ആര്‍ച്ച് ബിഷപ്പ് ഡാനിയല്‍ അച്ചാരുപറമ്പില്‍ തിരുമേനിയുടെ കീഴില്‍ വരുന്ന വരാപ്പുഴ അതി രൂപതയുടെ കാക്കനാട് സ്മാര്‍ട്ട് സിറ്റിക്ക് സമീപം ഉള്ള രണ്ടര ഏക്കര്‍ സ്ഥലം ഇടവക അംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് വിറ്റത്.സെന്റിന് 20ലക്ഷം വില വരുന്ന സ്ഥലം വിട്ടു തുലച്ചത് സെന്റിന് 2ലക്ഷം മാത്രം വില മേടിച്ചുകൊണ്ടാണ്.അത് പോലെ തന്നെ അതിരൂപത മന്ദിരത്തിനൊദെ ചേര്‍ന്നുള്ള സ്ഥലവും കെട്ടിടവും ആലുക്ക ഗ്രൂപ്പിന് തൊണ്ണൂറു വര്‍ഷത്തെയക്ക് ലീസിനു കൊടുത്തു.കോടി കണക്കിന് വില വരുന്ന ഈ സ്ഥലവും കെട്ടിടവും കൈമാറ്റം ചെയ്തത് എത്ര രൂപയക്കാണ് എന്ന കാര്യം അല്മയര്‍ക്കോ അതിരൂപത കൌണ്‍സില്‍ അംഗങ്ങള്‍ ആയ അച്ഛന്മാര്ക്കോ അറിയില്ല.അത് പോലെ തന്നെ ഒരു നൂറ്റാണ്ടായി കൈവശമുള്ള കളമശേരിയിലെ റബ്ബര്‍ എസ്റ്റേറ്റ് കോടികള്‍ കൈപറ്റി കൊണ്ടു ഒരു മള്‍ട്ടി നാഷണല്‍ കമ്പനിക്ക് വില്ക്കാന് ശ്രെമിക്കുന്നത് ആണ് ഏട്ടവുമ് പുതിയ കാര്യം.ഇതെല്ലാം എന്തിന് വേണ്ടി എന്ന ചോദ്യത്തിനു ബിഷപ്പിന് ഉത്തരമില്ല. ഇതിനെതിരെ അല്മായ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ആണ് ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്ത് കൈകാരിയം ചെയ്യാന്‍ വേണ്ടി ഇടവക അംഗങ്ങളുടെ നേതൃത്തില്‍ ഒരു ട്രെസ്ട്ടു രൂപീകരിക്കണം എന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ ശുപാര്‍ശയുക്ക് പ്രസക്തി മനസിലാകുന്നത്.അദ്ദേഹം വിഭാവനം ചെയ്ത ക്രിസ്ത്യന്‍ ബോര്‍ഡ് ആക്റ്റ് പുരോഹിതന്മാരുടെ ആധിപത്യം അവസാനിപ്പിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.അത് കൊണ്ടു തന്നെയാണ് കത്തോലിക്ക സഭ അതിനെ എതിര്ക്കുനത്. ഒരു കാര്യം കൂടി ഓര്‍ക്കുക ഇന്നു കേരളത്തില്‍ ഇടവക അംഗങ്ങളുടെ നേത്രേതില്‍ പള്ളികള്‍ ഭരിക്കപെടത്ത്തത് കത്തോലിക്കാ പള്ളികള്‍ മാത്രമാണ്.(പേരിനു ഒരു മാനേജിംഗ് കമ്മറ്റി ഉണ്ട്).എന്നാല്‍ യാക്കോബായ സഭ പോലെ ഉള്ള മറ്റു പ്രബല സഭകളിലെ അല്മായ സംഘടനകള്‍ ആണ് വികാരിയെ വരെ തീരുമാനിക്കുന്നത്.വെറുതെയല്ല കത്തോലിക്ക സഭ ഇതിനെ എതിര്ക്കുനത് .ചക്കര കുടത്തില്‍ കയ്യിട്ടു പഠിച്ചു പോയില്ലേ.
Wednesday, February 25, 2009
Subscribe to:
Post Comments (Atom)
Good Report
ReplyDelete