Saturday, February 28, 2009

ആണവ കരാറില്‍ 6000കോടിയുടെ നഷ്ടം :സി എ ജി റിപ്പോര്‍ട്ട്

ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വായിക്കുക

രാജ്യത്ത്‌ ആണവഇന്ധനക്ഷാമം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന്‌ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം യു പി യെ യെ വെട്ടിലാക്കുന്നു.കഴിഞ്ഞ വെള്ളിയാഴ്ച്ചേ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച കമ്പ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ്‌ ഗുരുതരമായ കണ്ടെത്തല്‍. അമേരിക്കയുമായി ആണവ കരാര്‍ ഉണ്ടാക്കുന്നതിനുവേണ്ടി മനഃപൂര്‍വം ആണവ ഇന്ധനക്ഷാമം ഉണ്ടാക്കി എന്നാണ്‌ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് .ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആണവ കരാറിനെ വന്‍ നേട്ടമായി ഉയര്‍ത്തിപ്പിടിക്കാനുള്ള കോണ്‍ഗ്രസ്‌ ശ്രമത്തിനു ഇതു വലിയ തിരിച്ചടിയാകും. ഇടതുപക്ഷവും കരാറിനെ എതിര്‍ക്കുന്ന എന്‍ഡിഎയും സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ കോണ്‍ഗ്രസിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിടും. ആണവ കരാറിനെതിരെ നിശിതമായ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന സിഎജി റിപ്പോര്‍ട്ട്‌ പൂഴ്ത്തിവയ്ക്കാന്‍ കേന്ദ്ര ആണവോര്‍ജമന്ത്രാലയം പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും നടന്നില്ല. നാല്‍പ്പതുവര്‍ഷത്തേക്കുള്ള ആണവഇന്ധന ശേഖരം ഇന്ത്യയിലുണ്ടെന്നാണു സിഎജി കണ്ടെത്തിയിരിക്കുന്നത്‌. ഖാനജല റിയാക്റ്ററുകളുടെ ഇന്ധന മാനെജ്മെന്റ്‌ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ്‌ ഇതുസംബന്ധിച്ച പരാമര്‍ശം. രാജ്യത്ത്‌ ആവശ്യത്തിനു യുറേനിയം ശേഖരമുണ്ട്‌. അതു ചൂഷണംചെയ്യാതെ കിടക്കുന്നു. ആണവോര്‍ജ മന്ത്രാലയത്തിന്റെ ആലസ്യമാണിതിനു കാരണം- റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു. ഇന്ധനവിതരണത്തിലെ പാകപ്പിഴമൂലം 2003-08 കാലഘട്ടത്തില്‍ ആണവനിലയങ്ങളുടെ 50 ശതമാനം ശേഷി മാത്രമേ വിനിയോഗിക്കാന്‍ കഴിഞ്ഞുള്ളൂ. ഇതു രാജ്യത്തിന്‌ ആറായിരം കോടിയോളം രൂപ നഷ്ടമുണ്ടാക്കി, റിപ്പോര്‍ട്ട്‌ ചുണ്ടിക്കാട്ടുന്നു. വാജ്പേയി സര്‍ക്കാരിന്റെ അവസാനകാലത്താണ്‌ ഇന്ത്യ-യുഎസ്‌ ആണവ കരാര്‍ നീക്കങ്ങള്‍ തുടങ്ങുന്നത്‌. 2004-ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി. ആണവ കരാറിനു നീക്കം തുടങ്ങിയശേഷം ആണവ ഇന്ധനശേഷി മനഃപൂര്‍വം വിനിയോഗിക്കാതിരുന്നു എന്ന്‌ ആരോപിക്കാന്‍ റിപ്പോര്‍ട്ട്‌ ഉപകരിക്കും. 2007 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത്‌ ഏതാണ്ട്‌ 1,07,268 ടണ്‍ യുറേനിയം ശേഖരമുണ്ടെന്നാണു സിഎജിയുടെ കണ്ടെത്തല്‍. ആണവോര്‍ജ മന്ത്രാലയത്തിന്റെ പദ്ധതികള്‍ക്ക്‌ 40 വര്‍ഷത്തേക്ക്‌ ആവശ്യമായ യുറേനിയം 1,01,600 ടണ്‍ മാത്രമാണ്‌. മേഘാലയ, ആന്ധ്രപ്രദേശ്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട ഗ്രേഡിലുള്ള ശേഖരമുണ്ട്‌. ഇവിടെ ഖാനികള്‍ തുറക്കുന്നതിന്‌ ഗണ്യമായ കാലതാമസമുണ്ടാവുന്നു. യുറേനിയം ഖാനനത്തിന്‌ ആണവോര്‍ജ മന്ത്രാലയം ഒന്നുംചെയ്യുന്നില്ല. ഖാനനം ചെയ്തെടുത്ത യുറേനിയം ഉപയോഗിക്കാന്‍ യുറേനിയം കോര്‍പ്പറേഷന്‍ ഒഫ്‌ ഇന്ത്യ ശ്രമിക്കുന്നില്ല- റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു.നിലവിലുള്ള റിയാക്റ്ററുകള്‍ക്ക്‌ ആവശ്യത്തിന്‌ ഇന്ധനം നല്‍കാതിരിക്കുകയും അതേസമയം തന്നെ പുതിയ റിയാക്റ്ററുകള്‍ അനുവദിപ്പിക്കുകയും ചെയ്യുന്നതിനാണു മന്ത്രാലയം ശ്രമിച്ചത്‌. ഇതിനായി കേന്ദ്രമന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന അതീവഗുരുതരമായ കണ്ടെത്തലും സിഎജി റിപ്പോര്‍ട്ടിലുണ്ട്‌.

സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശം പറഞ്ഞു കൊണ്ടു കേരളത്തില്‍ ഇലക്ഷന്‍ നേരിടാന്‍ ഇരിക്കുന്ന കൊണ്ഗ്രെസ്സിനു അടി ആയി ഈ റിപ്പോര്‍ട്ട്

10 comments:

  1. എന്തെല്ലാം കാണണം? അപ്പോഴേ പറഞ്ഞതാ പോകണ്ടാ പോകണ്ടാന്ന്...

    ReplyDelete
  2. അപ്പോള്‍ പിന്നെയെന്തിനായിരുന്നു ആണവ നിര്‍വ്യാപന കരാറീല്‍ ഒപ്പ് വെയ്ക്കാതെ തല ഉയര്‍ത്തി നിന്നിരുന്ന ഇന്ത്യയെ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ നാണം കെടുത്തിയത്? ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കാത്ത, ഇന്ത്യ ഭരിക്കുന്നവര്‍ തന്നെ ഇതിന് ഉത്തരം പറയേണ്ടിയിരിക്കുന്നു.

    ReplyDelete
  3. രാഷ്ട്രീയക്കാര്‍ മാത്രമാണൊ ഇതില്‍ കള്ളത്തരം കാണിച്ചത്. ഇതില്‍ മാദ്ധ്യമങ്ങളുടെ പങ്കും കൂട്ടിവായിക്കണം. ഈ ടൈംസ്‌ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള മിക്ക മാദ്ധ്യമങ്ങളും ആണവ നിലയം ഇല്ലെങ്കില്‍ ഇന്‍ഡ്യ ഇരിട്ടിലാകും എന്ന് അലറി വിളിച്ചിരിന്നുന്നു. കൂടാതെ എന്‍ഡിടിവി, സിഎന്‍എന്‍ ഐബിഎന്‍ തുടങ്ങിയ ചാലലുകളിലെ ചര്‍ച്ചകളില്‍ അവര്‍ എപ്പോഴും ഈ കരാറിനെ എതിര്‍ക്കുന്നവരെ തെരഞ്ഞെടുക്കുമ്പോള്‍ ദുര്‍ബലരും, ഇംഗ്ലീഷ് അറിയാത്തവരുമായവരെ തെരഞ്ഞെടുത്താണ് ചര്‍ച്ചയെന്ന നാടകം നടത്തിയിരുന്നത്.
    അതുകൊണ്ട് മാധ്യമങ്ങളും ഇതില്‍ കുറ്റക്കാരാണ്.

    ReplyDelete
  4. ആണവകരാറിന്റെ സാമ്പത്തികവശം ഇടതുപക്ഷം പോലും അധികം ഉയര്‍ത്തിയില്ല. ആണവകരാര്‍ ഇന്ത്യക്ക് നേരെ നടന്നിട്ടുള്ള ഏറ്റവും വലീയ ആക്രമണമാണ്.

    ReplyDelete
  5. ഇങ്ങനെത്തെ ഒരു സംഭവമേ കേട്ടിരുന്നില്ല...

    ReplyDelete
  6. അഭിലാഷ് എന്താണെഴുതിയതെന്നു മനസിലായില്ല.

    ആണവകരാറിന്റെ ഭാഗമായി എന്തെങ്കിലും ഇടപാടു നടന്നതായോ ആരെയെങ്കിലും കരാറേല്‍പ്പിച്ചതായോ കേട്ടിട്ടില്ല. അത് ഇന്‍ഡ്യയും അമേരിക്കയും തമ്മില്‍ ആണവ രംഗത്ത് സഹകരണം ഉണ്ടാക്കാനായിട്ടുള്ള ഒരു കരാറാണ്.

    അതിലെങ്ങനെയാണ്, 6000 കോടി രൂപ നഷ്ടമുണ്ടായത്?

    സി എ ജി റിപ്പോര്‍ട്ട് വേറൊരു കാര്യത്തേക്കുറിച്ചാണ്. ആണവകരാറുമായി ഒരു ബന്ധവും അതിനില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആണവനിലയങ്ങള്‍ അതിന്റെ മുഴുവന്‍ ശേഷിയിലും പ്രവര്‍ത്തിച്ചിട്ടില്ല. അതു വഴി വന്ന നഷ്ടമാണ്, സി എ ജി റിപ്പോര്‍ട്ടിലുള്ളത്.

    ആണവ നിലയങ്ങള്‍ പരമാവധി പ്രവര്‍ത്തിപ്പിക്കുന്നില്ല എന്നതായിരുന്നു ഇടതുപക്ഷങ്ങളുടെ നിലപാട്. അതു പരിഹരിച്ചാല്‍ വൈദ്യുത ക്ഷാമം ഒരളുവുവരെ ഒഴിവാക്കാം എന്നായിരുന്നു അവര്‍ സ്വീകരിച്ച നിലപാട്. നമുക്ക് അണവ ഇന്ധനം കുറവാണ്, അതു കൊണ്ട് ആണവ കരാര്‍ വഴി ഇന്ധന ക്ഷാമം പരിഹരിക്കാം, എന്നായിരുന്നു മന്‍ മോഹന്‍ സിംഗ് പറഞ്ഞത്. അത് തെറ്റായിരുന്നു എന്നാണ്, സി എ ജി റിപ്പോര്‍ട്ട് . ലാവലിന്‍ കേസിന്റെ പശ്ചാത്തലത്തിലാണ്, അഭിലാഷ് ഇത് എഴുതിയതെന്നു മനസിലായി .ഇതെങ്ങനെ ലാവലിന്‍ കേസില്‍ വന്ന പാളിച്ചകളുമായി താരതമ്യം ചെയ്യാനാവും ?

    കേരളത്തിലെ കരിമണല്‍ ഉപയോഗിക്കാത്തതു കാരണം അതിലും കൂടുതല്‍ നഷ്ടം നമുക്കുണ്ടാകുന്നുണ്ട്. എന്നു കരുതി അത് ആര്‍ക്കും വെറുതെ കൊടുക്കേണ്ടതില്ല.

    വെറുക്കപ്പെട്ടവന്‌ ആ വാര്‍ത്ത പ്രസ്ദിദ്ധീകരിക്കാന്‍ പല കരണങ്ങളുമുണ്ട്. അത് പ്രസിദ്ധീകരിച്ചത് ആണവ കരാര്‍ വഴി 6000 കോടി നഷ്ടം എന്നാണെങ്കില്‍ ബോധമുള്ള ആരും അത് വായിക്കുകയോ അതേക്കുറിച്ച് ചിന്തിക്കുകയോ ഇല്ല. ലാവലിന്‍ കേസില്‍ ഇഷ്ടദേവന്‍ പ്രതിയായപ്പോള്‍ ഒരു വിവര ക്കേട് എഴുതിയെന്നേ അതില്‍ നിന്നും മനസിലാക്കാന്‍ പറ്റൂ.

    ഇന്ധന ക്ഷാമം മാത്രമാണ്‌ അതിന്റെ കാരണമെന്ന് സി എ ജി എങ്ങും പറഞ്ഞിട്ടില്ല. India has enough uranium reserves which were left unexplored due to "significant deficiencies in the strategic planning" by the Department of Atomic Energy (DAE).
    എന്നാണു റിപ്പോര്‍ ട്ടില്‍ പറഞ്ഞിരിക്കുന്നത്.

    എങ്ങനെ വ്യാഖ്യാനിച്ചാലും ആണവ കരാര്‍ വഴി 6000 കോടി നഷ്ടം എന്ന് അതില്‍ നിന്നും ആരും വായിച്ചെടുക്കില്ല.

    ReplyDelete
  7. കാളിദാസ
    6000കോടി നഷ്ടം വന്നു എന്ന് പറയാന്‍ വ്യാഖ്യാനിച്ചു വിഷമിക്കുക ഒന്നും വേണ്ട.വളരെ വെക്തമായി സി എ ജി പറഞ്ഞിട്ടുണ്ട് ആണവകരാറില്‍ ഒപ്പിടാന്‍ വേണ്ടിയുള്ള പശ്ചാത്തല സൌകരിയം ഒരുക്കുനതിനായി 2003മുതല്‍ 2008വരെ ഉള്ള കാലഘട്ടത്തില്‍ മനപൂര്‍വ്വം ഉല്പാദനം കുറച്ചതിനാല്‍ 6000കോടി നഷ്ടം വന്നു എന്ന്.എന്ന് പറഞ്ഞാല്‍ കൂടുതലായി എനര്‍ജി ഉണ്ടാക്കിയിരുന്നെന്കില്‍ ഉണ്ടാകുമായിരുന്ന സാമ്പത്തിക വളര്‍ച്ചയും മറ്റും കണക്കു കൂട്ടിയിട്ടന് സി എ ജി പറഞ്ഞിരിക്കുനത്.കരിമണല്‍ നമുക്ക് നാളെ വിട്ടാലും മതി.നമുക്ക് നഷ്ടം ഇല്ല.പക്ഷേ കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ ഊര്‍ജ പ്രേതിസന്തി മൂലം കുറഞ്ഞ ഉല്പാദന നഷടം കണക്കു കൂട്ടേണ്ടേ?മാത്രം അല്ല നമുക്ക് 40‍ഷം വേണ്ട ആണവോര്‍ജം ഉണ്ട് എന്ന് സി എ ജി പറയുമ്പോള്‍ എന്തിനാണ് ആയിരകണക്കിന് കോടികള്‍ കൊടുത്തു അമേരിക്കയില്‍ നിന്ന് ആണവോര്‍ജവും രീയാക്ട്ടരും മേടിക്കുനത്?

    ReplyDelete
  8. ഈ കാളി അണ്ണന്‍ ഒരു പടമാണെന്ന് ഇത് വരെ പിടി കിട്ടിയില്ലേ.സ്വന്തം ബ്ലോഗില്‍ ആളെ പറ്റിക്കാന്‍ സുര്‍ജിത് സിന്ദാബാദ്, പാലസ്തീന്‍ സിന്ദാബാദ് എന്നൊക്കെ എഴുതി വെക്കും,പടവും
    വെക്കും.പരിവാരികള്‍ പോലും പുന്നപ്ര വയലാറില്‍ പുഷ്പാര്‍ച്ചന നടത്താന്‍ പോകുന്ന കാലമാണിത്,അങ്ങനെയുള്ള നാടാണ് കേരളം. അപ്പൊ,ചില മുഖം മൂടി അണിയേണ്ടി വരും, ഇനി വിഷയത്തിലേക്ക്..

    "due to constraints in fuel supplies, the average capacity factors of nuclear plants were consistently brought down to 50% during 2003-08. The denial of the plants running at full capacity resulted in an estimated loss of about Rs 6,000 crore,.."

    എല്ലാം കാണും,പക്ഷെ കാളി അണ്ണന്‍ ഇത് കാണില്ല.,estimated loss of about Rs 6,000 കോടി എന്ന് വച്ചാ 6000 കോടി വെള്ളത്തിലായെന്നു. എന്ത് ചെയ്യാം കാളിചേട്ടനെ ഏല്‍പ്പിച്ച പണി അല്ലെ ചെയ്യാന്‍ പറ്റു. ഇനി estimated loss 10000 കോടി എന്ന് CAG എഴുതിയാലും കാളി അണ്ണന്‍ പറയും 'എങ്ങനെ വ്യാഖ്യാനിച്ചാലും' നഷ്ടമില്ലാന്നു.

    ReplyDelete
  9. വളരെ വെക്തമായി സി എ ജി പറഞ്ഞിട്ടുണ്ട് ആണവകരാറില്‍ ഒപ്പിടാന്‍ വേണ്ടിയുള്ള പശ്ചാത്തല സൌകരിയം ഒരുക്കുനതിനായി 2003മുതല്‍ 2008വരെ ഉള്ള കാലഘട്ടത്തില്‍

    അപ്പോള്‍ അഭിലാഷും മാധ്യമ സിന്‍ഡിക്കേറ്റില്‍ അംഗമായി. സി എ ജി റിപ്പോര്‍ട്ടിലോ അഭിലാഷ് പറഞ്ഞ പത്രറിപ്പോര്‍ട്ടിലോ ആണവ കാരാറുമായി വൈദ്യുതി ഉത്പാദനത്തെ ബന്ധപ്പെടുത്തിയിട്ടില്ല. ആണവകാറിന്റെ ആവശ്യത്തിനു വേണ്ടി മനപ്പൂര്‍വം ഉത്പദനം കുറച്ചു എന്ന് പ്രകാശ് കാരാട്ട് പറഞ്ഞതായിട്ടാണ്, പത്രം റിപ്പോര്‍ട്ട് ചെയ്തത്. അഭിലാഷിന്റെ വാക്കുകള്‍ സി എ ജിയുടെ വായില്‍ തിരുകി കള്ളം പ്രചരിപ്പിക്കുന്നത് നല്ലതല്ല. അഭിലാഷ് ചൂണ്ടിക്കാണിച്ച പത്ര റിപ്പോര്‍ ട്ട് താഴെ കൊടുത്തിരിക്കുന്നു.

    No crisis, enough nuke fuel for 40 years: CAG

    21 Feb 2009, 0106 hrs IST, Pradeep Thakur , TNN

    NEW DELHI: In what could trigger a fresh war of words between the government and the Left parties, an independent official survey on the country's
    estimated uranium reserves has revealed that the nuclear fuel stocks are enough to meet India's fuel supply for the next 40 years.

    An audit on the management of fuel for Pressurized Heavy Water Reactors (PHWRs) — conducted by the Comptroller and Auditor General in light of reports of serious fuel crisis — has revealed that India has enough uranium reserves which were left unexplored due to "significant deficiencies in the strategic planning" by the Department of Atomic Energy (DAE).

    The report says that as of September 2007, the estimated uranium reserves were about 1,07,268 tonnes while the fuel requirement of the 10,000 MWe PHWR programme, as planned by DAE till 2020, required around 1,01,600 tonnes for the entire lifespan of 40 years of these plants.

    The report has pulled up authorities in DAE for their laxity in exploring identified mineral blocks. Most of these identified uranium blocks were left unexplored despite being handed over to the department concerned for mining 10 to 38 years ago, says the CAG report which was tabled in Parliament on Friday.

    The CAG findings, incidentally, are on the lines of what the Left parties had been arguing all along in their opposition to the Indo-US nuclear deal.

    CPM general secretary Prakash Karat had in his objection to the nuke deal alleged that the nuclear fuel crisis as projected by the UPA government was artificial and deliberately done to enter into a pact with the US.

    The Left leaders had then sought explanation on the initial plan of the DAE's programme for generating 10,000 MWe with indigenous fuel supply and what led to the shortage when the country was still producing below 5,000 MW.

    The CAG review has delved deep into the cause and found that mines in Meghalaya, Andhra Pradesh and Karnataka at Domiasiat, Lambapur and Gogi respectively, had better grade deposits and were expected to deliver significant quantity of yellow cake per annum. However, there were "significant delays in opening of these mines which had adversely affected the timely supply of nuclear fuel to the PHWRs".

    "Due to constraints in fuel supplies, the average capacity factors of nuclear plants were consistently brought down to 50% during 2003-08. The denial of the plants running at full capacity resulted in an estimated loss of about Rs 6,000 crore," the report says.

    ഇതില്‍ എവിടെയാണ്, സി എ ജി ആണവകരാറില്‍ ഒപ്പിടാന്‍ വേണ്ടിയുള്ള പശ്ചാത്തല സൌകര്യം ഒരുക്കുനതിനേക്കുറിച്ച് വ്യക്ത്യമായി പറഞ്ഞത്?

    ReplyDelete
  10. വളരെ വെക്തമായി സി എ ജി പറഞ്ഞിട്ടുണ്ട് ആണവകരാറില്‍ ഒപ്പിടാന്‍ വേണ്ടിയുള്ള പശ്ചാത്തല സൌകരിയം ഒരുക്കുനതിനായി 2003മുതല്‍ 2008വരെ ഉള്ള കാലഘട്ടത്തില്‍

    ഇതെങ്ങനെ വായിച്ചാലും അഭിലാഷ് പറഞ്ഞ
    ആണവ കരാറില്‍ 6000കോടിയുടെ നഷ്ടം :സി എ ജി റിപ്പോര്‍ട്ട് എന്ന അര്‍ത്ഥം വരില്ല. കെടുകാര്യസ്തത കൊണ്ട് ഇന്‍ഡ്യയില്‍ ഇതിലുമെത്രയോ കോടി നഷ്ടം വരുത്തുന്നു. ലാവലിന്‍ കരാറില്‍ നഷ്ടം വന്നു എന്ന് സി എ ജി പറഞ്ഞതിന്റെ കലിപ്പ് മാറ്റാനായി ഇങ്ങനെയൊരു പച്ചക്കള്ളം അടിച്ചു വിട്ടതെന്തിനാണ്?

    ആണവകരാരില്‍ ഒരു ഇടപാടും നടന്നിട്ടില്ല. ഇനി ആണവപദ്ധതികള്‍ പല കമ്പനികളുമായി ഒപ്പുവക്കും , നടപ്പാകും അതിലൊക്കെ ലാവലിന്റേതു പോലെ നഷ്ടമൊക്കെ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

    ആണവ കരാറിനു പശ്ചാത്തലമൊരുക്കാന്‍ ‍ 6000കോടി നഷ്ടപ്പെടുത്തി എന്നെഴുതിയിരുന്നെങ്കില്‍ കുറച്ചു കൂടെ ചേരുന്നതായേനെ. സി എ ജിയോ മറ്റേതെങ്കിലും ഉത്തരവാദപ്പെട്ട സ്ഥാപനമോ അത് ആണവകരാറുമായി ബന്ധപ്പെടുത്തി പറഞ്ഞിട്ടില്ല. സി പി എം രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവു മാത്രമേ അത് പറഞ്ഞുള്ളു.

    പക്ഷെ അഭിലാഷ് എഴുതിയത് തികച്ചും അസ്ഥാനത്തായി പോയി. കുറച്ചു കൂടെ ശ്രദ്ധിച്ചാല്‍ ഇതൊകെ ഒഴിവാക്കാം .

    ReplyDelete