Saturday, April 4, 2009

മിസൈല് ഇടപാട് ആന്റണി ഉത്തരം പറയാത്ത ചോദ്യങ്ങള്‍

ഇസ്രയേലുമായുള്ള മിസൈല്‍ കരാറിനെപ്പറ്റി പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ഇന്നലെ ആദ്യമായി പ്രതികരിച്ചു- ഇതില്‍ അഴിമതിയില്ല''. അഴിമതി ഉണ്ടെങ്കില്‍ കരാറില്‍ നിന്നു പിന്‍മാരം എന്നും പറഞ്ഞു.നല്ല കാര്യം എന്നാല്‍ പല ആരോപനങള്‍ക്കും ആന്റണി മറുപടി പറഞ്ഞില്ല.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍-
1)240 മൈല്‍ വരെ ദൂരപരിധിയുള്ള അമേരിക്കന്‍, ഫ്രഞ്ച്, റഷ്യന്‍ മിസൈലുകള്‍ വിപണിയിലുള്ളപ്പോള്‍ വെറും 70 കിലോമീറ്റര്‍ മാത്രമുള്ള മിസൈല്‍ വാങ്ങാന്‍ എന്തിന് ഇസ്രയേലിനെ സമീപിച്ചു ?
2)എന്ത് കൊണ്ടു മിസൈല്‍ ഗവേഷണത്തിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചില്ല?
3)മിസൈല്‍ വിക്ഷേപിച്ച ശേഷവും ലക്ഷ്യം നോക്കി ദിശ മാറ്റാനുള്ള സീക്കര്‍ ടെക്നോളജി ഇസ്രയേല്‍ ഇന്ത്യക്കു കൈമാറില്ല.ഇതു എന്തുകൊണ്ട് ?
4)വാറന്‍റി, ബാങ്ക് ഗാരന്‍റി, ഫിനാന്‍സിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍പോര്‍ട്ടേഷന്‍ തുടങ്ങിയ ഇനങ്ങളാണ് ബിസിനസ് ചെലവിനത്തില്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതൊക്കെ ഉത്പന്നവിലയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്എന്നാല്‍, 6% ബിസിനസ് എക്സ്പെന്‍സസ് എന്ന കാര്യത്തെപ്പറ്റി കരാറില്‍ പറയുന്നുമില്ല പിന്നെ എന്തിനാണ് 600കോടി ഉപയോഗിച്ചത് ?
5) ബാരക് മിസൈല്‍ ഇടപാടില്‍ ആരോപണവിധേയരായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസിനെപ്പറ്റിയും ഇസ്രയേല്‍ കമ്പനി റാഫേലിനെപ്പറ്റിയും സിബിഐ അന്വേഷണം തുടരുകയാണ്. എന്നാല്‍, ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, രാജ്യരക്ഷയ്ക്കു പ്രാമുഖ്യം നല്കി ഇതേ കമ്പനിയുമായിത്തന്നെ മിസൈല്‍ കരാറില്‍ എര്പെടാനുള്ള അടിയന്തര സാഹചരിയം എന്തായിരുന്നു.?
6)ഇടനിലകാരെ മാറ്റിയാണ് കുറച്ചു നാളായി ആയുധ കരാറുകളില്‍ എര്പെട്ടിരുന്നത്.ഈ കരാറില്‍ ആ നിലപാട് മാറ്റിയത് എന്തിനായിരുന്നു?
കടപ്പാട് മെട്രോ വാര്‍ത്ത.

5 comments:

  1. ആന്റണി നീയും.....................................
    കട്ടോ അതോ കള്ളനു കഞ്ഞിവച്ചോ ?

    ReplyDelete
  2. ആന്റണിക്ക്‌ മാധ്യമങ്ങൾ പെരുപ്പിച്ചുണ്ടാക്കിയ ആദർശമല്ലാതെ വേറൊന്നുമില്ല. മിണ്ടാപ്പൂച്ച കലമുടയ്ക്കും എന്നല്ലേ

    ഒന്ന് പറഞ്ഞ്‌ രണ്ടാമത്തേതിനു രാജി വെക്കുമെന്ന് പറഞ്ഞിരുന്നതൊക്കെ ഒരു അടവല്ലേ.. ഐഡിയ സ്റ്റാർ

    ReplyDelete
  3. ഇതെല്ലാം നമ്മുടെ സീ പി എം ചേട്ന്മാരുടെ ഒരൊ വിളയാട്ടങ്ങള്‍.തെരെഞ്ഞടുക്കുന്‍ബൊള്‍ മാത്രം ഉണ്ടാവുന്ന ഉള്വിളി.
    രാജ്യരക്ഷ ആണെങ്കില്‍ പോലും ചൈനയേക്കളും നല്ല ആയുധങ്ങള്‍ ഇന്ത്യക്കു വേണ്ടാ എന്നു കരുതുന്നവരുടെ നനഞ്ഞ പടക്കങ്ങള്‍.

    ലാവ്ലിന്‍ കേസില്‍ സ്വന്തം മുഖ്യമന്ത്രിക്കു വരെ സംശയം മാറിയിട്ടില്ലാ, അതു ആദ്യ്ം തീറ്ക്കട്ടെ പാര്‍ട്ടി, എന്നിട്ട് "ലിസി"ല്‍ നിന്നും മാര്‍ടിനില്‍ നിന്നും വാങ്ങിയ കോഴ.

    എല്ലാത്തിനും ഉത്തരം പിണരായി പറഞ്ഞാല്‍ നമുക്കു ആന്റ്ണിയോട് ഇതു ചോദിക്കാം. എങ്ങനെ?

    ReplyDelete
  4. ഹായ് പാഞ്ഞിരപടം,
    ലാവലിന്‍ കേസില്‍ നിങ്ങടെ സി ബി ഐ അന്യോക്ഷിച്ചിട്ടു പോലും പിണറായി വെക്തിപര്മായി ഒരു രൂപ പോലും ഉണ്ടാക്കി എന്ന് കണ്ടെത്തിയിട്ടില്ല.എന്നിട്ടും സംശയം മാറിയില്ലെങ്കില്‍ അത് കാണിച്ചു ഒരു പോസ്റ്റിട്.ഉറപ്പായിട്ടും മറുപടി കിട്ടും.
    ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറ .താങ്കളുടെ വാദം വിചിത്രം തന്നെ.ഇന്ന് കൊറിയ പരീക്ഷിച്ച മിസൈലിന്‍റെ റേഞ്ച് എത്രയാന്ന് അറിയാമോ?6500കിലോമീറ്റര്‍ അതായത് കൊരിയെന്നു വിട്ടാല്‍ നിങ്ങളിരിക്കുന്ന അമേരിക്ക വരെ വരും.അപ്പോഴാണ്‌ 70കിലോമീറ്റര്‍ റേഞ്ചുള്ള ഇസ്രായേലി മിസൈല് ഇന്ത്യ മേടിച്ചത്. ഇത് കണ്ടു ചൈനക്ക് പേടിച്ചു പനിപിടിച്ചു.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete