Thursday, March 19, 2009
മാറിയ മണ്ഡലങ്ങളുടെ മനസ്1 ഇടുക്കി
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളും നിയമസഭാ മണ്ഡലങ്ങളും അടി മുടി ഉടച്ചു വാര്‍ത്തത്തിനു ശേഷം നടുക്കുന്ന ആദ്യ തിരെഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും മല്‍സരിക്കുന്ന സ്ഥാനാര്‍ത്തികളുടെ വ്യെക്തി ബന്ദ്ധങളും ജാതി സമ വാക്യങ്ങളും പരിശോദിച്ചു ആര്‍ക്കാണ് സാധ്യത എന്ന് വിലയിരുത്താനുള്ള എന്‍റെ ഒരു എളിയ ശ്രേമം
മണ്ഡല പുനര്‍ നിര്‍ണയം കേരളത്തില്‍ പൊതുവെ എല്‍ ഡി എഫിന് പ്രത്യേകിച്ച് സി പി എമിന് അനുകൂലമാണ്.എങ്കിലും പത്തനംതിട്ട,ചാലക്കുടി,വയനാട് മലപ്പുറം തുടങ്ങിയ മണ്ഡലങ്ങള്‍ യു ഡി എഫിനും വ്യെക്തമായ മുന്‍തൂക്കം നല്കുന്നു.എങ്കിലും ഷുവര്‍ സീറ്റുകള്‍ കൂടുതലും എല്‍ ഡി എഫിനാണ്.അതിനു കാരണം മണ്ഡല പുനര്‍ നിര്‍ണയ കമ്മറ്റിയില്‍ കോണ്‍ഗ്രസിനെ പ്രെധിനീകരിച്ചു ഉണ്ടായിരുന്നത് പി സി ജോര്‍ജും ഗംഗാധരനും ആയിരുന്നു.ചര്‍ച്ചകള്‍ നടന്ന കാലത്താണ് കോണ്‍ഗ്രസിലെ ഗ്രൂപ് വഴക്ക് മൂത്തതും.ഇവര്‍ രണ്ടു പേരും അന്ന് കരുണാകരന്റെ കൂടെ.(പി പി ജോര്‍ജ് പിനീട് കരുണാകരനെ വിട്ടു കോണ്‍ഗ്രസില്‍ തന്നെ തുടര്‍ന്നു) .മാത്രമല്ല മാണി കോണ്‍ഗ്രസിനെ പ്രെധിനീകരിച്ചു ഉണ്ടായിരുന്നത് പി സി തോമസും.അതും അങ്ങനെ തന്നെ വിമതനായി പോയി.മാണിയുടെ വീടിരിക്കുന്ന മരങ്ങാട്ട് പിള്ളി പഞ്ചായത്ത് വരെ പാല മണ്ഡലത്തില്‍ നിന്ന് മാറ്റി പണി കൊടുക്കുകയും ചെയ്തു.ചുരുക്കത്തില്‍ ലീഗുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ യു ഡി എഫി ന്റെ കാര്യം പറയാന്‍.അതാകട്ടെ ന്യുനപക്ഷം ആയി പോവുകയും ചെയ്തു.അത് കൊണ്ടാണ് ഈ പ്രാവശ്യം 8സീറ്റെങ്കിലും എല്‍ ഡി എഫിന് ഉറപ്പു ആണ് എന്ന് മനോരമയും മത്രെഭൂമിയും വരെ പറഞ്ഞത്.
ഇടുക്കി
ഇടുക്കി മണ്ഡലം പരിശോദിച്ചാല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു മണ്ഡലമാണ് ഇടുക്കി.പ്രത്യേകിച്ച് യാക്കോബായ സഭയ്ക്കും കത്തോലിക്കാ സഭയ്ക്കും മുന്‍തൂക്കം ഉണ്ട്.പഴയ ഇടുക്കിയില്‍ നിന്നും റാന്നി,പത്തനംതിട്ട മണ്ഡലങ്ങള്‍ മാറി പകരം വന്നത് കോതമംഗലവും മൂവാറ്റുപുഴയും ആണ്.ഇവിടെ മത്സരിക്കുനത് ഫ്രാന്‍സിസ് ജോര്‍ജും പി ടി തോമസും ആണ്.രണ്ടു പേരും കത്തോലിക്കാ സഭയില്‍ പെട്ടവര്‍.ഫ്രാന്‍സിസ് ജോര്‍ജാണ് സിറ്റിംഗ് എം പി. കഴിഞ്ഞ തവണ പരം വോട്ടിനാണ് ജോര്‍ജ് ജെയിച്ചത്.മണ്ഡലം മാറിയപ്പോള്‍ അദ്ദേഹത്തിന് കൂടുതല്‍ അനുകൂലം ആവുകയാണ് ഉണ്ടായത്.കാരണം രണ്ടു യു ഡി എഫ് അനുകൂല മണ്ഡലങ്ങള്‍ മാറി പുതിയതായി വന്ന രണ്ടു മണ്ഡലങ്ങളും ജോര്‍ജിന് അനുകൂലമാണ്.കാരണം കോതമംഗലം മണ്ഡലത്തില്‍ യു ഡി എഫിന് അനുകൂലം ഉണ്ടായിരുന്ന മൂന്നു പന്ചായതുകള്‍ (പോത്താനിക്കാട്,ആയവന,പൈങോട്ടൂര്‍)മാറി സി പി യെമിന് മുന്‍തൂക്കം ഉള്ള കുട്ടമ്പുഴ പഞ്ചായത്ത് കൂട്ടി ചേര്‍ത്തു.മാത്രമല്ല മൂവാറ്റുപുഴ ജോര്‍ജിന്‍റെ ജന്മ സ്ഥലവും കൂടിയാണ്.പുതിയ മൂവാറ്റുപുഴ തൊടുപുഴയെക്കളും ജോസഫ് ഗ്രൂപ്പിന് അനുകൂലവും ആണ്..ഇതും ജോര്‍ജിന് അനുകൂലമാണ്.മണ്ഡലത്തിലെ പ്രബല കക്ഷി ആയ യാക്കോബായ സഭ വ്യെക്തമായ എല്‍ ഡി എഫ് ആഭിമുഖ്യം കാണിക്കുന്നു.എന്നാല്‍ മറ്റൊരു കക്ഷിയായ കത്തോലിക്കാ സഭ എല്‍ ഡി എഫിന് എതിരാണ്.എങ്കിലും മണ്ഡലത്തിലെ കത്തോലിക്കാ വിശ്വാസികളില്‍ വ്യെക്തിപരമായ് ജോര്‍ജിനും പി ജെ ജോസഫിനും ഉള്ള സ്വാധീനം അദ്ദേഹത്തിന് ഗുണം ചെയ്യും.പി ടി തോമസിന് അനുകൂലമാകുന്ന ഘടകങ്ങള്‍ പ്രധാനമായും മൂന്നാര്‍ പ്രശനം ആണ്.അത് തോമസിന് അനുകൂലമാണ്.മാത്രമല്ല തൊടുപുഴ മണ്ഡലത്തിലും ഇടുക്കി ഡി സി സി പ്രേസിടന്റ്റ് എന്ന നിലയില്‍ ഇടുക്കി ജില്ലയിലെ മറ്റു നാല് മണ്ഡലങ്ങളിലും സുപരിച്ചതനാണ്.തൊടുപുഴ മണ്ഡലത്തില്‍ അദ്ദേഹം രണ്ടു പ്രാവശ്യം ജെയിച്ചു എം എല്‍ എ ആയതാണ്.അദ്ദേഹത്തിന്‍റെ പ്രധാന ന്യുനത പറയുകാനെങ്കില്‍ ഇടുക്കി ജില്ലയില്‍ സുപരിചതന് ആണെങ്കിലും കോതമംഗലം മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ പി ടി തോമസ് അപരിച്ചതാനാണ്. മണ്ഡലങ്ങള്‍ തിരിച്ചു പറയുകയാണെങ്കില്‍ മൂവാറ്റുപുഴ,കോതമംഗലം,തൊടുപുഴ,ഉടുംബംചോല എന്നീ മണ്ഡലങ്ങള്‍ എല്‍ ഡി എഫിന് അനുകൂലമാണ്.ഇടുക്കി മണ്ഡലം യു ഡി എഫിനും അനുകൂലം.പീരുമെടും,ദേവികുലവും ആര്‍ക്കും മുന്‍തൂക്കം നല്‍കുന്നില്ല.വ്യെക്തി പരമായി കത്തോലിക്കാ വോട്ടുകള്‍ പിടിക്കാന്‍ ജോര്‍ജിന് കഴിഞ്ഞാല്‍ വന്‍ വിജയം തന്നെ അദ്ദേഹം നേടും.
Subscribe to:
Post Comments (Atom)
കൊള്ളാം ഇഷ്ടപ്പെട്ടു നല്ല എഴുത്ത്
ReplyDeleteആശംസകള്‍
ഈ പരമ്പര തുടരുമല്ലോ.
ReplyDeletehttp://jagrathablog.blogspot.com/
അയർലണ്ടിൽ ഇരുന്നു ഇത്ര സൂക്ഷ്മമായി എങ്ങനെ നിരീക്ഷിയ്ക്കുന്നു? നന്നായിട്ടുണ്ട്...പിന്നെ, പി.സി.ജോർജ്ജ് അല്ല, പി.പി ജോർജ്ജ് ആവാനാണു സാദ്ധ്യത...പി.സി ജോർജ്ജ് , കേരളാ കോൺഗ്രസ് ( സെക്യുലർ) നേതാവ് അല്ലേ? ഞങ്ങളുടെ എം.എൽ.എ കൂടിയാണ്.
ReplyDeleteബാക്കി മണ്ഡലങ്ങൾ കൂടി എഴുതൂ
ഹായ് സുനില്‍,
ReplyDeleteതെറ്റ് ചൂണ്ടി കാണിച്ചു തന്നതിന് നന്ദി.പി പി ജോര്‍ജ് തന്നെയാണ്.പി സി ജോര്‍ജല്ല.