Sunday, March 22, 2009

മാറിയ മണ്ഡലങ്ങളുടെ മനസ്3 -വയനാട്,കണ്ണൂര്

കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളും നിയമസഭാ മണ്ഡലങ്ങളും അടി മുടി ഉടച്ചു വാര്‍ത്തത്തിനു ശേഷം നടുക്കുന്ന ആദ്യ തിരെഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും മല്‍സരിക്കുന്ന സ്ഥാനാര്‍ത്തികളുടെ വ്യെക്തി ബന്ദ്ധങളും ജാതി സമ വാക്യങ്ങളും പരിശോദിച്ചു ആര്‍ക്കാണ് സാധ്യത എന്ന് വിലയിരുത്താനുള്ള എന്‍റെ ഒരു എളിയ ശ്രേമം.അവലംബം മത്രെഭൂമിയും മനോരമയും ഉള്‍പെടെ ഉള്ള മാധ്യമങ്ങള്‍.ഇതിനു മുന്പ് ഇടുക്കി മണ്ഡലത്തിനെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടിരുന്നു.അത് വായിക്കാന്‍ തല്പരിയമുള്ളവര്‍ വായിക്കുക.

കൊല്ലം,കോഴിക്കോട്,മലപ്പുറം മണ്ഡലങ്ങളെ കുറിച്ചുള്ള പോസ്റ്റ് വായിക്കാന്‍ തല്പരിയം ഉള്ളവര്‍ വായിക്കുക.
വയനാട്.
വയനാട് പുതിയ മണ്ഡലം ആണ്. വയനാടില്‍ മാനന്തവാടി,ബത്തേരി,കല്പറ്റ,നിലമ്പൂര്‍,ഏറനാട്‌,തിരുവമ്പാടി,വണ്ടൂര്‍ നിയമസഭ മണ്ഡലങ്ങള്‍ ആണ് ഉള്ളത്.മണ്ഡലത്തില്‍ ക്രിസ്ത്യാനികള്‍ക്കും,മുസ്ലീം സമൂഹത്തിനും,ആദിവാസികള്‍ക്കും ഭൂരിഭക്ഷം ഉണ്ട്.പുതിയ വയനാട് മണ്ഡലം യു ഡി എഫ് ഇന്‍റെ ഉറച്ച കോട്ട ആയിട്ടാണ് കണക്കാക്കുന്നത്.മണ്ഡലത്തിന്‍റെ രാഷ്ട്രീയ ചരിത്രവും അത് ശരി വയ്ക്കുന്നു.യു ഡി എഫ് സ്ഥാനാര്‍ഥി ആയി മല്സരിക്കുനത് എം ഐ ഷാനവാസാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി രേഹ്മതുല്ലയും.വയനാടിന്‍റെ ഉറച്ച യു ഡി എഫ് അനുകൂല മനസാണ് ഷാനവാസിന്റെ മുന്‍തൂക്കം.വെക്തിപരമായി മണ്ഡലത്തില്‍ ഉള്ള പരിചയകുരവ്,മുരളീദരന്‍ മല്‍സരിക്കുന്നത്,ആര്യാടന്‍റെ എതിര്‍പ്പ്, എന്നിവയാണ് അദ്ദേഹം നേരിടുന്ന വെല്ലുവിളികള്‍.ആറു പ്രാവശ്യം തോറ്റ പാരമ്പരിയം ഉള്ള ഷാനവാസിനെ നേരിടാന്‍ എല്‍ ഡി എഫ് ഇറക്കിയത് മൂന്നു പ്രാവശ്യം തോറ്റ ആളെയാണ്.മണ്ഡലത്തില്‍ പെട്ട അരീക്കോട്കാരന്‍ ആണ് എന്നുള്ളതാണ് അദ്ദേഹത്തിനുള്ള മുന്‍തൂക്കം.കര്‍ഷക ആത്മഹത്യ അവസ്സനിപ്പിച്ചതും,കാര്‍ഷിക കടാശ്വാസ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന് ഗുണം ചെയ്യും. മുരളീദരന്‍ പിടിക്കുന്ന വോട്ടും അദ്ദേഹത്തിന് പ്രതീക്ഷ നല്‍കുന്നു.പക്ഷെ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ നിമ്ബൂര്‍ മണ്ഡലത്തില്‍ മാത്രമാണ് എല്‍ ഡി എഫ് സ്ഥിതി മെച്ചപെട്ടിട്ടുള്ളത്.ഈ കാരണം കൊണ്ട് തന്നെ ഷാനവാസ് കടന്നുകൂടാനാണ് സാധ്യത.
കണ്ണൂര്‍.
പുതിയ കണ്ണൂര്‍ kooduthal ചുകന്നു.പുതിയ കണ്ണൂരില്‍ കണ്ണൂര്‍,തളിപറമ്പ്,ഇരിക്കൂര്‍,പേരാവൂര്‍,അഴീകോട്.ധര്‍മ്മടം,മട്ടന്നൂര്‍,പേരാവൂര്‍ മണ്ഡലങ്ങള്‍ ആണ് ഉള്ളത്.പഴയ കണ്ണൂരില്‍ നിന്ന് യു ഡി എഫിന് അനുകൂലമായിരുന്ന വടക്കെ വയനാടും,എല്‍ ഡി എഫ് മണ്ഡലം കൂത്തുപരമ്പും പോയി.എടക്കാട് ഇല്ലാതായി. പകരം വന്ന മൂന്നു മണ്ഡലങളും (തളിപരമ്പും,മട്ടന്നൂരും,ധര്‍മ്മടവും)എല്‍ ഡി എഫിന് അനുകൂലം.മാത്രമല്ല യു ഡി എഫ് സ്ഥാനാര്‍ഥി സുധാകരന്‍ ജെയിച്ച മണ്ഡലമായ കണ്ണൂരും മാറി എല്‍ ഡി എഫിന് അനുകൂലമായി മാറി.കണ്ണൂരില്‍ നിന്ന് യു ഡി എഫ് മുന്‍തൂക്കം ഉണ്ടായിരുന്ന കണ്ണൂര്‍ കണ്ടോനെമെന്റ്റ്,ചിറയ്ക്കല്‍,പള്ളികുന്നു,പഴുതായ്, പോയി പകരം എല്‍ ഡി എഫ് അനുകൂല പന്ചായതുകള്‍ ആയ ചേലോറഎടക്കാട്,മുണ്ടേരി കൂട്ടി ചേര്‍ത്തു.ഇതോടെ തന്‍റെ സിറ്റിംഗ് മണ്ഡലത്തില്‍ പോലും യു ഡി എഫ് സ്ഥാനാര്‍ഥി സുധാകരന് ഭൂരിപക്ഷം കിട്ടില്ലാത്ത അവസ്ഥയാണ്.അദ്ദേഹത്തിന് ആശ്വാസം ആയി ഉള്ളത് പെരാവൂരും,ഇരിക്കൂരും ആണ്.രണ്ടിടത്തും യു ഡി എഫ് സ്ഥിതി മെച്ചപെട്ടു.എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ രാഗേഷ് ആണ്.കണ്ണൂരിലെ ഒരു നെയ്തു തൊഴിലാളിയുടെ മകനായി ജനിച്ചു പഠനത്തോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും മുന്നോട്ട് കൊണ്ട് പോയ അദ്ദേഹം നേരിടുന്ന ഒരു വെല്ലുവിളി അബ്ദുള്ള കുട്ടി ആണ്.എന്നാല്‍ കണ്ണൂരിന്‍റെ ശക്തമായ രാഷ്ട്രീയ മനസ് അത് മറികിടന്നു രഗേഷിനു വന്‍ വിജയം നേടാന്‍ കഴിയും.

2 comments:

  1. laal salam sakhave...... nammal thanne ella seatum pidikkum.... aaa tomine kondu orikkalenkilum....LDF nu vottu cheyyikkanam....

    sujith

    ReplyDelete
  2. അതിനുളള ശ്രെമതിലാണ്.എങ്ങനെ ഉണ്ട് ആലപ്പുഴയും,കൊല്ലവും.

    ReplyDelete