Saturday, March 14, 2009

വെളിയം പറഞ്ഞ 65ലെ തിരെഞ്ഞെടുപ്പും ആട്ടിങ്ങലെ സ്ഥാനാര്‍ഥി എ സമ്പത്തും.


പുതിയ വാര്‍ത്ത കണ്ടില്ലേ ?ആറ്റിങ്ങല്‍ ഉള്‍പെടെ ഉള്ള മണ്ഡലങ്ങളില്‍ 65ലെ ചരിത്രവും പറഞ്ഞു സി പി ഐ മല്‍സരിക്കാന്‍ വേണ്ടി സ്ഥാനര്‍ത്തികളുടെ പാനല്‍ ഉണ്ടാക്കിയിരിക്കുന്നു.വെളിയം ആശാന്‍ തിരിഞ്ഞു ചരിത്രം ഒന്നു പഠിച്ചാല്‍ നന്നായിരിക്കും.നിങ്ങള്‍ ആറ്റിങ്ങലില്‍ അന്ന് തോല്‍പ്പിക്കാന്‍ ശ്രെമിച്ച അനിരുധന്റെ മകന്‍ തന്നെയാണ് ഇപ്പോള്‍ ആറ്റിങ്ങല് സ്ഥാനാര്‍ഥി എന്നത് തികച്ചും യദ്രേസ്ചികം മാത്രം ആയിരിക്കും.

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം ജയിലി ല്‍. ചൈനാ ചാരന്‍മാരെന്നാരോപിച്ചായിരുന്നു അവരെ ഇരുമ്പഴികള്‍ക്കുള്ളിലാക്കിയത്‌. ഇതാണ്‌ 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്ത ലം. ആര്‍. ശങ്കര്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കാ ലം. കമ്യൂണിസ്റ്റ്‌ പാര്‍ട്ടയില്‍ പിളര്‍പ്പുണ്ടായശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പെന്ന പ്രത്യേകതയും 1965-നുണ്ട്‌. അന്നു സംസ്ഥാനം മുഴുവന്‍ ശ്രദ്ധിച്ച മത്സരം നടന്ന മണ്ഡല മാണ്‌ ആറ്റിങ്ങല്‍. അവിടെ മുഖ്യമന്ത്രി ആര്‍. ശങ്കര്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി. എതിരാളി സിപി എം തീപ്പൊരി കെ. അനിരുദ്ധന്‍.സി പി ഐ നിര്‍ത്തിയിരുന്നു ഒരു സ്ഥാനര്‍ത്തിയെ.സി പി എമിലെ സമുന്നത നേതാക്കള്‍ക്കൊപ്പം അനിരുദ്ദത് നും അന്നു ജയിലില്‍ രാഷ്ട്രീയ തടവുകാരന്‍. ഇരുമ്പഴികള്‍ക്കുള്ളില്‍ കിടന്നുകൊണ്ടാണു ശങ്കറിനെ തിരുവനന്തപുരത്തുകാരുടെ സഖാവു നേരിട്ടത്‌. ഫലം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. ശങ്കര്‍ തോറ്റു. അനിരുദ്ധന്‍ കേരളത്തിന്റെ ആദ്യ ജയന്റ്‌ കില്ലറുമായി. 1965-ലെ തിരെഞ്ഞെടുപ്പില്‍ ജെയിലില്‍ കിടന്നു മല്‍സരിച്ച അച്ചന് വേണ്ടി വോട്ടു ചോദിച്ച മകന്‍ സമ്പത്തിനു അന്ന് പ്രായം മൂന്നു വയസു.പേരൂര്‍ക്കടയിലെ ദിവാകരന്‍ എന്ന സ ഖാവ്‌ അനിരുദ്ധന്റെ ഒരു ചിത്രം വരച്ചിരുന്നു. ജയിലിലെ കമ്പിയഴികളില്‍ പിടിച്ചുകൊണ്ട്‌ അനിരുദ്ധന്‍ ‍ നില്‍ക്കുന്നതാണു ചിത്രം. ഇതായിരുന്നു പ്രധാന പ്രചാരണായുധം. സമാനമായ നിരവധി ബോ ര്‍ഡുകളും സജീവമായുണ്ടായിരുന്നു. ഉന്തുവണ്ടികളിലും മറ്റും ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പ്രചാരണം വലിയ വിജയമായി. ഇതു കോണ്‍ഗ്രസിനെ വലിയതോതി ല്‍ അങ്കലാപ്പിലാക്കി. അവര്‍ ആ ചിത്രങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. അതോടെ അതിനു കാവല്‍ നില്‍ക്കേണ്ട അവസ്ഥയാ യി. പാര്‍ട്ടി സഖാക്കളുടെയും അമ്മാവന്‍മാരുടെയും തോളത്തിരുന്നായിരുന്നു സമ്പത്ത് അച്ഛനുവേണ്ടി വോട്ടു പിടിക്കാനിറങ്ങിയത്‌. ഒപ്പം കൈയിലൊരു പാല്‍ക്കുപ്പിയും ഉണ്ടാവും. ഓ രോ സ്ഥലത്തെത്തുമ്പോഴും കാറിന്റെ മുകളില്‍ സമ്പത്തിനെ കയറ്റിനിര്‍ത്തും. അച്ഛനു വോട്ടു ചെയ്യ ണമെന്ന്‌ സമ്പത്ത് അവിടെനിന്നു വിളിച്ചുപറയും. അന്നത്തെ ആ മൂ ന്നു വയസുകാരന്‍ 28 വര്‍ഷത്തിനുശേഷം ആറ്റിങ്ങല്‍ ഉള്‍പ്പെടുന്ന ചിറയിന്‍കീഴ്‌ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ജയിച്ചുകയറിയതു മറ്റൊരു ചരിത്രം. ചിറയിന്‍കീഴ്‌ മണ്ഡലം ഇപ്പോഴില്ല. പുനര്‍നിര്‍ണയത്തിലൂടെ ആറ്റിങ്ങലായി. ആറ്റിങ്ങലില്‍ ഇക്കുറിയും ഇടതുസ്ഥാനാര്‍ഥിയാണു സമ്പ ത്ത്‌. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം തലസ്ഥാനത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്‌ അനിരുദ്ധന്‍ സഖാവിപ്പോള്‍.

പഴയതൊന്നും ഓര്‍ക്കാതെയും ഓര്‍മ്മിപ്പികാതെയും ഇരുന്നാല്‍ ആശാനും ആശാന്‍റെ ശിഷ്യര്‍ക്കും കൊള്ളാം.താഴെ തട്ടില്‍ മുതല്‍ സി പി ഐ പ്രവര്‍ത്തകര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം.

6 comments:

  1. prasaktham ee post..samayam kuravullathukondu detail comment idunnilla.

    ReplyDelete
  2. :-) sounds interesting and forwarded this post to an email group

    ReplyDelete
  3. ലിങ്കില്‍ 1965 ലെ നീയമസഭാ തിരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണവിവരമുണ്ട്. വെളിയം ഭാര്‍ഗവന്‍ സാര്‍ പറഞ്ഞതിന്റെ പൊരുളും പൊള്ളത്തരവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ രേഖ വ്യക്തമാക്കുന്നു

    ReplyDelete
  4. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം!
    സസ്നേഹം.....വാഴക്കോടന്‍!

    ReplyDelete