Wednesday, March 11, 2009

പി കെ ബിജു -ചെന്തീയില്‍ ചാലിച്ച ചന്ദന പൊട്ട്‌

Text Color

വീടില്ല,ഭക്ഷണം ഇല്ല,പുസ്തകം ഇല്ല,അച്ചന് ക്യാന്‍സര്‍,എന്നിട്ടും ബിജു പഠിച്ചു രാഷ്ട്രീയത്തിലും ഇറങ്ങി,പി എച്ച് ഡി നേടി ,എസ് എഫ് ഐ അഖിലേന്ത്യ അദ്ധ്യക്ഷന്‍ ആയി ,ഇനി ജനങ്ങള്‍ അനുഗ്രഹിച്ചാല്‍ ആലത്തൂരിലെ എം പിയും.

എം എസി വരെ രാത്രി വൈകുവോളും ഇരുന്നു ബിജു പുകവലിക്കും .കൂട്ടിനു അച്ഛനും ഉണ്ടാവും.സംശയിക്കണ്ട വലിച്ചു കേറ്റുന്ന പുക സിഗ്രറ്റിന്റെയോ പുക അല്ല .മണ്ണെണ്ണ വിളക്കിന്‍റെ പുക ആണ്.കുടി കിടപ്പായി കിട്ടിയ തുണ്ട് ഭൂമിയില്‍ വൈദ്യുതി ഇല്ലാത്ത വീട്ടില്‍ പട്ടിണി ശീലമാക്കിയാണ് ബിജു പഠിച്ചതും വളര്‍ന്നതും എല്ലാം.മഴക്കാലം ആയാല്‍ പട്ടിണി പെയതിറങ്ങും ബിജുവിന്റെ കുടുംബത്തില്‍.മഴയത്തും വെയിലത്തും ശരീരം നോക്കാതെ ബിജുവിന്റെ അച്ഛന്‍ കുട്ടപ്പനും അമ്മ ഭവാനിയും അന്യരുടെ പാടങ്ങളില്‍ പണി എടുത്താണ് ബിജു ഉള്‍പെടെ ഉള്ള മൂന്നു കുഞ്ഞുങ്ങളെ വളര്‍ത്തിയത്‌.പട്ടിണി ആണെങ്കിലുംപഠനത്തില്‍ പിന്നോക്കം പോകരുതെന്ന വാശിയ‌ില്‍ ആ അച്ഛന്‍ വളര്‍ത്തിയ ആ മകന്‍ പഠനത്തില്‍ പിനോക്കം പോയില്ല എന്ന് മാത്രം അല്ല സംഘടന മികവും കാണിച്ചു എസ് എഫ് ഐ യുടെ അഖിലേന്ത്യ അദ്ധ്യകഷനും അത് വഴി ഇപ്പോള്‍ ആലത്തൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആയി .
എം എസി കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ ആയി ജോലി ലഭിച്ചപ്പോള്‍ ദാരിദ്ര്യം മൂലം ഉള്ള സമ്മര്‍ദത്തെ അതിജീവിച്ചു സഘടനയില്‍ ഉറച്ചു നില്ക്കാന്‍ ഉള്ള പാര്‍ട്ടി നിലപാട് അംഗീകരിച്ചു കൂറ് തെളിയിച്ച ബിജുവിന് പാര്‍ട്ടി ഏല്‍പിക്കുന്ന പുതിയ ദൌത്യം ആലത്തൂരിലെ മത്സരം ആണ്.മകന്‍ എം പി ആയി വരുന്നതും കാത്തു ഒരാള്ക്ക് കഷ്ടിച്ച് നടക്കാന്‍ പറ്റുന്ന വഴി അവസാനിക്കുനിടത് ഉള്ള ചെറിയ വീട്ടില്‍ ബിജുവിന്റെ അമ്മ കാത്തിരിക്കുന്നു.

4 comments:

  1. പി.കെ.യ്ക്ക് എല്ലാ വിധ ആശംസകള്‍....

    ReplyDelete
  2. ബിജു ഒരു മണ്ടന്‍ , ലാവ്ലിന്‍ രക്തസാക്ഷി ആവാന്‍... പാവം..

    ReplyDelete
  3. യെസ്...
    ആശംസകള്‍.

    കോട്ടയത്ത് സിന്ധുജോയിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക്
    ഞാനും കൂട്ടുക്കാരും പോയപ്പോള്‍ അവിടേ ബിജുവിനായിരുന്നു ഞങ്ങളെ ചാര്‍ജ്...
    ഇപ്രാവശ്യം ബിജു..
    എന്റെ സുഹ്ര്ത്തുകള്‍ എല്ലാം പോവുമായിരിക്കും
    അവന്ന് വേണ്ടി പ്രവര്‍ത്തിക്കാന്‍..
    എനിക്ക് സാധിക്കില്ല എന്ന വിഷമം
    നല്ലവര്‍ വിജയിക്കണം
    വിജയിക്കട്ടേ

    ReplyDelete
  4. ബിജുവേട്ടന് എല്ലാവിധ വിജയാശംസകളും..
    - KUTTANS

    ReplyDelete