Wednesday, March 25, 2009

മാറിയ മണ്ഡലങ്ങളുടെ മനസ്4-പത്തനംതിട്ട,പൊന്നാനി,ആലപ്പുഴ.

കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളും നിയമസഭാ മണ്ഡലങ്ങളും അടി മുടി ഉടച്ചു വാര്‍ത്തത്തിനു ശേഷം നടുക്കുന്ന ആദ്യ തിരെഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും മല്‍സരിക്കുന്ന സ്ഥാനാര്‍ത്തികളുടെ വ്യെക്തി ബന്ദ്ധങളും ജാതി സമ വാക്യങ്ങളും പരിശോദിച്ചു ആര്‍ക്കാണ് സാധ്യത എന്ന് വിലയിരുത്താനുള്ള എന്‍റെ ഒരു എളിയ ശ്രേമം.അവലംബം മത്രെഭൂമിയും മനോരമയും ഉള്‍പെടെ ഉള്ള മാധ്യമങ്ങള്‍.ഇതിനു മുന്പ് ഇടുക്കി മണ്ഡലത്തിനെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടിരുന്നു.അത് വായിക്കാന്‍ തല്പരിയമുള്ളവര്‍ വായിക്കുക.
കൊല്ലം,കോഴിക്കോട്,മലപ്പുറം മണ്ഡലങ്ങളെ കുറിച്ചുള്ള പോസ്റ്റ് വായിക്കാന്‍ തല്പരിയം ഉള്ളവര്‍ വായിക്കുക.
വയനാട് കണ്ണൂര് മണ്ഡലങ്ങളെ കുറിച്ചു വായിക്കുക.
പത്തനതിട്ട.
പുതിയ മണ്ഡലമാണ് പത്തനംതിട്ട.കാഞ്ഞിരപിള്ളി,പൂഞ്ഞാര്‍,തിരുവല്ല,ആറന്‍മുള,കോന്നി,അടൂര്‍,റാന്നി മണ്ഡലങ്ങളാണ് പത്തനംതിട്ടയില്‍ ഉള്ളത്.കത്തോലിക്കാ സമുദായത്തിനും,ഓര്‍ത്തടോക്സുകര്‍ക്കും,മാര്‍ത്തോമ സഭയ്ക്കും,ഒരു പോലെ സ്വാധീനം ഉണ്ട്.നായരു സമുദായത്തിനും ചില പോക്കറ്റുകളില്‍ സ്വാധീനം ഉണ്ട്.
യു ഡി എഫ് അനുകൂല മണ്ഡലം ആയിട്ടാണ് പത്തനംതിട്ടയെ കണക്കാക്കുന്നത്.യുഡി എഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്റണി മണ്ഡലത്തില്‍ പെട്ട പൂഞ്ഞാരുകാരന്‍ ആണ്.മണ്ഡലത്തിന്റെ യു ഡി എഫ് മനസിലാണ് അദ്ദേഹത്തിന്‍റെ മനസ്.കത്തോലിക്ക സഭയുടെ പിന്തുണ അദ്ദേഹത്തിന് ശക്തി പകരുന്നു.എല്‍ ഡി എഫ് സ്ഥാനാര്‍ഥി അനന്തഗോപന്‍ മണ്ഡലത്തില്‍ പെട്ട തിരുവല്ലാക്കാരന്‍ ആണ്.പാര്‍ട്ടിയുടെ ജില്ല സെക്രട്ടറി ആയിട്ടും ജില്ല പഞ്ചായത്ത് മേംബരുമായി ജില്ലയില്‍ ഉടനീളം ഉള്ള പരിചയം ഗുണം ചെയ്യും എന്ന് അദ്ദേഹം വിശ്വസിക്കുന്നു.എന്‍ സി പി സ്ഥാനാര്‍ഥി മണി സി കാപ്പെന്‍ പിടിക്കുന്ന വോട്ടുകളും,പത്തനംതിട്ടയിലെ മുന്‍ കൊണ്ഗ്രസ്സു എം എല്‍ എ കെ കെ നായരും മല്‍സര രംഗത്തുണ്ട്.ഇവര്‍ പിടിക്കുന്ന വോട്ടുകള്‍ യു ഡി എഫിന് ക്ഷീണം ചെയ്യും.എങ്കിലും മണ്ഡലത്തിലെ ശക്തമായ യു ഡി എഫ് സാന്നിധ്യം ആന്ടോയെ ജെയിപ്പിക്കും .
പൊന്നാനി.
പുതിയ പൊന്നാനിയില്‍ തിരൂരങ്ങാടി,താനൂര്‍,തിരൂര്‍,കോട്ടക്കല്‍,തവനൂര്‍,തൃത്താല,പൊന്നാനി മണ്ഡലങ്ങള്‍ ആണ് ഉള്ളത്.മണ്ഡലം യു ഡി എഫിന് ചെറിയ മുന്‍തൂക്കം നല്‍കുന്നു.കോട്ടക്കല്‍,തിരൂര്‍,താനൂര്‍,തിരൂരങ്ങാടി മണ്ഡലങ്ങള്‍ യു ഡി എഫ് ചായവ് ത്രിതാലയും,പൊന്നാനിയും,തവനൂരും എല്‍ ഡി എഫിന് അനുകൂലമാണ്.യു ഡി എഫ് സ്ഥാനാര്‍ഥി മുഹമ്മദു ബഷീര്‍ മൂന്നു പ്രാവശ്യം തിരൂര്‍ മണ്ഡലത്തില്‍ നിന്നു ജെയിച്ചതാണ്.കഴിഞ്ഞ പ്രാവശ്യം പരാജയപെട്ടു.മണ്ഡലത്തിലെ പരിചയവും യു ഡി എഫ് മുന്‍ തൂക്കവും അദ്ദേഹത്തിന് ഗുണം ചെയ്യും.കൊണ്ഗ്രെസ്സിന്റെ അമേരിക്കന്‍ ഇസ്രേയല്‍ പ്രീണന നയങ്ങളും ആണവ കരാര്‍ വിഷയവും അദ്ദേഹം നേരിടുന്ന വെല്ലുവിളികള്‍.എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഹുസൈന്‍ രണ്ടാതാനിയും മണ്ഡലത്തില്‍ പരിചിതനായി കഴിഞ്ഞു .വിവാദങ്ങള്‍ അദ്ദേഹത്തിന് സഹായകരമായ അവസ്ഥയാണ്.മണ്ഡലത്തിലെ കോട്ടക്കല്‍ മണ്ഡലത്തില്‍ പെട്ട അദ്ദേഹം അവിടെ നിന്നു വെക്തിപരമായും കെ ടി ജലീല്‍ മുഖേന പിടിക്കുന്ന വോട്ടും നിര്‍ണായകം ആകും.എ പി കാന്തപുരം വിഭാഗം പ്രവര്‍ത്തകന്‍ ആയ രണ്ടത്താണി എം ഇ എസ് കോളെജ് പ്രിസിപ്പല്‍ ആണ്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി ഡി പി 50000 വോട്ടുകള്‍ നേടിയിരുന്നു.ഈ പ്രാവശ്യം പി ഡി പി രണ്ടാതാനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.യു ഡി എഫിനുള്ള മുന്‍തൂക്കം കൊണ്ടു ബഷീര്‍ പൊരുതുമ്പോള്‍ ചിതറികിടക്കുന്ന ലീഗ് വിരുദ്ധ വോട്ടുകള്‍ ഉറപ്പാക്കികൊണ്ട് രണ്ടത്താണിയും മുന്നേറുമ്പോള്‍ പൊന്നാനി പ്രെവച്ചനാതീതം ആകുന്നു.
ആലപ്പുഴ.
പുതിയ ആലപ്പുഴയില്‍ അരൂര്‍, ചേര്‍ത്തല,ആലപ്പുഴ,അമ്പലപുഴ,ഹരിപ്പാട്‌,കായംകുളം,കരുനഗപള്ളി മണ്ഡലങ്ങള്‍ ആണ് ഉള്ളത്.പുതിയ ആലപ്പുഴ എല്‍ ഡി എഫ് അനുകൂല മണ്ഡലം ആണ്.കാരണം യു ഡി എഫ് അനുകൂല കുട്ടനാട് പോയി എല്‍ ഡി എഫ് അനുകൂല മണ്ഡലങ്ങള്‍ കായംകുളവും,കരുനങപള്ളിയും,കൂട്ടി ചേര്‍ത്തു.ഭരണിക്കാവ്,ചെട്ടികുളങ്ങര പന്ചായതുകള്‍ ചേര്‍ത്തതിനാല്‍ കായകുളം കൂടുതല്‍ ചുകന്നാണ് വന്നത്.എല്‍ ഡി എഫ് അനുകൂല മണ്ഡലം ആയ മാരാരിക്കുളം ഇല്ലാതായി എങ്കിലും പന്ചായതുകള്‍ പല മണ്ഡലങ്ങളിലായി ആലപ്പുഴ ലോകസഭ മണ്ഡലത്തില്‍ തന്നെ ഉള്‍പെടുന്നു.യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ ആലപ്പുഴ എം എല്‍ എ ആണ്.കഴിഞ്ഞ മന്ത്രി സഭയില്‍ ദേവസ്വം മന്ത്രി ആയിരുന്നു.മണ്ഡലത്തില്‍ പരിചിതനാണ്.തന്‍റെ സിറ്റിംഗ് മണ്ഡലമായ ആലപ്പുഴയില്‍ ഉള്‍പെടെ വന്ന മാറ്റങ്ങള്‍ ആണ് അദ്ദേഹം നേരിടുന്ന വെല്ലുവിളി.പുതിയ ആലപ്പുഴ നിയമസഭ മണ്ഡലത്തില്‍ നിലവിലെ ആലപ്പുഴ മുനിസിപ്പാലിറ്റി മാത്രം ആണ് നില നിക്കുനത്.പകരം മാരാരിക്കുളം മണ്ഡലത്തിലെ ആര്യാട്,മണ്ണചേരി,മാരാരിക്കുളം സൌത്ത്,മാരാരിക്കുളം നോര്‍ത്ത് പന്ചായതുകള്‍ കൂടി ചേര്‍ത്തിരിക്കുന്നു.പുതിയ ആലപ്പുഴ മണ്ഡലത്തില്‍ പോലും വേണുഗോപാല്‍ ഭൂരിപക്ഷം നേടാന്‍ സാധ്യത ഇല്ല.എല്‍ ഡി എഫ് സ്ഥാനാര്‍ഥി സിറ്റിംഗ് എം പി കെ എസ് മനോജ് ലത്തീന്‍ കത്തോലിക്കാ വിശ്വാസിയും പല കത്തോലിക്കാ സങ്ങടനകളിലെ സജീവ പ്രവര്‍ത്തകന്‍ ആണ്.ആ രീതിയില്‍ കിട്ടുന്ന വോട്ടും മല്‍സ്യ തൊഴിലാളികളുടെ ഇടയില്‍ ജോലി ചെയ്തതുമയുള്ള പരിചയം അദ്ദേഹത്തിന് ഗുണം ചെയ്യും.വേണുഗോപാല്‍ ഉയര്‍ത്തുന്ന ശക്തമായ വെല്ലുവിളി മണ്ഡലത്തിലെ ശക്തമായ സി പി എം സാനിധ്യവും എം പി എന്ന നിലയിലും മറ്റുള്ള രീതിയിലും ഉള്ള വെക്തി ബന്ധങളും മൂലം മറി കിടന്നു കൂടുതല്‍ തിളക്കമാര്‍ന്ന വിജയം മനോജ് നേടും.

3 comments:

  1. ലീഗിന്റെ ശവമഞ്ചത്തില് അവസാനത്തെ ആണിയടിക്കാന് പൊന്നാനിയില് രണ്ടത്താണിക്കും, മലപ്പുറത്ത് ടി.കെ.ഹംസക്കും വോട്ട് ചെയ്യുക

    ReplyDelete
  2. No this time manoj will not win. K.C is strong & capable candidate for alappuzha.

    ReplyDelete
  3. ഹായ് അജീഷ് ,
    താങ്കള്‍ പറഞ്ഞതുപോലെ വേണുഗോപാല്‍ ശക്തനായ സ്ഥാനര്‍ത്തിയാണ്.ഞാനും യോജിക്കുന്നു.പക്ഷെ ആയിരം വോട്ടിനു സുധീരന്‍ തോറ്റ ആലപ്പുഴ അല്ല പുതിയ ആലപ്പുഴ.അടിമുടി മാറി.സി പി യെമിന്റെ ഉറച്ച മണ്ഡലം ആയി മാറി.മാത്രമല്ല കെ എസ് മനോജ് കേരള കാത്തലിക്ക് യൂത്ത് മൂമെന്റ്റ്,കേരള ലത്തീന്‍ കാത്തലിക്ക് അസോസിയെഷ്യന്‍ ആലപ്പുഴ രൂപത പ്രേസിടന്റ്റ് എന്നാ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ആ പരിചയം മൂലം മനോജിനു കിട്ടുന്ന വോട്ടുകള്‍ യു ഡി എഫ് വോട്ടു ബാങ്കായ ലത്തീന്‍ സമുധായത്തിന്റെ ആണ്.പ്രത്യേകിച്ച് എതിര്‍ വികാരം ഒന്നും മനോജ് നേരിടുന്നുമില്ല.ഇതെല്ലം കണക്കിലെടുക്കുമ്പോള്‍ മനോജ് തന്നെ ജെയിക്കും.

    ReplyDelete