Friday, March 13, 2009

65ലെ തിരെഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ചത് ആര്.

വെളിയം ഭാര്‍ഗവന്‍ പറയുന്നു അനുഭവം ഓര്‍ക്കണം എന്ന് .അന്ന് സീറ്റില്‍ ജയിച്ചു എന്നും അവകാശപ്പെടുന്നു.അദ്ധേഹത്തിനു മറുപടി കൊടുത്ത പിണറായി പറയുന്നു ജസ്റ്റിസ് കൃഷ്ണയ്യര്‍ മല്‍സരിച്ച തലശ്ശേരി ഉള്‍പെടെ 54സീറ്റില്‍ സി പി ഐ യ്ക്ക് കെട്ടി വച്ച കാശ് പോയി എന്ന്.ഇതു രണ്ടും കൂടി ശരിയാവുന്നില്ലലോ എന്ന് എന്‍റെ കഴിഞ്ഞ ബ്ലോഗില് ഒരു കൂട്ടുകാരന്‍ ചൂണ്ടി കാണിച്ചു തന്നു.ശരിയാണ്
ആകെ മല്‍സരിച്ചത് - 79സീറ്റ്
കെട്ടിവച്ച കാശു പോയത് - 54സീറ്റ്
ബാക്കി ഉള്ളത് - 25സീറ്റ്
വെളിയം പറഞ്ഞതു - 33സീറ്റ്

ഇതെങ്ങനെ ശരി ആകും.പഴയ കണക്കു കിട്ടുമോ എന്ന് തപ്പി കൊണ്ടിരിക്കുമ്പോള്‍ പീപ്പിള്‍ ടി വി യില്‍ പ്രഭ വര്‍മയുടെ ഒരു റിപ്പോര്‍ട്ട് കണ്ടു.

അന്യോക്ഷിച്ചു നടന്നതിലും കൂടുതല്‍ കിട്ടി.ശേഷം ആരാണ് വളര്‍ന്നത്‌ എന്നും അദ്ദേഹം ചൂണ്ടി കാണിച്ചു തരുന്നു.അതെന്തായാലും തനിച്ചു മത്സരിച്ചാല്‍ ഒരു സീറ്റിലും സി പി ഐ ജയിക്കില്ലാന്നു ഉള്ള ബോധം എങ്കിലും ആശാന് ഉള്ളത് നല്ലതാണു.പണി എടുക്കാനും വെള്ളം കോരനും വിറകു വെട്ടാനും സി പി എം ചോറുണ്ണാന്‍ സി പി ഐ (കടപ്പാട് ജിവി) ഈ നിലയാണ് നിലവില്‍ ഉള്ളത്.

No comments:

Post a Comment