Friday, March 13, 2009

പിണറായിയുടെ വിശദീകരണം

from the press meeting of pinarai

സിപിഐയുടെ ലോകസ്ഭാ സീറ്റുകളൊന്നും കൈവശപ്പെടുത്താന്‍ സിപിഎം ശ്രമിച്ചിട്ടില്ല. പരസ്പരം ചര്‍ച്ച ചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില നിലപാടുകള്‍ കൈക്കൊള്ളുക മാത്രമാണ്‌ തങ്ങള്‍ ചെയ്തിട്ടുള്ളത്‌. ഘടകകക്ഷികളുടെ ഒരവകാശവും സിപിഎം കവര്‍ന്നിട്ടില്ല. പലപ്പോഴും സിപിഐയുടെ താത്പര്യങ്ങള്‍ക്കു വഴങ്ങുന്നു എന്ന പഴി മറ്റു ഘടകകക്ഷികളില്‍ നിന്നു കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.പൊന്നാനി മണ്ഡലത്തില്‍ സിപിഎം അവകാശം ഉന്നയിച്ചിട്ടില്ല. ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കു ഇടതു സ്ഥാനാര്‍ഥികള്‍ പതിവായി തോല്‍ക്കുന്ന മണ്ഡലമാണിത്‌. ഇത്തവണ യുഡിഎഫിനെയും മുസ്്ല‍ിം ലീഗിനെയും തോല്‍പിക്കാന്‍ പറ്റുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ്‌ അവിടെ നിലനില്‍ക്കുന്നത്‌. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ്‌ അവിടെ എല്ലാവര്‍ക്കും സ്വീകാര്യനായ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്‌. ഇക്കാര്യം സിപിഐ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ കാര്യങ്ങള്‍ മുന്നോട്ടു പോയത്‌. അവിടെ സ്വതന്ത്രനായി പ്രചാരണത്തിനിറങ്ങിയ ഡോ. ഹുസൈന്‍ രണ്ടത്താണിയെ താന്‍ കണ്ടിട്ടില്ല. നേരിട്ട്‌ അറിയുകയുമില്ല. പിന്നെങ്ങനെ അദ്ദേഹം എന്റെയോ സിപിഎമ്മിന്റെയോ സ്ഥാനാര്‍ഥിയാകും? സിപിഐ അസിസ്റ്റന്റ്‌ സെക്രട്ടറി കെ.ഇ ഇസ്മായിലാണു രണ്ടത്താണിയുമായി കൂടിക്കാഴ്ച നടത്തിയത്‌. സിപിഐ ചിഹ്നത്തില്‍ മത്സരിക്കാന്‍ രണ്ടത്താണി വിസമ്മതിച്ചതും ജയിച്ചു കഴിഞ്ഞാല്‍ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വീകരിക്കില്ല എന്ന്‌ അദ്ദേഹം പറഞ്ഞതുമാണ്‌ സിപിഐയെ ചൊടിപ്പിച്ചതെന്നു വേണം മനസിലാക്കാന്‍. രണ്ടത്താണി ഇപ്പോള്‍ പ്രചാരണത്തില്‍ വളരെ മുന്നോട്ടു പോവുകയും ചെയ്തു. രണ്ടത്താണി ഇന്നലെ ഞങ്ങളുടെ ആളായിരുന്നില്ല. ഇന്നും ഞങ്ങളുടെ ആളല്ല. നാളെ ഞങ്ങളുടെ ആളാക്കാന്‍ ഉദ്ദേശവുമില്ല. പിണറായി കൂട്ടിച്ചേര്‍ത്തു.സിപിഐ മത്സരിച്ച അടൂര്‍ ലോക്സഭാ മണ്ഡലം ഡിലിമിറ്റേഷന്റെ ഭാഗമായി ഇല്ലാതായി. അതിപ്പോള്‍ പത്തനംതിട്ട മണ്ഡലത്തിന്റെ ഭാഗമാണ്‌. അതുകൊണ്ട്‌ പത്തനംതിട്ട മണ്ഡലം സിപിഐക്കു വിട്ടുകൊടുക്കാന്‍ ആലോചിച്ചു. എന്നാല്‍ അവര്‍ക്കു മാവേലിക്കര മതിയെന്ന ആവശ്യം ഉയര്‍ന്നു. ഞങ്ങളുടെ സിറ്റിങ്‌ സീറ്റ്‌ആയിട്ടുപോലും മുന്നണി മര്യാദയുടെ ഭാഗമായി ഈ സീറ്റു വിട്ടുകൊടുക്കുകയായിരുന്നു. പൊന്നാനിയില്‍ പൊതുസ്വതന്ത്രനെന്ന്‌ എല്‍ഡിഎഫ്‌ യോഗത്തില്‍ സിപിഐ സമ്മതിച്ചതിനു പകരമായിരുന്നു ഈ വിട്ടുവീഴ്ച.കോഴിക്കോട്‌ ലോക്സഭാ മണ്ഡലത്തിലും സമാനമായ പ്രശ്നങ്ങളുണ്ട്‌. അതുകൊണ്ടുതന്നെ അവിടെ ചില തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്‌. അതേക്കുറിച്ച്‌ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഘടകകക്ഷികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കുന്ന നയമാണ്‌ സിപിഎമ്മിന്‌. വക്കച്ചന്‍ മറ്റത്തിലിനെയും എന്‍.കെ പ്രേമചന്ദ്രനെയും രാജ്യസഭയിലെത്തിച്ചതു മുന്നണി മര്യാദയുടെ ഭാഗമായാണ്‌. ഇക്കുറി രാജ്യസഭയിലേക്ക്‌ ഒഴിവു വന്നപ്പോഴും സിപിഐ സ്ഥാനാര്‍ഥിയെ പരിഗണിച്ച കാര്യം പിണറായി ഓര്‍മിപ്പിച്ചു. തനിക്കു സമചിത്തതയില്ല എന്ന വെളിയം ഭാര്‍ഗവന്റെ പരാമര്‍ശത്തെ പിണറായി വിജയന്‍ പരിഹസിച്ചു. എല്‍ഡിഎഫ്‌ യോഗങ്ങളില്‍ പരുഷവാക്കുകള്‍ ഉപയോഗിച്ചു കലഹിക്കാറുള്ള വെളിയത്തിനോടു തങ്ങള്‍ ക്ഷമാപൂര്‍വം പെരുമാറാറുള്ളതുതന്നെ തങ്ങളുടെ സമചിത്തതയുടെ ഉദാഹരണമാണ്‌- പിണറായി പറഞ്ഞു. 1970-ലെ കാര്യങ്ങള്‍ മറക്കരുത്‌ എന്ന വെളിയത്തിന്റെ പരാമര്‍ശത്തിനും പിണറായി വ്യക്തമായ മറുപടി നല്‍കി. 70-ല്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു സിപിഐ. കോണ്‍ഗ്രസ്‌ അനുകൂല നിലപാടാണ്‌ അക്കാലങ്ങളില്‍ സിപിഐ സ്വീകരിച്ചിട്ടുള്ളത്‌. കോണ്‍ഗ്രസ്‌ -സിപിഐ ഭരണത്തിന്റെ അനുഭവങ്ങളെക്കുറിച്ചു എനിക്കു വ്യക്തിപരമായിത്തന്നെ പറയാന്‍ കഴിയും. ആ കാലത്തിന്റെ പാടുകള്‍ പേറുന്ന ആളാണ്‌ ഞാന്‍. അടിയന്തിരാവസ്ഥക്കാലത്ത്‌ ഏല്‍ക്കേണ്ടിവന്ന ക്രൂര ലോക്കപ്‌ മര്‍ദനം ഓര്‍മിച്ചുകൊണ്ട്‌ പിണറായി പറഞ്ഞു. 1965-ലെ കാര്യമാണ്‌ വെളിയം ഓര്‍മിപ്പിക്കുന്നതെങ്കില്‍, അന്ന്‌ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യരെപ്പോലെ ഒരാളെ തലശേരിയില്‍ നിര്‍ത്തി കെട്ടിവച്ച കാശ്‌ നഷ്ടപ്പെടുത്താന്‍ സിപിഐക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്നു മറുപടി പറയേണ്ടി വരും. അന്ന്‌ 79 സീറ്റുകളില്‍ മത്സരിച്ച്‌ 54 ലും അവര്‍ക്കു കെട്ടിവച്ച കാശു നഷ്ടമായി. അത്ര ഗതികേട്‌ ഞങ്ങള്‍ക്കുണ്ടായില്ല- പിണറായി ഓര്‍മിപ്പിച്ചു.

19 comments:

  1. hai abhilash,
    enikku oru samshayam.79 seettil malsarichu 54 seettil ketti vacha kashu poayai ennu pinarai.33 seettil munnil vannu ennu veliyam.kankkiloru pishaku elle?79-54=25 alle
    25 lum jayichoonnu urappum ella.appo pinne ethu 33 seettinte karayama veliyam parayaunnathu.

    ReplyDelete
  2. നന്നായി...

    ലാവ്ലിന്‍ പിണറായിയും , വെളിവില്ലാത്ത വെളിയവും എന്ത് കണ്ടിട്ടാ ഈ തല്ലുകൂടുന്നെ?എന്തായാലും തോല്‍ക്കും എന്നാ പിന്നെ ഇങ്ങനെ ആയിക്കോട്ടെ, അല്ലെ...

    "ഇത്തവണ യുഡിഎഫിനെയും മുസ്്ല‍ിം ലീഗിനെയും തോല്‍പിക്കാന്‍ പറ്റുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ്‌ അവിടെ നിലനില്‍ക്കുന്നത്" എവിടെ? പൊന്നാനിയാണൊ? ഇനിയും ശുഭ പ്രതീക്ഷ വേണൊ?

    ReplyDelete
  3. ഹായ് പതിരിപാടം
    ഈ അടി കണ്ടു സി പി ഐ എല്‍ ഡി എഫ് വിട്ടു പോകും എന്നാണോ വിചാരിക്കുനത് ഒന്നും സംഭവിക്കില്ല.പോത്തോടിയാല്‍ എവിടെ വരെ ഓടും വേലി വരെ .സി പി ഐ എങ്ങും പോകൂല്ല.എങ്ങോട്ട് പോകാന്‍.
    ബിജു,
    താങ്കള്‍ പറഞ്ഞത് ശരി ആണ് .കണക്കില്‍ ഒരു പിശക് ഉണ്ട് ആകെ മല്‍സരിച്ചത് 79സീറ്റ്.പിണറായി പറയുന്നു 54സീറ്റില്‍ കെട്ടിവച്ച കാശു പോയി എന്ന്.അങ്ങനെ എങ്കില്‍ ബാക്കി 25സീട്ടല്ലേ ഉള്ളോ? എന്നാല്‍ വെളിയം പറയു‌ന്നു സീറ്റില്‍ ജീയിച്ചു എന്ന് .രണ്ടും തമ്മില്‍ പോരുത്തപെടുന്നില്ല.കൃത്യമായ കണക്കു എനിക്കറിയില്ല.എവിടുന്നെങ്കിലും കിട്ടിയാല്‍ പറയാം.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. കാളിദാസ,
    ലിങ്കിനു നന്ദി. താങ്കള്‍ തന്ന ലിങ്ക് പ്രകാരം 65ലെ തിരെഞ്ഞെടുപ്പില്‍ സി പി ഐ യ്ക്ക് 3സീറ്റ് മാത്രം ആണ് കിട്ടിയിട്ടുള്ളത്.വെളിയം പറഞ്ഞത് 65ലെ തിരെഞ്ഞെടുപ്പ് എന്ന് തന്നെയാണ്.ചിലപ്പോള്‍ മാറി പോയതാകാം.എന്നാല്‍ സി പി എമിന് ഒറ്റയ്ക്ക് മത്സരിച്ചിട്ടും 40സീറ്റ് കിട്ടി. അതിനു ശേഷം ആരാണ് വളര്‍ന്നത്‌?

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. വെളിയം 'ആശാന്‍'ആണല്ലോ.ആ ആശാന് ട്യുഷന്‍ എടുക്കുന്നു കാളിദാസന്‍.വെളിയം പറഞ്ഞത് 1956 ലെ കണക്കാനത്രേ.അതാണ്‌ കാളി, പിണറായി പറഞ്ഞത് വെളിയത്തിന് ഓര്‍മ്മ പ്പിശകെന്നു.ആ നയനാംബുജം തുറന്നു നോക്ക്,വീഡിയോ ലിന്കില്‍,1965 എന്ന് വെളിയം പറഞ്ഞത്, കാണാം.

    തമാശക്കാരന്‍ കാളി വീണ്ടും ഇങ്ങനെ മൊഴിയുന്നു "വെളിയം പറഞ്ഞത് 1956ലെ കണക്കാണ്.പാര്‍ട്ടി പിളര്‍ന്ന ഉടനെ നടന്ന ആ തെരഞ്ഞെടുപ്പില്‍ സി പി ഐ 30 ല്‍ പരം സീറ്റില്‍ രണ്ടാം സ്ഥനത്തായിരുന്നു."

    1956 ഇല്‍ പാര്‍ടി പിളര്ന്നത്രേ.ഉളുപ്പില്ലാതെ വീണ്ടും പച്ചക്കള്ളം തട്ടി വിടുന്നു.1956 ഇല്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പേ നടന്നിട്ടില്ല.(ഇനിയിപ്പോ കാളി ഉരുളും,പന്ചായത്തു തെരഞ്ഞെടുപ്പാണ്,തിരു കൊച്ചി ആണ് ഞാന്‍ ഉദ്ധെശിച്ചത്‌ എന്നൊക്കെ)..

    ReplyDelete
  11. കാളിദാസ,
    താങ്കളുടെ വാദങ്ങള്‍ സ്ഥമാര്‍തിക്കനൊ സി പി യെമിനെ വിമര്‍ശിക്കുന്നതിനു വേണ്ടിയോ പലപ്പോഴും നുണകള്‍ പറയുന്നു.പല ബ്ലോഗിലും കണ്ടിട്ടുണ്ട്.ഇതു നല്ല പ്രെവനതയാണോ ?എന്നാണ് പാര്‍ട്ടി പിളര്‍ന്നത് എന്ന് പോലും അറിയാന്‍ പാടില്ലാത്ത ആളാണ്‌ താങ്കള്‍ എന്ന് ഞാന്‍ വിചാരിക്കുന്നില്ല.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. കാളിദാസ,
    വീണ്ടുംവീണ്ടും എന്തിനാ എങ്ങനെ നുണ പറയുന്നത്.പിണറായി പറയാത്ത 67തിരെഞ്ഞെടുപ്പിനെ കുറിച്ച് പറയുക.എന്നിട്ട് 67ലെ തെരെഞ്ഞെടുപ്പില്‍ കൃഷണയ്യര്‍ മത്സരിച്ചില്ല എന്ന് പറയുക.എന്നിട്ട് ഞാന്‍ നുണ എഴുതി എന്ന് പറയുക. വെളിയവും പിണറായിയും പറഞ്ഞത് 65ലെ തെരഞ്ഞെടുപ്പിനെ കുറിച്ചാണ്.അല്ലാതെ 67ലെ തെരഞ്ഞെടുപ്പിനെ കുറിച്ചല്ല .സംശയം ഉണ്ടെങ്കില്‍ ഈ പോസ്റ്റിലെ ആദ്യത്തെ വീഡിയോ ക്ലിപ്പ് നോക്കുക. താഴെ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി കാണിക്കുന്നുണ്ട് പിണറായി പറഞ്ഞത് 65ലെ കാര്യമാണോ 67ലെ കാര്യമാണോ എന്ന്.ഞാന്‍ ചൂണ്ടി കാണിച്ചതും അതാണ്‌.അല്ലാതെ ആര് പറഞ്ഞു 67തിരെഞ്ഞെടുപ്പിനെകുരിച്ചു.അത് നോക്കിയിട്ട് പോരെ എന്നെ നുണയന്‍ ആക്കാന്‍.65ലെ തെരെഞ്ഞെടുപ്പില്‍ തലശേരിയില്‍ മത്സരിച്ച സിപിഎമ്മിന്റെ പി. ഗോപാലന്‌ 27,981 വോട്ടും കോണ്‍ഗ്രസിലെ പി. നാണുവിന്‌ 19,766 വോട്ടും ലഭിച്ചപ്പോള്‍ സി.പി.ഐ രംഗത്തിറക്കിയ കൃഷ്ണയ്യര്‍ക്ക്‌ കിട്ടിയത്‌ 7,298 വോട്ടു മാത്രമാണ

    പിന്നെ വേറൊരു കാര്യം പാര്‍ട്ടി പിളര്‍നതിനു ശേഷം നടന്ന ഏതു തിരെഞ്ഞെടുപ്പിലാണ് സി പി ഐ യ്ക്ക് താങ്കള്‍ പറഞ്ഞപോലെ മുപ്പതു സീറ്റ് ലഭിച്ചത്?ഈ കാര്യങ്ങളൊക്കെ ഒന്ന് പരിശൊദിക്കു.എന്നിട്ട് തീരുമാനിക്ക് ഞാനാണോ കാളിദാസനാണോ നുണ പറഞ്ഞത് എന്ന് ?

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. കാളിദാസ,
    തെറ്റ് തിരുത്തിയിട്ടുണ്ട്. പക്ഷെ എന്റെ ചോദ്യത്തിനു താങ്കള്‍ ഉത്തരം തന്നില്ല.പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം നടന്ന ഏതു തിരെഞ്ഞെടുപ്പില്‍ ആണ് സി പി ഐയ്ക്ക് താങ്കള്‍ പറഞ്ഞത് പോലെ മുപ്പതു സീറ്റ് കിട്ടിയത്?

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. കാളിദാസന്‍ നുണ പറയുമ്പോള്‍,വെറും നുണയല്ല പച്ചക്കള്ളം പറഞ്ഞാല്‍ (ഉദാഹരണം : പാര്‍ട്ടി പിളര്‍ ന്ന ഉടനെ നടന്ന ആ തെരഞ്ഞെടുപ്പില്‍ സി പി ഐ 30 ല്‍ പരം സീറ്റില്‍ രണ്ടാം സ്ഥനത്തായിരുന്നു.എപ്പോ 30 സീറ്റ് കിട്ടി രണ്ടാം സ്ഥാനത്തായി എന്ന് പടച്ചോന് പോലും അറിയില്ല) അത് തെറ്റ് 'പറ്റിയതായി' കരുതണം..തിട്ടൂരമാണ്..അല്ലെങ്കില്‍ ശുട്ടിടുവേന്‍.

    ReplyDelete
  18. കാളിദാസ,
    താങ്കള്‍ എഴുതിയ മൂന്നാമത്തെ കമന്റില് ഉണ്ടല്ലോ പാര്‍ട്ടി പിളര്‍ ന്ന ഉടനെ നടന്ന ആ തെരഞ്ഞെടുപ്പില്‍ സി പി ഐ 30 ല്‍ പരം സീറ്റില്‍ രണ്ടാം സ്ഥനത്തായിരുന്നു എന്ന്.അത് കണ്ടു ചോദിച്ചതാണ്.

    ReplyDelete
  19. This comment has been removed by the author.

    ReplyDelete