കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളും നിയമസഭാ മണ്ഡലങ്ങളും അടി മുടി ഉടച്ചു വാര്‍ത്തത്തിനു ശേഷം നടുക്കുന്ന ആദ്യ തിരെഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും മല്‍സരിക്കുന്ന സ്ഥാനാര്‍ത്തികളുടെ വ്യെക്തി ബന്ദ്ധങളും ജാതി സമ വാക്യങ്ങളും പരിശോദിച്ചു ആര്‍ക്കാണ് സാധ്യത എന്ന് വിലയിരുത്താനുള്ള എന്‍റെ ഒരു എളിയ ശ്രേമം.അവലംബം മത്രെഭൂമിയും മനോരമയും ഉള്‍പെടെ ഉള്ള മാധ്യമങ്ങള്‍.
ഇതിനു മുന്പ് ഇടുക്കി മണ്ഡലത്തിനെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടിരുന്നു.അത് വായിക്കാന്‍ തല്പരിയമുള്ളവര്‍ വായിക്കുക.
മലപ്പുറം.
മഞ്ചേരി രൂപവും പേരും മാറിയാണ് മലപ്പുറം വരുന്നതു.പഴയതിനെക്കളും മുസ്ലീം ലീഗിന് സ്വാധീനം കൂടിയിരുക്കുന്നു.അത് കൊണ്ടാണ് പൊന്നാനി വിട്ടിട്ടു ഇ അഹമ്മദ് മലപ്പുറം തേടി വന്നത്.പഴയ മഞ്ചേരിയില്‍ നിന്നു സി പി എമിന് മ്രെഗീയ ഭൂരിപക്ഷമുള്ള ബേപ്പൂരും കുന്നമങ്ങല്വും മാറി പുതിയതായി വന്ന മണ്ഡലങ്ങള്‍ എല്ലാം തന്നെ ലീഗിന് മുന്‍തൂക്കം നല്‍കുന്നു.പെരിന്തല്‍മണ്ണ മാത്രം ആണ് ഇതിനു ഒരപവാദം.മങ്കട മണ്ഡലവും കൂട്ടി ചേര്‍ത്തു എങ്കിലും മങ്കട പഴയ മങ്കട അല്ല.പുതിയ മങ്കടയില്‍ നിന്നു എല്‍ ഡി എഫ് അനുകൂല മണ്ഡലങ്ങള്‍ മാറി പോയി.ഇവിടെ സിറ്റിംഗ് എം പി ടി കെ ഹംസ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.എതിര്‍ വികാരങ്ങള്‍ ഒന്നും തന്നെ ഇല്ലതാനും.പക്ഷെ ലീഗിന്‍റെ ശക്തിയെ മറികടക്കാന്‍ അത് മാത്രം പോര. ലീഗിന്‍റെ ശക്തി തന്നെയാണ് യു ഡി എഫ് സ്ഥാനാര്‍ഥി അഹമ്മദിന്‍റെ മുന്‍തൂക്കം.പക്ഷെ കേരളത്തിലെ ഇരു മുന്നണി സ്ഥാനര്തികളെ എടുത്തു പരിശോധിച്ചാല്‍ ഏട്ടവുമ് കൂടുതല്‍ എതിര്‍ വികാരം ഉള്ള സ്ഥാനാര്‍ത്തിയാണ് അഹമ്മദ്.കാരണം ആണവ കരാറും പലസ്തീന്‍ വിഷയവും ബുഷിന് ഭാരത രേത്ന കൊടുക്കനമെന്നുള്ള പ്രസ്താവന എല്ലാം അദ്ദേഹത്തെ മുസ്ലീം ജന സമൂഹത്തിന്‍റെ എതിര്‍പ്പ് ക്ഷെനിച്ചു വരുത്തുന്നു.എങ്കിലും ലീഗിന് മണ്ഡലത്തില്‍ ഉടനീളം ഉള്ള സംഘടന ശക്തി ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഹംസയുടെ പോരാട്ടം മറി കടക്കാന്‍ കഴിയും.
കൊല്ലം.
പുതിയ കൊല്ലം മണ്ഡലത്തില്‍ ഇരു മുന്നണികള്‍ക്കും കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ല.നായര്‍ സമുദായതിനുല്ല സ്വാധീനം കുറഞ്ഞു ഈഴവ മുസ്ലീം സമുദായങ്ങള്‍ക്ക് മുന്‍തൂക്കം വന്നു.അത് മാത്രം ആണ് കാതലായ മാറ്റം.പഴയ കൊല്ലത്തില്‍ നിന്നു പോയ കരുനാഗ പള്ളിയും കുന്നതൂരും വന്ന പുനലൂരും ചടയമംഗലവും എല്‍ ഡി എഫ് മുന്‍തൂക്കം ഉള്ള മണ്ഡലങ്ങള്‍ ആണ്..പി ഡി പി യ്ക്കും ചില പോക്കറ്റുകളില്‍ വോട്ടുണ്ട്.പി രാജേന്ദ്രന്‍ ആണ് സിറ്റിംഗ് എം പി യും എല്‍ ഡി എഫ് സ്ഥാനാര്‍ത്തിയും.അദ്ദേഹത്തിന് എതിര്‍ വികാരങ്ങളൊന്നും തന്നെ ഇല്ല.പത്തു വര്‍ഷം എം പി യായിരുന്നു അദ്ദേഹത്തിന് മണ്ഡലം സുപരിചിതം ആണ്.അത് അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നു.പി ഡി പി പിന്തുണയും അനുകൂലമാണ്.എതിരായി മല്‍സരിക്കുന്നത് മുന്‍ തിരുവനതപുരം ഡി സി സി പ്രേസിടന്റ്റ് ആയിരുന്ന പീതാംബര കുറുപ്പാണ്.മികച്ച വാഗ്മി ആയ അദ്ദേഹം മണ്ഡലത്തിലെ ജനങള്‍ക്ക് പരിചിതനാണ് .എങ്കിലും ജെയിക്കാന്‍ അത് മാത്രം പോര എന്ന അവസ്ഥ ആണ്.ഒരു അട്ടിമറി നടത്തുവാന്‍ വേണ്ട വ്യെക്തി ബന്ധങ്ങള്‍ അദ്ദേഹത്തിനില്ല.മണ്ഡലത്തിന് ഉള്ള എല്‍ ഡി എഫ് ആഭിമുഖ്യം രാജേന്ദ്രന് തുണയാവും.
കോഴിക്കോട്.
അടി മുടി മാറിയാണ് പുതിയ കോഴിക്കോട് വരുന്നതു.ഇതു ഇപ്പോള്‍ സി പി എം മണ്ഡലം ആയി മാറിയിരിക്കുന്നു.പഴയ കോഴിക്കോടില്‍ നിന്നു യു ഡി എഫിന് മുന്‍തൂക്കം ഉണ്ടായിരുന്ന തിരുവംബാടിയും ബത്തേരിയും,കല്‍പട്ടയും മാറി പോയി.പകരം വന്ന മൂന്ന് മണ്ഡലങ്ങളും ബേപ്പൂരും,കുന്നമംഗലവും,എലതൂരും സി പി എമിന് മ്രെഗീയ ഭൂരിപക്ഷം ഉള്ളവ.കുന്നമംങല്ത് കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പിലും യു ഡി എഫ് സ്ഥാനാര്‍ഥി യു സി രാമന്‍ ജെയിച്ചു എങ്കിലും ഇതു ഒരു എല്‍ ഡി എഫ് സ്വാധീന മണ്ഡലം ആയിരുന്നു.പുതുക്കിയ കുന്നമംഗലം ഒന്നു കൂടി ചുകന്നു.കാരണം യു ഡി എഫ് അനുകൂല പഞ്ചായതുകലായ മുക്കവും കുരുവതൂരും മറി എല്‍ ഡി എഫ് മുന്‍തൂക്കം ഉള്ള ഒളവന്ന പഞ്ചായത്ത് കൂട്ടി ചേര്‍ത്തു.ബേപ്പൂര് ആകട്ടെ യു ഡി എഫ് തരംഗത്തില്‍ പോലും പതിനായിരകണക്കിന് വോട്ടിന്‍റെ ഭൂരിപക്ഷം എല്‍ ഡി എഫിന് കൊടുക്കുന്ന മണ്ഡലം.പഴയ മേപ്പയൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കൂടി ചേര്‍ത്ത് ഉണ്ടാക്കിയ എലതൂരും എല്‍ ഡി എഫ് അനുകൂലം.എവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആയി മല്സരിക്കുനത് ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റീയാസന്.യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഗവനും ആണ്.ഇരുവരും പുതുമുഖങ്ങള്‍.അത് കൊണ്ട് തന്നെ പ്രത്യേകിച്ച് എതിര്‍ വികാരം ഒന്നും തന്നെ ഇല്ല.കോഴിക്കോടിന് വേണ്ടി അടി ഉണ്ടാക്കി പോയ ജനത ദളിന് മണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍ പോലും നിര്‍ണായക വോട്ടില്ല.എന്‍ സി പി ക്കും പി ഡി പി യ്ക്കും അതിലും സ്വാധീനം ഉണ്ട്.യു ഡി എഫിന് സ്വാധീനം ഉണ്ട് എന്ന് വിശ്വസിക്കപെടുന്ന കൊടുവള്ളിയില്‍ പി ടി എ രഹീം മൂലം അത് ഗണ്യമായി കുറഞ്ഞിട്ടും ഉണ്ട്.മണ്ഡലത്തിലെ ശക്തമായ സി പി എം സംഘടനാ ശക്തി റിയാസിന് വന്‍ വിജയം തന്നെ നേടി കൊടുക്കും.
Friday, March 20, 2009
Subscribe to:
Post Comments (Atom)
കൊല്ലം.കോഴിക്കോട്.വളരെ ശരി
ReplyDeleteമലപ്പുറം പ്രവചനതിതമാണ് എന്ന് പറയാന്‍ കഴിയില്ല ടി കെ ഹം ഉറപ്പാണ്
അപ്പോള്‍ സുഹൃത്തുക്കളെ.!!! പ്രായപൂര്‍ത്തി ആയി വരുന്നതെ ഉള്ളൂ.. എല്ലാരും ഒന്ന് കണ്ടു വരുന്ന വരെ രണ്ടു മൂന്നു ദിവസം കൂടി ഈ നോട്ടീസ് വിതരണം ഉണ്ടാവും. അതുകൊണ്ട് ഇതൊന്നു ക്ലിക്കി വായിച്ചു എന്തേലും എഴുതി വയ്ക്കാന്‍ താല്പര്യപ്പെടുന്നു.
ReplyDeleteWaiting for the result..
ReplyDeleteappol ithu vare ulla nila 2-2...
ReplyDeleteഅഭിലാഷ്, നന്നാവുന്നുണ്ട് ഈ അവലോകനങ്ങൾ...ഓരോ മണ്ഡലങ്ങളിലും ഇപ്പോളുള്ള നിയമ സഭാ മണ്ഡലങ്ങൾ ഏതൊക്കെ എന്നു കൂടി എഴുതുക..പിന്നെ അക്ഷരത്തെറ്റുകൾ ഒഴിവാക്കണേ..
ReplyDeleteഅഭിനന്ദനാര്‍ഹം അഭിലാഷിന്റെ ഈ ശ്രമം.
ReplyDelete