിച്ച്, സുധാകരന്‍ പറഞ്ഞത് സോംനാഥ് ചാറ്റര്‍ജിയേക്കുറിച്ചാണെന്നാക്കിയത്. അപ്പോള്‍ സുധാകരന്‍ പറഞ്ഞു , പിണറായി അങ്ങനെ പറഞ്ഞെങ്കില്‍ അതു ശരിയാണെന്ന്. ഗോര്‍ബച്ചേവിനേയും സോംനാഥ്ചാറ്റര്‍ ജിയേയും കുറിച്ച് അറിയാവുന്നവര്‍ അത് കേട്ട് ചിരിക്കും . അത് ജുഗുപ്സാവഹമായ ഒരു വളച്ചൊടിക്കലാണെന്നും മനസിലാക്കും . പാര്‍ട്ടി നേതാവും മന്ത്രിയും ഇത്തരത്തിലുള്ള വളച്ചൊടിക്കല്‍ നടത്തുമ്പോള്‍ , മാധ്യമങ്ങളും ചില വലച്ചൊടിക്കലുകള്‍ നടത്തിയേക്കും .

  അലി ജാഥയില്‍ പങ്കെടുത്തില്ല എന്നത് സത്യമാണ്. അത് മാധ്യമങ്ങള്‍ ‍ റിപ്പോര്‍ട്ട് ചെയ്തത് ഒരു തരത്തിലുള്ള വളച്ചൊടിക്കലുമല്ല. അതു പോലെ വി എസും ജാഥയില്‍ പങ്കെടുക്കുന്നില്ല. അതു പറയുന്നത് ഒരു വളച്ചൊടിക്കലുമല്ല. വി എസ് തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്, ജാഥയില്‍ പങ്കെടുക്കില്ല എന്ന്.

  നമ്പി നരായണനേപ്പോലെ രാഷ്ട്രീയത്തില്‍ പലരും അനാവശ്യ ആരോപണങ്ങളുടെ പേരില്‍ ഭാവി നശിച്ചവരാണ്. പൊതു ജിവിതത്തില്‍ അങ്ങനെ പലതും നടക്കുന്നുണ്ട്.

  ഹിന്ദുവിനേക്കുറിച്ച് സി പി നായര്‍ പറഞ്ഞതനുസരിച്ചാണ്, താങ്കള്‍ വിലയിരുത്തുന്നത്. പക്ഷെ സ്ഥിരമായി ഹിന്ദു വായിച്ചാല്‍ മനസിലാകും അവരുടെ പക്ഷം ഏതെന്ന്.

  മധ്യമങ്ങള്‍ പണമുണ്ടാക്കാനായി നടത്തുന്ന ബിസിനസാണ്. ഉത്പ്പന്നം ചെലവഴിച്ചാലേ വരുമാനം കൂടു. മധ്യമങ്ങളുടെ ഉത്പനം വാര്‍ത്തകളാണ്. ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെടാവുന്ന വാര്‍ത്ത, സി പി എമ്മിനുള്ളിലെ പ്രശ്നങ്ങളാണ്. അത് വിറ്റഴിച്ച് പണമുണ്ടാക്കുന്ന മധ്യമങ്ങളോട് കയര്‍ക്കാതെ സി പി എം അതിലെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ ക്കുകയാണ്‌ വേണ്ടത്.

  ReplyDelete
 11. കാളിദാസാ ദേശാഭിമാനിയും വീക്ഷണവും ജനയുഗവും ചന്ദ്രികയും എല്ലാം ഞങള്‍ക്ക് ഒരു പക്ഷമുണ്ട് എന്ന് തുറന്നു പറഞ്ഞു പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ആണ്.അവര്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ ശബ്ദമാണ്.അതുകൊണ്ടാണ് അത് മാറ്റി നിര്‍ത്തിയത്. അത് പോലെ താങ്കളോട് മതിപ്പു തോന്നാത്തത് എന്‍റെ ചിന്തക്ക് അനുസരിചെഴുതാത്തത് കൊണ്ടല്ല.താങ്കളുടെ ഭാഗം നായീകരിക്കുവാന്‍ വേണ്ടി മാധ്യമങ്ങള്‍ വാര്‍ത്ത‍ വളചോടിക്കുന്നില്ല എന്നൊക്കെ എഴുതിയത് കൊണ്ടാണ്.ഏതായാലും ആനിലപാടില്‍ നിന്നു താങ്കള്‍ മാറിയത് നന്നായി.പിന്നെ മുനീറിന് എതിരെ അഴിമതി കേസുകളില്‍ നടക്കുന്ന വിജിലന്‍സ് അന്യോഷണവും ,കള്ളപ്രേമാണം കാണിച്ചു മന്ത്രിയായിരുന്നപ്പോള്‍ സഹകരണ ബാങ്കില്‍ നിന്നു ലോനെടുക്കുകയും അത് തിരിച്ചടക്കാതെ ഇരുന്നതിനു പ്രതിയാക്കി കഴിഞ്ഞ മാസം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം കൊടുത്തതും താങ്കള്‍ അറിയാത്തത് നമ്മുടെ നിഷ്പക്ഷ മാധ്യമങ്ങള്‍ അത് മുക്കിയത് കൊണ്ടാണ്.ഒരു മാധ്യമവും അത് ചര്‍ച്ച ചെയ്തില്ല

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. അഭിലഷേ കുറച്ചു കൂടെ പക്വത കാണിക്കൂ. താങ്കള്‍ മധ്യമങ്ങളേക്കുറിച്ചാണോ എഴുതിയത്, അതോ ഇഷ്ടമില്ലാത്ത ഒരു പറ്റം മാധ്യമങ്ങളേക്കുറിച്ചോ?

  പക്ഷമുണ്ടെന്നു തുറന്നു പറഞ്ഞാല്‍ വാര്‍ത്തകള്‍ വളച്ചൊടിക്കാമോ? തങ്കള്‍ ഉദ്ദേശിക്കുന്ന മാധ്യമങ്ങളെല്ലാം ഒരു പക്ഷമുണ്ടെന്നു തുറന്നു പറഞ്ഞാല്‍ താങ്കള്‍ അവരെ കുറ്റം പറയുന്നത് നിര്‍ത്തുമോ?

  മാധ്യമങ്ങള്‍ വാര്‍ത്ത‍ വളച്ചൊടിക്കുന്നില്ല എന്ന വിശ്വാസം എനിക്കില്ല. തങ്കള്‍ തെറ്റിദ്ധരിച്ചെങ്കില്‍ അത് തിരുത്തുക. ഞാന്‍ പറഞ്ഞത് , താങ്കള്‍ പറയുന്ന മാധ്യമങ്ങള്‍ ബിസിനസ് സ്ഥാപനങ്ങളാണെന്നാണ്. വാര്‍ത്തകളാണവരുടെ ഉത്പ്പന്നം . അത് ചെലവാക്കാന്‍ അവര്‍ പലതും ചെയ്യും . പുതിയ വാര്‍ത്തകള്‍ ഉണ്ടാകിയെന്നിരിക്കും , ചിലത് വളച്ചൊടിച്ചെന്നിരിക്കും .

  ദേശാഭിമാനിയും വീക്ഷണവും ജനയുഗവും ചന്ദ്രികയും വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതില്‍ തെറ്റില്ല, മറ്റുള്ളവ വളച്ചൊടിക്കുന്നത് തെറ്റ് എന്ന താങ്കളുടെ നിലപാടിനെയാണ്, ഞാന്‍ എതിര്‍ത്തത്.

  മുനീറിന് എതിരെ അഴിമതി കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞില്ല. തുടര്‍ച്ചയായി രണ്ടുമൂന്നാഴ്ച ആ വാര്‍ത്തകളെല്ലാം പ്രസിദ്ധീകരിച്ചിട്ട്, പിന്നീട് മൂന്നു വര്‍ഷത്തോളം അതിനേക്കുറിച്ചൊന്നും മിണ്ടാത്തതെന്തണെന്നാണ്‌ ഞാന്‍ ചോദിച്ചത്

  ReplyDelete
 14. സുഹൃത്തെ, താന്കള്‍ വെറുതെ സമയം കളയല്ലേ, ഈ വിദ്വാന്‍-യഥാര്‍ത്ഥ 'ജനപക്ഷന്‍'- വെറും മുഖം മൂടി ആണ്..സാധനം മറ്റെതാണ്.(യേത്).ഒരു കുമ്മന്‍. കാളി മൊഴി ഇങ്ങനെ..

  "അലി ജാഥയില്‍ പങ്കെടുത്തില്ല എന്നത് സത്യമാണ്. അത് മാധ്യമങ്ങള്‍ ‍ റിപ്പോര്‍ട്ട് ചെയ്തത് ഒരു തരത്തിലുള്ള വളച്ചൊടിക്കലുമല്ല...."

  അലി,പിണറായി യോടൊപ്പം രണ്ടു സ്വീകരണ യോഗങ്ങളില്‍ പന്കെടുത്തിരുന്നു, മലപ്പുറത്തു..ഇല്ലെന്നു തെളിയിക്കാമോ, വെല്ലുവിളിക്കുന്നു..
  നട്ടപ്പിരാന്ത്‌ മൂത്താല്‍, തിമിരം ഒരു കണ്ണിനു മാത്രം പിടിച്ചാല്‍,ഉറക്കം നടിച്ചാല്‍ നഹി രക്ഷ..പിന്നെ മലയാളത്തുകാര്‍ പുത്തിയുള്ളവരായോന്ദ് ടിയാനെ ആരും അധികം മൈന്‍ഡ് ചെയ്യാറില്ല.

  ReplyDelete
 15. "ദേശാഭിമാനിയും വീക്ഷണവും ജനയുഗവും ചന്ദ്രികയും വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതില്‍ തെറ്റില്ല, മറ്റുള്ളവ വളച്ചൊടിക്കുന്നത് തെറ്റ് എന്ന......, ഞാന്‍ എതിര്‍ത്തത്."

  വീക്ഷണവും ദേശാഭിമാനീം,ചന്ദ്രികയും പക്ഷം 'തുറന്നു' പറയുന്നു,എതിര്‍ക്കുന്നു..ഇവിടെ ഹിപ്പോക്രസി ഇല്ല..മാതൃഭൂമി, ഏറ്റവും വല്തുപക്ഷത്താണ്..ഇടതാനെന്നു ഭാവിക്കുന്നു.ജാമാത്തിന്‍റെ മാധ്യമം പത്രം(സ്ത്രീകള്‍ പര്‍ദ്ദ ഇട്ടാലും,മുഖം മറച്ചില്ലെങ്കില്‍ അത് മതില് കെട്ടുന്ടെന്കിലും ഗയ്റ്റ് ഇല്ലാത്ത വീട് പോലെ എന്ന് പറഞ്ഞ മൌദൂടിയുടെ) ഏറ്റവും വലതുപക്ഷമാണ്, എന്നാല്‍ ഇടതു വീക്ഷണമെന്ന് ജനത്തെ പറ്റിക്കുന്നു,മംഗളം ഇതിലും കൂതറ. ഇതു ഹിപ്പോക്രസി, കാളിയുടെ പോലെ..

  ReplyDelete
 16. താങ്കള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്.നിക്ഷ്പക്ഷ ആയ മാധ്യമം താങ്കള്‍ കണ്ടിട്ടില്ലേ?ഹിന്ദു പേപ്പറിന്റെ നിക്ഷ്പക്ഷതയെ കുറിച്ചു മുന്‍ ചീഫ് സെക്രട്ടറി ആയിരുന്ന സി പി നായര്‍ എഴുതിയത് കഴിഞ്ഞ ആഴ്ചയാണ് കേരള ശബ്ദം വീക്കിലിയില്‍ വായിച്ചത്.കേരളത്തില്‍ മാത്രമല്ല മാധ്യമങള്‍ ഉള്ളത്.


  അഭിലാഷേ,

  നിഷ്പക്ഷമെന്നു താങ്കള്‍ പറഞ്ഞ ഹിന്ദുവില്‍ വന്ന ഒരു വാര്‍ ത്തയാണ്‌‌ ഞാന്‍ ചുവടെ ചേര്‍ക്കുന്നത്. അതെല്ലാം സത്യമാണെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?  ജൂലൈ 10

  CAG exposes KSEB deal

  P. Venugopal

  `Entire expenditure of Rs. 374.50 crores wasted'

  THIRUVANANTHAPURAM: The Comptroller and Auditor General of India (CAG) has found that the "entire expenditure of Rs.374.50 crores" incurred by the Kerala State Electricity Board (KSEB) for the renovation and modernisation (R&M) of the hydel schemes at Pallivasal, Sengulam and Panniar between 1997 and 2001 "was rendered wasteful."

  The CAG made this observation in a report sent to the KSEB on June 22 detailing the findings of the performance audit on the R&M project conducted during the period from January to May this year. A copy of this report is also with the Vigilance Department currently investigating the irregularities/corruption allegedly involved in this multi-crore deal executed between the KSEB and the Canadian company,SNC Lavalin, during the tenure of the previous Government.

  The audit review committee of the CAG is meeting here on July 14. The KSEB authorities have been asked to attend this meeting with their clarifications, if any, on the points raised by the CAG in the report.

  The R&M project, executed at a colossal cost of Rs.374.50 crores, did not result in any improvement in power generation at Pallivasal, Sengulam and Panniar, which had a combined generation capacity of 115.5 MW of electricity. On the contrary, because of various technical defects in the renovated equipment, the power stations at these three places did not achieve the pre-renovation generation levels when the R&M was completed in 2001.

  The SNC Lavalin had agreed to provide the State Government a grant of Rs. 98.30 crores for the Malabar Cancer Centre at Thalasserry as a precondition for being awarded the contract to execute the project with Canadian financial assistance. "The Government did not receive Rs. 89.32 crores out of this [promised] grant," the CAG notes.

  The report says "there was serious deviation from prescribed procedures in the award of contract to SNC Lavalin."

  The R&M project was undertaken disregarding the opinion of the Central Electricity Authority that there was no need to replace the generators at the three stations.

  Even before the feasibility study was conducted, the KSEB had signed a memorandum of understanding with SNC Lavalin for the project. And, for doing the feasibility study, the KSEB engaged "a retired chief engineer who was consultant for SNC itself," the CAG says.

  ReplyDelete
 17. കാളിടാസാ താങ്കള്‍ പോസ്റ്റ് ചെയ്ത ഹിന്ദു വാര്‍ത്ത‍ വായിച്ചു.ആ വാര്‍ത്ത‍ സത്യസന്ധമായ ഒരു വാര്‍ത്ത അല്ലെ?അങ്ങനെ ഒരു സി ഐ ജി റിപ്പോര്‍ട്ട് ഉണ്ടല്ലോ?അതല്ല അവര്‍ അത് വളച്ചൊടിച്ചു എഴുതിയതാണോ? ഞാന്‍ തെറ്റെന്നു പറയുന്നതു ഇല്ലാത്ത കാര്യം എഴുതുമ്പോള്‍ ആണ്. അത് പോലെ അലി ജാഥയില്‍ പങ്കെടുത്തില്ല എന്ന് താങ്കള്‍ വീണ്ടും പറയുന്നത് താങ്കളുടെ കുഴപ്പമല്ല താങ്കള്‍ വായിക്കുന്ന അല്ലെങ്കില്‍ കാണുന്ന നിക്ഷ്പക്ഷ മാധ്യമത്തിന്റെ ഗുണം ആണ്.പിന്നെ താങ്കള്‍ പറഞ്ഞല്ലോ വാര്‍ത്തകള്‍ വില്‍ക്കുകയാണ് മാധ്യമങ്ങളുടെ ജോലി എന്ന് ഞാനൊന്നു ചോദിക്കട്ടെ മുനീറിനെതിരെ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം കൊടുത്തത് താങ്കള്‍ ഏത് പേപ്പറില്‍ വായിച്ചു?എത്ര ചാനലിലെ ചര്‍ച്ച കണ്ടു? മുനീര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വയ്ക്കണോ വേണ്ടയോ എന്ന അഭിപ്രായ വോട്ടെടുപ്പ്‌ എവിടെയൊക്കെ കണ്ടു?

  ReplyDelete
 18. The KSEB authorities have been asked to attend this meeting with their "clarifications", if any, on the points raised by the CAG in the report.

  ഇതില്‍ എവിടെ ആണ് വളച്ചൊടിക്കല്‍,മാത്രമല്ല കൂടുതല്‍ സത്യസന്ദവുമാണ്.clarification വേണ്ടി KSEB യെ വിളിച്ചിട്ടുന്ടെന്നു കൃത്യമായി എഴുതിയിട്ടുണ്ട്.അതായത് ഇതു വെറും ആഡിറ്റ് കൊയറി(അന്വേഷണം) ആണെന്ന് അര്‍ത്ഥം.അതുകൊണ്ടാണ് 374 കോടി നഷ്ടം എന്ന് ഫൈനല്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ ഇല്ലാത്തത്.'ആനുപാതികമായി'നേട്ടമില്ല എന്ന് മാത്രമാണ് ഫൈനല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതു.
  ചുരുക്കത്തില്‍ വളരെ കൃത്യമായി മറ്റു കൂതറ മാദ്ധ്യമങ്ങളില്‍ നിന്ന(മംഗളം,മാതൃഭൂമി എത്ക്)വ്യത്യസ്തമായി ഇതു വെറും ആഡിറ്റ് ക്ലാരിഫികെഷന്‍ ആണെന്നാണ്‌ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

  ReplyDelete
 19. അങ്ങനെ ഒരു സി ഐ ജി റിപ്പോര്‍ട്ട് ഉണ്ടല്ലോ?അതല്ല അവര്‍ അത് വളച്ചൊടിച്ചു എഴുതിയതാണോ?

  സി എ ജി റിപ്പോര്‍ട്ട് അഭിലാഷ് വായിച്ചിട്ടുണ്ടോ?

  വേണുഗോപാലിന്റെ വാര്‍ത്തയുടെ തലക്കെട്ട് ഇതാണ്‌.

  `Entire expenditure of Rs. 374.50 crores wasted'

  374.50 കോടി വഴിയാധാരമായെന്നാണു ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. താങ്കള്‍ അത് വിശ്വസിക്കുണ്ടോ? എങ്കില്‍ പിന്നെ എന്തിനാണ്, അങ്കിളിന്റെ ബ്ളോഗ്ഗില്‍ നഷ്ടത്തിന്റെ കണക്കിനേകുറിച്ച് വീണ്ടും വീണ്ടും എഴുതി ചോദിക്കുന്നത്?

  സി എ ജി റീപ്പോര്‍ ട്ടിനെ അടിസ്ഥാനപ്പെടുത്തി ഒരു ലേഖകന്‍ എഴുതിയതാണത്. അതില്‍ പറഞ്ഞിരിക്കുന്നു.  THIRUVANANTHAPURAM: The Comptroller and Auditor General of India (CAG) has found that the "entire expenditure of Rs.374.50 crores" incurred by the Kerala State Electricity Board (KSEB) for the renovation and modernisation (R&M) of the hydel schemes at Pallivasal, Sengulam and Panniar between 1997 and 2001 "was rendered wasteful."

  ഞാന്‍ വായിച്ച സി എ ജി റിപ്പോര്‍ട്ടില്‍ ഇതൊന്നുമില്ല. അതു തഴെക്കാണുന്ന ലിങ്കില്‍ വായിക്കം .

  http://cag.gov.in/html/cag_reports/kerala/rep_2005/com_chapter_3.pdf

  the expenditure of Rs.374.50 crore incurred for renovation did not
  yield commensurate gains due to various technical defects in the
  equipment renovated.

  ReplyDelete
 20. അഭിലാഷ്, ഇപ്പോളാണു ഈ പോസ്റ്റ് കാണുന്നത്..നന്നായിരിയ്ക്കുന്നു.

  ReplyDelete
 21. "374.50 കോടി വഴിയാധാരമായെന്നാണു ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. താങ്കള്‍ അത് വിശ്വസിക്കുണ്ടോ?"

  ഉരുളല്‍ തുടങ്ങി. 374 കോടി വഴിയാധാരമായി എന്ന് ഈ റിപ്പോര്‍ട്ടില്‍ വേണുഗോപാല്‍ പറയുന്നില്ല.ഇതിനാണ് നട്ടുച്ചക്ക് പോക്കറ്റ് അടി എന്ന് പറയുന്നത്. ഇല്ലാത്ത കാര്യം ഉണ്ടെന്നു പറയുക.എന്നിട്ട് ഘോര ഘോരം വാദിക്കുക. അതുകൊണ്ടാണ്,The KSEB authorities have been asked to attend this meeting with their "clarifications", if any, on the points raised by the CAG in the report,എന്ന് വ്യക്തമായി റിപ്പോര്‍ട്ടില്‍ കൊടുത്തത്
  അതായത് കെ.എസ്.ഇ.ബി യോട് clarification ചോദിച്ചിട്ടുണ്ട് എന്നും വേണുഗോപാല്‍ റിപ്പോര്‍ട്ട് ചെയ്തു.ഒന്ന് കൂടി,ഹിന്ദു റിപ്പോര്‍ട്ട് ആഡിറ്റ് കൊയറിയെ കുറിച്ചുള്ളതാണ്.കാളി മുകളില്‍ കൊട്ടിയത് ഫൈനല്‍ റിപ്പോര്‍ട്ട് ആണ്. ഫൈനല്‍ റിപ്പോര്‍ട്ടില്‍ 374 കോടി നഷ്ടം ഉണ്ട് എന്നില്ല. ആനുപാതികമായി മെച്ചമില്ല എന്നാണു.അതായത് ഒരു രൂപ നഷ്ടം ആയാലും "ആനുപാതികമായി' മെച്ചമില്ല എന്ന് പറയാം

  വേണുഗോപാല്‍ ആടിനെ പട്ടി ആക്കിയിട്ടില്ല.കാണാപ്പുരത്തു നിന്ന് കാളി ഇരുട്ടില്‍ സ്വന്തം നിഴല്‍ തപ്പുന്നു..

  ReplyDelete