Thursday, March 26, 2009

എം എല്‍ എ മാര്‍ മല്‍സരിക്കുമ്പോള്‍

ലോക്സഭയിലേക്കു മത്സരിക്കാന്‍ എംഎല്‍എമാര്‍ ഇറങ്ങുന്നതിലൊരു പന്തികേടുണ്ട്‌. നിയമസഭയിലേക്ക്‌ അഞ്ചുവര്‍ഷത്തേക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍ മുന്തിയസ്ഥാനം ലക്ഷ്യമിട്ടു കളം മാറിച്ചവിട്ടുമ്പോള്‍ വഴിയാധാരമാകുന്നതു ജനങ്ങള്‍. വീണ്ടും തെരഞ്ഞെടുപ്പ്‌, അതിനുള്ള ചെലവ്‌... ഒരു നിയമസഭാ മണ്ഡലത്തി ലെ ജനങ്ങളെ അപ്പാടെ കബളിപ്പിച്ചും കളിയാക്കിയും ലോക്സഭയിലേക്കു പോകുന്നവര്‍ക്കു പി ന്നെ തിരിഞ്ഞുനോട്ടമില്ല. വീണ്ടുമൊരു തെരഞ്ഞെടുപ്പും പണച്ചെലവും ജനങ്ങള്‍ക്കുമേല്‍ കെട്ടിവയ്ക്കുന്നതു ന്യായമോ എന്ന ചോദ്യമുയരുന്നു. അഞ്ചുവര്‍ഷവും തങ്ങളുടെ എംഎല്‍എമാരായി പേരിനെങ്കിലും ഇരുന്നു കൊള്ളുമെന്ന പ്രതീക്ഷയിലാണ ല്ലോ ജനങ്ങള്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്‌. ഇടയ്ക്കുവച്ചു വലിയസ്ഥാനങ്ങള്‍ക്കായി ആ ചുമതല വലിച്ചെറിയുന്നതു വഞ്ചനയല്ലേ? ഒന്നിലേറെ മണ്ഡലങ്ങളില്‍ മ ത്സരിച്ചു കരുത്തുതെളിയിക്കുന്ന ചിലരുമുണ്ട്‌. രണ്ടിലും ഒരാള്‍ തന്നെ ജയിച്ചാല്‍ ഒന്നില്‍ വീണ്ടും തെരഞ്ഞെടുപ്പ്‌. ജനങ്ങളുടെ പ ണവും സമയവും അധ്വാനവും വേസ്റ്റ്‌. ഇത്തവണ മൂന്ന്‌ എംഎല്‍എമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്‌. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ മണ്ഡലങ്ങളിലെ എഎല്‍എമാര്‍. ഇത്രയും എംഎല്‍എമാര്‍ ഒന്നിച്ചു പാര്‍ലമെന്റിലേക്കു മത്സരിക്കുന്നതു കേരളത്തില്‍ ആദ്യം. 99ഇല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മന്ത്രി ആയിരുന്ന എ സി ഷന്മുഖ ദാസിനെ ഇടതു മുന്നണിയും മല്സരിപ്പിച്ചു.ഇവര്‍ ലോക്സഭയിലേക്കുപോയാല്‍ വൈകാതെ ഇവിടങ്ങളില്‍ വോട്ടെടുപ്പു വേണ്ടിവരും. ലോക്സഭയില്‍ പോകാനൊത്തില്ലെങ്കില്‍ എംഎല്‍എയായി തുടരാമെന്ന കണക്കുകൂട്ടലില്‍ ഇവരാരും എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതുമില്ല. അതീവ സുഖകരമായ ഒരു ഷുവര്‍ ബെറ്റ്‌. അതിനിറങ്ങാന്‍ നെപ്പോളിയന്റെയോ ഛത്രപതി ശിവ ജിയു ടെയോ കുഞ്ഞാലി മരയ്ക്കാ രുടെയോ കരളുറപ്പൊന്നും വേ ണ്ടതാനും. ലോക്സഭയിലേക്കു തോറ്റാല്‍ കുറഞ്ഞപക്ഷം, തങ്ങളുടെ ത ന്നെ നിയമസഭാ മണ്ഡലത്തി ലെങ്കിലും ജനവിധി തങ്ങള്‍ക്കെ തിരായാല്‍ എംഎല്‍എ സ്ഥാനം ഉപേക്ഷിക്കുന്നതാണല്ലോ മര്യാദ. അത്തരം മര്യാദകള്‍ കേട്ടു കേള്‍വി മാത്രമാണെന്നതു വേറെ കാര്യം. എന്തായാലും ജനങ്ങളുടെ പ ക്ഷം പിടിച്ചു പുതിയൊരാവശ്യം ഇപ്പോള്‍ ഉയരുന്നുണ്ട്‌. സിറ്റിങ്‌ എംഎല്‍എമാര്‍ ഉയര്‍ന്ന സ്ഥാ നത്തേക്കു പോകുന്നതു നിമി ത്തമുണ്ടാകുന്ന ഉപതെരഞ്ഞെ ടുപ്പിന്റെ ചെലവ്‌ ജനങ്ങളെ ക്കൊണ്ടു വഹിപ്പിക്കരുതെന്ന്‌. പകരം ഉപതെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ചെലവും എംഎല്‍എയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വഹിക്കണമെന്നതാണു വിമര്‍ശകരുടെ ആവശ്യം. ഈ തുക അവരില്‍നിന്നുതന്നെ ഈടാക്കണമെന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മിഷനു പരാതി പോയിക്കഴിഞ്ഞു.നിയമസഭയിലേക്കു വന്‍തുക ചെലവിട്ടു ശ്രമകരമായി തെരഞ്ഞെടുപ്പു നടത്തുന്നത്‌ അഞ്ചുവര്‍ഷത്തേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കാനാ ണ്‌. എംഎല്‍എമാരുടെയോ അവരുടെ പാര്‍ട്ടികളുടെയോ മാത്രം താത്പര്യമനുസരിച്ചു സ്ഥാനം ഉപേക്ഷിക്കുന്നതിന്റെ ബാധ്യത ജനങ്ങളുടെമേല്‍ കെട്ടിവയ്ക്കുന്നതു നീ തീകരിക്കാനാവില്ലെന്നു മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ തെരഞ്ഞെടുപ്പു കമ്മിഷനയച്ച പരാതിയില്‍ ചൂണ്ടിക്കാട്ടി.സ്വമേധയാ സ്ഥാനമുപേക്ഷിക്കുന്നവരെ പിന്നീടൊരിക്കലും ആ സ്ഥാനത്തേക്കു മത്സരിക്കാന്‍ അനുവദിക്കരുതെന്നും പരാതിയിലുണ്ട്‌.
കടപ്പാട് മെട്രോ വാര്‍ത്ത

4 comments:

  1. വളരെ ശരിയാണ് .
    അങ്ങനെ ഒരു നിയമം വേണ്ടിയിരിക്കുന്നു

    ReplyDelete
  2. നിലവിലുള്ള ചുമതലകള്‍ ഒഴിവാക്കി സ്ഥാനം രാജി വെച്ച് വേണം അടുത്തതിനിറങ്ങാന്‍ എന്ന നിയമം വന്നാല്‍ ഇവരൊക്കെ ഈ പരിപാടിക്ക് പോകുമോ?

    ReplyDelete
  3. അപ്പൂട്ടന്‍ പറഞ്ഞപോലൊരു നിയമനിര്‍മ്മാണം കൊണ്ടുവരണം.

    ReplyDelete
  4. അഭിലാഷ്, പോസ്റ്റുകൾ നന്നാവുന്നുണ്ട്..എല്ലാം വായിയ്ക്കാറുണ്ട്.

    ReplyDelete