Thursday, April 2, 2009

വരുണ്‍ ഗാന്ധി മൂലം ആപ്പിലായ മൂലായം.



വരുണ്‍ ഗാന്ധിയാണ് ഇപ്പോള്‍ താരം.നമ്മുടെ കൊച്ചു കേരളത്തിലെ ഒരു മുന്‍ നിര വാര്‍ത്താ ചാനല്‍ ആയ എഷിയാനെറ്റ് പോലും ന്യൂസ് അവറില്‍ ഇസ്രായെലുമായ മിസൈല് ഇടപാടിനെ കുറിച്ച് അഞ്ചു മിനിട്ട് ചര്‍ച്ച ചെയതപ്പോള്‍ വരുണ്‍ ഗാന്ധിയുടെ അറസ്റ്റു മുപ്പത്തി നാല് മിനിട്ടാണ് ചര്‍ച്ച ചെയ്തത്.ഇതില്‍ നിന്ന് തന്നെ വെക്തമാണ് വരുണ്‍ ഗാന്ധി നടത്തിയ മുസ്ലീം വിരുദ്ധ പ്രസ്താവനയും തുടര്‍ന്ന് നടന്ന അരെസ്ട്ടും ദേശീയ രാഷ്ട്രീയത്തില്‍ ചെലുത്തുന്ന സ്വാധീനം.കാരണം വരുണ്‍ മല്‍സരിക്കുന്ന യു പി യില്‍ എണ്‍പതു ലോകസഭ സീറ്റാണ് ഉള്ളത്.അവിടെ നിന്ന് ഭൂരിപക്ഷം കിട്ടിയാല്‍ അത് നിര്‍ണായകം ആകും.അത് കൊണ്ടാണ് ബി ജെ പി വരുണ്‍ ഗാന്ധിയെ കൊണ്ട് ജാമ്യ അപേക്ഷ പിന്‍വലിപ്പിച്ചു അറസ്റ്റിനു കളം ഒരുക്കിയത്.അത് മൂലം ഹിന്ദു വര്‍ഗീയ വികാരം ഇളക്കി അതെല്ലാം തങള്‍ക്ക് അനുകൂലമാക്കുക ആയിരുന്നു ബി ജെ പി യുടെ ലക്‌ഷ്യം.അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.ഇതു മനസിലാക്കി യു പി മുഖ്യ മന്ത്രി മായാവതിയും കളിച്ചു.രണ്ടു ദിവസത്തിനുള്ളില്‍ ജാമ്യം നേടി പുറത്തു വരാം എന്ന് കരുതിയിരുന്ന വരുണിനെ ഞെട്ടിച്ചു കൊണ്ട് മായാവതി വരുണിനെതിരെ ദേശീയ സുരെക്ഷ നിയമം പ്രയോഗിച്ചു.ഇതു മൂലം സംസ്ഥാനത്തെ പ്രബല സമുദായമായ മുസ്ലീങളെ സന്തോഷിപ്പിക്കുക എന്നതായിരുന്നു മയാവതിയടെ ലക്‌ഷ്യം.യു പി യില്‍ മുസ്ലീം സമുദായം സമാജ് വാദി പാര്‍ട്ടിയുടെ വോട്ടു ബാങ്ക് ആയിരുന്നു.ആണവ കരാറിനെ സമാജുവാദി പാര്‍ട്ടി അനുകൂലിച്ചതിനാല്‍ അവര്‍ സമാജ് വാദി പാര്‍ട്ടിയോട് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു.ഈ അവസരം മായാവതി മുതലെടുത്തു. വരുണിന്റെ അറസ്റ്റു മുസ്ലീം സമുദായത്തെ മയവതിയോട് അടുപ്പിച്ചു.കടിച്ചതും ഇല്ല പിടിച്ചതും ഇല്ല എന്ന അവസ്ഥയില്‍ ആണ് ഇപ്പോള്‍ മൂലായവും കൂട്ടരും.


2 comments:

  1. ഊം..ഊം...

    നല്ല മനപ്പായസം...

    ReplyDelete
  2. ആശംസകൾ!

    http://voteforsampath.blogspot.com
    http://voteforleftfront.blogspot.com
    http://cpimzindabad.blogspot.com

    ReplyDelete