Wednesday, February 11, 2009

മാത്തുകുട്ടി അച്ചായന്‍റെ തൊലികട്ടി,സമ്മതിച്ചേ പറ്റു

നമ്മള് ഒരു കമ്മുയുനിസ്റ്റ് വിരോധിയാണ്‌ എന്നാണ് എല്ലാരും പറയണത് .എന്നാലും ഒരു പത്ര സ്ഥാപനം നടത്തുമ്പോള്‍ കുറച്ചു എങ്കിലും മാന്യത വേണ്ടേ? എന്നാണ് ചിലര് ചോദിക്കുനത് .ആടിനറിയുമോ അങ്ങാടി ഭാണിഭം .സി പി യെമിനെതിരെ തുടരെ വാര്‍ത്തകള്‍ പടയക്കുമ്പോള്‍ എന്ത് ധാര്‍മ്മികത നോക്കാനാണ് അല്ലെ?അതാണല്ലോ ബാലാനന്ദന്റെ കത്ത് പ്രേസ്ദീകരിച്ചപ്പോള്‍ കണ്ടത്. ആരോ ബാലാനന്ദന്റെ കത്ത് എന്ന് പറഞ്ഞു ഒരു കത്ത് പ്രേസ്ദീകരിച്ചാല്‍ അതിന്റെ ആധികാരത ഒന്നു നോക്കാതെ നമ്മള് കൊടുക്കും.അതാണ് ദേശ സ്നേഹം.ബാലാനന്ദന്‍ ഒരു കത്ത് പി ബിയ്ക്ക് അയച്ചാല്‍ ആ കത്ത് കാണുക പി ബി യുടെ കയ്യിലാണ് എന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയവരുടെ കയ്യില്‍ അല്ല എന്നും നമുക്കറിയാം.ഒപ്പിടാതെ ബാലാനന്ദന്‍ കത്ത് അയക്കില്ലാന്നും നമു‌ക്കറിയാം.ഇതൊന്നും അറിയില്ലഞ്ഞിട്ടല്ല രണ്ടു ദിവസത്തെ വാര്‍ത്ത ആയല്ലോ.പക്ഷെ വാര്‍ത്ത കിട്ടുമെങ്കിലും സി പി യെമിന് ഗുണം കിട്ടുമെങ്കില്‍ നമ്മള് കൊടുക്കൊല്ലട്ടോ.സോര്നൂരില്‍ സി പി എം വിമതന്റെ റാലിയും സമ്മേളനവും മറ്റും പല പ്രാവശ്യം കൊടുക്കും.അവിടെ സി പി യെം ക്ഷീണിച്ചു എന്ന് പറയും.പിണറായി നയിക്കുന്ന ജാഥയക്ക് അവിടെ പതിനായിരങ്ങള്‍ വന്നാലും പറയില്ല.സി ബി ഐ സുപ്രീം കോടതി കേന്ദ്രത്തിന്റെ പണിയാല് ആവരുതെന്നു വിമര്‍ശിച്ചാലും പറയില്ല.സി പി യെമിനെതിരെ പറയുകയാണെങ്കില്‍ ലാലു പ്രസാദിന്റെ പാര്‍ട്ടിയുടെ കേരളത്തിലെ യുവജന നേതാവിന്റെ വാക്കുകള്‍ മുന്‍ പേജില്‍ വേണ്ടയക്ക ആക്കും.പിണറായിക്ക് അനുകൂലമായി പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ കൂടുകാരന്‍ അമര്സിന്ഗ് ആണെങ്ങിലും കണ്ടില്ലാന്നു നടിക്കും.
ഇ പൊതു ജനം നമ്മള് കൊടുക്കണ വാര്‍ത്ത യെല്ലാം രണ്ടു ദിവസം കഴിയുമ്പം അങ്ങ് മറക്കും.അല്ലെ പണ്ടേ നമ്മള് കചോടംപൂടിയേനെ.എന്തെല്ലാം നുണ പറഞ്ഞിരിക്കുന്നു.ഇ എം എസ് ബാലറ്റ് പെട്ടിക്ക് കള്ളാ താഴ് ഉണ്ടാക്കിയെന്ന് മുതല്‍ ഓരോ പാര്‍ട്ടി സമ്മേളനവും തെരഞ്ഞെടുപ്പും വരുമ്പോള്‍ എന്തെല്ലാം പറഞ്ഞിരിക്കുന്നു.എത്ര പ്രാവശ്യം നമ്മള്‍ മുന്‍കൂട്ടി പാര്‍ട്ടി പിളര്തിയിരിക്കുന്നു.എത്ര ജില്ല കമ്മറ്റികല്‍ പിരിച്ചുവിടും എന്ന് നമ്മള്‍ മുന്‍കൂട്ടി പറഞ്ഞിരിക്കുന്നു.ജനം അതെല്ലാം വിശ്വസിക്കുംപിന്നെ മറക്കും.എത്ര പേര്‍ക്കറിയാം ബാലറ്റ് പെട്ടിക്ക് താഴും താക്കോലും ഇല്ലാന്ന്.പാര്‍ട്ടിയില്‍ കരുത്തരായി ഇരിക്കുന്നവരെ ആക്രമിക്കുക എന്നത് നമ്മുടെ ഒരു ശീലമാണ്.വി യെസ് കരുതനയിരുന്നപ്പോള്‍ അദ്ധേഹത്തെ വെട്ടിനിരത്തല്‍ നായകനാക്കി.അത് മാറി പിണറായി ആയപ്പോള്‍ പിണറായിക്കെതിരെ ആയി.
മത്സരം ഉണ്ടെന്‍കിലും സി പി യെമിനെതിരെ നമ്മള്‍ എന്തെഴിതിയാലും എതിരാളികായ മറ്റു മാദ്ധ്യമങ്ങളും അത് തന്നെ എഴുത്തും.ചിലപ്പോള്‍ നമ്മളെ തോല്‍പ്പിക്കുകയും ചെയ്യും.എന്പെത്ത്തിയീഴിലെ തെരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് തൊട്ടു തുന്നം പാടും എന്നും കരുണാകരന്‍ വന്‍ ഭൂരിപക്ഷത്തിനു വിജയുക്കും എന്ന് പ്രധാന എതിരാളി ആയ മാതൃഭൂമി പറഞ്ഞു കളഞ്ഞു. അത് പോലെ തന്നെ രണ്ടായിരത്തി മൂന്നിലെ എറണാകുളം ഉപ തെരഞ്ഞെടുപ്പില് യു ഡി എഫ് സ്ഥാനാര്‍ഥി മുപ്പത്തി നാലായിരം വോടിനു ജയിക്കും എന്നും നമ്മളെക്കാളും മുമ്പെ ഇന്ത്യ വിഷ്യന്‍ പ്രവചിച്ചതാണ് ഒരു തോല്‍വി.രണ്ടു പ്രവചനവും പൊട്ടി പാളീസായി എന്നൊക്കെ ആര് നോക്കണ്. അത് പോലെ ഇ പ്രാവശ്യം ഒരവസരം വന്നതാണ്‌ നവ കേരള യാത്രയില്‍ മഞ്ഞലാം കുഴി അലി പങ്കെടുക്കുന്നില്ല എന്ന് നമ്മള്‍ ചാനലിലുടെ നമ്മള്‍ പരഞ്ഞപ്പതെയക്കും പഹയന്‍ പങ്കെടുത്തു കഴിഞ്ഞു.ചാനലിലുടെ പറയാന്‍ കഴിഞ്ഞെങ്കിലും പത്രത്തില്‍ കൊടുക്കാന്‍ പറ്റിയില്ലലോ അത്നു ഒരു വിഷമം.

ഇതിലൊക്കെ എന്ത് കാര്യം.പണ്ടു കരുണാകരനെ മാറ്റി നമ്മുടെ ഉമ്മന്‍ ചാണ്ടിയെ മുഖ്യന്‍ ആക്കാന്‍ വേണ്ടി നമ്മള്‍ പാടു പെട്ട് പൊക്കി കൊണ്ടുവന്ന ചാര കേസ് ഓര്‍ക്കുന്നില്ലേ. അത് കൊണ്ടു പ്രേയോചനം ഒന്നും കിട്ടിയില്ല.മുഖ്യന്‍ ആയതു ആന്റണി.വെറുതെ മിടുക്കനായ ശാത്രന്ജന്‍ ആയിരുന്നു നമ്പി നാരായണനെയും മറിയം രേഷീധ യും മറ്റും ജയലില്‍ അടച്ചത് മാത്രം മിച്ചം.അങ്ങേരുടെ ഭാര്യക്ക്‌ വിഷാദ രോഗം വന്നു എന്നും മറ്റും കേട്ടു. അതിന് ഇപ്പേ നമുക്കെന്ന എന്നോര്‍ത്ത്തിരിക്കുമ്പോള്‍ ആണ് കേട്ടത് പുള്ളിക്കാരന്‍ ആത്മ കഥ എഴുതുന്ന വാര്‍ത്ത കേള്‍ക്കുന്നത്.നമ്മുടെ പേരെങ്ങാനും പറഞ്ഞാല്‍ ചുറ്റി പോവൂലോ.എന്തായാലും കഴിഞ്ഞ മാസം പോയി പുള്ളികാരന്റെ വേദനകള്‍ ഉഗ്രന്‍ ഭീച്ചര്‍ ആയി നമ്മുടെ വനിതയില്‍ കൊടുത്തു. അത് കണ്ടു മനസ് എങ്ങാനും അലിഞ്ഞലോ. ഏത് കണ്ടു ചില ദോഷൈക ദ്രെക്കുകള്‍ നമ്മുടെ തൊലികട്ടി ഭയങ്കരം എന്ന് പറയുന്നു.നമ്മള്‍ക്ക് ഇത് വല്ലതും ഏക്കുമോ.കൊളം എത്ര കൊക്കിനെ കണ്ടതാ കൊക്കെത്ര കൊളം കണ്ടതാ.

5 comments:

  1. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ വിഷം കുടിച്ച് മരിക്കുമെന്ന് പറഞ്ഞത് മറന്നോ?

    ReplyDelete
  2. ഹലോ അഭിലാഷ്,
    താങ്കള്‍ പറഞത് വളരെ ശരിയാണ്.മാധ്യമങ്ങള്‍ക്ക് സി പി യെ മിനെതിരെ ഒരു ഹിഡന്‍ അജണ്ട ഉണ്ട്.ഓരോ പാര്‍ട്ടി സമ്മേളനം വരുമ്പോള്‍ അത് കൂടുതല്‍ വ്യക്തമാകും.മലപ്പുറം സമ്മേളനം ഓര്‍ക്കുന്നില്ലേ?മകന് മന്ത്രി സ്ഥാനം കിട്ടാത്തതിനെ തുടര്‍ന്ന് സി പി യെമിനെതിരെ ആഞ്ഞു വീശി കൊണ്ടിരുന്ന മാതൃഭൂമി ലോകസഭ തിരെഞ്ഞെടുപ്പില്‍ വീരന് ജയിക്കുവാന്‍ വേണ്ടി ഇടക്കാലത്ത് ഒന്നു കുറച്ചിരുന്നു . എങ്കിലും കോഴിക്കോട് സീറ്റ് സി പി യെം എടുത്തു വയനാട് വീരന് കൊടുക്കാന്‍ സി പി യെംതീരുമാനിച്ചപ്പോള്‍ മാതൃഭൂമി വീണ്ടും പഴയ ഭോമില്‍ വന്നു. നന്നായിട്ടുണ്ട് തുടരുക.

    ReplyDelete
  3. ഹലോ അഭിലാഷ്,
    താങ്കള്‍ പറഞത് വളരെ ശരിയാണ്.മാധ്യമങ്ങള്‍ക്ക് സി പി യെ മിനെതിരെ ഒരു ഹിഡന്‍ അജണ്ട ഉണ്ട്.ഓരോ പാര്‍ട്ടി സമ്മേളനം വരുമ്പോള്‍ അത് കൂടുതല്‍ വ്യക്തമാകും.മലപ്പുറം സമ്മേളനം ഓര്‍ക്കുന്നില്ലേ?മകന് മന്ത്രി സ്ഥാനം കിട്ടാത്തതിനെ തുടര്‍ന്ന് സി പി യെമിനെതിരെ ആഞ്ഞു വീശി കൊണ്ടിരുന്ന മാതൃഭൂമി ലോകസഭ തിരെഞ്ഞെടുപ്പില്‍ വീരന് ജയിക്കുവാന്‍ വേണ്ടി ഇടക്കാലത്ത് ഒന്നു കുറച്ചിരുന്നു . എങ്കിലും കോഴിക്കോട് സീറ്റ് സി പി യെം എടുത്തു വയനാട് വീരന് കൊടുക്കാന്‍ സി പി യെംതീരുമാനിച്ചപ്പോള്‍ മാതൃഭൂമി വീണ്ടും പഴയ ഭോമില്‍ വന്നു. നന്നായിട്ടുണ്ട് തുടരുക.

    ReplyDelete
  4. കമ്മ്യുണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ ഞാന് എന്‍റെ കുടുംബവും ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞവരുടെ പിന്‍ തല മുറയല്ലേ അപ്പോള്‍ ഇതില്‍ അത്ഭുതം ഇല്ല.

    ReplyDelete
  5. മറന്നു പോയതല്ല ഷാജി ഇവരുടെ കാര്യങ്ങള്‍ മുഴുവന് കുറിക്കനമെങ്ങില്‍ ഒരാഴ്ച മൊത്തം വേണംമാധ്യമ സി ബി ഐ യുടെ യേറ്റവും പുതിയ കണ്ടുപിടുത്തം അറിഞ്ഞില്ലേ .2005യില്‍ സംസ്ഥാന സെക്രടരിയെട്ടു കൂടി കൊണ്ടിരുന്നപ്പോള്‍ കാരാട്ട് ബാലാനന്ദനെ വിളിച്ചു മാറ്റി രെഹസ്യമ് പറഞ്ഞതു വരെ ഇവര്‍ കണ്ടു പിടിച്ചു.ഈ കള്ളന്മാരെ വെറുതെ വിടില്ലാന്നു കാരാട്ട്‌ പറഞ്ഞതു വരെ ഇവര്‍ക്ക് മനസിലായി.നമ്മുടെ മാധ്യമങ്ങളുടെ ഒരു വളര്‍ച്ചയെ ഭയങ്കരം തന്നെ.പിന്നെ അന്ന് മനസിലായത് ഇവര്‍ക്ക് ഇപ്പോഴാണ് വെളിപെടുത്താന്‍ തോന്നിയത്.ബാലാനന്ദന്‍ മരിച്ചത് ഇപ്പോഴാണ് ഇനി നിഷേദിക്കാന്‍ സ്വാമി വരത്തില്ലലൊ.
    അത് പോലെ ആഷേ പാര്‍ട്ടി സമ്മേളനത്തിലെ കാര്യങ്ങള്‍ മാത്രം പറയണമെങ്ങില്‍ എന്ത് മാത്രം പറയാനുണ്ട്‌.മലപ്പുറം സമ്മേളനത്തില്‍ ടി കെ ഹംസ ഉള്‍പെടെ യുള്ള നേതാക്കള്‍ മല്‍സരിക്കുന്നു എന്ന് മാധ്യമങ്ങള്‍ എഴുതിയതല്ലേ?എന്നിട്ട് എന്ത് സംഭവിച്ചു എന്ന് നമ്മല്ലെല്ലാം കണ്ടതല്ലേ?ഒരു ഉളുപ്പും ഇല്ലാതെ വീണ്ടും വാര്‍ത്തകള്‍ പടയക്കുന്നു.കൊല്ലം സമ്മേളനത്തിന് ശേഷം കൊല്ലം ഇടുക്കി എറണാകുളം ജില്ല കമ്മറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചു എന്നും എന്ന് പിരിച്ചുവിടും എന്നും വാര്‍ത്ത‍ വന്ന മനോരമ പേപ്പര്‍ എന്‍റെ കയ്യില്‍ ഉണ്ട്. അത് പേസ്റ്റ് ചെയ്യാന്‍ നോക്കിയിട്ട് പറ്റുന്നില്ല.സമ്മേളന കാലയളവിലെ പഴയ വാര്‍ത്തകള്‍ കണ്ടാല്‍ നല്ല തമാശയാണ്

    ReplyDelete