Sunday, April 5, 2009

കഷ്ട്ടനുഭവ ആഴ്ചയില്‍ പള്ളികളില്‍ വിശുദ്ധ കള്ളം പറയുന്ന പുരോഹിതര്‍.


വിശുദ്ധ കള്ളം എന്ന പിണറായിയുടെ വാക്ക് കടം എടുക്കുകയാണ്.മത്തായി ചാക്കോ വിവാദത്തില്‍ അദ്ദേഹത്തിന്‍റെ സഹോദരന്‍ അയച്ച വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ താമരശ്ശേരി ബിഷപ്പ് മറുപടി പറഞ്ഞതു മത്തായി ചാക്കോയ്ക്ക് അന്ത്യ കൂദാശ കൊടുത്തില്ല എന്നാണ്.ഏന്നാല്‍ താമരശ്ശേരിയില്‍ നടന്ന ഒരു പൊതു യോഗത്തില്‍ ആ ബിഷപ്പ് പറഞ്ഞതു അന്ത്യ കൂദാശ മത്തായി ചാക്കോ ആവശ്യപെട്ടു എന്നും അദ്ദേഹത്തിന് കൊടുത്തു എന്നും പറഞ്ഞു.ഇതു രണ്ടും എങ്ങനെ ശരി ആകും .അത് ചൂണ്ടി കാണിച്ചു സംസാരിച്ചപ്പോള്‍ ആണ് പിണറായി ചോദിച്ചത് ബിഷപ്പ് കള്ളം പറഞ്ഞാല്‍ അത് വിശുദ്ധ കള്ളമാണോ എന്ന്?വിഷയം മാറി പോയി സോറി .വിഷയത്തിലേക്ക് വരാം.
കള്ളങ്ങള്‍ വീണ്ടും ഇടയലെഖനങളിലൂടെ ആവര്‍ത്തിക്കയാണ് .കഷ്ടാനുഭവ ആഴ്ച തുടങിയ ഇന്നും കോതമംഗലം രൂപതയില്‍ വായിച്ചു പച്ച കള്ളങ്ങള്‍ നിറഞ്ഞ ഒരു ഇടയലേഖനം.എല്ലാ ഇടയലെഖനങളിലും സൂചിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസ്ത്യാനികളെ ഇല്ലാതാക്കാനാണ് സി പി എം ശ്രെമിക്കുന്നത് അത് കൊണ്ടു ഈ തിരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ തോല്‍പ്പിക്കുക എന്നാണു സ്വയാശ്രയ പ്രശ്നവും പാടപുസ്തക വിവാദവും സി ഡി വിവാദവും ചൂണ്ടി കാണിച്ചു പറയുന്നത്.സി ഡി വിവാദത്തില്‍ സര്‍ക്കാരിനു ഒരു പങ്കുമില്ല തൃശൂരില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ഫിലീം ഡൌന്‍ലോഡ് ചെയതപ്പോള്‍ വന്നതാണെന്നും അയാളെ സസ്പന്ട് ചെയ്യുകയും ചെയതിട്ടും വീണ്ടും വീണ്ടും ഈ കള്ളം ആവര്‍ത്തിക്കുന്നത് യദാര്‍ത്ഥ കാരണം പറയാന്‍ കരളുരപ്പിലാതതിനാല്‍ആണ്. യദാര്‍ത്ഥ കാരണം സ്വയാശ്രയ കോളേജിലെ അഡ്മിഷന് കോഴ മേടിക്കാതെ പാവപെട്ട വിശ്വാസികള്‍ ഉള്‍പെടെ ഉള്ളവര്‍ക്ക് കുറച്ചു സീറ്റെങ്കിലും മാറ്റി വക്കണം എന്ന് സി പി എമും സര്‍ക്കാറും തീരുമാനിച്ചത് കാരണമല്ലേ?
ഞാനൊന്നു ചോദിക്കട്ടെ
1)അഭയ കേസിലെ പ്രതികളെ സംരെക്ഷിച്ചത് സി പി എം ആണോ?

2)ജോബച്ചനെ കൊന്നവരെ പിടിക്കാത്തവര്‍ സി പിഎം കരാണോ ?

3)ഒളവണ്ണയില്‍ കന്യാസ്ത്രീകളെ ആക്രമിച്ചത് എല്‍ ഡി എഫ് ഭരണ കാലത്താണോ?

4)നെയ്യട്ടിന്കരയില്‍ ബിഷപ്പ് ഹൌസ് ആക്രമിച്ചവരെ സരെക്ഷിച്ചതും പ്രതിയെ തിരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആക്കിയത് യു ഡി എഫ് ആണോ എല്‍ ഡി എഫ് ആണോ?

5)മാരാമണ്‍ കണ്‍വെന്ഷന്‍ നടത്താന്‍ പാടില്ല എന്ന് ആര്‍ എസ് എസുകാര്‍ പറഞ്ഞപ്പോള്‍ ചങ്കൂറ്റത്തോടെ മുന്നോട്ട് വന്നു മനുഷ്യ ചങ്ങല തീര്‍ത്തു നിങ്ങളെ സംരെക്ഷിച്ചത് ഡി വൈ എഫ് ഐ കരായിരുന്നോ യൂത്ത് കോണ്‍ഗ്രസുകാര്‍ ആയിരുന്നോ ?

6)ആലുവയില്‍ ത്രികുന്നത് സെമിനാരിയില്‍ സ്ത്രീകളും കുട്ടികളും പുരോഹിതന്മാരും ഉള്‍പെടെ ഉള്ളവരെ തല്ലി ചതച്ചത് ഉമ്മന്‍ ചാണ്ടിയുടെ പോലീസയിരുന്നോ വി സിന്‍റെ പോലീസായിരുന്നോ?

7)ഒറീസയില്‍ കന്യസ്ത്രീമാരെയും പുരോതിതരെയും അടിച്ച് കാട്ടില്‍ കേട്ടിയതും ബലാല്‍സംഗം ചെയ്തതും സി പി എം കരാണോ?

8)അവരെ സഹായിക്കാന്‍ ഓടി ചെന്നത് കോണ്‍ഗ്രെസ്സുകാരാണോ സി പി എം നേതാക്കള്‍ ആണോ?

9)പറവൂര് ഈ അടുത്ത കാലത്ത് കന്യാസ്ത്രീകളെ ആക്രമിച്ചത് സി പി എം കരാണോ?

1)തൃശൂര്‍ സെന്‍റ് മേരീസ് കോളേജിലെ പ്രിന്‍സിപ്പാള്‍ ആയിരുന്ന സിസ്റ്റര്‍ ജെസ്മിയെ ഭ്രാന്തി എന്ന് മുദ്ര കുത്തിയതും സി പി എം കരാണോ?

1)സ്വയാശ്രയ പ്രശ്നത്തിലെ സഭ നിലപാട് തെറ്റാണ് എന്ന് പറഞ്ഞതല്ലേ അവര്‍ ചെയ്ത തെറ്റ് ?

3)പണ്ടു നിങ്ങള് എ കെ ആന്റണിയെ നഖ ശിഖാന്തം എതിര്‍ത്തത് എന്തിനായിരുന്നു?

4)അദ്ദേഹത്തിന്‍റെ അപ്പനെ തെമ്മാടി കുഴിയില്‍ അടക്കിയത്‌ എന്തിനായിരുന്നു?

പിന്നീട് ആന്റണി മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമെല്ലാം ആയപ്പോള്‍ മടിയില്‍ കേറ്റി ഇരുത്തി ഇരിക്കുന്നത് എന്തിനാണ്?

5)എം പി പോളും ജോസഫ് പുലികുന്നെലും എന്ത് തെറ്റാണ് സഭയോട് ചെയ്തത് ?
ചോദിയ്ക്കാന്‍ തുടങിയാല്‍ ഇപ്പഴെങ്ങും തീരില്ല.
പാവപെട്ടവരെ കൂടി പഠിപ്പിക്കാം എന്ന് സമ്മതിച്ചു കോളെജ് നേടിയിട്ട് ബാക്കി സമുദായക്കാര്‍ എല്ലാം (യക്കൊബയകരും,എസ് എന്‍ ഡി പി യും,സി എസ് ഐ കാരും,എം ഇ എസുകാരും,ഗോകുലം ഗോപാലനും എല്ലാം )സമ്മതിച്ചിട്ടും നിങ്ങള്‍ സമ്മതിക്കാത്തത് എന്ത് കൊണ്ടാണ്?
പാവപെട്ട ഒരു വിശ്വാസി പഠിക്കാന്‍ കഴിവുള്ള തന്‍റെ കൊച്ചിനെയും കാശും കൊണ്ടു ഒരു അന്യ ജാതികാരനും വന്നാല്‍ നിങ്ങള്‍ ആര്‍ക്കു അഡ്മിഷന്‍ കൊടുക്കും?

ഇതു ചൂണ്ടി കാണിച്ചതല്ലേ സി പി എം കാണിച്ച തെറ്റ്.ഇതു സഭ വിശ്വാസികള്‍ മനസിലാകിയൈട്ടുണ്ട്.അതാണ്‌ തിരുവമ്പാടി ഉപ തിരഞ്ഞെടുപ്പില്‍ നിങ്ങള് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വിശ്വാസികള്‍ എല്‍ ഡി എഫിന് വോട്ടു ചെയ്തത്.രണ്ടാം വിമോചന സമരം എന്ന ഉമ്മാക്കി ചീറ്റി പോയതും അത് കൊണ്ടല്ലേ?രണ്ടാം വിമോചന സമരം ഉത്ഖാടനം ചെയ്യാന്‍ അങ്കമാലിയില്‍ വന്ന നിങ്ങളെ വിമോചന സമരത്തില് മരിച്ചവരുടെ ബന്ധുക്കള്‍ ആട്ടി ഇറക്കി വിട്ടില്ലേ?അന്ന് നിങ്ങള്‍ പറഞ്ഞു പറ്റിച്ചവര്‍ക്ക് ബോധം വന്നു തുടങ്ങി.പ്രബുദ്ധരായ കേരള ജനത സ്വാര്‍ത്ഥ തല്പരിയത്തിനു വേണ്ടി പള്ളികളില്‍ നിന്നു കള്ളം പറയുന്ന നിങ്ങളെ ആട്ടി ഇറക്കുക മാത്രമല്ല കാര്‍ക്കിച്ചു തുപ്പകയും ചെയ്യും ഒരു സംശയവും വേണ്ട ആ കാര്യത്തില്‍

35 comments:

 1. വിശുദ്ധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. നിങല്ക് പിന്നെ കേരളത്തില്‍ നടക്കുന്ന ഒന്നിലും പങ്ങുമില്ല ഒന്നും നിങല്ക് അറിയത്തും ഇല്ല. തങ്ങള്‍ പറയുനത് നുണ ആണേലും കേള്‍ക്കാന്‍ രസമുണ്ട്.

  ReplyDelete
 2. ജനാധിപത്യ മൂല്യങ്ങളും ഈശ്വരവിശ്വാസവും മുറുകെപ്പിടിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക്‌ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യണമെന്ന്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ പവ്വത്തില്‍. നിയമപരിഷ്കരണ സമിതിയുടെ ശിപാര്‍ശകള്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ ക്രൈസ്തവരുടെമേല്‍ പ്രയോഗിക്കാനുള്ള മൂര്‍ച്ചയേറിയ വാളാണ്‌. ദയാവധം, സന്താനനിയന്ത്രണം, ക്രൈസ്തവവിവാഹം, സഭാസ്വത്ത്‌ തുടങ്ങിയവയിലൊക്കെ കൈകടത്താനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ നാം തിരിച്ചറിയണം. ക്രൈസ്തവസഭയെ സംബന്ധിച്ചിടത്തോളം നിര്‍ണായക തെരഞ്ഞെടുപ്പാണിതെന്നു മറക്കരുത്‌. സ്വാശ്രയ കോളജ്‌, കെ.ഇ.ആര്‍ പരിഷ്കരണം, ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരണം തുടങ്ങി വിവാദ സി.ഡി വരെയുള്ള സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധത മറക്കാന്‍ പാടില്ല. വിദ്യാഭ്യാസരംഗത്ത്‌ സര്‍വാധിപത്യം നടപ്പാക്കാനാണ്‌ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്‌. എയ്ഡഡ്‌ കോളജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന്‌ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്‌. സഭയെ ഇത്രയേറെ അവഹേളിച്ച മറ്റൊരു കാലഘട്ടം ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ല. മതസ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്നും അഭിപ്രായപ്രകടനം രാഷ്ട്രീയത്തിലുള്ള കൈകടത്തലല്ലെന്നും മാര്‍ ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ വോട്ട്‌ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇത്തവണ ക്രൈസ്തവരായ മുഴുവന്‍ ആളുകളും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിനായും ജോലിക്കായും ദൂരെ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ പോലും ഇത്തവണ നാട്ടിലെത്തി വോട്ടു ചെയ്യണം. സ്വാശ്രയ കോളജ്‌ വിവാദം മുതല്‍ സിഡി വിവാദം വരെയുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയണമെന്നും മാര്‍ കല്ലറങ്ങാട്ട്‌ അഭിപ്രായപ്പെട്ടു.

  ReplyDelete
 3. എല്ലാ ഇടയലെഖനങളിലും സൂചിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസ്ത്യാനികളെ ഇല്ലാതാക്കാനാണ് സി പി എം ശ്രെമിക്കുന്നത് അത് കൊണ്ടു ഈ തിരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ തോല്‍പ്പിക്കുക എന്നാണു .
  ഇവര്‍ കേരളത്തിന്റെ പുറത്തുള്ള ക്രൈസ്തവരെ ഒന്നും കാണുന്നില്ലേ.
  പാര്‍ട്ടി ഓഫിസില്‍ പ്രാര്‍ത്ഥന നടത്തുന്ന ക്രിസ്ത്യാനികള്‍ ഏതു ഗണത്തില്‍ പെടും

  ReplyDelete
 4. സുകുമാരന്‍,
  "ക്രൈസ്തവസഭയെ സംബന്ധിച്ചിടത്തോളം നിര്‍ണായക തെരഞ്ഞെടുപ്പാണിതെന്നു മറക്കരുത്‌."
  ഇത് ലോക സഭാ തെരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പിലെ വിജയ-പരാജയം കേരളത്തിലെ നിലവിലുള്ള ഭരണത്തെ ബാധിക്കുവാന്‍ പോകുന്നില്ല.

  മത മേധാവികള്‍ വെറും രാഷ്ട്രീയക്കാരായി മാറൂന്ന കാഴ്ച ലജ്ജാകരം തന്നെയാണ്. സി.ഡി. വിവാദത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് വന്നിട്ടും ഇപ്പോഴും മേലാളന്മാര്‍ അതിന്മേ‍ല്‍ തന്നെ പിടിച്ച് തൂങ്ങുന്നത് കഷ്ടം തന്നെ. സത്യദീപത്തില്‍ ഫാദര്‍ ജോയ് കള്ളിയത്ത് സി.എം.ഐ. എഴുതിയത് പോലെ “പണത്തിന്റെ സ്വാധീനവും, ആര്‍ഭാട ജീവിതവും പുരോഹിതരെ ബാധിച്ചു തുടങ്ങിയെന്നും” അവരില്‍ ദൈവിക വിചാരമില്ലാതാകുകയും ചെയ്തതിന്റെ ഉത്തമ ഉദാഹരണം തന്നെയല്ലേ ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്?

  ദയാവധം, സന്താനനിയന്ത്രണം ഇവ ക്രിസ്ത്യാനികള്‍ക്ക് മാത്രമേ ബാധകമാകുകയുള്ളൂ എന്നതരത്തിലുള്ള പുരോഹിതന്മാരുടെ പ്രചരണം തന്നെ മതേതരത്വത്തിന് തുരങ്കം വെയ്ക്കുന്ന പ്രവൃത്തിയല്ലേ! നിയമ പരിഷ്കരണ കമ്മീഷനെ കരിവാരി തേയ്ക്കുവാന്‍ ക്രിസ്ത്യന്‍ സഭയില്‍ നിന്ന് മാത്രമല്ലേ ശബ്ദം ഉയരുന്നുള്ളൂ?

  കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വനിത കമ്മീഷന്‍ കന്യാസ്ത്രീകളുടെ വിഷയം പറഞ്ഞപ്പോള്‍ എന്തായ്യിരുന്നു. എന്നിട്ടോ? “ആമേന്‍” എന്ന പുസ്തകത്തിലൂടെ ഡോ.ജെസ്മിയും, കത്തോലിക്ക സഭയുടെ തന്നെ മുഖപുസ്തകമായ സ്ത്യദീപത്തിലെ കവര്‍ സ്റ്റോറിയിലൂടെ ഫാദര്‍ ജോയ് കള്ളിയത്ത് സി.എം.ഐ. യും കേരളത്തില്‍ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ വെളിപ്പെടുത്തിയില്ലേ? അതിനെ കുറിച്ച് എന്തേ ഈ പറയുന്ന മത മേധാവികള്‍ ഒരു അക്ഷരം പോലും മുണ്ടാത്തത്?

  ReplyDelete
 5. ഹലോ സുകുമാരന്‍ ,
  ഞാന്‍ പറഞ്ഞത് ശരിയല്ലേ സി ഡി വിവാദം എന്ന കള്ളം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു.
  " ദയാവധം, സന്താനനിയന്ത്രണം, ക്രൈസ്തവവിവാഹം, സഭാസ്വത്ത്‌ തുടങ്ങിയവയിലൊക്കെ കൈകടത്താനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ നാം തിരിച്ചറിയണം."എന്നാണല്ലോ അഭിവന്ദ്യ ബിഷപ്പ് പറഞ്ഞത്.വീണ്ടും കള്ളം പറയുന്നു.സര്‍ക്കാര്‍ തീരുമാനിക്കാത്ത കാര്യം തീരുമാനിച്ചു എന്ന് കള്ളം പറഞ്ഞു താങ്കളെ പോലെ ഉള്ള നിഷ്കളങ്കരായ വിശ്വാസികളെ പറ്റിക്കാന്‍ നോക്കുന്നു.ജെസ്ട്ടിസ് കൃഷ്ണയ്യര്‍ ചെയര്‍ മാന്‍ ആയുള്ള നിയമ പരിഷ്കരണ കമ്മീഷന്‍ നടപ്പാക്കണം എന്ന് നിര്‍ദെശിച്ച ഒരു കാര്യമാണ് മേല്‍ പറഞ്ഞത്.അത് സര്‍ക്കാര്‍ നിര്‍ദേശം ആക്കി കള്ളം പറയുന്നു.ഇനി കൃഷ്ണയ്യര്‍ എന്താണ് പറഞ്ഞതെന്ന് ഒന്ന് പരിശോദിക്കാം
  ഓരോ പള്ളിയുടെ സ്വത്തു അതായതു പള്ളികളിലെ ഇടവകക്കാര്‍ തിരെഞ്ഞെടുക്കുന്ന ഇടവകക്കാര്‍ ഉള്‍പെടുന്ന ഒരു കമ്മറ്റി നിയന്ത്രിക്കണം എന്നാണു.അത് വല്യ തെറ്റാണോ.യാക്കോബായ സഭയിലും ഓര്‍ത്തഡോക്സ് സഭയിലും മാര്‍ത്തോമ സഭയിലും മറ്റും പണ്ടേ ഉള്ള കാര്യമാണ്. ഇവര്‍ പറയുന്നത് കേട്ടാല്‍ നിങ്ങളെ പോലുള്ള നിഷ്കളങ്കര്‍ വിചാരിക്കും പള്ളിയുടെ സ്വത്തു സര്‍ക്കാരു കൊണ്ട് പോകും എന്ന്. പിന്നെന്തിനു എതിര്‍ക്കുന്നത്.അച്ചന്മാര്‍ ചക്കര കുടത്തില്‍ കയ്യിട്ടു പോയില്ലേ അത് നിന്ന് പോവതില്ലേ?മാത്രമല്ല പള്ളിയുടെ കീഴിലുള്ള വിദ്യഭ്യാസ സ്ഥാപനങളില്‍ ഇടവകകാര്‍ക്ക് മുന്‍ഗണന കിട്ടും.അപ്പോള്‍ കോഴ കിട്ടുമോ?ഒരുദാഹരണം പറഞ്ഞാല്‍ ഒരു യാക്കോബായ പള്ളിയുടെ കീഴിലുള്ള കോളേജില്‍ ആ ഇടവകകര്‍ ഇല്ലെങ്കില്‍ മാത്രമേ കോഴ വാങ്ങി അഡ്മിഷന്‍ നടത്തൂ.പിന്നെ വിവാഹം രേജിസ്ട്രഭീസില്‍ പോയി രെജിസ്റ്റര്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ അത് സഭയക്ക്‌ എതിരാവുന്നത് എങ്ങനെ ആണ്. പിന്നെ ദയ വധതിന്റെയും സന്താന നിയന്ത്രനതിന്റെ കാര്യം.അത് എത്ര പേര്‍ ഇന്ന് സഭയില്‍ നടപ്പാക്കുന്നുണ്ട്.ഈയിടെ ആഫ്രിക്കയില്‍ പോയി മാര്‍പാപ്പ പറഞ്ഞത് ഒരു കാരണവശാലും കോണ്ടം ഉപയോഗിക്കരുതെന്നാണ്.എത്ര പേര്‍ സഭയില്‍ ഇത് അനുസരിക്കും.താങ്കള്‍ സഭയില്‍ പെട്ട ഒരാളാണെങ്കില്‍ താങ്കള്‍ അനുസരിക്കുമോ?എന്നിട്ട് പോരെ സി പി എമി നെ കുറ്റം പറയാന്‍.ആഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്ന ഒരു രോഗമാണ് എ യി ട് സ്.അങ്ങനെ മരിച്ചാലും കുഴപ്പം ഇല്ല കോണ്ടം ഉപയോഗിക്കരുത്.താങ്കളും.ദയാ വധത്തിന്റെ കാര്യം പറയുകയാണെങ്കില്‍ സഭ നിലപാട് രോഗം വന്നു കഷ്ട്ടപെടുന്നതും ചികില്‍സിക്കാന്‍ പണം ഇല്ലാതെ വലയുന്നതും ദൈവ വിധിയാണ്.അവരോടു എനിക്ക് ഒന്നേ പറയാനുള്ളൂ.
  പണ്ട് ബിഷപ്പ് പൗലോസ്‌ മാര്‍ പൗലോസ്‌ പറഞ്ഞത് ചികില്‍സിക്കാന്‍ പണം ഇല്ലാത്തവര്‍ക്ക് രോഗം വരുത്തുന്ന അവരെ പട്ടിണിക്കിടാന്‍ വിധിക്കുന്ന ദൈവം എന്‍റെ ദൈവം അല്ല.എന്‍റെ ദൈവം അങ്ങനത്തെ ദൈവം അല്ല എന്ന്.(കറക്റ്റ് വാചകമല്ല പണ്ട് വായിച്ചതാണ് ഓര്‍മ്മയില്‍ നിന്ന് പറയുന്നതാണ് അര്‍ഥം ഇത് തന്നെ ആണ് )

  ReplyDelete
 6. തിരിച്ചൊന്നു ചോദിക്കട്ടെ !!!


  കേരളത്തിലെ ക്രൈസ്തവ സ്താപനങ്ങള്‍ ആക്രമിച്ച്തില്‍ മുഖ്യ പങ്കു ആര്‍ അസ്ആസി നൊ സീ പി എം കുട്ടി സഘാക്കള്‍ക്കോ?

  ഒറീസായില്‍ ക്രിസ്തിന്‍സിനെ ആക്രമിച്ച്വര്‍ക്കെതിരെ ഒരു ഉളുപ്പും ഇല്ലാതെ കൂട്ടകൂടി രണ്ടു സീറ്റ് കൈവശം ആക്കീതു എന്തിനു? എന്നിട്ടു ഒരു പ്രാര്‍തനാ നാടകവും. ആരെ പറ്റിക്കനാണു ഇതു?

  ജോബച്ക്‍ന്റെ കോലപാതകം - ഇപ്പൊ ഉണ്ടാക്കി തരാെന്നു പറഞ്ഞ ലോനപ്പന്‍ നബാടനെ പിന്നെ ആ വഴിക്കു കാണഞ്ഞതിന്റെ കാരണം? അവിടുതെതെ ജനങ്ഹളൊടു ചോദിച്ചാല്‍ അറിയാം അതിന്റെ സങ്കടം!

  സ്വസ്രയ നിയമത്തിന്റെ പേരു പറഞ്ഞു നാണംകെട്ട രാഷ്റ്റ്രീയ പാപ്പരത്തം ക്കാട്ടിയതു ആര്? ഇന്ത്യ്യിലെ പരമൊഅന്നത കോടതി പോലും എം എ ബേബിയെ നാണം കെടുത്തിയപ്പോള്‍ കുട്ടി സഘാക്കളെ വിട്ടു ക്രിസ്ത്യന്‍ സ്റ്റാപനങ്ഹളില്‍ ആക്രമം അഴിച്കു വിട്ടതു എന്തിനു?

  ത്രിസ്സൂര്‍ സൈന്റ് തോമാസ് കോളേജില്‍ ‍ കയറി പ്രിന്‍‍സിപ്പാളെയും , പാസ്റ്ററല്‍ അംഗത്തെയും മര്‍ധ്ദിച്ച്തു എന്തിനു?

  ദൈവം ഇല്ലാ എന്നു പറയുന്നവര്‍ക്കെതിരെ ഇടയലേഖനം പുറപ്പെടുവിക്കുന്നവര്‍ക്കെതിരെ എന്തിനു സീപി എം ഭയക്കുന്നു?

  ലാവ്ലിന്‍ കേസില്‍ ഭരണഘടന്യേയും കോടതിയേയും വിമറ്ശിക്കുന്ന സീ പി എം ചെറ്റത്തരത്തെ ചോദ്യം ചെയ്യുന്നവരെ എന്തിനു ഭയക്കണം?


  നാഴിക്കു നാല്പതു വട്ടം നൂനപക്ഷ പ്രേമം പറയുന്ന സീ പി എം ഭരണത്തില്‍ എന്തു കോണ്ടു കുരിശടികള്‍ തകറ്ക്കപ്പെദുന്നു? ക്രൈസ്തവറ് സീ പി എമിനാല്‍ ആക്രമിക്കപ്പെടുന്നു?

  ഏറ്റവും അവസാനം ഇന്നലെ ആലപുഴയില്‍, പള്ളിയില്‍ കയറി ക്രൈതവനെ വേട്ടായാടിയതു എന്തിനു?

  ആരാണു നിക്രഷ്ടജീവികള്‍, എന്തിനാണു അങ്ഹനെ ഒരു പ്രയൊഗം? ആശുപത്രിയില്‍ അന്ത്യനിമിഷങ്ങളില്‍ മത്തയി ചാക്‍കൊക്കുണ്ടായ മാറ്റം, ബിഷ്പ്പിനെ മത്തയി ചാക്കൊ തന്നെ ആറിയിച്ച്തിനൊ? അന്നു അടചിട്ട മുറിയില്‍ കൊടുത്ത അന്ദ്യകൂദശക്കൊ? എന്തിനാണു സീ പി എമെ ഈ ഭയം?


  എന്താ സീ പി എമെ ഭയക്കുന്നൊ ഈ ശക്തിയെ? എന്നും കമ്മുണിസംതെ എതിര്‍ത്ത, എന്നാല്‍ അതിലെ നല്ല വ്യക്തികളെ എതിര്‍ക്കാത്ത എന്നാല്‍ ഇന്നു നയിക്കുന്നവരേയും ലാവ്ലിന്‍ കളളന്‍ മാരേയും എതിര്‍ക്കുന്ന ക്രൈസ്തവ സഭയെ ഇന്നു സി പി എം നു പേടിയൊ? പേടിക്കരുതു സഖാക്കളെ........നിങ്ഹള്‍ ഇല്ലേല്‍ അവരുടെ ഗതിയെന്തു?

  ReplyDelete
 7. പാഞ്ഞിരപാടം,
  എല്ലാ പോസ്റ്റിലും തിരിച്ചു ചോദിക്കുന്നുട്.നല്ല കാര്യം എന്നാല്‍ മറുപടി കിട്ടിയ ശേഷം എങ്കിലും ഞാന്‍ ചോദിച്ച ചോധ്യങ്ങള്‍ക്ക് മറുപടി തരേണ്ട ഒരു മര്യാദ വേണ്ടേ?എന്ത് ചോദിച്ചാലും താങ്കള്‍ക്ക് പറയ്യാണ്‌ ഒരു ലാവലിന്‍ മാത്രം.എന്നാല്‍ വിശദീകരിച്ചു പറയാന്‍ ആവശ്യപെട്ടാല്‍ പിന്നെ കാണുനില്ല.മറ്റൊരു ബ്ലോഗിലും (മരതലയന്റെ)താങ്കള്‍ ഇത് തന്നെ ചെയ്തു.എന്നാല്‍ ഒരു കോടി രൂപയുടെ എങ്കിലും കണക്കു പറയാന്‍ അയാള്‍ പറഞ്ഞപ്പോള്‍ പിന്നെ അവിടെ കണ്ടില്ല.താങ്കള്‍ക്ക് ലാവലിനെ കുറിച്ച് ഇനിയും ചോദ്യനങ്ങള്‍ ഉണ്ടെങ്കില്‍ അത് കാണിച്ചു ഒരു പോസ്റ്റിട്.തീര്‍ച്ച ആയിട്ടും മറുപടി കിട്ടും ചോദ്യങ്ങള്‍ അല്ല .
  ഒറീസ്സയില്‍ ക്രിസ്ത്യാനികളെ ആക്രമിച്ചത് ബി ജെ ഡി ആയിരിന്നോ ?ഞാന്‍ വിചാരിച്ചിരുന്നത് ബി ജെ പി യാണെന്നാണ് .അത് കൊണ്ടായിരിക്കും ബി ജെ പി ടെ കൂടെ കൂടി കോണ്‍ഗ്രസ് കാര് നവീന്‍ പട്നായിക്കിനെതിരെ വോട്ടു ചെയ്തത്?പിന്നെ ലോനപ്പന്‍ നമ്പാടന്‍ ജോബച്ചനെ കൊന്നവരെ ഇപ്പേ ഉണ്ടാക്കാം എന്ന് പറഞ്ഞല്ല എം പി ആയതു .ആ ഇലക്ഷന്‍ കഴിഞ്ഞാണ് ജോബ് അച്ഛന്‍ കൊല്ലപെട്ടത്‌.പിന്നെ നമ്പാടന്‍ ആത്മാര്‍ഥമായി ഇപ്പേ ഉണ്ടാക്കാം എന്നാഗ്രഹിചാലുമ് നടക്കില്ലായിരുന്നു .കാരണം ജോബച്ചനെ കൊന്ന ആര്‍ എസ് എസുകാരെ ഒരു കാരണവശാലും ഉണ്ടാക്കില്ല എന്ന് ദൃഡ പ്രേതിന്ജ്ഞ ചെയ്ത ഉമ്മന്‍ ചാണ്ടി ആയിരുന്നു കേരളത്തിലെ ആഭ്യന്തരം ഭരിച്ചിരുന്നത്.പിനീട് ഉണ്ടാകാന്‍ വേണി സി ബി ഐ ക്ക് ആ കേസ് വിട്ടു. ഒരു പരാതിയും സഭക്ക് ഇല്ല.ഇപ്പഴെങ്ങാനും ആവണം അത് ഉണ്ടാവുന്നത്.കേരളത്തെ എടുത്തു മലര്‍ത്തി വക്കില്ലേ?പിന്നെ ഇടയലെഖനങളെ ആര് പേടിക്കുന്നു.പേടിച്ചാല്‍ മാത്രമേ തെറ്റ് ചൂണ്ടി കാണിക്കാന്‍ പറ്റോ എന്നാണോ?കൂട്ടുകാരാ ഇടയലേഖനങ്ങള്‍ ആര് അനുസരിക്കും?സ്വാശ്രയ കോളെജുകളില്‍ അഡ്മിഷന് കോഴ മടിക്കരുതെന്ന് പറഞ്ഞു ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ ഇറക്കിയ ഇടയലേഖനം എത്ര കോളെജുകളില്‍ നടപ്പിലാക്കി.അത് ഇടയലേഖനങ്ങള്‍ നടപ്പാക്കനുല്ലതല്ല എന്ന് അത് തള്ളി കൊണ്ട് പുരോഹിതന്മാര്‍ തെളിയിച്ചു.പിനീട് തിരുവമ്പാടി ഉപ തിരെഞ്ഞെടുപ്പില്‍ അല്‍മായരും സി പി എമിനെ തോല്‍പ്പിക്കണം എന്നാ ഇടയലേഖനങ്ങള്‍ തള്ളി തെളിയിച്ചു.കത്തോലിക്കര്‍ക്ക് ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളില്‍ എല്ലാം തന്നെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോര്‍ജ് തോമസിനായിരുന്നു ഭൂരിപക്ഷം
  .

  ReplyDelete
 8. കുട്ടി സഖാക്കള്‍ അങ്ങ് മേയുകയാണല്ലോ? എന്തെ പിണറായിയുടെ മകന്‍ ഇഗ്ലണ്ടില്‍ പഠിക്കുന്നു. അതും കോഴ കൊടുത്ത്? അതോ ഇഗ്ലണ്ടില്‍ കോഴ കുറവാണോ?

  മുക്കുവന്റെ സ്വാശ്രയം ദേ ഇവിടെ

  http://mukkuvan.blogspot.com/2007/11/blog-post_22.html

  I know you wont agree with me. the reason is very simple. Christian organisation has money, I want free money from them!!!

  LDF is the richest corporation in kearla. cant they start a colleage and make money? they have five star hotels and vismaya park? it colleage make more money, why they cant start it?


  കണ്ണടച്ച് ഇരുട്ടാക്കല്ലേ കുട്ടപ്പായി!

  ReplyDelete
 9. അച്ചന്മാരേ നിങ്ങള്‍ ചാവേറുകളാകുവിന്‍.. ഇടിഞ്ഞു പൊളിഞ്ഞ റഷ്യ നിങ്ങള്‍ക്കുള്ളതാകുന്നു.

  ReplyDelete
 10. ഹലോ മുക്കുവ
  കോഴ കൊടുത്താല്‍ ഇംഗ്ലണ്ടില്‍ പഠിക്കാന്‍ പറ്റും എന്നത് പുതിയ അറിവാണ്‌.ഇത്രയും നാലു ഞാന്‍ വിചാരിച്ചിരുന്നത് അതിനു നിശ്ചിത യോഗ്യതയും ആദ്യ സെമാസ്ട്ട്രിനുള്ള ഫീസും വേണം എന്നായിരുന്നു.പുതിയ അറിവ് തന്നതിന് നന്ദി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ ക്രിസ്ത്യന്‍ സഭകള്‍ക്ക് മാത്രം മതിയോ പണം.മറ്റുള്ളവര്‍ മരം കുലുക്കിയാണോ പണം ഉണ്ടാക്കുന്നേ?യാക്കൊബായകരും ഓര്‍ത്തടോക്സുകരും മര്‍ത്ത്തോമാകരും സി എസ് ഐ കാരും എം ഇ എസുകാരും എസ് എന്‍ ഡി പി കാരും സര്‍ക്കാരിനോട് യോജിച്ചു എങ്ങനെ ആണ് സ്ഥാപനങ്ങള്‍ നടത്തുന്നത്.ഒത്തിരി ഒന്നും ഇല്ലെങ്കിലും കുറച്ചു സ്ഥാപനം പാര്‍ട്ടിയും നടത്തുന്നുണ്ട്. ഞങടെ ജില്ലയിലും ഒരു നഴ്സിംഗ് സ്കൂള്‍ ഉണ്ട്.എ പി വര്‍ക്കി മെമ്മോറിയല്‍.അവിടെ നൂറു ശതമാനം സീറ്റ് മെരിറ്റില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ ആണ് പഠിപ്പിക്കുന്നത്‌
  കണ്ണടച്ചാല്‍ മുക്കുവന് മാത്രമേ ഇരുട്ടാവൂ.

  ReplyDelete
 11. എന്തുത്തരം പറയാനാണു സഹൊദരാ, ലാവ്ല്നില്‍ കട്ടപണം എവിടെ ആണെന്നു പിണറായി ആണു പറയേണ്ടതു, പിന്നെ ഒരു രൂപ പലും കട്ടൊ അതു കേരളത്തിനു നഷടമാക്കിയൊ എന്നെല്ലാം മാധ്യമങ്ങള്‍ പുറത്തു കൊണ്ട് വരുന്നുണ്ടല്ലൊ ! അതൊന്നും വായിച്ച്ചിരുന്നില്ലെ സഖാവ്?സ്വന്തം മുഖ്യനെ വരെ കൂടെ നിര്‍ത്താന്‍ പറ്റാത്ത കാര്യം എന്തിനാ മാഷെ മറ്റുള്ളാവരെ കുറ്റാം പറയുന്നെ?

  ജോബച്ചന്‍ കൊല്ലപ്പെട്ടപ്പൊള്‍ മാത്രമല്ല അതിനു ശേഷം നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ നബാടന്‍ തന്നെ യാണു പ്രസ്തുത പള്ളി(ചാലക്കുടിക്കടുത്തുള്ള തിരുത്തിപറന്‍ബു)യില്‍ പറഞ്ഞിട്ടുള്ളതു.അന്നു പോയ പോക്കണു, ദെല്‍ഹിയില്‍ ഹിന്ദി പടിച്ച് പാറ്ലമെന്റില്‍ പ്രസ്നം അവതരിപ്പിക്കാന്‍, ഇന്നു വരെ ഹിന്ദിയും ഇല്ല, ആളും ഇല്ലാ.....

  ഇടയലേഖനങ്ങള്‍ ആര് അനുസരിക്കും,ഇടയലെഖനങളെ പേടിയില്ലാ - പിന്നെന്തെ പിണറായി,രാമച്ച്ന്ദ്രന്‍ സഖാക്കള്‍ കിട്ടുന്ന മൈക്കു എല്ലാം ഉപയൊഗപ്പെടുത്തി ഇടയലേഖനങ്ങളെ സ്നേഹിക്കുന്നുണ്ടല്ലൊ, പിണറായി പറഞ്ഞതു വായിച്ചില്ലരുന്നൊ?
  ഇടയലേഖങ്ങള്‍ ഇടതു പക്ഷത്തിനു എതിരല്ലാ, അതു ഒരു കൂട്ടം മാധ്യമങങളുടെ സ്രിഷ്ടി ആണെന്നു,അല്ലതെ ക്രിസ്ത്യന്‍ സഭയുമായി ഒരു പ്രശ്നവും ഇല്ലാ എന്നൊക്കെപിന്നെന്തെ ഈ സഖാവിനു മാത്രം ഒരു മാറിയ സ്വരം?

  " സ്വാശ്രയ കോളെജുകളില്‍ അഡ്മിഷന് കോഴ" ഇതു തന്നെയല്ലെ ഇതുവരെയും പറഞ്ഞതു? ഒരു കാര്യം എങ്കിലും തളിയിക്കാന്‍ കഴിഞ്ഞൊ സഖാവു ബേബിക്കു? നാണം കെട്ടില്ലെ പരമോന്നത കോടതിയില്‍? എന്നിട്ടു സിന്ധു ജോയി അടക്കമുള്ള എസ് ഫ് ഐ നേതാക്കളെ രംഗത്തിറക്കി നടത്തിയ അക്രമ സമരം അല്ലെ സഭയെ ഇടതിനെതിരാകിയതു? എന്നിട്ടിപ്പൊ അതേ സിന്ധു ജോയി അരമനയില്‍ പോയി പിതാക്കന്മാരുടെ അനുഗ്രഹം വാങങാന്‍ നൊക്കിയതും നാണം കെടുന്നതും താങ്കള്‍ കണ്ടില്ലെന്നുണ്ടൊ?

  ReplyDelete
 12. കേരളത്തിലെ ക്രൈസ്തവ സ്താപനങ്ങള്‍ തെക്കു വടക്കു അടിച്ചുപൊളിച്ചവരെ ജനാധിപത്യത്തിന്റെ സ്വാതന്ത്യം ഉപയോഗിച്ചു വോട്ടു ചെയ്തു തോല്പിക്കാന്‍ പറഞ്ഞ പുരോഹിതരെ ഇത്ര ചീത്ത പറഞ്ഞ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ഇമ്മിണി വലിയ തകാവു, ഇനി വെള്ളാപ്പള്ളിയെ എന്തു ചീത്ത വിളീക്കും, അവര്‍ 10 നുമേല്‍ സീറ്റില്‍ യുഡിയെഫിനു പിന്തുണ കൊടുത്തു കഴിഞ്ഞു...

  ReplyDelete
 13. പിണറായിയുടെ മകന്‍ എങ്ങനെ ആണെന്നു?

  ഇതോന്നു വായിച്ചിട്ടു വാചകമടി മാഷേ? സ്കൊളര്‍ഷിപ്പു !! തന്നെ തന്നെ....

  ":ഡിഗ്രി പാസായത് മൂന്നാം ക്ലാസില്‍। രണ്ടാം വര്‍ഷത്തില്‍ അക്കൗണ്ടന്‍സിക്ക് 100ല്‍ കിട്ടിയത് 17 മാര്‍ക്ക്. ഇംപ്രൂവ്മെന്റ് എഴുതിയപ്പോള്‍ ആറു മാര്‍ക്കു കൂടി 23 ആയി.

  സഹകരണ മന്ത്രി ജി സുധാകരനും സാഹിത്യനായകന്‍ ടി പത്മനാഭനും മിടുക്കനെന്ന് വാഴ്ത്തിയ പിണറായി വിജയന്റെ മകന്‍ വിവേക് പിണറായിയ്ക്ക് കിട്ടിയ മാര്‍ക്കുകളാണ് ഇത്।"

  കൂടുതല്‍ ഇതാ ഇവിടെ.....


  http://nadavaramba1.blogspot.com/2007/12/blog-post_03.html

  ReplyDelete
 14. ഹായ് ജാതന്‍,
  കത്തോലിക്കാ സഭക്ക് ആരെ വേണമെങ്കിലും പിന്തുണക്കുകയോ എതിര്‍ക്കുകയോ ചെയ്യാം അതവരുടെ അവകാശം ആണ്.വെള്ളപള്ളിക്കും ചെയ്യാം.പക്ഷെ യദാര്‍ത്ഥ കാരണങള്‍ മൂടി വച്ച് നുണ പ്രെചരിപ്പിക്കുന്നതാനു ഞാന്‍ ചൂണ്ടി കാണിച്ചത്. ഒരുതരം ശിഗണ്ടി കളി.അതിനു ഞാന്‍ എവിടെ ജോലി ചെയ്യുന്നു എന്നുള്ളതിന് എന്ത് പ്രസക്തി.ഇവിടെ അയര്‍ലണ്ട് ഒരു കത്തോലിക്കാ രാജ്യം ആണ്.നമ്മുടെ നാട്ടിലെ കത്തോലിക്കാ സഭ ഇവിടത്തെ സഭയെ കണ്ടു പഠിക്കണം എന്നാണ് എന്‍റെ അഭിപ്രായം.ഞാന്‍ ആരെയും ചീത്ത വിളിച്ചില്ല കുറച്ചു സത്യങ്ങള്‍ ചൂണ്ടി കാണിച്ചു എന്ന് മാത്രം ഒള്ളത് പറഞ്ഞാല്‍ ഉറിയും തുള്ളും എന്നല്ലേ പറയുന്നത്.ഞാന്‍ എന്തെങ്കിലും തെറ്റ് പറഞ്ഞെങ്കില്‍ അത് ചൂണ്ടി കാണിക്കൂ.
  സഭ ഇപ്പോള്‍ ഇങ്ങനെ പറയുന്നത് സി പി എമിനെ തോല്‍പ്പിക്കാന്‍ വേണ്ടിയുള്ളതാണ് എന്ന് ഞാന്‍ വിചാരിക്കുന്നില്ല.ഇപ്പോള്‍ പറഞ്ഞാല്‍ രാഷ്ട്രീയ അന്ധത ബാധിച്ച നിങ്ങളെപ്പോലെ ഉള്ളവര്‍ സി പി എം വിരോധം മൂലം സഭയുടെ ഈ തരത്തില്‍ ഉള്ള കൊള്ളകള്‍ക്ക് ചൂട്ടു പിടിക്കും എന്ന് സഭയുടെ ബുദ്ധി കേന്ദ്രങ്ങള്‍ക്ക് അറിയാം.നിങ്ങളെ പോലെ ഉള്ളവരെ അവര്‍ സമര്‍ദ്ദമായി ഉപയോഗിക്കുകയാണ്.ഒരു കാര്യം മനസിലാക്കുക സി പി എം പറയുന്നത് കമ്മ്യുനിസ്ട്ടുകാരുടെ മക്കളുടെ കാര്യം മാത്രം അല്ല.സഭയിലെ പവപെട്ടവര്‍ക്കുകൂടി വേണ്ടിയാണ്.എറണാകുളത്തു സിന്ധു ജോയ് വോട്ടു ചോദിച്ചപ്പോള്‍ ഒരു പുരോഹിതന്‍ കളിയാക്കുന്നത് കണ്ടു.എം ഫില്‍ കഴിഞ്ഞ സിധു ജോയ് സമരം ചെയ്തത് ഒരിക്കലും അവര്‍ക്ക് വേണ്ടിയല്ല നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നിങ്ങളുടെ സഹോദരങ്ങള്‍ക്കും കോഇ വേണ്ടിയാണ്.തകര്‍ന്ന കാലുമായി വോട്ടു തേടി അവര്‍ വരുമ്പോള്‍ അത് മറക്കരുത്.
  പഞ്ഞിരപാടം,
  ഞാന്‍ പറഞ്ഞല്ലോ എന്‍റെ പോസ്റ്റിലെ വിഷയത്തെ കുറിച്ചേ എഴുതൂ.അല്ലാത്ത താങ്കളുടെ സംശയങ്ങള്‍ കാണിച്ചു ഒരു പോസ്റ്റിട്.എന്തെ അതിനു ധൈര്യം ഇലാത്തത്.സ്വയാശ്രയ പ്രശനം എന്റെയോ താങ്കളുടെയോ പിണറായിടെ മകന്‍റെയോ മാത്രം പ്രശ്നം അല്ല. ഞാനോ താങ്കളോ പിണറായിയുടെ മകനോ മനെജുമെന്ട് സീറ്റില്‍ അഡ്മിഷന്‍ നേടിയാല്‍ സ്വയാശ്രയ കേസില്‍ സഭയുടെ നിലപാട് ശരി എന്ന് പറയാന്‍ കഴിയുമോ.?

  ReplyDelete
 15. ചെറിയ കുറച്ചു തിരുത്തു വേണം ,

  "സി പി എം പറയുന്നത് കമ്മ്യുനിസ്ട്ടുകാരുടെ മക്കളുടെ കാര്യം മാത്രം അല്ല.സഭയിലെ പവപെട്ടവര്‍ക്കുകൂടി വേണ്ടിയാണ്."

  ഇതൊന്നു മാറ്റി,
  "സി പി എം പറയുന്നത് കമ്മ്യുനിസ്ട്ടുകാരുടെ മക്കളുടെ കാര്യം അല്ലാ അവര്‍ക്കു വേറെ ഉണ്ട്,കമ്മ്യുനിസ്ട്ടുകാരുടെ മക്കള്‍ അങ്ങു ഇഗ്ലണ്ടില് പോയി പടിച്ചു, അയറ്ലണ്ടില്‍ ജോലി ചെയ്തൊളാം"

  എന്നാക്കിയാല്‍ ശരിക്കും ചേരും.

  ReplyDelete
 16. അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നത് പരാമര്‍ശിച്ചത് താങ്കള്‍ പിണറായി ലൈന്‍ വിട്ട് കാര്യങ്ങള്‍ മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണു.പിണറായി പറയുന്നതല്ല കത്തോലിക്കാ സഭ. കത്തോലിക്കാ സഭ ലോകത്തെല്ലയിടത്തും ഒരുപോലെയാണു. നമ്മുടെ നാട്ടിലെ കത്തോലിക്കാ സഭയെക്കുറിച്ച് താങ്കള്‍ക്കു പിണറായി പറഞ്ഞുതരുന്ന അറിവേ ഉള്ളൂ. അയര്‍ലണ്ടിലെ കത്തോലിക്കാ സഭയെക്കുറിച്ച് പിണറായി ഒന്നും പറയാത്തതുകൊണ്ട്, താങ്കള്‍ക്കു നല്ല അഭിപ്രായവും.

  ReplyDelete
 17. 1)അഭയ കേസിലെ പ്രതികളെ സംരെക്ഷിച്ചത് സി പി എം ആണോ?

  ഉത്തരം : ഇതിനെക്കുറിച്ചു സുരേഷ്കുറുപ്പിന് നന്നായി അറിയാം., പക്ഷെ മിണ്ടില്ല..…

  2)ജോബച്ചനെ കൊന്നവരെ പിടിക്കാത്തവര് സി പിഎം കരാണോ ?

  ഉത്തരം :പ്രതികളെ സംരെക്ഷിച്ചത് സി പി എം ആണെന്നു സഭ പറഞ്ഞില്ല, പക്ഷെ പ്രതികളെ പിടിച്ചുതരാമെന്നു പറഞ്ഞു കഴിഞ്ഞ ഇലക്ഷനു വോട്ട് വാങ്ങിയിട്ട് ഇതുവരെ പ്രതികളെ പിടിക്കാത്തത് എന്തുകൊണ്ട് ? ഇലക്ഷന്‍ സമയത്തു പറഞ്ഞത് പ്രതികളെ അറിയാം അവരെ യുഡിയെഫ് സംരക്ഷിക്കുന്നു എന്നാണു, അപ്പോള്‍ ഇന്നു പ്രതികളെ ആരാണു സംരക്ഷിക്കുന്നത്..

  3)ഒളവണ്ണയില് കന്യാസ്ത്രീകളെ ആക്രമിച്ചത് എല് ഡി എഫ് ഭരണ കാലത്താണോ?

  ഉത്തരം : അല്ല, ഓറീസയിലും കന്യാസ്ത്രീകളെ ആക്രമിച്ചത് എല് ഡി എഫ് ഭരണ കാലത്തല്ല.

  4)നെയ്യട്ടിന്കരയില് ബിഷപ്പ് ഹൌസ് ആക്രമിച്ചവരെ സരെക്ഷിച്ചതും പ്രതിയെ തിരെഞ്ഞെടുപ്പില് സ്ഥാനാര്ഥി ആക്കിയത് യു ഡി എഫ് ആണോ എല് ഡി എഫ് ആണോ?

  ഉത്തരം : ആക്രമണം വ്യക്തിപരം ആയിരുന്നു, അതു ബിഷപ്പിനും അറിയാം. രാഷ്ട്രീയം എല് ഡി എഫ് ആരോപിച്ചതാണു


  5)മാരാമണ് കണ്വെന്ഷന് നടത്താന് പാടില്ല എന്ന് ആര് എസ് എസുകാര് പറഞ്ഞപ്പോള് ചങ്കൂറ്റത്തോടെ മുന്നോട്ട് വന്നു മനുഷ്യ ചങ്ങല തീര്ത്തു നിങ്ങളെ സംരെക്ഷിച്ചത് ഡി വൈ എഫ് ഐ കരായിരുന്നോ യൂത്ത് കോണ്ഗ്രസുകാര് ആയിരുന്നോ ?

  ഉത്തരം : ഡി വൈ എഫ് ഐ മനുഷ്യചങ്ങല തീര്‍ത്തു എന്നതു സത്യം ആണു, അത് കണ്വെന്‍ഷന് വേണ്ടിയാണോഎന്നത് അറിയില്ല. കണ്വെന്ഷന് സംരെക്ഷിക്കാന് സഭ പോലീസിനെയാണു വിളിച്ചത്. അവരതു ചെയ്യുകയും ചെയ്തു. ഡി വൈ എഫ് ഐ രാഷ്ട്രീയമതലെടുപ്പിനു ഇതിലും വലിയ ഗുണ്ടുകള് വിടുന്നുണ്ട്, സദ്ദാംഹുസൈനു സഖാവു പദവിയും, യേശുവിനു പോളിറ്റ്ബ്യൂറോ മെമ്പറ്ഷിപ്പും അതില്‍പ്പെടും.

  6)ആലുവയില് ത്രികുന്നത് സെമിനാരിയില് സ്ത്രീകളും കുട്ടികളും പുരോഹിതന്മാരും ഉള്പെടെ ഉള്ളവരെ തല്ലി ചതച്ചത് ഉമ്മന് ചാണ്ടിയുടെ പോലീസയിരുന്നോ വി സിന്റെ പോലീസായിരുന്നോ?

  ഉത്തരം : കേരള പോലീസയിരുന്നു എന്നാണു എന്റെ അറിവു. പൊലീസിനെ തല്ലുകയൊ, കല്ലെറിയുകയോ ചെയ്താല് തിരിച്ചു എന്തു ചെയ്യും എന്നത് താങ്കള്‍ക്കും നന്നായി അറിയാവുന്നതല്ലെ..

  7)ഒറീസയില് കന്യസ്ത്രീമാരെയും പുരോതിതരെയും അടിച്ച് കാട്ടില് കേട്ടിയതും ബലാല്സംഗം ചെയ്തതും സി പി എം കരാണോ?

  ഉത്തരം : അല്ലെന്നാണ് എന്റെ അറിവു, അല്ല ആണോ?

  8)അവരെ സഹായിക്കാന് ഓടി ചെന്നത് കോണ്ഗ്രെസ്സുകാരാണോ സി പി എം നേതാക്കള് ആണോ?

  ഉത്തരം : ബലാല്സംഗം ചെയ്തവരെ സഹായിക്കാന് കോണ്ഗ്രെസ്സുകാരോ സി പി എം നേതാക്കളോ അന്ന് ചെന്നില്ലെന്നാണ് എന്റെ അറിവു. ഇപ്പോള് നാലു വോട്ടിനു വേണ്ടീ അവരെ സഹായിക്കുന്നത് സി പി എം ആണു.

  9)പറവൂര് ഈ അടുത്ത കാലത്ത് കന്യാസ്ത്രീകളെ ആക്രമിച്ചത് സി പി എം കരാണോ?

  ഉത്തരം : മൂന്നാമത്തെ ചോദ്യത്തിനു ബദലായി.., അതൊന്നുകൂടി നോക്കുക


  1)തൃശൂര് സെന്റ് മേരീസ് കോളേജിലെ പ്രിന്സിപ്പാള് ആയിരുന്ന സിസ്റ്റര് ജെസ്മിയെ ഭ്രാന്തി എന്ന് മുദ്ര കുത്തിയതും സി പി എം കരാണോ?

  ഉത്തരം : ബറ്ലിന് കുഞ്ഞനന്ന്ദന് ഭ്രാന്ത് വന്നു എന്നു സി പി എം പറഞ്ഞതുപോലെയല്ലെ ഇതും.


  1)സ്വയാശ്രയ പ്രശ്നത്തിലെ സഭ നിലപാട് തെറ്റാണ് എന്ന് പറഞ്ഞതല്ലേ അവര് ചെയ്ത തെറ്റ് ?

  ഉത്തരം : അത് സി പി എം പറയുന്നത്, പക്ഷെ അതിലും കൂടുതല് ഉണ്ട്. കൂടുതല് അറിയാന് അവരുടെ ആമ്മേന് എന്ന പുസ്തകം വയിക്കുക.

  3)പണ്ടു നിങ്ങള് എ കെ ആന്റണിയെ നഖ ശിഖാന്തം എതിര്ത്തത് എന്തിനായിരുന്നു?

  ഉത്തരം : പണ്ടു നിങ്ങള് മദനിയെ നഖ ശിഖാന്തം എതിര്ത്തത് എന്തിനായിരുന്നു?

  4)അദ്ദേഹത്തിന്റെ അപ്പനെ തെമ്മാടി കുഴിയില് അടക്കിയത് എന്തിനായിരുന്നു?

  ഉത്തരം : അദ്ദേഹത്തെ (മദനിയെ) ജയിലില് അടച്ചത് എന്തിനായിരുന്നു ?

  പിന്നീട് ആന്റണി മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമെല്ലാം ആയപ്പോള് മടിയില് കേറ്റി ഇരുത്തി ഇരിക്കുന്നത് എന്തിനാണ്?

  ഉത്തരം : പിന്നീട് നാലു വോട്ട് കിട്ടും എന്നായപ്പോള് മദനിയെ മടിയില് കേറ്റി ഇരുത്തി ഇരിക്കുന്നത് എന്തിനാണ്?

  5)എം പി പോളും ജോസഫ് പുലികുന്നെലും എന്ത് തെറ്റാണ് സഭയോട് ചെയ്തത് ?

  ഉത്തരം : എം ആര് മുരളിയും ബറ്ലിന് കുഞ്ഞനന്ന്ദനും സി പിഎമ്മിനോട് എന്ത് തെറ്റാണ് ചെയ്തത് ?

  ReplyDelete
 18. ജാതാ,
  ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് കത്തോലിക്കാ സഭ എന്താണ് ഏതാണ് അയര്‍ലണ്ടിലെ സഭ എന്താണ് ഏതാണ് എന്നൊക്കെ മനസിലാക്കാന്‍ പിണറായി പറഞ്ഞിട്ട് വേണ്ട.അതിനുള്ള വിവേചന ബുദ്ധിയും ഉണ്ട്.

  ReplyDelete
 19. പാഞ്ഞിരപടം,
  അഭയകേസിലെ പ്രതികളെ സംരെക്ഷിച്ചത് മാണിയാണോ കുറുപ്പാണോ എന്ന് ഈ തിരെഞെടുപ്പിലെ റിസള്‍ട്ട് വരുമ്പോള്‍ അറിയാം.അച്ചന്മാര് നന്ദി കാണിക്കാതിരിക്കോ ജോബച്ചന്റെ കേസ് സി ബി ഇക്ക് വിട്ടത് അറിഞ്ഞില്ലായിരുന്നോ?ഓളവന്നയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്ക പെട്ടത് യു ഡി എഫ് തമ്പുരാക്കാന്‍ മാര്‍ നാട് ഭരിച്ചപ്പോള്‍ അല്ലെ?മാരാമണ്‍ കണ്‍വെന്ഷന് സംരെക്ഷണം കൊടുത്തത് പോലീസ്സണോ ഡി വൈ എഫ് ഐ കാരാണോ എന്ന് ബിഷപ്പ് ക്രിസസ്ട്ടോം പറഞ്ഞിട്ടുണ്ട്.താങ്കളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യം ഇല്ല.ഒരെസ്സയില്‍ സഹായ ഹസ്തവും ആയി ഓടി എത്തിയത് ആരായിരുന്നു എന്ന് അവിടത്തെ എന്ന് ഒറീസ്സയിലെ കത്തോലിക്കാ ബിഷപ്പുമാര് പറഞ്ഞിട്ടുണ്ട് .അത് കാണാത്തത് താങ്കളുടെ കുഴപ്പം അല്ല.അത് കേരളത്തില്‍ കാണിക്കുമ്പോള്‍ അമേരിക്കയില്‍ രാത്രി അല്ലെ .താങ്കള്‍ ഉറങ്ങി പോയി കാണും.സിസ്റ്റെര്‍ ജെസ്മിയെ ഭ്രാന്തി ആക്കി മുദ്ര കുത്തിയത് സ്വയാശ്രയ പ്രശ്നത്തില്‍ സഭക്ക് എതിരായി നിലപാട് എടുത്തപ്പോള്‍ ആണ് എന്ന് പറഞ്ഞത് സി പി എം കാരല്ല സിസ്റ്റര്‍ ജെസ്മി തന്നെ ആണ്.കണ്ടിട്ടില്ലെങ്കില്‍ യു ടുബില്‍ അവരുടെ ഇന്റര്‍വ്യൂ ഉണ്ട് കേട്ട് നോക്ക്.ആന്റണിയുടെ കാര്യത്തിലും എം പി പോളിന്‍റെ കാര്യത്തിലും ജോസഫ് പുലിക്കുന്നന്റെ കാര്യത്തിനും ഉത്തരം ഇല്ല അല്ലെ?

  ReplyDelete
 20. താങ്കള്‍ തന്നെ പറഞ്ഞ “ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് കത്തോലിക്കാ സഭ എന്താണ് ഏതാണ് അയര്‍ലണ്ടിലെ സഭ എന്താണ് ഏതാണ് എന്നൊക്കെ മനസിലാക്കാന്‍ പിണറായി പറഞ്ഞിട്ട് വേണ്ട.അതിനുള്ള വിവേചന ബുദ്ധിയും ഉണ്ട്.“ എന്ന പ്രസ്താവനമുഖവിലയ്ക്ക് എടുത്തുകൊണ്ട്, വിവേചന ബുദ്ധിയെ മുറുക്കെ പിടിച്ചുകൊണ്ട്, താങ്കള്‍ തന്നെ എഴുതിയ പോസ്റ്റ് ഒന്നു കൂടി വായിക്കൂ...

  ആശംസകളോടെ..

  ReplyDelete
 21. “ജോബച്ചന്റെ കേസ് സി ബി ഇക്ക് വിട്ടത് അറിഞ്ഞില്ലായിരുന്നോ?“ അപ്പോള്‍ ഇലക്ഷന്‍ സമയത്ത് പറഞ്ഞ ഒരു മസക്കണക്കോ ?

  “ഓളവന്നയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്ക പെട്ടത് യു ഡി എഫ് തമ്പുരാക്കാന്‍ മാര്‍ നാട് ഭരിച്ചപ്പോള്‍ അല്ലെ?“ അപ്പോള്‍ പറവൂര് ഈ അടുത്ത കാലത്ത് കന്യാസ്ത്രീകളെ ആക്രമിച്ചത് ആരു ഭരിക്കുമ്പോഴയിരുന്നു ?
  ബിഷപ്പ് ക്രിസസ്ട്ടോം പറഞ്ഞതേ ഞാനും പറഞ്ഞുള്ളൂ,ഡി വൈ എഫ് ഐ ചങ്ങലയുണ്ടാക്കി, പോലീസിനെയാണു കണ്വെന്ഷന് സംരെക്ഷിക്കാന് സഭ പോലീസിനെയാണു വിളിച്ചത്. അവരതു ചെയ്യുകയും ചെയ്തു.

  “സിസ്റ്റെര്‍ ജെസ്മിയെ ഭ്രാന്തി ആക്കി മുദ്ര കുത്തിയത് സ്വയാശ്രയ പ്രശ്നത്തില്‍ സഭക്ക് എതിരായി നിലപാട് എടുത്തപ്പോള്‍ ആണ് എന്ന് പറഞ്ഞത് സി പി എം കാരല്ല സിസ്റ്റര്‍ ജെസ്മി തന്നെ ആണ്“ ഇതു തെറ്റാണു, അവരുടെ ആമ്മേന്‍ എന്ന പുസ്തകത്തില്‍ ഇതിനേക്കുറിച്ച് വിശദമായി പറയുന്നുണ്ട്. സിസ്റ്റെരിന്റെ പല നിലപാടുകളും സഭയുടെ ചട്ടക്കൂടിനു അനുസരിച്ചയിരുന്നില്ല. അത്തരം ചട്ടക്കൂടിനെതിരായി, ശരിയെന്നു അവര്‍ വിശ്വസിക്കുന്നകാര്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ അതു ചിലര്‍ക്കു ഭ്രാന്തന്‍ ജ്വല്പനങ്ങളായി. കൂടാതെ അവര്‍ സഭാവസ്ത്രം ഉപേക്ഷിച്ചശേഷം മറ്റു പലകാര്യങ്ങളില്‍ക്കൂടി സഹായം ചെയ്യാം എന്നു അടൂത്തു കൂടിയ ‘ചില പുരോഗമനക്കാരെയും’ പറ്റിയും പറയുന്നുണ്ട്. വിവേചനബുദ്ധി പണയത്തിലല്ലെങ്കില്‍ അന്വെഷിക്കാം.
  “ഒറീസ്സയിലെ കത്തോലിക്കാ ബിഷപ്പുമാര് പറഞ്ഞിട്ടുണ്ട് .അത് കാണാത്തത് താങ്കളുടെ കുഴപ്പം അല്ല.“ അന്നും ഇന്നും എന്റെ കാഴ്ചക്കു കുഴപ്പം ഇല്ല.

  “ആന്റണിയുടെ കാര്യത്തിലും എം പി പോളിന്‍റെ കാര്യത്തിലും ജോസഫ് പുലിക്കുന്നന്റെ കാര്യത്തിനും ഉത്തരം ഇല്ല അല്ലെ?“

  മുകളില് ‍ചോദിച്ച എന്റെ ചൊദ്യങ്ങള്‍ക്കുള്ള നിങ്ങളുടെ ഉത്തരം തന്നെയാണു നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരവും.

  ReplyDelete
 22. കേരളത്തിലെ കത്തോലിക്ക സ്താപനങ്ങള്‍ ആക്രമിച്ചതു ആരാണെന്നുള്ളതിനു, ഒറീയില്‍ സഹായത്തിനു എത്തിയതു സീ പി എം ആണെന്നു പറയുന്ന കമ്മൂണിസ്റ്റ് ബുധ്ദിയെ സമ്മതിക്കണം!
  ഒറീസയില്‍ ക്രൈസ്തവര്‍ ഒരു സീ പി എം ഒഫീസിലും പൊയി പ്രാര്‍ത്തിച്ചിട്ടില്ല എന്നു ക്രിസ്ത്യന്‍സഭ അറിയിച്ച്തു അറിഞ്ഞില്ലെന്നുണ്ടൊ സഖാവു? പിന്നെ എവിടെ സ്തലം കിട്ടിയാലും ഞങ്ങള്‍ പ്രാര്‍ത്തിക്കും എന്നു പറഞ്ഞു നടക്കുന്ന ഗ്രൂപ്പിനെ കൊണ്ട് കൈരളിക്കു വേണ്ടി നടത്തിയ നാടകം ആണ് ഉദ്ധേശിച്ച്തു എങ്കില്‍, സോറി സഖാവെ അതിനു ഒറീസയിലെ ആക്രമണവുമായി ഒരു ബന്ധവുമില്ല.....
  കുറുപ്പു അടക്കം ഇവിടെ നിന്നും പോയ സീ പി എം എം പി മാരെ പ്രശന ബാധിദ പ്രദേശങ്ങളില്‍ കയറ്റില്ല എന്നു പറഞ്ഞ നവീന്‍ പട്നായി ക്കിനെ കുറ്റം പറഞ്ഞവര്‍,നവീന്‍ നടത്തുന്നത് നരഹത്യ ആണെന്നു പറഞ്ഞവര്‍ രണ്ട സീറ്റ് കിട്ടിയപ്പോള്‍ മലക്കംമ്മറിഞ്ഞതു മറച്ചു വെക്കാന്‍ ഇതു വേണമായിരുന്നൊ സഹോദരാ?എന്നിട്ടതു സ്വന്തം മാധ്യമത്തില്‍ കൂടി ഷൂട്ട് ചെയ്തു ഒരു ഉളുപ്പും ഇല്ലതെ കാണിക്കുക, എന്തൊരു നാണക്കേടാണു സഹൊദരാ !!

  പന്നെ ഒന്നു ചോദിക്കട്ടെ സഖാവെ, ഏതു കമ്മൂണിസ്റ്റ് "ഐഡിയൊളജി" പ്രകാരം ആണു "ദൈവനിഷേദികള്‍ "പാര്‍ട്ടി ഓഫീസു പ്രാര്‍ത്തനാലയം ആക്കി എന്നു വീന്‍ബെളുക്കുന്നതു? അതൊ ഞങ്ങള്‍ മനുഷ്യസ്നെഹികള്‍ ആണു,പാര്‍ട്ടിഓഫീസു ഞങ്ങള്‍ക്കു തോന്നുന്നതു പൊലെ ചെയ്യും എന്നാണോ? എങ്കില്‍ കമ്മുണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടിയ്ടെ പേരു മാറ്റണൊ?

  ReplyDelete
 23. പിന്നെ ഒരു തെറ്റിധ്ദാരണ തിരുത്തുന്നു, ഞാന്‍ അമേരിക്കയില്‍ അല്ലാ, നാട്ടില്‍ തന്നെ ഉണ്ടു. പിന്നെ അമെരൈക്കയില്‍ ആണെങ്കില്‍ നാട്ടിലെ കാര്യങ്ങള്‍ അറിയാന്‍ രാത്രി ഉറക്കം കളഞ്ഞിരിക്കണ്ട ആവശ്യമൊന്നും ഇല്ല മാഷെ, അതിനു ദേശാഭിമാനി അല്ലാതെ വേറേതു പത്രവും കൈരളി അല്ലാതെ വേറേത് ചാനലും കണ്ടാല്‍ മതി, സഖാവു ഇതു രണ്ടും മാത്രമെ വായിക്കുകയും കാണുകയും ചെയ്യാറുള്ളൂ അതു കൊണ്ടു തോന്നുന്നതാ.......

  ആറിയില്ലെല്‍ പറഞ്ഞു തരാം, കൈരളി അടക്കം എല്ലാ മലയാളം ചാനല്‍സിനും അമേരിക്കയില്‍ സംപ്രേഷണത്തിനു അമേരിക്കന്‍ സെണ്ട്രല്‍ സമയം തന്നെയാണു ഉപയൊഗിക്കുന്നത്. തോമാസ് ഐസക്ക് സഖാവു ഇതൊന്നും പറഞ്ഞു തന്നിട്ടില്ലെ?ആളൊരു ആമേരിക്കന്‍ ചാരന്‍ ആണല്ലൊ !!

  ReplyDelete
 24. mashe off anu . athinu sorry

  njanum irelandil aanu. nice to see another blogger from ireland
  plz contact me
  deepaklalu@yahoo.com

  ReplyDelete
 25. ജാദാ
  ഈ സുരേഷ് കുറുപ്പ് ആള് കൊള്ളാലോ നരസിംഹരാവുനെ വരെ കുപ്പീലാക്കി സി ബിയെ ക്കൊണ്ട് അഭയകേസ് ആത്മഹത്യ ആക്കി ഇല്ലേ ജാഥാ.അഭയകേസില് ഇത്രയും സഹായിച്ചിട്ടുണ്ട് ഇല്ലെങ്കില്‍ കോട്ടയത്തുള്ള വിശ്വാസികള്‍ കുറുപ്പിന് വോട്ടു ചെയ്യും ഇല്ലെ?

  ReplyDelete
 26. ദീപക്ക് ,
  ഞാന്‍ വാട്ടര്‍ ഫോര്‍ടിലാണ്.കൊണ്ടാക്ട്ടു ചെയ്യാം

  ReplyDelete
 27. ദീപു

  തെറ്റായി വായിക്കാതെ “അഭയ കേസിലെ പ്രതികളെ സംരെക്ഷിച്ചത് സി പി എം ആണോ?“ എന്ന ചൊദ്യത്തിനു ഉത്തരം നല്‍കാന്‍ ഏറ്റവും യോഗ്യന്‍ സുരേഷ്കുറുപ്പാണു എന്നതാണു ഞാന്‍ പറഞ്ഞത്.

  “ഉത്തരം : ഇതിനെക്കുറിച്ചു സുരേഷ്കുറുപ്പിന് നന്നായി അറിയാം., പക്ഷെ മിണ്ടില്ല..…“

  ഇതില്‍ താങ്കള്‍ പറഞ്ഞതുപോലെ എന്തെങ്കിലും ഉണ്ടോ ?
  ആരാണെന്നു സുരേഷ്കുറുപ്പിന് നന്നായി അറിയാം. അത്രതന്നെ..

  ReplyDelete
 28. ഇത് ചോദ്യം ചോദിക്കുമ്പോള്‍ ആന്റ്റണി ഉത്തരം പറയുമ്പോലെ ആയി പോയല്ലോ

  ReplyDelete
 29. ആകെ കുഞ്ഞൂഞ്ഞ്മാര് പറയുന്നത്,ഇങ്ങനെ: അരിയെത്ര ? പയറഞ്ഞാഴി.
  ഇപ്പൊ ഒരു സംശയം,ആ ആന്റണി യു.ഡി.എഫി ന്റെ തെരഞ്ഞെടപ്പ് അജണ്ട ആകെ പൊളിച്ചു കയ്യില്‍ കൊടുത്തതെന്തു കൊണ്ട്.ഇതാ സാമ്പിള്‍

  1)ലാവലിന്‍ കേസിനെ പറ്റി എന്താ അഭിപ്രായം,അതിലുള്ള അഴിമതി, പ്രോസിക്യുഷന്‍ ഒക്കെ സംബന്ധിച്ചു എന്ത് പറയുന്നു.

  ഉത്തരം ആന്റണി വക : അഴിമതി നടന്നോ എന്നറിയില്ല, 2004 നു ശേഷം ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല (1995-2004 ഇല്‍ ആണ് ഇതെല്ലാം നടന്നോണ്ടിരിക്കുന്നത്,ആന്റണി പ്രതിപക്ഷ നേതാവും, പിന്നെ മുഖ്യനും ആയിരുന്നു അപ്പോള്‍)

  2)മദനി വര്‍ഗ്ഗീയ വാദി ആണോ, ഭീകരനാണോ?
  ആ സര്ടിഫികറ്റ് കൊടുക്കളല്ല എന്റെ പണി.(യേത്,രാജ്യത്തെ രാജ്യരക്ഷാ മന്ത്രിയാ പറയുന്നേ,madani ഒരു കേവലം വിവാദം മാത്രമെന്ന് )
  അപ്പോള്‍ ലാവലിന്‍ വിഷയത്തില്‍ ആന്റണി എന്തോ ഭയക്കുന്നു(കാര്‍ത്തികേയന്‍റെ മൊഴി മുക്കിയത് ഇതുമായി കൂട്ടി വായിക്കണം). അല്ലെങ്കില്‍ ഈ പറയുന്നത് വെറും കാറ്റുപോയ ബലൂണ്‍ എന്ന് ആന്റണിക്ക് അറിയാം.മദനി കാര്യവും സെയ്മ്.

  അപ്പൊ പൊന്നു മക്കള്‍ ആണ്ടനിയോടു ചോദിക്ക്,ടിയാന്‍ ഇതിന്‍റെ ഒക്കെ സംശയം തീര്‍ത്ത്‌ തരും.
  ഇനിയും ചെരിപ്പേറ് വാങ്ങാന്‍ നിങ്ങളുടെ ജീവിതം ബാക്കിയോ, മക്കളെ.നല്ലോണം വാങ്ങിക്കോ ഏറു ..നാണമില്ലത്തവരെ.
  സി.ബി.ഐ എന്തെല്ലാമാണ് നിങ്ങള്ക്ക് ഇനി ഒപ്പിച്ചിരിക്കുന്നത്ന്നു യേശുനു മാത്രേ അറിയൂ(ഇപ്പൊ ഒപ്പിച്ച Jagadeesh Tytler കുറുക്കു മുരുകിക്കൊണ്ടിരിക്കുവാ)

  ReplyDelete
 30. കഷ്ടം അഭി!

  ഒത്തിരി ഒന്നും ഇല്ലെങ്കിലും കുറച്ചു സ്ഥാപനം പാര്‍ട്ടിയും നടത്തുന്നുണ്ട്. ഞങടെ ജില്ലയിലും ഒരു നഴ്സിംഗ് സ്കൂള്‍ ഉണ്ട്.എ പി വര്‍ക്കി മെമ്മോറിയല്‍.അവിടെ നൂറു ശതമാനം സീറ്റ് മെരിറ്റില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ ആണ് പഠിപ്പിക്കുന്നത്‌


  The richest corporation in Kerala runs one nursing school? why cant they start a primary then?

  then money will be much less right? or did I miss anything?

  guruji,

  Christian Organisation has many wings. its a well run corporation. The corporation has many activities. some of them make money, some are not. so in my higher education should be paid by the students. they are not going to sit idle after the course. they make money. so let them pay some money for getting the degree... I dont see anything wrong in that...

  FYI: payment seat available in MIT itslef. that too a private organisation run by Christian organisation.

  I did hear a good news last week that increased electricity bill for privatised colleages. thats the way to go. its a brilliant move. I would support that!

  ReplyDelete
 31. did you really beleived that Pinarayi's son got admission in England because of his ability? come on Abhi.. dont be so silly to act like that!

  Mr Achus Son was chairman of the coir board when he was in mid thirty's. what was his qualification that time buddy?

  Mr S Sharma( my adoralable leader, 1980s) told once that, if a flight land in Nedumbassery it will be on my dead body. now he is the chairman for that airport I guess.. what a small world :)

  Abhi, I do agree that LDF did lots of good things for kerala community. but things are changed. the leaders are enjoying the poor man;s money.

  how many industries stopped by LDF unions? of course we should see that the employees are getting enough money for their wage. but that should be comparable with other states. if not the job will just moves out!

  take Madhura Coats,Priemer Cables... etc.

  ReplyDelete
 32. മുക്കുവാ,
  എന്‍റെ പോസ്റ്റിന്‍റെ വിഷയം പിണറായിയോ അച്യുതാനന്ദനോ അവരുടെ മക്കളോ ശര്‍മയുടെ എയര്‍ പോര്‍ട്ട് സമരമോ യുനിയന്‍ സമരങ്ങളോ ഒന്നും അല്ല.പോസ്റ്റിലെ വിഷയെതെകുരിച്ചു സംസാരിക്കു .അതല്ലേ ശരി.ഇനി അതല്ല മേല്‍ പറഞ്ഞ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം എന്ന് താങ്കള്‍ക്ക് ആത്മാര്‍താമായി ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ അത് കാണിച്ചു ഒരു പോസ്റ്റിട്.ഇപ്പോള്‍ ഞാന്‍ താങ്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നിന്നാല്‍ വിഷയം മാറി പോകും.

  ReplyDelete
 33. പാഞ്ഞിരപാടം
  നിങ്ങളെ പോലെ ഉള്ള നിഷ്കളങ്കരായ കോണ്‍ഗ്രെസ്സുകര്‍ക്ക് മറുപടി ആയി അഭിലാഷ്പുതിയ പോസ്റ്റിട്ടത് വായിച്ചില്ലേ .ഉത്തരം ഇല്ലാത്തതിനാല്‍ ആണോ മറുപടി ഇല്ലാത്തത്

  ReplyDelete
 34. yea.. if our leader loot money, its their right. if not its a kumbakonam :)

  ReplyDelete
 35. superbly writen!!!well done!!!

  ReplyDelete