Tuesday, April 7, 2009

കോണ്‍ഗ്രസുകാരെ പറ്റിക്കുന്ന കത്തോലിക്കാ പുരോഹിതര്‍


തിരെഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇടയലേഖനങ്ങള്‍ ഇറക്കി കോണ്ഗ്രസ് പ്രവര്‍ത്തകരുടെ സി പി എം വിരോധം സമര്‍ദ്ധമായി ഉപയോഗിക്കുകയാണ് കത്തോലിക്കാ സഭയിലെ ബുദ്ധി കേന്ദ്രങ്ങള്‍ .അത് തിരിച്ചറിയാതെ കെണിയില്‍ കുടുങ്ങി കത്തോലിക്കാ സഭ വിദ്യാഭാസ മേഖലയിലും മറ്റും നടത്തുന്ന കൊള്ളകള്‍ക്ക് ഓശാന പാടുന്നു കോണ്‍ഗ്രസുകാര്‍.പണ്ടു ഇതേ വിദ്യ നിങള്‍ക്കെതിരെ ആണ് കത്തോലിക്കാ സഭ ഉപയോഗിച്ചത് .അന്ന് സഭയുടെ ഇര ഇന്ത്യയുടെ പ്രധിരോധ മന്ത്രിയും കേരളത്തിലെ കോണ്‍ഗ്രസുകാരുടെ അഭിമാനവും ആയ എ കെ ആന്റണി ആയിരുന്നു.

1972ഇല്‍ ആന്റണി കണ്‍വീനര്‍ ആയിരുന്ന ഐക്യ മുന്നണി അന്ന് വിദ്യാഭ്യാസ രേംഗത്ത് മനെഞുമെന്റുകള്‍ക്ക് മൂക്കുകയരിടുക എണ്ണ ലക്ഷ്യത്തോടെ ഒരു നിയമ നിര്‍മാണത്തിന് ശുപാര്‍ശ ചെയ്തു .ഇതിനെതിരെ ഇന്നു നടത്തുംബോലെ വിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ടു കേരളം ഒട്ടാകെ റാലികള്‍ നടത്തി.ആന്റണി ആയിരുന്നു അവരുടെ കണ്ണിലെ കരടു.

തൃശൂര്‍ റാലിയില്‍ ബിഷപ്പ് ജോസഫ് കുണ്ടുകുളം പ്രസംഗിച്ചത് ഇങ്ങനെ ആയിരുന്നു.
ന്യൂനപക്ഷ അവകാശങ്ങള്‍ ആരെങ്കിലും അറബികടലില്‍ താഴ്ത്തുമെങ്കില്‍ കുറുവടി കൊണ്ടല്ല മഴുതായ കൊണ്ടാണ് ഞങ്ങള്‍ മറുപടി പറയുന്നത് എന്നായിരുന്നു ഇന്ന് കൂടെ കൂട്ടുന്ന കോണ്‍ഗ്രസുകാരെ അന്ന് വെല്ലുവിളിചത്.പറയുക മാത്രമല്ല പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്തു .72ജൂലായി 22നു യദ്രേസ്ചികമായി റാലിക്കിടയില്‍ പെട്ടുപോയ ആന്റണിയുടെ കഴുത്തില്‍ ഞെക്കി പിടിക്കുകയും മര്‍ദ്ധിക്കുകയും ചെയ്തു .ഒടുവില്‍ പോലീസെത്തിയാണ് ആന്റണിയെ രെക്ഷിച്ചത്.ആന്റണി മാത്രമല്ല സുധീരനും വിശ്വാസികളുടെ കയ്യുടെ ചൂട് അറിഞ്ഞു.

അന്ന് കോണ്‍ഗ്രസുകാരും നടത്തി റാലികള്‍ അന്ന് വിളിച്ച മുദ്രാവാക്യങ്ങള്‍ മറന്നു പോവരുത്.

"പണ്ടൊരു കാലം തെരുവിലിറങ്ങി യേശുദേവന്‍ കല്പിച്ചു
സീസറിനുള്ളത് സീസറിന് ദൈവത്തിനുള്ളത് ദൈവത്തിനുള്ളത്
ഇന്നിതാ നമ്മുടെ തെരുവിലിറങ്ങി ബിഷപ്പുമാര്‍ കല്പിച്ചു
ചിലവുകള്‍ എല്ലാം സര്‍ക്കാരിനുവരവുകള്‍ എല്ലാം ഞങള്‍ക്ക് "

"പാണ്ടന്‍ നായയുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല
പള്ളി പടയുടെ പുളിവടി ശല്യംപണ്ടേ പോലെ ഫലികുന്നില്ല"

അന്ന് കോണ്‍ഗ്രെസ്സിനെതിരയി സഭയാടെ കെണിയില്‍ ചാടിയത്‌ കേരള കോണ്‍ഗ്രസുകാര്‍ ആയിരുന്നു.ഒടുവില്‍ സമരം പൊളിഞ്ഞു .അതിനു ശേഷം ആന്റണി അലസി പോയ വിമോചന സമരം എന്ന പേരില്‍ ഒരു ലേഖനം എഴുതി .അതും മറക്കരുത്

പണ്ടൊക്കെ ആണെങ്കില്‍ പള്ളിയും എന്‍ എസ് എസും ചേര്‍ന്ന് എതിര്‍ത്താല്‍ പിന്നെ കോണ്‍ഗ്രസിന്റെ പോടീ പോലും കാണുകയില്ല ഈ സമരത്തില്‍ നാടില്‍ അത്യാപത്ത് നടന്നാല്‍ പോലും പുറത്തിറങ്ങാത്ത തിരുമേനിമാര്‍ വരെ പുറത്തിറങ്ങി മതത്തിന്‍റെഎല്ലാ സ്വധീനങളും സമ്മര്‍ദ്ദങ്ങളും പ്രയോഗിച്ചു രണ്ടു മാസം സമരം ചെയ്തു എന്നിട്ടും സമരം വിജയിച്ചില്ല.എന്നാണ് ആന്റണി എഴിതിയത്

യദൃശ്ചീകം എന്ന് പറയട്ടെ ഇന്നത്തെ പോലെ അന്നും കത്തോലിക്കാ സഭ നിലപാടിന് എതിരായിരുന്ന സഭകളും ഉണ്ട്.അന്ന് യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത സമരത്തെ കളിയാക്കുകയും എതിര്‍ക്കുകയും ചെയ്തു.കുറെ നാള്‍ മുന്‍പ് പാട പുസ്തക വിവാദം ഉയര്‍ത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമി ആയ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലിത്ത പറഞ്ഞത് സാമൂഹ്യ പാഠം കമ്മ്യൂണിസം ആണെങ്കില്‍ ബൈബിളും കമ്മ്യൂണിസം ആണെന്നാണ്‌.സഭയുടെ വാദങ്ങള്‍ കേട്ട് കമ്മ്യൂനിസ്ട്ടു വിരോധം കൊണ്ട് സഭയെ ന്യായീകരിക്കുന്നവര്‍ പഴയത് മറക്കരുത്.

നിങ്ങളെ അവര്‍ക്കനുകൂലമാക്കാന്‍ ഉള്ള സൂത്ര പണി ആണ് ഇടയലേഖനം.ഇടയലേഖനങ്ങള്‍ കൊണ്ട് ഒരു പ്രയോജനവും യു ഡിഎഫിന് കിട്ടില്ല.തിരുവമ്പാടി ഉപ തിരെഞെടുപ്പില്‍ അത് കണ്ടതാണല്ലോ.എത്ര ഇടയ ലേഖനം ഇറക്കി .എന്നിട്ടോ സഭക്ക് ഭൂരിപക്ഷം ഉള്ള സ്ഥലത്തെല്ലാം കത്തോലിക്കനായ ജോര്‍ജ് തോമസിന് ഭൂരിപക്ഷം.അത് തന്നെ ഈ പ്രാവശ്യവും നടക്കും ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജിനും ചാലക്കുടിയില്‍ യു പി ജോസഫിനും ആലപ്പുഴയില്‍ കെ എസ് മനോജിനും അവര്‍ വോട്ടു ചെയ്യും ഒരു സംശയവും വേണ്ട.

9 comments:

 1. കലക്കി മാഷെ കലക്കി
  ഇതൊക്കെ സത്യം ആണല്ലോ അല്ലെ
  നാളെ കവലയില്‍ പോയി രണ്ടു ഡയലൊഗു ഫിറ്റ് ചെയ്യനുള്ളതാ

  ReplyDelete
 2. ഒരു ചെറിയ സംശയം കൂട്ടുകാരാ താങ്കള്‍ പറയുമ്പോലെ ഇവര്‍ (ആന്റണിയും സഭയും )കീരിയും പാമ്പും ആയിരുന്നെങ്കില്‍ പിന്നെ എങ്ങനെ ഒന്നായി

  ReplyDelete
 3. ആ സമരൊത്തോടനുബന്ധിച്ച് ആന്റണീയെ 1972-ല്‍ കോട്ടയം തിരുനക്കരമൈതാനത്തുവച്ച് സഭ മഹറോനും ചെല്ലിയിട്ടുണ്ട്..

  പറയുമ്പോള്‍ എല്ലാം പറയണമല്ലൊ...

  ReplyDelete
 4. അഭിലാഷിനു നന്ദി..പ്രസക്തമായ ഇത്തരം ചരിത്രം പോസ്റ്റ് ചെയ്യുന്നതിന്.

  ReplyDelete
 5. രാമന്‍പിള്ളയുടെ തോളേല്‍ പിണറായിക്കു ചാരാമെങ്കില്‍ ആന്റണീക്കും സഭയില്‍ ചാരാം...ഇതൊക്കെ ചോദിക്കാന്‍ പറ്റിയ ചോദ്യമാണോ കലികാലം..

  വോട്ടിന്റെ ഓരോ കളികളെ..

  ReplyDelete
 6. കേരള ജനത കാര്യങ്ങൾ മറക്കുന്ന കഴുതകളാണെന്ന് ഈ ളോഹയിട്ട ചെകുത്താന്മാർക്കറിയാം സുഹൃത്തേ.ജനങ്ങളും ഇവന്മാരെപ്പോലെയല്ലെ, അഴയിലിട്ട കോണകം കണക്കെ എങ്ങോട്ടു കാറ്റു വീശുന്നോ അങ്ങോട്ട്.

  ഇവന്മാർ ജൂദാസിന്റെ ശിഷ്യ്ന്മാരാണ്. കണ്ണ് കാശിലാണ്.എത്ര കോളേജ് എത്ര കോടി എന്നാണ് കണക്കു കൂട്ടൂന്നത്.യേശുവിന്റെ സഭയും ഭൌതീക സം‌മ്പത്തും തമ്മിലെന്താബന്ധം?

  ReplyDelete
 7. ജാതോ
  രാമന്‍ പിള്ളയും മദനിയും ഇടതു പക്ഷ നിലപാടിനെ പരസ്യമായി അംഗീകരിച്ചല്ലോ (അവരുടെ രഹസ്യ നിലപാട് എനിക്കറിയില്ല )അത് പോലെ സഭ ആന്റണിയുടെ നിലപടിനെയാണോ ആന്റണി സഭയുടെ നിലപടിനെയാണോ അംഗീകരിച്ചത് എന്നാണു ഞാന്‍ ചോദിച്ചത്.

  ReplyDelete
 8. രാമന്‍ പിള്ളയുടെ പഴയരൂപം കൊന്നു തള്ളിയ സഖാക്കളുടെ ഊര്‍ദ്ധ്വന്‍ അകമനസ്സിന്‍ നീറ്റലാവുന്നില്ലെങ്കില്‍, രാമന്‍പിള്ളയൊ, മദനിയോ, മോഡിയോ, ജോര്‍ജ് ബുഷൊ, ഇന്നു തെറിയഭിഷീകം കേള്‍ക്കുന്ന ബിഷപ്പ്മാരോ എന്നു വേണ്ട ആരുമായും പിണറായി ബാന്ധവം നടത്തും, ഒന്നു പരസ്യമായി അഒഗീകരിച്ചാല്‍ മതി.

  തുണിയുടുക്കാതെ നില്‍ക്കുന്നവന്‍, കോണകം ഉടുത്തുനില്‍ക്കുന്നവനെ ‘ഷെയിം” വിളിക്കുന്നു...

  ReplyDelete