Thursday, April 23, 2009

മിസൈല് ഇടപാടിലെ അഴിമതി ഉറപ്പിക്കാന്‍ പോകുന്നു ഒരു തരം

മിസൈല് ഇടപാട് ആന്റണി ഉത്തരം പറയാത്ത ചോദ്യങ്ങള്‍ എന്ന പേരില് ഞാനൊരു പോസ്ട്ടിരുന്നു.അതിലെ ചോദ്യങ്ങള്‍ക്കൊന്നും ആരും ഒരു മറുപടിയും തന്നില്ല.അതെല്ലാം ഒന്നുകൂടി ഇടുന്നു .ഉത്തരം കിട്ടിയില്ലെങ്കില്‍ അഴിമതിയുടെ കാര്യം ഉറപ്പിക്കാം എന്ന് തോന്നുന്നു.
ഇസ്രയേലുമായുള്ള മിസൈല്‍ കരാറിനെപ്പറ്റി പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ഇന്നലെ ആദ്യമായി പ്രതികരിച്ചു- ഇതില്‍ അഴിമതിയില്ല''. അഴിമതി ഉണ്ടെങ്കില്‍ കരാറില്‍ നിന്നു പിന്‍മാരം എന്നും പറഞ്ഞു.നല്ല കാര്യം എന്നാല്‍ പല ആരോപനങള്‍ക്കും ആന്റണി മറുപടി പറഞ്ഞില്ല.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍-
1)240 മൈല്‍ വരെ ദൂരപരിധിയുള്ള അമേരിക്കന്‍, ഫ്രഞ്ച്, റഷ്യന്‍ മിസൈലുകള്‍ വിപണിയിലുള്ളപ്പോള്‍ വെറും 70 കിലോമീറ്റര്‍ മാത്രമുള്ള മിസൈല്‍ വാങ്ങാന്‍ എന്തിന് ഇസ്രയേലിനെ സമീപിച്ചു ?
2)എന്ത് കൊണ്ടു മിസൈല്‍ ഗവേഷണത്തിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചില്ല?
3)മിസൈല്‍ വിക്ഷേപിച്ച ശേഷവും ലക്ഷ്യം നോക്കി ദിശ മാറ്റാനുള്ള സീക്കര്‍ ടെക്നോളജി ഇസ്രയേല്‍ ഇന്ത്യക്കു കൈമാറില്ല.ഇതു എന്തുകൊണ്ട് ?
4)വാറന്‍റി, ബാങ്ക് ഗാരന്‍റി, ഫിനാന്‍സിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍പോര്‍ട്ടേഷന്‍ തുടങ്ങിയ ഇനങ്ങളാണ് ബിസിനസ്
ചെലവിനത്തില്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതൊക്കെ ഉത്പന്നവിലയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്എന്നാല്‍, 6% ബിസിനസ് എക്സ്പെന്‍സസ് എന്ന കാര്യത്തെപ്പറ്റി കരാറില്‍ പറയുന്നുമില്ല പിന്നെ എന്തിനാണ് 600കോടി ഉപയോഗിച്ചത് ?
5) ബാരക് മിസൈല്‍ ഇടപാടില്‍ ആരോപണവിധേയരായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസിനെപ്പറ്റിയും ഇസ്രയേല്‍ കമ്പനി റാഫേലിനെപ്പറ്റിയും സിബിഐ അന്വേഷണം തുടരുകയാണ്. എന്നാല്‍, ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, രാജ്യരക്ഷയ്ക്കു പ്രാമുഖ്യം നല്കി ഇതേ കമ്പനിയുമായിത്തന്നെ മിസൈല്‍ കരാറില്‍ എര്പെടാനുള്ള അടിയന്തര സാഹചരിയം എന്തായിരുന്നു.?
6)ഇടനിലകാരെ മാറ്റിയാണ് കുറച്ചു നാളായി ആയുധ കരാറുകളില്‍ എര്പെട്ടിരുന്നത്.ഈ കരാറില്‍ ആ നിലപാട് മാറ്റിയത് എന്തിനായിരുന്നു?
7)അഴിമതി ഉണ്ടെങ്കില്‍ കരാര്‍ രട്ധാക്കും ര്‍ന്നു ആന്റ്റണി പക്ഷെ ഇടപാടിനെ കുറിച്ചു അന്യോക്ഷിക്കാതെ എങ്ങനെ ആണ് അതില്‍ അഴിമതി ഉണ്ടോ എന്നറിയുന്നത്?
കടപ്പാട് മെട്രോ വാര്‍ത്ത.

14 comments:

 1. അഴിമതിയുണ്ടന്നുള്ള കാര്യം ഉറപ്പല്ലേ.
  മറുപടി ആരും പറയില്ല .

  ReplyDelete
 2. പേവാക്കിനു പൊട്ടച്ചെവി...അതാ ആരും ഒന്നും പറയാത്തത്...
  ആന്റണി മറുപടിച്ചായിരുന്നു....

  ReplyDelete
 3. മറുപടി പ്രതീക്ഷിക്കണ്ട.

  ReplyDelete
 4. ജാതോ,
  ആന്റണി പറഞ്ഞ മറുപടി ഞാന്‍ കേട്ടില്ലായിരുന്നു.ക്ഷെമിക്ക്.ഏതായാലും ആ മറുപടി എന്താണെന്ന് ഒന്ന് പറയാമോ

  ReplyDelete
 5. ആന്റണിയുടേത് ആദര്‍ശ ജീവിതമല്ലെന്ന് ശത്രുക്കള്‍ പറയുംമ്പോഴും ഞാന്‍ അത്രക്ക് വിശ്വസിച്ചിരുന്നില്ല. ഇപ്പോ തോന്നുന്നു, പൊട്ടന്റെ ആദര്‍ശമാണ് ഇദ്ദേഹത്തിനെന്ന്. ഒരു ഉപകാരവും ഇല്ലെങ്കിലും ഉപദ്രവം ആവശ്യത്തിന് ഉണ്ട് താനും .

  ReplyDelete
 6. if you believe that one politician is doing business only for the citizen, you are brainless.. :) thats the case with any party. because you had this colour in your eyes, you see only one side of it. :)

  ReplyDelete
 7. പ്രിയ സുഹൃത്തേ
  ഇതു പോലെ ഉള്ള വിഷയങ്ങളില്‍ പോസ്റ്റ് ഇടുമ്പോള്‍ അല്പം കൂടി ഗ്രഹ പാഠം കൂടി
  നടത്തി ചോദ്യങ്ങള്‍ ചോദിച്ചിരുന്നു എങ്കില്‍ ആദ്യം തന്നെ ആരെങ്കിലും മറുപടി തന്നേനെ എന്നാണ് എന്റെ വിശ്വാസം.
  ഒരു തവണ കൂടി താങ്കളുടെ ചോദ്യങ്ങള്‍ താങ്കള്‍ തന്നെ വായിച്ചിരുന്നു എങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്.
  വികാരം വിചാരത്തെ മറികടന്നാല്‍ ഉണ്ടാകുന്ന തെറ്റുകള്‍ താങ്കളുടെ ചോദ്യങ്ങളുടെ നിലവാരം വളരെ അധികം താഴ്ത്തി കളഞ്ഞു എന്ന് പറഞ്ഞാല്‍ താങ്കള്‍ക്ക് വിഷമം ആകും എങ്കിലും പറയാതെ വയ്യ.
  ചോദ്യങ്ങള്‍ ഓരോന്നോരോന്നായി പരിശോധിക്കാം
  ചോദ്യം നമ്പര്‍ ഒന്ന്
  240 മൈല്‍ വരെ ദൂരപരിധിയുള്ള അമേരിക്കന്‍, ഫ്രഞ്ച്, റഷ്യന്‍ മിസൈലുകള്‍ വിപണിയിലുള്ളപ്പോള്‍ വെറും 70 കിലോമീറ്റര്‍ മാത്രമുള്ള മിസൈല്‍ വാങ്ങാന്‍ എന്തിന് ഇസ്രയേലിനെ സമീപിച്ചു ?

  സുഹൃത്തേ, സൈന്യം ടാര്‍ജറ്റുകള്‍ കണ്ടു കൊണ്ടാണ് മിസൈലുകള്‍ വിന്യസിപ്പികുന്നത് എന്ന പ്രാധമിക കാര്യം താങ്കള്‍ സൌകര്യപൂര്‍വ്വം വിസ്മരിച്ചതാണോ അതോ താങ്കള്‍ക്ക് അറിവില്ലത്താണോ ?
  70 കിലോമീറ്റര്‍ ദൂരപരിധിയില്‍ ഉള്ള ടാര്‍ഗറ്റ് ആക്രമിക്കാന്‍ 240 കിലോമീറ്റര്‍ ദൂരപരിധി ഉള്ള മിസൈലുകള്‍ അനാവശ്യം ആണ് സുഹൃത്തേ..

  240 കിലോമീറ്റര്‍ ദൂരപരിധി ഉള്ള മിസൈലിന് വേണ്ടി വരുന്ന ഇന്ധനം 70 കിലോമീറ്റര്‍ ദൂരപരിധി ഉള്ള മിസൈലിന്റെ എത്ര ഇരട്ടി വരും എന്ന് കണക്കു കൂട്ടി നോക്കൂ സഹോദരാ.
  ഉപയോഗിക്കുന്ന ഇന്ധനത്തിന് അനുസരിച്ച് അതിന്റെ വിലയും കൂടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ?
  ഇനി 70 കിലോമീറ്റര്‍ ദൂരപരിധി ഉള്ള മിസൈലിന്റെ വിലക്ക് തന്നെ ഇതും കിട്ടും എന്ന് ഇരിക്കട്ടെ,
  എന്നാലും സൈന്യത്തിന് അത് തിരഞ്ഞെടുക്കവാന്‍ സാധികയില്ല കാരണം, ദൂരപരിധിക്ക് അനുസരിച്ച് മിസൈലിന്റെ നീളവും കൂടാന്‍ ആണ് സാധ്യത. 70 കിലോമീറ്റര്‍ ദൂരപരിധി ഉള്ള മിസൈലുകള്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ട്രൂപുകള്‍ ആണ് സാധാരണ ഉപയോഗിക്കുന്നത്. ചലിക്കുന്ന വിക്ഷേപണ വാഹനങ്ങള്‍ ആയിരിക്കും ഇവയുടെ വിക്ഷേപണത്തിന് ഉപയോഗിക്കുക. സ്വാഭാവികമായും മിസൈലിന്റെ വലുപ്പം വിക്ഷേപണ വാഹനത്തിന്റെ വലുപ്പത്തെയും ബാധിക്കും എന്ന് പ്രത്യേകം പരയണ്ടിയത് ഇല്ലല്ലോ. അടിയന്തിര സാഹചര്യങ്ങളില്‍ അവയുടെ വിന്യാസം എളുപ്പത്തില്‍ സാദ്ധ്യം അല്ല. ഇനിയും വളരെ കൂടുതല്‍ കാര്യങ്ങള്‍ ഇതിനെ കുറിച്ച് വിശദമായി പറയുവാനുണ്ട്. രണ്ടു കാര്യങ്ങള്‍ കൂടി സൂചിപ്പിക്കാം, താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ പിന്നിട് കൂടുതല്‍ വിശദമാക്കാം. ഒന്നാമത്തെ കാര്യം വലിയ ഒരു വിക്ഷേപണ വാഹനം ശത്രു രാജ്യത്തിന്‍റെ റഡാര്‍ കളില്‍ നിന്നും, ഫൈറ്റര്‍ ജെട്ടുകളില്‍ നിന്നും മറച്ചു പിടിക്കുക എന്ന വലിയ ബാധ്യത !!
  പിന്നെ മറ്റൊരു കാര്യം മിസൈലിന്റെ കൃത്യത ആണ് ദൂരപരിധിയെക്കള്‍ പ്രാധാന്യം അര്‍ഹിക്കുനത് എന്ന് മറക്കരുതേ സുഹൃത്തേ !!
  ഇനി എന്റെ ഒരു സംശയം , അമേരിക്കന്‍ മിസൈല്‍ വാങ്ങിച്ചാല്‍ ഒരു പ്രത്യേക സമുദായത്തിന് എതിരാണ് ആ മിസൈലും അതിന്റെ കരാറും എന്ന് നിങ്ങള്‍ പറയില്ല എന്നുള്ളതിന് എന്ത് ഉറപ്പു തരാനാകും സഹോദരാ?
  പിന്നെ ഏതെങ്കിലും മിസൈല്‍ മതിയെങ്കില്‍ എന്തിനാ നമ്മള്‍ക്ക് അമേരിക്കയുടെയും , ഫ്രാന്‍സിന്റെയും ഒക്കെ മിസൈല്‍ ? ആകാശ് , പ്രിഥ്വി, നാഗ് , ത്രിശ്ശൂല്‍ തുടങ്ങിയ മിസൈലുകളെ കുറിച്ച് കേട്ടിട്ടുണ്ടോ ?
  ലോകത്തെ തന്നെ എണ്ണം പറഞ്ഞ ബ്രഹ്മോസ് എന്ന മിസൈലിനെ കുറിച്ച് കേട്ടിടുണ്ടോ ? ഇതില്‍ ഏതെങ്കിലും ഒക്കെ എടുത്തു സൌകര്യപൂര്‍വ്വം അങ്ങ് ചുമ്മാ തൊടുത്തു വിട്ടാല്‍ പോരെ ?
  ചോദ്യം നമ്പര്‍ രണ്ടു
  എന്ത് കൊണ്ടു മിസൈല്‍ ഗവേഷണത്തിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചില്ല?

  എന്താ സഹോദരാ, ഗവേഷണത്തിന് ടെന്‍ഡര് വിളിക്കണോ? മാന്യ മിത്രമേ ടെന്‍ഡര് വിളിച്ചു നടത്തിയ ഒരു ഗവേഷണത്തെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ ? മിസൈല് ഗവേഷണം തന്നെ വേണം എന്നില്ല. ഇനി അങ്ങനെ ഒരു ഉദാഹരണം ചൂണ്ടി കാണിക്കാന്‍ ഇല്ല എന്നുണ്ടെങ്കില്‍ താങ്കള്‍ തന്നെ അത് ഒന്ന് വിശദീകരിച്ചു തന്നാലും മതി കേട്ടോ,
  ഓപ്പണ്‍ ടെന്‍ഡര്‍ ? ഒരു പാക്കിസ്ഥാന്‍ സ്ഥാപനം ടെന്‍ഡര്‍ നേടുക കൂടി ചെയ്താല്‍ കുശാല്‍ ആയി അല്ലെ? ചൈന ആണെങ്കില്‍ കുറച്ചു കൂടി കാര്യം എളുപ്പം ആയി അല്ലെ?
  ബ്രഹ്മോസ് എന്ന ഇന്‍ഡോ റഷ്യന്‍ സംയുക്ത സംരംഭം താങ്കള്‍ക്ക് അറിയുമോ? ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചിട്ട് ആണോ സര്‍ അന്ന് റഷ്യയെ തിരഞ്ഞെടുത്തത്‌ എന്ന് പരിശോധിക്കണം കേട്ടോ.
  എന്നാല്‍ പിന്നെ നമ്മള്‍ക്ക് റഷ്യ പോരെ എല്ലാ കാര്യത്തിനും സഹകരിക്കാന്‍ എന്ന് ചോദിച്ചേക്കാം, അതിനു മുന്‍പ് Admiral Gorshkov എന്ന വിമാന വാഹിനി കപ്പലിനെ കുറിച്ച് ഒന്ന്
  അന്വേഷിക്കണം കേട്ടോ .
  കൂടുതല്‍ പറയണം എന്ന് ഉണ്ട് എന്നാല്‍ വിസ്താര ഭയത്താല്‍ തല്‍കാലം ഇതു ഇവിടെ നിര്‍ത്തട്ടെ .
  ചോദ്യം നമ്പര്‍ മൂന്ന്
  മിസൈല്‍ വിക്ഷേപിച്ച ശേഷവും ലക്ഷ്യം നോക്കി ദിശ മാറ്റാനുള്ള സീക്കര്‍ ടെക്നോളജി ഇസ്രയേല്‍ ഇന്ത്യക്കു കൈമാറില്ല.ഇതു എന്തുകൊണ്ട് ?
  മടുത്തു ഞാന്‍ ,എന്താ ചെയ്ക ഇങ്ങനെ ഒക്കെ ചോദിച്ചാല്‍ ?
  മാന്യ മിത്രമേ കരസേന അതിര്‍ത്തിക്കു സമീപം ഉള്ള നിശ്ചല ലക്ഷ്യങ്ങളെ ആക്രമിക്കുവാന്‍ ആണ് സാധാരണ ആയി short range മിസൈലുകള്‍ ഉപയോഗിക്കുനത്. അങ്ങനെയുള്ള മിസൈലുകളുടെ പാത ഒരിക്കലും പറക്കലിനിടയില്‍ പുനര്‍ നിര്‍ണയിക്കാറില്ല. അല്ലെങ്കില്‍ അതിന്റെ ആവശ്യം വരാറില്ല.
  പിന്നെ താങ്കള്‍ വലിയ കാര്യം ആയി അവതരിപ്പിക്കുന്ന "ദിശ മാറ്റാനുള്ള സീക്കര്‍ ടെക്നോളജി " ഇന്ത്യക്ക് അന്യവുമല്ല.
  ചോദ്യം നമ്പര്‍ നാല്
  വാറന്‍റി, ബാങ്ക് ഗാരന്‍റി, ഫിനാന്‍സിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍പോര്‍ട്ടേഷന്‍ തുടങ്ങിയ ഇനങ്ങളാണ് ബിസിനസ്
  ചെലവിനത്തില്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതൊക്കെ ഉത്പന്നവിലയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്എന്നാല്‍, 6% ബിസിനസ് എക്സ്പെന്‍സസ് എന്ന കാര്യത്തെപ്പറ്റി കരാറില്‍ പറയുന്നുമില്ല പിന്നെ എന്തിനാണ് 600കോടി ഉപയോഗിച്ചത് ?

  ചിരിപ്പിക്കല്ലേ,ചിരിപ്പിക്കല്ലേ
  ഇന്‍ഷുറന്‍സ്, ട്രാന്‍പോര്‍ട്ടേഷന്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ആണോ ഉത്പന്നത്തിനു വില ഇടുന്നത്‌ ? ഈ വിവരം എവിടുന്നു കിട്ടി എന്ന് ഒന്ന് പങ്കു വെക്കുമോ ? ദയവായി കൈരളി സൈറ്റിന്റെ ലിങ്ക് തരരുതേ ?
  6% ബിസിനസ് എക്സ്പെന്‍സസ് എന്ന കാര്യത്തെപ്പറ്റി കരാറില്‍ പറയുന്നുമില്ല ? ഉറപ്പാണോ ?
  ചോദ്യം നമ്പര്‍ അഞ്ച്
  ബാരക് മിസൈല്‍ ഇടപാടില്‍ ആരോപണവിധേയരായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസിനെപ്പറ്റിയും ഇസ്രയേല്‍ കമ്പനി റാഫേലിനെപ്പറ്റിയും സിബിഐ അന്വേഷണം തുടരുകയാണ്. എന്നാല്‍, ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, രാജ്യരക്ഷയ്ക്കു പ്രാമുഖ്യം നല്കി ഇതേ കമ്പനിയുമായിത്തന്നെ മിസൈല്‍ കരാറില്‍ എര്പെടാനുള്ള അടിയന്തര സാഹചരിയം എന്തായിരുന്നു.?
  ഉത്തരം ചോദ്യത്തില്‍ തന്നെ നിങ്ങള്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു "രാജ്യരക്ഷയ്ക്കു പ്രാമുഖ്യം നല്കി "
  ചോദ്യം നമ്പര്‍ ആറ്
  ഇടനിലകാരെ മാറ്റിയാണ് കുറച്ചു നാളായി ആയുധ കരാറുകളില്‍ എര്പെട്ടിരുന്നത്.ഈ കരാറില്‍ ആ നിലപാട് മാറ്റിയത് എന്തിനായിരുന്നു?
  ഇടനിലകാരെ മാറ്റിയത് ആന്റണി അധികാരത്തില്‍ വന്നതിനു ശേഷം ആണ് , ഈ കരാറിന്റെ ചര്‍ച്ചകള്‍ അതിനും മുന്‍പേ DRDO തുടങ്ങിയിരുന്നു എന്ന് ആന്റണി പ്രസ് മീറ്റില്‍ പറയുന്നത് സുഹൃത്ത്‌ കേട്ടായിരുന്നോ?
  പിന്നെ ആന്റണി ക്ക് കാരാട്ട്‌ സഗാവ് ക്ലീന്‍ ചിറ്റ് നല്‍കിയത് കൂടുകാരന്‍ അറിഞ്ഞായിരുന്നോ ?

  സുഹൃത്തേ നിങ്ങളുടെ ഒക്കെ പല ചോദ്യങ്ങള്‍ക്കും പലരും മറുപടി പറയാതെ പോകുന്നത് ഉത്തരം മുട്ടിയിട്ടു അല്ല. ഒന്നാമത്തെ കാരണം പലതും നിലവാരത്തില്‍ വളരെ താഴ്നതും കഴമ്പ് ഇല്ലാത്തതും ആയ ചോദ്യങ്ങള്‍ ആണ്. പലതും മറുപടി അര്‍ഹിക്കാത്ത വിധം മണ്ടത്തരങ്ങള്‍ കുത്തി നിറച്ചതും. പിന്നെ ഞാന്‍ പിടിച്ച മുയലിനു മൂന്ന് കൊന്പു എന്ന് പറയുന്നവരുടെ അടുത്ത് വെറുതേ കാര്യങ്ങള്‍ പറഞ്ഞു സമയം കളയാന്‍ ഇല്ലാത്തത് കൊണ്ടും.
  മുകളിലെ ചോദ്യങ്ങള്‍ക്ക് ഓരോന്നിനും ഇനിയും പേജ് കണക്കിന് മറുപടി എഴുതാന്‍ ഉണ്ട് (അവ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ആണ് എന്ന് കരുതരുതേ, ചോദ്യങ്ങളുടെ പോള്ളതരങ്ങളെ കുറിച്ച് ആണ് എഴുതാനുള്ളത്)
  സസ്നേഹം ചാക്കോച്ചി

  ReplyDelete
 8. പ്രിയ സുഹൃത്തേ

 9. moonu divasam aayi oru marupadi nokki erikkunnu. atho post mathrame ullo ?
  discuss cheyyan dhairyam elle?

  ReplyDelete
 10. ആടിനെ പട്ടി ആക്കാന്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു വിളിച്ചു പറഞ്ഞാല്‍ മതി എന്നാ ഇടതു പക്ഷത്തിന്റെ സ്ഥിരം തന്ത്രം എന്നതില്‍ കവിഞ്ഞു ഇമ്മാതിരി ആരോപണങ്ങള്‍ ഒന്നും മറുപടി അര്‍ഹിക്കുനില്ല.

  അമേരിക്ക , ഇസ്രേല്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ വെറുതെ വിഭ്രാന്തി മൂത്ത് മുദ്രാവാക്യം വിളിക്കാന്‍ മണ്ടന്‍ സഖാകളെ പഠിപ്പിച്ചു വിട്ടിടുണ്ട്.
  അവര്‍ക്കരിയില്ല്ല സെരിക്കും അവര്‍ക്കെന്താ വേണ്ടതെന്ന്.

  സ്വന്തം ജനതയെ കൊന്നൊടുക്കിയ സദ്ദം ഹുസൈന് ജയ് വിളിച്ച ഇടതിന് സ്വന്തം ജനതകളുടെ ബുദ്ധിമുട്ടുകള്‍ കാണാന്‍ സമയം ഇല്ല.

  സാധാരണ ജനങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ഇടതിനായില്ല എന്നതിന്റെ തെളിവ്വാണ് തിരഞ്ഞെടുപ്പ് ഫലം.

  ഇനി തോല്‍വി ന്യായീകരിക്കാന്‍ 100 കൂട്ടം കാരണങ്ങള്‍ നിരത്തും.
  അമേരിക്ക ഇടപെട്ടു എന്നൊക്കെ ഇപ്പോള്‍ തന്നെ കേട്ട് തുടങ്ങി...
  ഇനി എങ്കിലും പ്രകാശ്‌ കാരാട്ടിന്റെയും കൂട്ടരുടെയും ഡല്‍ഹി വാര്‍ത്ത‍ സമ്മേളനങ്ങളും സര്‍ക്കാരിനെ ഭീഷണി പെടുതലും ഉണ്ടാവില്ലല്ലോ.

  ReplyDelete
 11. എന്താ അയര്‍ലണ്ടില്‍ ബ്ലോഗിങ്ങ് നിരോധിച്ചോ ?
  അതോ റിസള്‍ട്ട്‌ വന്നപ്പോള്‍ ഉണ്ടായിരുന്ന ബോധവും പോയോ ?
  അതോ ഇത്രക്ക് ഒക്കെ ഉള്ള ഗട്ട്സ് മാത്രമേ ഉള്ളു അല്ലെ ?
  കഷ്ടം , സാരം ഇല്ല .
  പ്രവചനം ഒക്കെ ഓര്‍ത്തിട്ടു ഇപ്പോള്‍ നാണം തോന്നുന്നുണ്ടാവും അല്ലെ ?

  ReplyDelete
 12. മടിശീലക്കു കനമുള്ളവര്‍ ഇന്നല്ലെങ്കില്‍ നാളെ മറുപടി നല്‍കിയേ പറ്റു !!!

  ReplyDelete
 13. Dear Abhilash

  Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

  you could find our site here: http://enchantingkerala.org

  the site is currently being constructed and will be finished by 1st of Oct 2009.

  we wish to include your blog located here

  http://kelkkaththavarththakal.blogspot.com/

  we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

  If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

  pls use the following format to link to us

  Kerala

  Write Back To me Over here bijoy20313@gmail.com

  hoping to hear from you soon.

  warm regards

  Biby Cletus

  ReplyDelete
 14. ഞാൻ ആ കമന്റ് ലിങ്കു വഴിയിങ്ങു പോന്നു. എന്റെ ബ്ലോഗിൽ വന്നു കണക്കുകൾ ഉദ്ധരിച്ച്‌ കമന്റിയതിനു നന്ദി!പ്രതികരണങ്ങൾക്കായി എഴുതിയതായിരുന്നു പോസ്റ്റ്. താങ്കളുടെ ഈ ബ്ലോഗ് പോസ്റ്റുമായി ബന്ധമില്ലാത്ത ഈ കമന്റു വേണമെങ്കിൽ നീക്കിക്കൊള്ളു.

  ReplyDelete