Friday, March 27, 2009
ഞങ്ങള്‍ മാധ്യമങ്ങള്‍ ഒന്നും കാണുന്നില്ല.
ഞങ്ങള്‍ മാധ്യമങ്ങള്‍ ചില കാര്യങ്ങള്‍ കാണുകയില്ല.ചിലപ്പോള്‍ ഇല്ലാത്ത കാര്യങ്ങള്‍ വരെ കാണുകയും ചെയ്യും.ദോഷം പറയരുതല്ലോ ഈ കാര്യത്തില്‍ ഞങ്ങള്‍ ഒറ്റ കെട്ടാണ്.മുഖ്യ മന്ത്രി വി എസ് എഴുതാത്ത എഴുത്തിന്‍റെ ഉള്ളടക്കം ഞങ്ങള്‍ പ്രേസ്ധീകരിക്കും.ഇവരുടെ ഒരു കഴിവ് സമ്മതിക്കണം.വി എസ് കാരാട്ടിന് എഴുതണ കത്ത് വരെ ഇവര്‍ സ്കാന്‍ ചെയ്യുന്നുണ്ട്.ആ കത്ത് ഇതുവരെ കാരാട്ടിന് പോലും കിട്ടിയിട്ടില്ല.പക്ഷെ മാധ്യമങള് സഹായിക്കുനത് കാരണം വിദേശത്ത് ഇരിക്കുന്നവര വരെ അതിന്‍റെ ഉള്ളടക്കം അറിഞ്ഞു.കത്തിന്‍റെ ആധികാരതയെ കുറിച്ചു സംശയം ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ വി എസിനോട് മാത്രം കത്തിനെക്കുറിച്ച് ചോദിക്കുന്നില്ല.പകരം കാരാട്ടിനോടും,പിണരായിയോടും ചോദിക്കും.ഇനി വി എസ് ഇല്ലാന്ന് പറഞ്ഞാലും അത് പി ബീടെ സമ്മര്‍ദ്ദം മൂലം ആണെന്ന് പറയും.ഇതു മാത്രമല്ല സൂഫിയ മദനി ബസ്സ് കത്തിച്ച പ്രതികളുമായി സംസാരിച്ച കാര്യം വരെ ഞങ്ങടെ മനോരമ ലേഖകന്‍ കണ്ടു പിടിച്ചു.2005ഇല്‍ സംഭവം നടന്നപ്പോള്‍ മുതല്‍ ആ ലേഖകന്‍ ഇതിന്‍റെ പുറകെ ആയിരുന്നു.ഇപ്പോഴാണ് കിട്ടിയത്.അന്ന് കേസന്യോക്ഷിച്ച ഉമ്മന്‍ ചാണ്ടിയുടെ പോലീസിനും,ജയലളിതയുടെ പോലീസിനും കിട്ടാത്ത കാര്യമാണ്.അവര്‍ക്ക് അന്ന് കിട്ടയാരുന്നെങ്കില്‍ അന്ന് തന്നെ അവരെ ആരെസ്ട്ടു ചെയ്തേനെ.പിന്നെ കോഴിക്കോട് ലോകസഭ മണ്ഡലത്തില്‍ റീയാസിനെ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രേധിശേധിച്ചു ലോക്കല്‍ കമ്മറ്റി സെക്രട്ടരി രാജി വച്ച വാര്‍ത്ത ഞങ്ങള്‍ കൊടുക്കും.രാജി വച്ചിട്ടില്ലാന്നു പുള്ളിക്കാരന്‍ നേരിട്ടു വന്നു പറഞ്ഞാലും അത് നുണ ആയതു കൊണ്ടു ഒരു തിരുത്ത് പോലും കൊടുക്കില്ല.ആതാണ് മാധ്യമ ധര്‍മം.
ഇതൊക്കെ കണ്ട കാര്യങ്ങള്‍.മാധ്യമങളിലെ ഞങ്ങള്‍ സി ബി ഐ കാര് സി പി ഏമിന്റെയും മദനിയുടെയും പുറകില്‍ ആയതുകൊണ്ട് പല കാര്യങ്ങളും കാണുന്നില്ല.ശബരി കേസില്‍ മനോരമ ചാനല്‍ പ്രവര്‍ത്തകന്‍ പോലീസിനെ വെട്ടിച്ച് ഒളിവില്‍ പോയിരിക്കുന്നതും എഷിയാനെട്ടു ലേഖകന്‍ അറസ്റ്റിലായതും ഒന്നും ഞങ്ങള്‍ മാധ്യമങ്ങള്‍ കണ്ടിട്ടില്ല.ഇല്ലാത്ത രാജി കഥ എഴുതിയവര്‍ ഷാനവാസിനെ വയനാടിലെ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രേധിഷേധിച്ചു കെ പി സി സി അംഗം പി ചന്ദ്രന്‍ രാജി വച്ചു എന്ന് പത്ര സമ്മേളനം നടത്തി പറഞ്ഞാലും അത് കാണില്ല.ഇടുക്കി മുന്‍ എം എല്‍ ആയും ഈ പ്രാവശ്യം സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഉണ്ടായിരുന്ന ജോസ് കുറ്റിയാനി രാജി വച്ചു എന്‍ സി പി പിന്തുണയോടെ ഇടുക്കിയില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതും ഞങ്ങടെ മിക്ക മാധ്യമങ്ങള്‍ക്കും കണ്ടിട്ടില്ല.കഴിഞ്ഞ ദിവസം ചെങ്ങറയില്‍ മരിച്ച രാഘവനെ സംസ്കരിച്ചത് രാഗവന്റെ പേരില്‍ തന്നെ ഉള്ള സ്ഥലതാനെന്നും രാഗവന് വീട് പണിയാന്‍ വേണ്ടി സര്‍ക്കാര്‍ സൌജന്യമായി പണം കൊടുത്ത കാര്യവും ഞങ്ങള്‍ എഴുതില്ല.അങ്ങനെ എഴിതിയാല്‍ ചെങരയില്‍ സമരം ചെയ്യുന്നവര്‍ക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ലാന്ന് എഴുതിയതൊക്കെ തിരുതെണ്ടിവരില്ലേഅതിനൊന്നും സമയം ഇല്ല. വരില്ലേ.പ്രധിരോധ മന്ത്രി എ കെ ആന്റണി ഇസ്രായേലുമായി നടത്തിയ 10000കോടി രൂപയുടെ മിസൈല്‍ ഇടപാടില്‍ 600കോടി അഴിമതി ആരോപണത്തില്‍ കുടുങ്ങി കിടക്കുന്നത് ദേശീയ തലത്തില്‍ സജീവ ചര്‍ച്ച ആണെന്കിലും ഞങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ അതിന് അനാവശ്യ പ്രാധാനിയം കൊടുക്കില്ല അതൊക്കെ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്.ഇതൊന്നും മനപൂര്‍വമല്ല.എന്നിട്ടും ആ മാര്‍കിസ്റ്റുകാര്‍ പറയുന്നതു തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ് എന്ന്.അവരല്ലെലും അങ്ങനെയാണ്.ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപൂ എന്നേ പറയൂ.
Subscribe to:
Post Comments (Atom)
600 കോടിയുടെ അഴിമതി ദേശാഭിമാനിയിലും ജനയുഗത്തിലും ഒഴികെ ഒന്നിലും കാണുന്നില്ല. കേള്‍ക്കാത്ത വാര്‍ത്തകള്‍ എന്ന ഈ ബ്ലോഗിന്റെ പേര്‍ എത്ര അന്വര്‍ത്ഥം.
ReplyDeleteജനശക്തി,
ReplyDeleteമിസൈല്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച് അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച അപ്പസ്തോലന്മാര്‍ നടത്തുന്ന പത്രത്തിലും ചാനലിലും ഇല്ലെങ്കിലും മാഫിയ കിംഗ് ഫാരീസ് അബൂബക്കറിന്റെ മെട്രോ വാര്‍ത്തയില്‍ ഉണ്ട്.
അതിത്ര വല്യ കാര്യായി കൂട്ടാനുണ്ടോ? ദിവസ മിനിമം നാലു പത്രം വായിക്കുക, നാലു ചാനല്‍ വാര്‍ത്ത കാണുക, മതിയല്ലൊ. ഒരു പത്രം എഴുതാന്‍ വിട്ടു പോകുന്നത് മാത്രം എഴുതുന്ന മൂന്നെണ്ണം കാണുമല്ലോ. മാധ്യമങ്ങള്‍ ഒന്നും കാണുന്നില്ല എന്നല്ല.അവക്കോരോന്നിനും ഒരൊ വശത്തെക്ക് മാത്രമെ കണ്ണുള്ളു എന്നല്ലേ ശരി
ReplyDeleteചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപൂ എന്നേ പറയൂ.
ReplyDeleteഅസത്യ മെങ്കില്‍ മറ്റു പറച്ചില്‍ പാടില്ല