ആദ്യം അമേരിക്കന്‍ പത്രമായ യലെ ഡെയിലി ന്യൂസിന്‍റെ വ്യാഴാഴ്ചത്തെ ഇന്‍റര്‍നെറ്റ് എഡിഷ്യന്‍ ഇവിടെ വായിക്കുക.
ലോകസഭ സ്ഥാനര്‍തികളെ തീരുമാനിക്കാന്‍ ഇവിടെ കേരളത്തില് നമ്മടെ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഉപ സമതിയും രൂപീകരിച്ചു ചര്‍ച്ച ചെയ്യുന്നു.അവിടെ അങ്ങ് അമേരിക്കയില്‍ നമ്മുടെ തരൂര്‍ ചേട്ടന്‍ കൊക്കോ കോള കമ്പനി സ്പോന്‍സര്‍ ചെയ്ത ഒരു പരിപാടിയില്‍ തന്‍റെ ലോക സഭ സ്ഥാനര്‍ത്തിതും സ്വയം പ്രഖ്യാപിക്കുന്നു.പത്തു ദിവസത്തിനുള്ളില്‍ ഒദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും ജോ തോമസ് കാരക്കാട്ട് എന്ന മലയാളിയുടെ ചോദ്യത്തിനു മറുപടി ആയി തരൂര്‍ പറഞ്ഞു.അത് കണ്ടു ഞെട്ടിയത് സാദാ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ ആണ്.അവര്‍ ഇപ്പോള്‍ ചോദിക്കുന്നത് എന്തൂട്ട് ഉപ സമതിയാണ് ഉണ്ടാക്കിയീക്കനെ എന്നാണ്? ഉപ സമതീനും പറഞ്ഞു ഇവിടെ കൊറേ ചര്‍ച്ച നടക്കും.സ്ഥാനാര്‍ഥി മോഹികളെ കൊണ്ടു തിരുവനതപുരത്തെ റൂമൊക്കെ നിറയും.അത് മാത്രമെ നടക്കു.സ്ഥാനര്തികളെ അങ്ങ് ഡല്‍ഹീന്നു നൂലെ കെട്ടി ഇറക്കും അവസാനം.അത് മാത്രമെ നടക്കൂ എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഏതു മണ്ഡലത്തിലാണ് മത്സരിക്കുനത് എന്ന് തരൂര്‍ പറഞ്ഞിട്ടില്ലെങ്കിലും പാലക്കാട് മണ്ഡലത്തില്‍ നിറഞ്ഞിരിക്കുന്ന തരൂറിന്റെ ഫ്ലെക്സുകള്‍ മണ്ഡലം പാലക്കാട് തന്നെയാണ് എന്ന് ഉറപ്പിക്കുന്നു.അങ്ങനെയെന്കില്‍ മറ്റൊരു കാര്യവും ഉണ്ട്.കൊക്കോകോളയുടെ ഭൂജല ചൂഷണത്തിനെതിരെ കഴിഞ്ഞ 6വര്‍ഷമായി അതി ശക്തമായ സമരം നടക്കുന്നുണ്ട് പാലക്കാടു.അതെ കൊക്കോ കോളയുടെ കീഴില്‍ ഉള്ള ഫൌന്ടെഷന്‍ ഉപദേശ സമതി അംഗം ആണ് ശശി തരൂര്‍.
Saturday, March 7, 2009
Subscribe to:
Post Comments (Atom)
ഇതല്ലേ ശശി പറഞ്ഞത്:
ReplyDeleteTharoor confirmed that he is planning to run for a position in India’s lower house of Parliament, and said an official announcement would be released “in a week to 10 days.”
ഇതിന്റെ മലയാളം ഒന്നെഴുതാമോ അഫിലാഷേ?
ചുമ്മാ നമുക്ക് ചര്‍ച്ച ചെയ്ത് അയാളെ ഒരു വഴിക്കാക്കാനാ, വേഗമാവട്ട് താമസിക്കല്ല് കേട്ടോ
an official announcement would be released “in a week to 10 days.”
ReplyDeleteഎന്ന് പറഞ്ഞത് വ്യാഖ്യാനിച്ചാല്‍ എന്‍റെ സ്ഥനര്തിതം ഹൈകമാന്ഡ് തീരുമാനിച്ചിട്ടുണ്ട് അത് ഒധ്യോഗികമായി പത്തു ദിവസത്തിനുള്ളില്‍ അവര് പ്രഖ്യാപിക്കും എന്നല്ലേ?മാഷെ അങ്ങനെ എങ്കില്‍ എന്തിനെ കുറിച്ചുള്ള ചര്‍ച്ച ആണ് ഇവിടെ കേരളത്തില്‍ ഉപ സമതി നടത്തുന്നത്?എനിക്ക് മനസിലാവുന്നില്ല?താങ്കള്‍ക്ക് അറിയാമെങ്കില്‍ ഒന്ന് പറയൂ.
an official announcement would be released “in a week to 10 days.”
ReplyDeleteഎന്ന് പറഞ്ഞത് വ്യാഖ്യാനിച്ചാല്‍ ....
അതുശരി താങ്കള്‍ അങ്ങ് വ്യാഖ്യാനിച്ചു അല്ലേ? ഭേഷായി എന്നേ പറയാനുള്ളൂ!!
ഇങ്ങനെയാണ് സാധാരണ മീഡിയാസും ചെയ്യുന്നത് ഒരാള്‍ പറഞ്ഞ വാചകത്തിന്റെ ഒരു മുറി എടുത്ത് വീശിയങ്ങ് അലക്കും.
ഇവിടെ ഇയാള്‍ വ്യക്തമായി മൊഴിഞ്ഞിട്ടുണ്ട്, ഹീ ഈസ് പ്ലാനിങ്ങ് എന്ന്!
അത് കണ്‍ഫേം ആവുന്നത് പത്ത് ദിവസത്തിനുള്ളില്‍ വരുന്ന ഔദ്യോഗിക അറിയിപ്പോടെ ആവുമെന്നാണ് ഇത് വായിച്ചിട്ട് എനിക്ക് കത്തിയത്, അല്ല ഇനി അങ്ങനെ അല്ലെങ്കില്‍ അഭിലാഷ് എഴുതണം .
അഭിലാഷെ അങ്ങേര് ഇലക്ഷനു നില്‍ക്കും എന്ന് റൂമര്‍ വന്നപ്പോ മുതല്‍ ആരംഭിച്ചതാണ് ഇത്തരം ചില ഊഹാപോഹങ്ങളും വ്യാഖ്യാനങ്ങളും. നടക്ക്ട്ടെ എത്ര അറ്റത്തോളം ഇത് പോകുമെന്ന് മാത്രമേ ഇനി അറിയാനുള്ളൂ.
ആ വാര്‍ ത്ത വായിച്ചിട്ട് എനിക്ക് തോന്നിയത് ശശി തരൂര്‍ ലോക് സഭയിലേക്ക് മത്സരിക്കാന്‍ ആലോചിക്കുന്നു. 10 ദിവസത്തിനുള്ളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും . ഹൈ ക്കമാണ്ട് പ്രഖ്യാപിക്കുമെന്നോ , കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്നോ അതിനര്‍ത്ഥമില്ല. ശശി ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണു ഞാന്‍ മനസിലാക്കിയത്.
ReplyDeleteമാധ്യമങ്ങള്‍ ചിലത് ഊഹിക്കുമ്പോള്‍ തന്നെ അഭിലാഷിനേപ്പോലുള്ളവര്‍ ഉറഞ്ഞു തുള്ളുന്നത് കാണാം . ഇവിടെ അഭിലാഷും അതേ ഊഹം നടത്തി.
ശശി സ്വയം സ്ഥാര്‍ത്ഥിയാകുമെന്നേ പറഞ്ഞുള്ളു.
പക്ഷെ പി ഡി പി എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന വിചിത്രമായ കാഴച നാം കണ്ടു. അഭിലാഷ് അതിനെ പിന്തുണക്കുന്നതും കണ്ടു.
"പക്ഷെ പി ഡി പി എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന വിചിത്രമായ കാഴച നാം കണ്ടു. അഭിലാഷ് അതിനെ പിന്തുണക്കുന്നതും കണ്ടു....ഇവിടെ അഭിലാഷും അതേ ഊഹം നടത്തി..."
ReplyDeleteഇവിടെ കാളിദാസനും അതേ ഊഹം നടത്തി. എല്‍.ഡി എഫ് സ്ഥാര്‍ത്തിയെ പി.ഡി.പി,എവിടെയും പ്രഖ്യാപിച്ചില്ല. പിന്തുണക്കുമെന്ന് പറഞ്ഞു.ഇസ്മായിലും,ഹംസയും ഹുസയ്ന്‍ രണ്ടത്താണിയെ കണ്ടു എന്ന് വലതു മാധ്യമങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതിനെ സപ്പോര്‍ട്ട് ചെയ്യും എന്ന് പി.ഡി.പി പറഞ്ഞു. ഊഹത്തിന്‍റെ ഹെഡ്മാഷായ കാളിദാസന്‍ വിചിത്ര കാഴ്ചകള്‍ കാണാന്‍ മാത്രമുള്ള അപൂര്‍വ ജന്മം തന്നെ.
പി ഡി പി ഇടതുമുന്നണി സ്ഥാനാര്‍ ത്ഥിയെ തീരുമാനിച്ചു എന്നത് കാളിദാസന്റെ ഊഹമല്ല.
ReplyDeleteരണ്ടത്താണിയാണ്, പി ഡി പി പിന്തുണക്കുന്ന സ്വതന്ത്രന്‍ എന്ന്, പി ഡി പിയാണു പറഞ്ഞത്. സി പി എം അതു നിഷേധിച്ചിട്ടില്ല
രണ്ടത്താണി പറഞ്ഞതിതാണ്. അതും ഒരു പത്രസമ്മേളനത്തില്‍ . സി പി എം അതും നിഷേധിച്ചിട്ടില്ല.
ഇനി പിറകോട്ടില്ല: ഹുസൈന്‍
വളാഞ്ചേരി: സ്ഥാനാര്‍ഥിയാകാന്‍ രംഗത്തിറങ്ങിക്കഴിഞ്ഞുവെന്നും ഇനി പിറകോട്ടില്ലെന്നും ഡോ. ഹുസൈന്‍ രണ്ടത്താണി.
ഇടതു മുന്നണി സ്വതന്ത്രനായാണ് സ്ഥാനാര്‍ഥിയായി വന്നതെന്നും സി.പി.ഐ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അനൌദ്യോഗികമായി പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
ഇടതുമുന്നണിയില്‍ പൊന്നാനി സംബന്ധിച്ച തര്‍ക്കങ്ങളെ കുറിച്ച് അറിയില്ല.
സാമ്രാജ്യത്വവിരുദ്ധതയെന്ന പൊതുലക്ഷ്യത്തിന് വേണ്ടി നിലകൊള്ളുന്ന ഇടതു കക്ഷികള്‍ ഒന്നിച്ചുനില്‍ക്കുമെന്നാണ് വിശ്വാസം.
കാളിദാസാ,
ReplyDeleteപി ഡി പി പിന്തുണ ഉണ്ട് എന്ന് പറഞ്ഞാല്‍ പി ഡി പി യാണ് സ്ഥാനര്തിയെ തീരുമാനിച്ചത് എന്നാണോ അര്‍ഥം.മാസങ്ങള്‍ക്കു മുമ്പേ സി പി യെം കെ ടി ജലീല്‍ വഴി സംസാരിച്ചു എന്‍റെ സമ്മതം വാങ്ങിയതാണ് എന്ന് രണ്ടത്താണി തന്നെ അഭിമുഖത്തില്‍ പറഞ്ഞ കാര്യം കണ്ടില്ലേ?
This comment has been removed by the author.
ReplyDeleteഅഭിലാഷേ എന്താണ് താങ്കളുടെ ബ്ലോഗിന്റെ വിഷയം?
ReplyDeleteശശി സ്വന്തം സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ചു എന്നല്ലേ?
മാസങ്ങള്‍ക്കു മുമ്പേ സി പി യെം കെ ടി ജലീല്‍ വഴി സംസാരിച്ചു എന്‍റെ സമ്മതം വാങ്ങി, എന്ന് രണ്ടത്താണി പറഞ്ഞു. അതിനെ ആരും എതിര്‍ത്തില്ല. ശശിയുടെ കാര്യത്തില് അത് നടക്കാന്‍ പാടില്ല എന്ന്‍ അഭിലാഷ് ഏത് മാനദന്ധം വച്ചാണ് തിരുമാനിച്ചത് ?
രണ്ടത്താണിയുമായി സി പി എം സംസാരിക്കുന്നു എന്ന പറഞ്ഞ അതെ മാധ്യമങ്ങള്‍ തന്നെയാണ്. ശശിയുമായി കോണ്‍ഗ്രസ് സംസാരിക്കുന്നു എന്നും പറഞ്ഞത്
ഉരുണ്ടു കളി വീണ്ടും.."പി.ഡി.പി പിന്തുണക്കും" എന്ന് വെണ്ടക്കാ വലിപ്പത്തില്‍ എഴുതി വച്ചിട്ടു പറയുകയാ പി.ഡി.പി ആണ് സ്ഥാനാര്‍ത്തിയെ നിശ്ചയിച്ചതെന്ന്.രണ്ടാത്താനിയും മൂന്നത്താനിയുമോന്നും 'മാസങ്ങള്‍ക്ക് മുമ്പേ' സി.പി.എം സംസാരിച്ചു തന്‍റെ സ്ഥാനാര്‍ത്തിത്തം തീരുമാനിച്ചു എന്ന് എവിടെയും പറഞ്ഞിട്ടില്ല. കാനാപ്പുരത്തിരുന്നു കാളി അണ്ണന്‍ നിരീക്കുന്നതായിരിക്കും അതൊക്കെ. അങ്ങനെ ഊഹിക്കാന്‍ ഉള്ള സ്വാതന്ത്രം അടിയറവ് വെക്കാന്‍ ആരും പറഞ്ഞിട്ടില്ല.ഊഹിച്ചോ,ഊഹിച്ചോ നല്ലോണം ഊഹിച്ചോ.
ReplyDeleteശശിയുടെ കാര്യത്തില്‍ സംഭവിച്ചത്,അങ്ങ് അമേരിക്കയില്‍ വച്ച് താനാണ് സ്ഥാനര്‍ത്തിയെന്നു പറയുകയും, ഇവിടെ വന്നു മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ എല്ലാം ഹൈക്കമാന്‍ദ് തീരുമാനിക്കും എന്ന് ആണയിടുകയും ചെയ്യുന്നതിലെ കാപട്യമാണ്.അല്ലെങ്കില്‍ ഇവിടെയും ഞാന്‍ സ്ഥാനാര്‍ത്തി ആകും എന്ന് പറയാനുള്ള ആര്‍ജ്ജവം വേണായിരുന്നു.അത്രയേ പറഞ്ഞുള്ളൂ. അതിനു കാളി അണ്ണന്‍ എന്തിനാ കാനാപ്പുരത്തിരുന്നു ചൂടാവുന്നെ.
അഭിലാഷേ ആരെയാണ്, താങ്കളൊക്കെ ചേര്‍ന്ന് വിഡ്ഡികളാക്കാന്‍ ശ്രമിക്കുന്നത്? പൊന്നനിയിലെ സി പി എം അംഗീകരിക്കുന്ന സ്ഥാനര്‍ത്ഥിയാണ്, രണ്ടത്താണി. മദനി പറഞ്ഞിട്ടു തന്നെയാണ്, അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. പൊന്നാനിയില്‍ അദ്ദേഹത്തെ സഹായിച്ചാല്‍ മറ്റ് 19 മണ്ധലങ്ങളിലും മദനി എല്‍ ഡി എഫിനു വോട്ടുചെയ്യും . ഇതൊക്കെ ഏത് കൊച്ചു കുട്ടിക്കും അറിവുള്ള കാര്യമാണ്.
ReplyDeleteമദനിയേപ്പോലെ ഒരു തീവ്രവാദിയെ കൂട്ടു പിടിക്കേണ്ട ഗതികേട് സി പി എമ്മിനു വന്നിട്ടുണ്ടെങ്കില്‍, അത് മറ്റൊരു അപചയമായിട്ടേ വിലയിരുത്തപ്പെടൂ.
കാളിദാസ,
ReplyDeleteഇതു പണ്ടാരാണ്ട് പറഞ്ഞത് പോലെ ഉണ്ടല്ലോ? ഞാന്‍ എഴുതാത്ത ഒരു വിഷയത്തില്‍ അഭിപ്രായം പറയുകയും ചോദ്യം ചോദിക്കുകയും ചെയ്യുക ,ഏതായാലും ചോദിച്ചതല്ലേ എന്നോര്‍ത്ത് മറുപടി പറഞ്ഞപ്പോള്‍ ബ്ലോഗിലെ വിഷയം ശശി തരൂര്‍ അല്ലെ എന്നും ചോദിച്ചു വരുന്നു.ഇതെന്താ വെള്ളരിക്കപട്ടനമാണോ?
അത് പോലെ രണ്ടത്താണി സി പി യെം കാരനും അല്ല പി ഡി പി കാരനും അല്ല.രണ്ടു പേര്‍ക്കും തല്പരിയം ഉള്ള ഒരു പൊതു സ്വതന്ത്രന്‍.രണ്ടത്താണി മാത്രം മതി എന്ന് പി ഡി പി യ്ക്ക് നിര്‍ബന്ധം ഇല്ല അതിനെക്കാളും നല്ല ഒരാളെ സി പി യെമോ സി പി ഐ കൊണ്ടുവരിക ആണെങ്കില്‍ അവര്‍ക്ക് പി ഡി പി വോട്ടു ചെയ്യും എന്ന് മദനി പറഞ്ഞത് കേട്ടില്ലേ? വോട്ടു കിട്ടാന്‍ വേണ്ടി സ്വതന്ത്രനെ നിര്‍ത്തുന്നത് അപചയം ആണെങ്കില്‍ (എനിക്ക് അങ്ങനെ അഭിപ്രായം ഇല്ല) പണ്ടേ അത് സംഭവിച്ചിട്ടുണ്ട്.പുതിയ കാര്യം ഒന്നുമല്ല. ഇ എം എസ് മുണ്ടാശേരിയെയും കൃഷ്നയ്യരെയും സ്ഥാനാര്‍ഥി ആകിയില്ലേ?വി എസിന്‍റെ പ്രതാപ കാലത്തല്ലേ ടി ക ഹംസയെയും ലോനപ്പന്‍ നംബാടനെയും നൈനാന്‍ കൊശിയെയും സെബാസ്റ്റ്യന്‍ പോളിനെയും സേവിയര്‍ അരക്കലിനെയും മണി വിതയതിലിനെയും സ്ഥാനാര്‍ഥി ആക്കിയത്?ഇവരെ ഒക്കെ സ്ഥാനാര്‍ഥി ആക്കിയത് അവരിലൂടെ കിട്ടുന്ന വര്‍ഗീയ വോട്ടില്‍ കണ്ണും നട്ടല്ലേ? അത് പോലെ ജോസഫ് ഗ്രൂപിനെ എല്‍ ഡി എഫില്‍ കൊണ്ട് വന്നത് എന്തിനായിരുന്നു.
അതെ അഭിലാഷ് ഇത് പണ്ടാരാണ്ടു പറഞ്ഞപോലെതന്നെയണ്. ശശി തരൂര്‍ സ്ഥാനാര്‍ത്ഥിയാണെന്നു സ്വയം പ്രഖ്യാപിച്ചു എന്നാണല്ലോ അഭിലാഷ് ആക്ഷേപിച്ചത്. രണ്ടത്താണിയെ എല്‍ ഡി എഫോ സി പി എമ്മോ, സി പി ഐയോ സ്ഥാനര്‍ത്ഥിയാണെന്നു പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ അദ്ദേഹം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആണെന്ന ചുവരെഴുത്തും കമാനങ്ങളും പൊന്നാനിയില്‍ ഉണ്ടല്ലോ അഭിലാഷേ? റ്റി വി ചാനലുകള്‍ രണ്ടത്താണി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാണെന്നു പ്രഖ്യാപിക്കുന്ന വാര്‍ത്താ ശകലം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
ReplyDeleteഇതു രണ്ടും തമ്മില്‍ എന്താണു വ്യത്യാസം ?
വോട്ടുകിട്ടാന്‍ മദനിയെ കൂട്ടുപിടിക്കുന്നത് അപചയം തന്നെയാണ്. അത് സ്വതന്ത്രനെ കൂട്ടു പിടിക്കുന്നതെന്നാക്കി അഭിലാഷ് മാറ്റി വ്യഖ്യാനിച്ചാലും അപചയമല്ലാതാവുന്നില്ല. പി ഡി പിക്കു സ്വീകാര്യമുള്ള സ്വന്തന്ത്രനെ കൂട്ടുപിടിക്കുന്നതില്‍ തെറ്റില്ലെങ്കില്‍ , ബി ജെ പിക്ക് സ്വീകാര്യനായ സ്വതന്ത്രനെയും സി പി എം സ്വീകരിക്കുമോ?
ReplyDeleteകമ്യൂണിസ്റ്റുപാര്‍ട്ടിയേക്കുറിച്ച് പലപ്പോഴായി രണ്ടത്താണി എഴുതിയതെല്ലാം ഇന്‍ഡ്യവിഷന്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഒരു സീറ്റു ജയിക്കാന്‍ വേണ്ടി ഇതുപോലെ ഒരാളെ കൂട്ടുപിടിക്കുന്നത് ആതമഹത്യാപരമാണെന്നേ ഞാന്‍ പറയൂ.
ജോസഫ് മുണ്ടശ്ശേരിയേയും കൃഷ്ണ അയ്യരേയും സെബാസ്റ്റ്യന്‍ പോളിനേയും ലോനപ്പന്‍ നമ്പാടനെയും ഒക്കെ മദനിയുടെ പാര്‍ ട്ടിക്കാരനുമായി താരതമ്യം ചെയ്തതിന് ഒരു ചുവന്ന അഭിവാദനം .
അഭിലാഷിന്റെ മാനസില്‍ ഇത്രയധികം പൊളത്തരമുണ്ടെന്ന് അറിയുനതില്‍ ലജ്ജ തോന്നുന്നു.
അഭിലാഷിന്റെ മാസ്റ്റര്‍ പീസ് ആണ് താഴെ. അത്മഹത്യാപരം എന്നു വേണമെങ്കില്‍ പറയാം
വി എസിന്‍റെ പ്രതാപ കാലത്തല്ലേ ടി ക ഹംസയെയും ലോനപ്പന്‍ നംബാടനെയും നൈനാന്‍ കൊശിയെയും സെബാസ്റ്റ്യന്‍ പോളിനെയും സേവിയര്‍ അരക്കലിനെയും മണി വിതയതിലിനെയും സ്ഥാനാര്‍ഥി ആക്കിയത്?ഇവരെ ഒക്കെ സ്ഥാനാര്‍ഥി ആക്കിയത് അവരിലൂടെ കിട്ടുന്ന വര്‍ഗീയ വോട്ടില്‍ കണ്ണും നട്ടല്ലേ? അത് പോലെ ജോസഫ് ഗ്രൂപിനെ എല്‍ ഡി എഫില്‍ കൊണ്ട് വന്നത് എന്തിനായിരുന്നു.
വര്‍ ഗ്ഗീയ വോട്ടില്‍ കണ്ണും നട്ടാണിതെല്ലാം ചെയ്തതെങ്കില്‍ സി പി എമ്മും ബി ജെപിയും തമ്മിലെന്താണു വ്യത്യാസം ?
വര്‍ ഗ്ഗീയ വോട്ടാണു പ്രധാനമെങ്കില്‍ ഏതെങ്കിലും മുസ്ലിം പോരെ? പാലൊളി ആയാലെന്താ?
വി എസിന്റെ പ്രതാപകാലത്തു ചെയ്തതിനു ബദലായിട്ടാണ്, മദനിയെ കൂടെ കൂട്ടുന്നതെങ്കില്‍ അവിടെ നിര്‍ത്തേണ്ട, ആര്‍ എസ് എസിനെയും ,എന്‍ ഡി എഫിനെയും , ബജ്രംഗ് ദളിനെയും ഒക്കെ അങ്ങു കൂട്ട് അഭിലാഷേ. വര്‍ഗ്ഗിയ പ്രീണനത്തില്‍ തെറ്റില്ലെങ്കില്‍ എന്തിനു മടിക്കണം ?
അഭിലാഷ് എന്ന മാര്‍ക്സിസ്റ്റിനെ ഓര്‍ത്ത് ശരിക്കും ലജ്ജിക്കുന്നു.
കാളിദാസ,
ReplyDeleteതാങ്കള്‍ എന്തിനാണ് വീണ്ടും നുണ ആവര്‍ത്തിക്കുനത്.രണ്ടത്താണി പി ഡി പി കാരന്‍ അല്ല എന്ന് താങ്കള്‍ക്ക് ഇനിയും മനസിലായില്ലേ?അദ്ദേഹം ഒരു കാന്തപുരം സുന്നി ആണെനാണ് എന്റെ അറിവ്.ടി കെ ഹംസയും അങ്ങനെ ആയിരുന്നില്ലേ ആദ്യമായി എല്‍ ഡി എഫിന് വേണ്ടി നിലമ്പൂര് മത്സരിച്ചപ്പോള്‍.സെബാസ്റ്റിയന്‍ പോളിനെയും കെ എസ് മനോജിനെയും നൈനാന്‍ കൊശിയെയും മറ്റും സ്ഥാനാര്‍ഥി ആക്കിയത് എന്തിനാണെന്നാണ് കാളിദാസന്‍ വിചാരിച്ചത്.താങ്കളെന്താ മൂഡ സ്വര്‍ഗത്തില്‍ ആണോ?അതോ ഇതൊന്നും ചിന്തിക്കാനുള്ള മൂളയില്ലേ? ഞാന്‍ ഏതായാലും ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നത് ഈ പാര്‍ട്ടി എന്താണെന്നും മറ്റും ശരിയായി മനസിലാകിയിട്ടു തന്നെയാണ്.യാഥാര്‍ത്ഥ്യ ബോധതോടെയാണ് ഞാന്‍ ഓരോ കാര്യങ്ങളേ കണ്ടിട്ടുള്ളു.ജനങള്‍ക്ക് ഒപ്പം സഞ്ചരിക്കാനെ ഒരു ജനാധ്യപത്യ വ്യെവസ്തതയില്‍ സാധിക്കൂ.ജനങലാണ് മാറേണ്ടത്.പല മണ്ഡലങ്ങളിലും ഇതിന്റെ ആവശ്യം ഇല്ലാലോ. കണ്ണൂരാവശ്യം ഇല്ലാലോ ? കോഴികോട്ടു വേണോ? പാലക്കാട് വേണോ? .പക്ഷെ പൊന്നാനിയില്‍ വേണം എന്ന് ചിന്തിക്കുന്നത് എന്തുകൊണ്ട്?അവിടത്തെ ഭൂരിപക്ഷം ജനങളുടെ ഇടുങിയ ചിന്താഗതി കാരണം ആണ്.
ഞാന്‍ ഒന്ന് ചോദിക്കട്ടെ വര്‍ഗീയ വോട്ടിനെകുരിച്ചു ഒന്നും ചിന്തിക്കാതെ മറ്റൊരാളെ മത്സരിപ്പിച്ചു എന്ന് വിചാരിക്കുക.എന്ത് സംഭവിക്കും ഒരു ലക്ഷം വോട്ടിനു തോല്‍ക്കും.ആര് എം പി ആകും? വര്‍ഗീയമായി പ്രവര്‍ത്തിക്കുകയും വോട്ടു തേടുകയും വര്‍ഗീയ വോട്ടു കിട്ടുകയും ചെയ്യുന്ന മുസ്ലീം ലീഗ് ജെയിക്കും.ഏതാണ് മെച്ചം.
കൂട്ടു പിടിക്കേണ്ട ഗതികേട് സി പി എമ്മിനു വന്നിട്ടുണ്ടെങ്കില്‍, അത് മറ്റൊരു അപചയമായിട്ടേ വിലയിരുത്തപ്പെടൂ...."
ReplyDeleteഎങ്കില്‍ കാളിടാസാ'അപചയം'വളരെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉണ്ടായിട്ടുണ്ട്. മലബാറില്‍ 50 കളുടെ ആദ്യം കമ്മ്യുനിസ്റ്കളുടെ തല വടിച്ചു മോസ്കോ റോഡ് വരക്കുന്നതിന് നേതൃത്വം കൊടുത്ത ആളാണ് കെ.കേളപ്പനും അദ്ദേഹത്തിന്‍റെ പാര്‍ടിയും.(ഈ കേളപ്പനാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെ ആദ്യ അധ്യക്ഷന്‍). അദ്ദേഹവുമായി 5-6 വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യുനിസ്റ്റുകാര്‍ സഖ്യത്തിലായി. മലപ്പുറത്തെ ഉന്നത സി.പി.എം നേതാവ് കുഞ്ഞാലിയെ കൊന്നെന്നു സി.പി.എം തന്നെ ആരോപിച്ചു ഒന്നാം പ്രതിയായ ആര്യാടന് വേണ്ടി പതിറ്റാണ്ടിനുള്ളില്‍ വോട്ടു പിടിച്ചു.
മോനെ കാളി ഈ ഉടായിപ്പോക്കെ കയ്യില്‍ വെച്ചെക്ക്. "സി.പി.എമ്മിന് ഇപ്പോള്‍ അപചയം" സംഭവിച്ചു എന്നൊക്കെ വളിപ്പ് പറഞ്ഞു കാണാപ്പുരത്തിരുന്നു സ്വയം തെറ്റിദ്ധരിപ്പിക്കാം,വേറെ അധികം ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യമല്ല.
പിന്നെ വിഷമം മനസ്സിലാകുന്നു, ഈ വാക്കുകളില്‍ "സ്വീകാര്യമുള്ള സ്വന്തന്ത്രനെ കൂട്ടുപിടിക്കുന്നതില്‍ തെറ്റില്ലെങ്കില്‍ ,ബി ജെ പിക്ക് സ്വീകാര്യനായ സ്വതന്ത്രനെയും സി പി എം സ്വീകരിക്കുമോ?.."
തല്‍ക്കാലം സ്വീകാര്യമല്ല, പോയി പണി നോക്ക്...പരിവാരിയെ സ്വീകരിക്കുമ്പോ,ഇലയിടുമ്പോ ഊണിനു വിളിക്കാം, അതുവരെ മാനനീയന്‍ ഒന്നടങ്ങ്.
"വര്‍ ഗ്ഗീയ വോട്ടില്‍ കണ്ണും നട്ടാണിതെല്ലാം ചെയ്തതെങ്കില്‍ സി പി എമ്മും ബി ജെപിയും തമ്മിലെന്താണു വ്യത്യാസം ?..."
ReplyDeleteവ്യത്യാസം പറയാം,(ഈ "വര്‍ഗ്ഗീയ വോട്ടു" പ്രശ്നത്തില്‍.).ന്യുനപക്ഷ വര്‍ഗ്ഗീയത consolidated ആണ്.പക്ഷെ ഭൂരിപക്ഷ വര്‍ഗ്ഗീയത പോലെ അതിനു 'വളരാന്‍' സാധ്യമല്ല.consolidated ആയതിനു കാരണം ഭയമാകാം-ന്യുനപക്ഷം എന്ന ഭയം- ചരിത്രപരമായ കാരണങ്ങലാലാകാം.മതം,ഭൌതിക ഐഹിക കാര്യങ്ങളില്‍,രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇടപെടുന്നുണ്ട്.അതി ന്‍റെ consolidation തകര്‍ക്കാന്‍ ഈ രീതിയിലുള്ള അടവ് നയങ്ങള്‍ ആവശ്യമാണ്.അത് കൊണ്ടാണ് മുമ്പ് ഒരൊറ്റ ലീഗ് മാത്രമാനുണ്ടായിരുന്നത്, ലീഗിന്‍റെ മോണോപൊളി.ഇന്നത് തകര്‍ന്നു കൊണ്ടിരിക്കുന്നു..പിന്നെ വരാവുന്ന ആരോപണം ലീഗില്ലെങ്കില്‍ മറ്റു സംഘടനകള്‍ വര്‍ഗീയമായി വളരും എന്നതാണ്..അതിനു വ്യക്തമായി ആര്യാടന്‍ മറുപടി പറഞ്ഞിട്ടുണ്ട്.(മനോരമ ന്യുസി ന്‍റെ നേരെ ചൊവ്വേ കാണുക).അപ്പോള്‍ ആ വാദത്തിനും (ലീഗ് ആണ് മതനിരപെക്ഷത സംരക്ഷിക്കുന്നത് എന്നതിന്)അര്‍ത്ഥമില്ല. ആ അടവ് നയത്തില്‍ കാളിയുടെ പരിവാറിനെ കൂട്ടേണ്ട ഘട്ടമാകുമ്പോ അപ്പൊ വിളിക്കും. അതുവരെ വെയിറ്റ്...
See Article regarding Tharoor in Madhyamam daily on 25th March..See the link
ReplyDeletehttp://www.madhyamam.com/news_details.asp?id=8&nid=216997&page=1