പഴയ കണ്ണൂര്‍ മണ്ഡലം എല്‍ ഡി എഫ് അനുകൂല മണ്ഡലം അല്ലായിരുന്നു.അത് കൊണ്ടാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സി പി യെമിന് ഇഷ്ടം ഇല്ലാഞ്ഞിട്ടും അബ്ധുള്ളകുട്ടിയിക്ക് കണ്ണൂര്‍ സീറ്റ് കിട്ടിയത്.എന്നാല്‍ മാറിയ മണ്ഡലം സി പി യെമിന് ഒരു ഷുവര്‍ സീറ്റാണ്.യു ഡി എഫ് അനുകൂല മണ്ഡലങ്ങള്‍ വയനാട് മണ്ഡലത്തില്‍ ആയി.ഉള്ള കണ്ണൂര്‍ നിയമസഭ മണ്ഡലം വരെ എല്‍ ഡി എഫ് അനുകൂലമായി .യു ഡി എഫിന് അനുകൂലം ആയിരുന്ന 4പഞ്ചായത്ത് മാറ്റി എല്‍ ഡി എഫിന് ഭൂരിപക്ഷം ഉള്ള പഞ്ചായത്തുകള്‍ കണൂര്‍ നിയമസഭ മണ്ഡലത്തില്‍ ചേര്‍ത്തു .(ഇനി എം എല്‍ എ ആവണമെങ്കില്‍ സുധാകരന്‍ വേറെ മണ്ഡലം നോക്കണം )അത് കൊണ്ടു ഈ പ്രാവശ്യം സീറ്റ് കിട്ടില്ലാന്നു ഉറപ്പിച്ച അബ്ധുള്ളകുട്ടി പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഷന്‍ മേടിക്കാന്‍ വേണ്ടി പാര്‍ട്ടിയെ പ്രകോപിപ്പിക്കാന്‍ പല പ്രാവശ്യം ശ്രെമിച്ചു.അത് വഴി രക്ത സാക്ഷി പരിവേഷവും മാധ്യമ സപ്പോര്‍ട്ടും കിട്ടും എന്നും അബ്ധുള്ളകുട്ടിക്കു നന്നായി അറിയാമായിരുന്നു.അതിന് വേണ്ടി പല വിവാദങ്ങളും അദ്ദേഹം ഉണ്ടാക്കി.ഹര്‍ത്താല്‍ വിരുദ്ധ പ്രസ്താവനയും വെറ്റില ജ്യോതിഷവും,ഉമരയും മറ്റും അതിന്‍റെ ഭാഗം ആയിരുന്നു.എന്നാല്‍ അബ്ധുള്ളകുട്ടിയുടെ മനസ്സില്‍ കണ്ടത് പാര്‍ട്ടി മാനത്ത് കണ്ടു.ഒത്തിരി പ്രകോപനം ഉണ്ടായിട്ടും പാര്‍ട്ടി പ്രതികരിച്ചില്ല.ഒടുവില്‍ മോഡി അനുകൂല പ്രസ്താവന അബ്ധുള്ളകുട്ടി നടത്തിയപ്പോള്‍ ഏത് തന്നെ അവസരം എന്ന് കണ്ടു പാര്‍ട്ടി അദ്ധേഹത്തെ പുറത്താക്കി.ഇനി ലീഗോ കോണ്‍ഗ്രസോ അദ്ധേഹത്തെ സ്ഥാനാര്‍ഥി ആക്കിയാലുംകുഴപ്പം ഇല്ല എന്ന് പാര്‍ട്ടി കരുതുന്നു. ബുഷിനെ പോലെ മുസ്ലീങ്ങള്‍ വെറുക്കുന്ന മോഡിയെ അനുകൂലിച്ച അബ്ധുല്ലകുട്ടിയെ സ്ഥാനാര്‍ഥി ആക്കിയാല്‍ ഇപ്പോള്‍ തന്നെ ആണവ കരാറിലും പാലസ്തീന്‍ പ്രശ്നത്തിലും ഇടഞ്ഞു നില്ക്കുന്ന മുസ്ലീം ജന സമൂഹത്തിനു യു ഡി എഫിനോട് ഉള്ള എതിര്‍പ്പ് കൂടുകയുള്ളൂ എന്നും പാര്‍ട്ടി കണക്കു കൂട്ടുന്നു.അത് കണൂരില്‍ മാത്രം അല്ല മലപ്പുറത്തും പ്രചാരണ ആയുധം ആക്കം എന്നും പാര്‍ട്ടി കണക്കു കൂട്ടുന്നു.ഈ ഒരു കാരണം തന്നെയാണ് അബ്ദുള്ള കുട്ടിയെ സ്ഥാനാര്‍ഥി ആകണോ വേണ്ടയോ എന്ന് ലീഗിനെയും കോണ്‍ഗ്രസിനെയും വീണ്ടും വീണ്ടും ചിന്തിപ്പിക്കുനത്.ഗള്‍ഫിലെ ഒരു ചെറിയ മീറ്റിങ്ങില്‍ നടത്തിയ ആ പ്രസ്താവന തനിക്ക് സസ്പെന്‍ഷന്‍ മേടിച്ചു തരും എന്ന് അബ്ധുള്ളകുട്ടി വിചാരിച്ചിരുന്നില്ല.മറിച്ച് ഉമ്ര നടത്താന്‍ പോയി പാര്‍ട്ടിയെ വിമര്‍ശിച്ചപ്പോലോ മതങ്ങളോടുള്ള പാര്‍ട്ടിയുടെ സമീപനത്തെ കുറിച്ചു പറഞ്ഞപ്പോലോ പുറത്ത്താക്കിയിരുന്നെങ്കില്‍ എന്തുമാത്രം അനുകൂല തരംഗം ഉണ്ടായേനെ.അത് പോലെ എന്തങ്കിലും വീണ്ടും പറഞ്ഞ മതിയായിരുന്നു.. അതും ഓര്‍ത്തു അബ്ധുള്ളകുട്ടിയക്ക് ഒരായിരം വിപ്ലവഭിവാധ്യങ്ങള്‍.
Monday, March 9, 2009
Subscribe to:
Post Comments (Atom)
അബ്ദുള്ളകുട്ടി വിചാരിച്ചില്ല അതൊരു പുലിവാലാന്നു അന്ന് നല്ല കയ്യടി ആയിരുന്നു വേദിയില്‍ നിന്നും .നല്ല സുഖവും അനുഭവപ്പെട്ടു.
ReplyDeleteഇതൊന്നും പോരാഞ്ഞു പിന്നെ ഡയലോകും....
വളരെ മനോഹരമായിരിക്കുന്നു
ആശംസകള്‍
നന്നായിട്ടുണ്ട് ലേഖനം.പക്ഷെ ഒരു സംശയം.പല മണ്ഡലങളിലെയും പഞ്ചായത്തുകളും മാറിയില്ലേ അപ്പോള്‍ എങ്ങനെ ആണ് കണ്ണൂര് എല്‍ ഡി എഫിന് ഷുവര്‍ സീറ്റ് ആണെന്ന് മനസിലായത്.അത് വെറും ഊഹം അല്ലെ?
ReplyDeleteകലികാലമേ,
ReplyDeleteകമന്റിനു നന്ദി.മണ്ഡലങളുടെ കാര്യം വെറും ഊഹമല്ല.നിയമ സഭ മണ്ഡലങളുടെ അതിര്‍ത്തി മാറി എങ്കിലും പഞ്ചായത്ത് അതിര്‍ത്തികള്‍ മാറിയില്ലാലോ? പഞ്ചായത്തുകളിലെ രാഷ്ട്രീയ സ്വഭാവം നോക്കി മണ്ഡലങ്ങളുടെയും നിശ്ചയിക്കാം.ഇവിടെ കണ്ണൂരിന്റെ കാര്യം എടുത്താല്‍ പഴയ കണ്ണൂരില്‍ നിന്ന് കൂത്തുപരമ്പും വടക്കേ വയനാടും മാറി.എടക്കാട് ഇല്ലാതായി.പുതിയതായി തളിപറമ്പ് കൂട്ടിച്ചേര്‍ത്ത്.പുതിയ രണ്ടു മണ്ഡലങ്ങള്‍ ധര്‍മ്മടവും,മട്ടന്നൂരും കൂട്ടി ചേര്‍ത്തു.ഇതു രണ്ടും തളിപരമ്പും എല്‍ ഡി എഫിന് മൃഗീയ ഭൂരിപക്ഷം ഉള്ള സ്ഥലം.
പൊതുവേ എല്‍ ഡി എഫ് അനുകൂലമാണ് ഈ പ്രാവശ്യത്തെ മണ്ഡല പുനര്‍ നിര്‍ണയം.അതിനു കാരണം മണ്ഡല പുനര്‍ നിര്‍ണയ കമ്മറ്റിയില്‍ കോണ്‍ഗ്രസിനെ പ്രെധിനീകരിച്ചു ഉണ്ടായിരുന്നത് പി സി ജോര്‍ജും ഗംഗാധരനും ആയിരുന്നു.ചര്‍ച്ചകള്‍ നടന്ന കാലത്താണ് കോണ്‍ഗ്രസിലെ ഗ്രൂപ് വഴക്ക് മൂത്തതും.ഇവര്‍ രണ്ടു പേരും അന്ന് കരുണാകരന്റെ കൂടെ.(പി സി ജോര്‍ജ് പിനീട് കരുണാകരനെ വിട്ടു കോണ്‍ഗ്രസില്‍ തന്നെ തുടര്‍ന്നു) .മാത്രമല്ല മാണി കോണ്‍ഗ്രസിനെ പ്രെധിനീകരിച്ചു ഉണ്ടായിരുന്നത് പി സി തോമസും.അതും അങ്ങനെ തന്നെ വിമതനായി പോയി.മാണിയുടെ വീടിരിക്കുന്ന പഞ്ചായത്ത് വരെ പാല മണ്ഡലത്തില്‍ നിന്ന് മാറ്റി പണി കൊടുക്കുകയും ചെയ്തു.ചുരുക്കത്തില്‍ ലീഗുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ യു ഡി എഫി ന്റെ കാര്യം പറയാന്‍.അതാകട്ടെ ന്യുനപക്ഷം ആയി പോവുകയും ചെയ്തു.അത് കൊണ്ടാണ് ഈ പ്രാവശ്യം 8സീറ്റെങ്കിലും എല്‍ ഡി എഫിന് ഉറപ്പു ആണ് എന്ന് മനോരമയും മത്രെഭൂമിയും വരെ പറഞ്ഞത്.
അബ്ദുള്ളക്കുട്ടി പുറത്തായത് നന്നായി. അത് അയാള്‍ ചോദിച്ചു വാങ്ങിയതാണ്. ഇപ്പോള്‍ വലതു ക്യാമ്പില്‍ തമ്പടിച്ച അയാള്‍ക്ക് എന്ത് പ്രത്യയശാസ്ത്രം? പഴയ കോണ്‍ഗ്രസ് കാരനായ ടി.കെ.ഹംസയും ഈ പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ടിട്ടില്ല. ജാതി,മത,വര്‍ഗ,ലിംഗ വിവേചനങ്ങള്‍ക്കെതിരെയുള്ള ഇടതു കൂട്ടായ്മയാണ് ആവശ്യം. സി.പി.എമ്മിനെ അതിനു കഴിയു. പക്ഷെ,ഇപ്പോള്‍... സുഹൃത്തേ, പിണറായി നയിക്കുന്ന സി.പി.എമ്മിന് അതിനു കഴിയില്ല എന്ന് ഞാന്‍ സങ്കടത്തോടെ പറയട്ടെ.
ReplyDeleteഹലോ രെഘുനാഥ്,
ReplyDeleteമറുപടിയ്ക്ക് നന്ദി.ടി കെ ഹംസ മാത്രമല്ല ഇ എം എസ് മുതല്‍ ഭൂരിപക്ഷം നേതാക്കളും കോണ്‍ഗ്രസുകാര്‍ ആയിരുന്നു.ഒരു മതത്തിലും വിശ്വസിക്കരിത് എന്നൊന്നും സി പി യെം കടുംപിടുത്തം പിടിക്കുന്നില്ല.പക്ഷെ മറ്റു മതങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം.ഹംസ അങ്ങനെ അല്ല എന്ന് താങ്കള്‍ക്ക് തോന്നുവാന്‍ കാരണം എന്താണ് എന്നറിയില്ല.അത് പോലെ പിണറായിയുടെ നായക സ്ഥാനത്തിനു എന്താണ് കുഴപ്പം?