Sunday, March 29, 2009
ജയഹോ ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് എന്തവകാശം.
എ ആര്‍ രെഹുമാന് ഓസ്കാര്‍ അവാര്‍ഡ് നേടി കൊടുത്ത ജയഹോ എന്ന പാട്ടു തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനുള്ള അവകാശം കോണ്ഗ്രസ് മേടിച്ചു.സ്ലം ഡോഗ് മില്ലനയര്‍ എന്ന ലോക പ്രശസ്ത ഹിന്ദി-ഇംഗ്ലീഷ് ചിത്രത്തിലെ ആണ് ആ ഗാനം.ഇന്ത്യയിലെ ചേരികളുടെ അവസ്ഥ ലോകത്തിനു കാട്ടി കൊടുത്തതാണ് ആ ചിത്രം .അമ്പതു വര്‍ഷം ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യയിലെ ഭൂരിഭാഗം ജനങളും ജീവിക്കുന്നത് ദാരിദ്ര്യ അവസ്ഥയില്‍ ആണ്.താമസിക്കാന്‍ വീടില്ല.നല്ല വസ്ത്രം ഇല്ല.ഭക്ഷണം ഇല്ല.മരുനില്ല. പഠിക്കാനുള്ള സാഹചരിയം ഇല്ല.ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാങ്ങളിലെയും അവസ്ഥ ഇതാണ്.ഇതെല്ലാം കുറച്ചെങ്കിലും ഉള്ളത് സി പി എം ഭരിക്കുന്ന ബംഗാളിലും കേരളത്തിലും ആണ് എന്നുള്ളത് യാദ്രേസ്ചികം ആണോ?കോണ്‍ഗ്രസിന്റെ അമ്പതു വര്‍ഷത്തെ ഭരണം ദരിദ്രരെ കൂടുതല്‍ ദാരിദ്രാക്കിയപ്പോള്‍ സമ്പന്നരെ കൂടുതല്‍ സബന്നരാക്കി.ലോകത്തിലെ കോടിശരമാരുടെ പട്ടികയും സ്ലം ഡോഗ് മില്ലനയര്‍ എന്ന സിനിമയും അതാണ് നമ്മളെ കാണിച്ചു തരുന്നത്.
കോടികള്‍ പട്ടിണി കിടക്കുന്ന,ചികില്‍സിക്കാന്‍ പണം ഇല്ലാതെ മരിക്കുന്ന നമ്മുടെ നാട്ടില്‍ നമ്മള്‍ പ്രേധിരോദത്തിനു ഓരോ വര്‍ഷവും മുടക്കുന്നത് ലക്ഷകണക്കിന് കോടികള്‍ ആണ്.ഇന്ത്യക്ക് അത് ആവശ്യമാണ് എന്ന് സമ്മതിക്കുന്നു.പക്ഷെ പതിനായിര കണക്കിനു കോടികള്‍ കൊടുത്തു അമേരിക്ക,ഇസ്രയേല്‍,ഫ്രാന്‍സ്,ബ്രിട്ടന്‍ തുടങിയ രാജ്യങ്ങളില്‍ നിന്നാണ് ഓരോ വര്‍ഷവും ആയുധങ്ങള്‍ മേടിക്കുന്നത്.നമ്മുടെ കാശു കൊണ്ടു അവരാണ് മെച്ചപെടുന്നു.അത് മുടങതിരിക്കുവാന്‍ വേണ്ടി അവര്‍ പാകിസ്ഥാനെ സഹായിക്കുന്നു.യുദ്ധ ഭീതി ഉണ്ടെങ്കിലെ ആയുധ കച്ചവടം പൊടിപിടിക്കൂ.അത് അവരുടെ രാജ്യ തല്പരിയം.എന്നാല്‍ നമ്മള്‍ ചെയ്യുന്നതോ ?ആയുധ നിര്‍മാണത്തിനുള്ള സാങ്കേതിക വിദ്യ വികസിപ്പിചെടുതാല്‍ നമുക്കു തന്നെ നമ്മുടെ ആയുധങള്‍ നിര്‍മ്മിക്കാന്‍ പാടില്ലേ?അങ്ങനെ ചെയ്‌താല്‍ ഈ പതിനായിരകന്ക്കിനു കോടികള്‍ നമ്മുടെ നാട്ടില്‍ തന്നെ വരില്ലേ?കൂടുതല്‍ തൊഴില്‍ അവസരം വരില്ലേ.നിര്‍ഭാഗ്യം എന്ന് പറയട്ടെ ഇതുവരെ നമ്മുടെ നാട് ഭരിച്ച തമ്പുരാകാന്‍ മരോന്നും ഇതു പ്രോത്സാഹിപ്പിച്ചില്ല.പേരിനു എന്തെങ്കിലും ചെയ്തില്ല എന്നല്ല.ആത്മാര്‍തമായി ശ്രെമിച്ചിട്ടില്ല.നെഹ്‌റുവിന്റെ കാലത്തു നടന്ന പ്രവര്‍ത്തനങ്ങള്‍ മാത്രം ആണ് ഇതിനപവാദം.പക്ഷെ നെഹ്‌റു തുടങി വച്ചതോന്നും പിന്നീട് വന്ന കോണ്ഗ്രസ് ഉള്‍പെടെ ഉള്ള പാര്‍ട്ടികളുടെ സര്‍ക്കാരുകള്‍ മുന്നോട്ട് കൊണ്ടുപോയില്ല.എന്തിന് വേണ്ടി?ആര്‍ക്കു വേണ്ടി?
ഇപ്പോള്‍ കണ്ടില്ലേ ആയിരകണക്കിന് കോടികള്‍ ചെലവ് ചെയ്തു ആകാശ് എന്ന മിസൈലിന് വേണ്ട സാങ്കേതിക വിദ്യ നമ്മള്‍ വികസിപ്പിച്ചു.എന്നാല്‍ ആ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചു കൊണ്ടു അതെ രേന്ജില്‍ ഉള്ള മിസൈല്‍െ മേടിക്കുന്നതിനു വേണ്ടി പതിനായിരം കോടി രൂപയുടെ ഒരു കരാറില്‍ ഇസ്രെയലിലെ ഒരായുധ കമ്പനിയുമായി നമ്മുടെ പ്രേധിരോദ മന്ത്രി എ കെ ആന്റണി ഒപ്പിട്ടിരിക്കുന്നു.എന്‍ ഡി യെ സര്‍ക്കാരിന്‍റെ കാലത്തു ഈ കംബനിയുമായ് നടന്ന മറ്റൊരു കരാറിലെ അഴിമതി സി ബി ഐ അന്യോക്ഷിക്കുകയാണ്.ഈ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണം എന്ന് സി ബി ഐ ആവശ്യപെട്ടിരിക്കയാണ് തിരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ആന്റണി ഈ കരാര് ഒപ്പിട്ടിരിക്കുന്നത്.അതും ബ്രെമോസു പോലെ ഉള്ള മിസൈലുകള്‍ നിര്‍മാണത്തിന് തയ്യാറായി നിക്കുമ്പോള്‍.ഇതു എന്തിന് വേണ്ടി?ആര്‍ക്കു വേണ്ടി?
ഈ വിധത്തിലുള്ള സാദ്ധ്യതകള്‍ ഉപയോഗ പെടുത്താതെ ആണവകരാര്‍ ആയും,ആയുധ കരാറുകള്‍ ആയും അമേരിക്കയ്ക്കും ഇസ്രായേലിനും ലക്ഷ കണക്കിന് കോടികള്‍ കൊടുത്തിട്ട് ഇവിടെ പട്ടിണി കിടക്കുന്ന പാവപെട്ടവരെ ജയഹോ കാണിച്ചു പറ്റിക്കാന്‍ ഇറങിയിരിക്കുക ആണ് കോണ്‍ഗ്രസ്.കലികാലം എന്നലാതെ എന്ത് പറയാന്‍.
Subscribe to:
Post Comments (Atom)
ജനം പാട്ടു കേട്ടുറങ്ങട്ടെ. എന്നാലല്ലെ ചിന്തിക്കാതിരിക്കൂ...
ReplyDelete"നല്ല വസ്ത്രം ഇല്ല.ഭക്ഷണം ഇല്ല.മരുനില്ല. പഠിക്കാനുള്ള സാഹചരിയം ഇല്ല.ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാങ്ങളിലെയും അവസ്ഥ ഇതാണ്.ഇതെല്ലാം കുറച്ചെങ്കിലും ഉള്ളത് സി പി എം ഭരിക്കുന്ന ബംഗാളിലും കേരളത്തിലും ആണ് എന്നുള്ളത് യാദ്രേസ്ചികം ആണോ?"
ReplyDeleteഅപ്പോള്‍ കര്‍ണ്ണാടക? തമിള്‍നാട് ? അവരും മൊത്തം പട്ടിണിയാ?
രാഷ്ട്രപിതാവിന്റെ പേര് ചുളുവില്‍ അടിച്ചെടുത്തവരല്ലേ അഭിലാഷേ, ഇത് ഒന്നുമില്ലെങ്കില്‍ പാട്ട് ഉണ്ടാക്കിയവന് ചോദിച്ച പണം കൊടുത്തിട്ടുണ്ട്.
ReplyDeleteനടക്കട്ടെന്ന്, പാട്ട് ജയ് ഹൊ എന്നാണെങ്കിലും അത് ഓര്‍മ്മിപ്പിക്കുന്നത് ഇന്ത്യയിലെ ചേരികളെയും ദാരിദ്ര്യത്തെയുമാണ്. ആ ഓര്‍മ്മ ഉണ്ടാക്കാതെ പാട്ട് നല്‍കുന്ന ആവേശത്തില്‍ ആടുന്നവരാണ് ഇന്ത്യയിലെ ഭൂരിപക്ഷങ്ങളെങ്കില്‍ അവരെ ഭരിക്കേണ്ട പാര്‍ട്ടി കോണ്‍ഗ്രസ്സ് തന്നെ.
ആ ചിത്രത്തിനെതിരെ പ്രതികരിച്ചു വിവാദമാക്കിയ സംവിധായകനാണ് നമ്മുടെ പ്രിയദര്‍ശന്‍. അദ്ദേഹം ആണ് 'ജയ് ഹോ ' എന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ആല്‍ബത്തിന്റെ സംവിധായകന്‍. ഏറ്റവും അടുത്ത സുഹൃത്തുക്കളെ പ്പോലും അറിയിക്കാതെ പൊള്ളാച്ചിയില്‍ ചിത്രീകരണം. നാട്ടില്‍ തേനും പാലും ഒഴുകുന്ന രംഗങ്ങള്‍ . എന്തൊരു വിരോധാഭാസം. ...... എഴുത്ത് നന്നായി സുഹൃത്തേ....
ReplyDelete110 kodi janagal ulla indiayil 50% janangal daridharar ananao nigal parayunath? kashtam.... yadarthiyam manasilakathe engane parayruth. CPM bharikunna state il matharame medicine, school, food allam ullath. bakki indiyal ulla 25 states ethonnum illa annao thangal parayunath? epol thngal blog ayakan upayogikuna ee computer polum congres karukonduvanathanu. athinu samaram chaithath chaithavar anu nigal athu marakaruth.
ReplyDeleteslumdog ile song, athu oru avesham unarthunna song anu. actually a.r.rehman yuvraj anna hindi film nu vendi compose chaithath anu. but director subhash gahi ku aa song ulpeduthan patilyilla bcoz already aa film il 7 songs undayirunu. so rehman aa song slumdog il ulpeduthi. epol jai ho na song yuvraj anna film il ayirunenkil thangal engane parayumayiruno?
jai ho nu song election prajaranathinu ulla oru margam matharam. athine engane valachodikan nigalku matharame kazhiyu.
ഭരണപരാജയം ഹിറ്റ് പാട്ട് കൊണ്ട് മറയ്ക്കുന്ന കലാപരിപാടിയെ അല്ലെ മനോജ് വിമര്‍ശിക്കുന്നത്? അദ്ദേഹം ഉയര്‍ത്തിയിരിക്കുന്ന മറ്റു വിമര്‍ശനങ്ങളെക്കുറിച്ച് സുകുമാരന്‍ എന്തു പറയുന്നു?
ReplyDeleteഅഭിലാഷ് എന്ന് തിരുത്തി വായിക്കുക. സോറി.
ReplyDeleteഹായ് പ്രിയ,സുകുമാരന്‍,
ReplyDeleteജയഹോ എന്ന പാട്ട് തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ സാങ്കെന്തികമായി കോണ്‍ഗ്രസിന് എല്ലാ അവകാശവും ഉണ്ട്.ഒരു കോടി രൂപയ്ക്കാണ് അവര്‍ അതിന്‍റെ അവകാശം മേടിച്ചത്.പക്ഷെ ഞാന്‍ പറഞ്ഞത് അമ്പതു വര്‍ഷംഭരിച്ചിട്ടുംഇന്ത്യയിലെ കോണ്‍ഗ്രസിന് മാറ്റാന്‍ കഴിയാത്ത ചേരികളിലെ ആളുകളുടെ ദയനീയത ജീവിതം ലോകത്തിനു കാണിച്ചു കൊടുത്ത ഒരു ചിത്രത്തിലെ ഹിറ്റായ ഒരു പാട്ട് പ്രചാരണത്തിന് ഉപയോഗിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ധാര്‍മ്മികമായ അവകാശത്തെ പറ്റി ആണ്. മറ്റേതു സംസ്ഥാനതെകാളും (ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന അയര്‍ലണ്ട് ഇനെകാലും ) നല്ല ആരോഗ്യ,വിദ്യാഭ്യാസ സംവിധാനവും ആണ് കേരളത്തില്‍ എന്നാണു ഞാന്‍ മനസ്സില്‍ ആക്കിയിരിക്കനതും വിശ്വസിക്കുന്നതും.
:)അഭിലാഷ്, കേരളത്തിലെ വിദ്യാഭ്യാസനിലവാരം (ഇപ്പോള്‍???) അതു കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ടാണെന്ന ആ അലങ്കാരം അല്ലെ ദഹിക്കാന്‍ പാട്!!!വിശ്വാസിക്കു വെള്ളം തൊടാതെ വിഴുങ്ങാം. അല്ലാത്തവരോ?
ReplyDeleteരാഷ്ടീയചായ്‌വില്ലാത്തവര്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്ന് ഏറ്റവും കണ്‍ഫ്യൂഷനില്‍ ആയ തിരഞ്ഞെടുപ്പ് ഇതായിരിക്കും. ആയുധഅഴിമതി, ലാവ്ലിന്‍ അഴിമതി, വര്‍ഗീയപ്രസ്ഥാവന.
ആയുധകോണ്‍ട്രാക്ടില്‍ അഴിമതി ഉണ്ടായിരിക്കാം. പക്ഷെ അതിനെ പട്ടിണിയും പരിവട്ടവും ആയി രാഷ്ടീയലക്ഷ്യത്തോടെ ബോധപൂര്‌വ്വ്വം ബന്ധിപ്പിക്കാന്‍ ശ്രമിച്ചതിനാല്‍ ആണ് വിഷയം മാറിപ്പോയത്. കാരണം എല്ലാ രാഷ്ടിയക്കാരും ഇതിനുത്തരവാദികള്‍ തന്നെ ആണ്.
currently richest communist country is china. do you believe that all chieese are getting their daily food? are they getting the same treatment as their leaders?
ReplyDeletefor your information.. there is no difference between india and china. everything rule by bribe in both countries. even for getting your electricity connection in home, you need to bribe. :)
check with your chineese friends!!!
of course india is still have many slums. in 50 year period which country reach to india;s state? not even close!
sure, it is not because of Congress. there are good amount of criminals in the party. but the forefathers of our country had a great vision, thats why india is in this state. Janatha DAL ruled india 2 years and you know what happend :)
yeaa.. late 80s I was in the fore front for stopping computerisation in kerala. you know which student union did that. I was walking along with P Rajiv for throwing stones to all transport buses in NH47 in Kalamassery. I regret my actions now.
dont blindly beleive that PARTY is always right.. thats all my request.
party leaders thinking about how to make money for their kids.. we fought to stop private colleages in kearla. Mr Pinarayi send his kid to England!
Mr S Sharma told once in a ralley, you can land a flight in Nedumbassery only on my dead body. now he is the chairman of that airport :)
wow... what a world :)
kazhinja 50 varsham congress bharichitu onnum chaithilla nu parayunathil oru vasthuathayum illa. onnu chodikate, 4 yrs nigal congress ne support chaithu, epol nigal parayuna slum le poblem mattan nigal anthu chaithu? nigal onnum cheyathe matullavare kuttapeduthunathil anthartham.
ReplyDeleteisrael il ninnu ayudam vangiyathil azhimathi undonu epol parayan patilla. bcoz athuvare diffance department il ninnu arum ethine kurichu pradikarichitilla. athinu artham avar thettu chaithunalla. pinne, ennu congress ill ullavaril athavum nalla personality anu a.k.antony. adeham engane oru corruption nu kuttu nilkunu vishvasikan buthimutund. oru media il vanna news vachu namuk onnu therumaikan patilla. thagalude bhashail paranjal madiyama sindicate...
ayudam india il develope cheyan vendi 4 yrs support chaithapol CPM anthu chaithu? anthenkil cheyanam nu agaraham undayirunel apol cheyama ayirunallo. apol onnum cheyathe epol parayunathil anthu kariyam.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteactually congress bought Jai Ho copyright for 1 crore! thats y the are using the song. If you have money you can too buy it and use it as your own!!
ReplyDeleteഹായ് സുകുമാരന്‍ ചേട്ടാ,
ReplyDeleteഅരിയെത്രെ എന്ന ചോദ്യത്തിനു പയറഞ്ഞാഴി എന്ന് പറയുബോലെ ആണ് താങ്കളുടെ കാര്യം.നമ്മുടെ സാദ്ധ്യതകള്‍ ഉപയോഗപെടുതാതെ ലക്ഷ കണക്കിന് കോടികള്‍ അമേരിക്കയക്കും, ബ്രിട്ടനും,ഇസ്രായേലിനും കൊടുക്കുന്നത് ശരി ആണോ എന്നാണു എന്റെ ചോദ്യം.അതിനു വേണ്ടി നെഹ്‌റു തുടങി വച്ച കാര്യം തുടര്‍ന്ന് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശ്രെമിച്ചില്ല എന്നാണു ഞാന്‍ പറഞ്ഞത്.അതിനു ഒരു ഉദാഹരണം മാത്രമാണ് ആകാശ് മിസൈല് മരവിപ്പിച്ചു ഇസ്രായേലുമായി ഉണ്ടാക്കിയ കരാര്‍. അല്ലാതെ ആന്റണി അഴിമതി ചെയ്തു എന്ന് എന്‍റെ പോസ്റ്റില്‍ എങ്ങും ഞാന്‍ പറഞ്ഞിട്ടില്ല.പക്ഷെ താങ്കള്‍ പറയുന്നു ആന്റണി അഴിമതി ചെയതിട്ടില്ലാന്നു.കോഴി കട്ടവന്റെ തലയില്‍ പപ്പു കാണും എന്ന് പറഞ്ഞപ്പോള്‍ കള്ളന്‍ സ്വന്തം തലയില്‍ തപ്പിയത് പോലെ ആയി പോയി ആന്റണിയെ ന്യായീകരിക്കുവാനുള്ള താങ്കളുടെ ശ്രേമം..പിന്നെ നാലു വര്‍ഷം എന്ത് ചെയ്തു എന്ന്.ഞങ്ങള്‍ പിന്തുണച്ചപ്പോള്‍ യു പി യെ സര്‍ക്കാരിന്റെ നയങ്ങളും പിന്തുണ പിന്‍വലിച്ചതിന് ശേഷം ഉള്ള നയങ്ങളും ഒന്ന് പരിശോധിച്ചാല്‍ മതി.ഇന്ഷുരന്സ് ബില്‍ ഒരു ഉദാഹരണം മാത്രം.പല ബ്ലോഗിലും ഇതു ചര്‍ച്ച ചെയതതിനാലും എന്‍റെ പോസ്റ്റുമായി ബന്ധം ഇല്ലാത്തതിനാലും ആ വിഷയം ഒരു ചര്‍ച്ച ആക്കാന്‍ ഞാന്‍ അഗ്രെഹിക്കുന്നില്ല.
ഹായ് മുക്കുവന്‍,
ReplyDeleteഎന്‍റെ പോസ്റ്റ് ചൈനയെ ന്യായീകരിച്ചല്ല.നമ്മുടെ സാദ്ധ്യതകള്‍ ഉപയോഗപെടുതാതെ ലക്ഷ കണക്കിന് കോടികള്‍ അമേരിക്കയക്കും, ബ്രിട്ടനും,ഇസ്രായേലിനും കൊടുക്കുന്നത് ശരി ആണോ എന്നാണു എന്റെ ചോദ്യം.അതിനു വേണ്ടി നെഹ്‌റു തുടങി വച്ച കാര്യം തുടര്‍ന്ന് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശ്രെമിച്ചില്ല എന്നാണു ഞാന്‍ പറഞ്ഞത്.അതിനു ഒരു ഉദാഹരണം മാത്രമാണ് ആകാശ് മിസൈല് മരവിപ്പിച്ചു ഇസ്രായേലുമായി ഉണ്ടാക്കിയ കരാര്‍.അതിനെ കുറിച്ച് താങ്കള്‍ ഒന്നും പറഞ്ഞില്ല.ഈ കാര്യത്തില്‍ ഞാന്‍ പറഞ്ഞത് തെറ്റാനെന്കില്‍ അത് ചൂണ്ടി കാണിക്കുക.പിന്നെ കംപ്യുട്ടര്‍,എയര്‍പോട്ടു,പിണറായിയുടെ മകന്‍ തുടങിയ വിഷയങ്ങളില്‍ ഇതിനുമുമ്പും താങ്കള്‍ ചോദിക്കുകയും അതിനു മറുപടി പറയുകയും ചെയ്തിട്ടുണ്ട്.അന്ന് അതിനു മറുപടി പറയാതെ എന്തിനാണ് വീണ്ടും അതെ ആരോപണം ആയിട്ട് വരുന്നത്.
ഹായ് പ്രിയ,
ReplyDeleteആയുധ ഇടപാടിലെ അഴിമതി അല്ല എന്‍റെ വിഷയം.മുകളില്‍ സുകമാരന്‍ ചേട്ടന് കൊടുത്ത മറുപടി പ്രിയക്കും കൂടി ഉള്ളതാണ്.
ഒരു പത്രവാര്‍ത്ത
ReplyDeleteകീഴ്വഴക്കങ്ങള്‍ അനുസരിച്ച് കരിമ്പട്ടികയില്‍പ്പെടുത്തേണ്ട കമ്പനിയില്‍ നിന്നു ടെണ്ടര്‍ വിളിക്കാതെ 10,000 കോടി രൂപയുടെ കരാര്‍ മാനദണ്ഡങ്ങള്‍ മറികടന്നു നല്‍കിയതിനെക്കുറിച്ച് പ്രതിരോധമന്ത്രി എ.കെ. ആന്‍റണി പ്രതികരിക്കണമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനമന്ത്രിയുമായ ഡോ.ടി.എ തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അഴിമതി വിവാദമായി ഒരാഴ്ചയായിട്ടും എ.കെ ആന്‍റണി മൗനം പാലിക്കുകയാണ്. ഇതു സംബന്ധിച്ച വിശദീകരണം നല്‍കേണ്ടത് പ്രതിരോധവകുപ്പാണെന്നു കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ പ്രസ്താവിക്കുകയും ചെയ്തു- തോമസ് ഐസക് പറഞ്ഞു.
എ.കെ ആന്‍റണി അധികാരമേറ്റപ്പോള്‍ കരാറുകള്‍ സുതാര്യമാക്കുമെന്നു പ്രഖ്യാപിക്കുന്നു. 2008 ഒക്ടോബര്‍ മൂന്നിന് ആന്‍റണിയുടെ അംഗീകാരത്തോടെ പ്രതിരോധ മന്ത്രാലയം ആയുധ ഇടപാടുകള്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സുതാര്യമായിരിക്കണം കരാറുകളെന്നും പരസ്യ ടെണ്ടര്‍ വേണമെന്നും വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണത്തിലിരിക്കുന്ന ഇസ്രായേല്‍ കമ്പനികള്‍ മാത്രം സമര്‍പ്പിക്കുന്ന കരാറുകള്‍ക്കും നിലവിലുള്ള ഇസ്രായേല്‍ കരാറുകള്‍ക്കും ഓര്‍ഡര്‍ നല്‍കേണ്ടെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇതു നിലനില്‍ക്കുകയാണ് ഐ എ ഐയും റഫേല്‍ കമ്പനിയും കരാര്‍ നേടിയത്.
എന്‍ഡിഎ ഭരണകാലത്ത് ബാരക് മിസൈല്‍ വാങ്ങുന്നതു സംബന്ധിച്ചു വിവാദങ്ങളുണ്ടായി. ഇതേത്തുടര്‍ന്നു വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനുത്തരവിട്ടിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്, ഇസ്രായേല്‍ കമ്പനിയായ ഐ എ ഐ , ഇടനിലക്കാരനായ സുരേഷ്നന്ദ എന്നിവര്‍ക്കെതിരേ സിബിഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. എന്നിട്ടും ഈ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നില്ല.
കരാറുകള്‍ക്ക് ആറു ശതമാനം കമ്മിഷന്‍ ബിസിനസ് ചാര്‍ജ് എന്ന പേരില്‍ നല്‍കിയിട്ടുണ്ട്. ഇതു ലഭിച്ചത് ആര്‍ക്കാണെന്നു വ്യക്തമാക്കേണ്ടതും എ.കെ ആന്‍റണിയാണ്. 2007 ജൂലൈയില്‍ സുതാര്യമല്ലാതെ കരാറിനു ക്യാബിനറ്റ് പച്ചക്കൊടി കാട്ടി. ഇസ്രായേലിനു കരാര്‍ നല്‍കുന്നതിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇടതുകക്ഷികള്‍ പ്രധാനമന്ത്രിക്കു നിവേദനം നല്‍കി. ശക്തമായ സമ്മര്‍ദ്ദത്തിന്‍റെ അടിസ്ഥാനത്തില്‍ അന്തിമ കരാര്‍ നീട്ടിവയ്ക്കുകയായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കരാര്‍ ഒപ്പു വച്ചു. ഇതുസംബന്ധിച്ചു വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നിര്‍ബന്ധം കൊണ്ടാണ് കരാര്‍ കാര്യങ്ങള്‍ മറച്ചു വച്ചതെന്ന് ഇസ്രായേല്‍ കമ്പനി വിശദീകരിച്ചിരുന്നു. കരാര്‍ പരസ്യമായാല്‍ വിവാദമാകുമെന്നും അങ്ങനെ വന്നാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ കമ്പനി അധികൃതരോടു പറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുവരെ നിര്‍മിച്ചിട്ടില്ലാത്ത പുതിയ തരം മിസൈല്‍ ഗവേഷണം നടത്തി നിര്‍മിക്കുന്നതിനു സംയുക്ത സംരംഭം കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ആയുധക്കച്ചവടം മാത്രമാണ് നടക്കുന്നത്. ബരാക് മിസൈലിനേക്കാള്‍ കാര്യക്ഷമതയുള്ള ഇന്ത്യയുടെ ആകാശ് മിസൈല്‍, അഡ്വാന്‍സ് എയര്‍ ഡിഫന്‍സ് സംവിധാനം എന്നിവ നിലനില്‍ക്കെ പെട്ടെന്നുണ്ടായ ഈ കരാര്‍ നടപടിയെക്കുറിച്ചും എ.കെ ആന്‍റണി വിശദീകരണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
രാഷ്ട്രീയ നയപ്രശ്നങ്ങളും ഈ ഇടപാടിലുണ്ട്. ഈ കരാറിലൂടെ അമേരിക്ക കഴിഞ്ഞാല്‍ ഇസ്രായേലിന്‍റെ ഏറ്റവും വലിയ ആയുധപങ്കാളിയായി ഇന്ത്യ മാറുകയാണ്. പുതിയ കരാര്‍ വഴി ഇന്ത്യയുടെ ഭാവി ആയുധ നിര്‍മാണവും ഇസ്രായേലിനു അടിയറ വയ്ക്കുകയാണ്. 24 വര്‍ഷത്തേക്കുള്ള മെയിന്‍റന്‍സും സംയുക്ത സംരംഭത്തിനായിരിക്കും. ഏപ്രില്‍ മാസത്തില്‍ ഇസ്രായേലിന്‍റെ ചാര ഉപഗ്രഹം ഇന്ത്യ വിക്ഷേപിക്കുന്നുണ്ട്. ഗാസയില്‍ അവസാനം നടന്ന കൂട്ടക്കുരുതിക്കു ആവശ്യമായ ആകാശ ചിത്രങ്ങല്‍ എടുത്തതും ഇന്ത്യ വിക്ഷേപിച്ച ഇസ്രായേലിന്‍റെ ആദ്യ ചാര ഉപ്രഗഹമാണ്. സിയോണിസത്തിനെതിരായ ഇന്ത്യയുടെ എക്കാലത്തെയും നിലപാടു പൂര്‍ണമായും ഇങ്ങനെ ഉപേക്ഷിക്കുകയാണ്. ഇതു സംബന്ധിച്ചു ആന്‍റണിക്കു പറയാനുള്ളതും വ്യക്തമാക്കണമെന്നു തോമസ് ഐസക് ആവശ്യപ്പെട്ടു.
This comment has been removed by the author.
ReplyDeleteCPM കോണ്‍ഗ്രെസ്സ്നെ പിന്തുണച്ച 4 വര്‍ഷം ഇന്ത്യില്‍ ആയുധം ഉണ്ടാക്കാന്‍ വേണ്ടി അന്തെന്കിലും ചെയ്തോ? ശ്രമിക്കുക അന്കിലും ചെയ്തോ? പിന്നെ മറ്റുള്ളവരെ കുട്ടപെടുതുനത്തില്‍ അന്ത് അര്‍ഥം?
ReplyDeleteപശുനെ പറ്റി പറയാന്‍ പറഞ്ഞപ്പോള്‍ പശുവില്‍ തുടങ്ങി പശുവിനെ കെട്ടിയിരുന്ന തെങ്ങിനെ പറ്റി പറയുന്ന പോലെയനെ ഈ ചര്‍ച്ച. ഇസ്രാലാല്‍ ആയുധ ഇടപാടിനെ കുറിച്ചായിരുന്നു ചര്‍ച്ച അന്കില് അന്തിനനു സ്ലുംടോഗ് പട്ട് ചര്‍ച്ചക്ക് എടുത്ത്?
സുകുമാരന്‍ ചേട്ടാ,
ReplyDeleteപല പ്രാവശ്യം ഞാന്‍ പറഞ്ഞല്ലോ ഇസ്രയേലുമായി നടന്ന ആയുധ കരാര്‍ അല്ല എന്‍റെ വിഷയം.ആയുധ സ്വന്തമായി നിര്‍മ്മിക്കാന്‍ ശ്രെമിക്കാതെ കോടികള്‍ പട്ടിണി കിടക്കുന്ന നമ്മുടെ നാട്ടില്‍ ലക്ഷകണക്കിന് കോടികള്‍ അമേരിക്കയക്കും,ഇസ്രായേലിനും,ബ്രിട്ടനും മറ്റും കൊടുത്തിട്ട് ഇവിടത്തെ ചേരികളുടെ കഥ ലോകത്തെ കാണിച്ച ഒരു ചിത്രത്തിലെ ഗാനം തിരെഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിന്റെ ധാര്‍മ്മികതയെ ആണ് ഞാന്‍ ചോദ്യം ചെയ്തത്.അത് ചെയ്തത് കോണ്‍ഗ്രസ് അല്ലെ.സി പി എം ആണോ ആ പാടു ഉപയോഗിക്കുന്നത്.ഇത് മനസിലാകാത്തത് താങ്കളുടെ കുഴപ്പം അല്ല.താങ്കളുടെ മഞ്ഞ കണ്ണട കാരണം ആണ്.അത് ഊരി മാറ്റിയിട്ടു നോക്കുക.
തങളക് ഞാന്‍ ചോദിച്ചത് മനസിലയില്ലനു തോന്നുന്നു? തങ്ങള്‍ പറയുന്ന പോലെ കോണ്‍ഗ്രസ് ആയുധം ഇന്ത്യില്‍ നിര്‍മിക്കാന്‍ ഒന്നും ചെയുനില്ലനു. ശരി അത് അങ്ങനെ തെന്നെ എരികട്ടേ. ഞാന്‍ ചോദിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രെസ്സ്നെ പിന്തുണച്ച നാലു വര്‍ഷകാലം ഇതിനുവേണ്ടി അന്തെന്കിലും ചെയ്തോ? കുറഞ്ഞത് പരിശ്രമിക്കുക അന്കിലും ചെയ്തതായി തങ്ങള്‍ക്ക് അറിയാമോ? ഒന്നും ചെയ്തെ മറ്റുള്ളവരെ കുറ്റപെടുത്താന്‍ നിങല്ക് എന്ത് അവകാശം? അല്ലേലും എന്തിനും കുറ്റം കണ്ടുപിടികുനത് ആണല്ലോ നിങളുടെ ഒരു രീതി. അത് ഒരികികും മാറുകയില്ല.
ReplyDelete