Sunday, March 15, 2009

ആരാണീ ഹൈബി ഈടനും.ടി സിദ്ധിക്കും


സമീപ കാലത്തായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു യുവ രത്നങ്ങള്‍ ആണല്ലോ ഹൈബി ഈടനും സിദ്ധിക്കും.രണ്ടു പേരും കോണ്‍ഗ്രസിന്‍റെ പോഷക സംഘടന നേതാക്കള്‍.ഒരാള് കെ എസ് യു വിന്‍റെ അഖിലേന്തിയ നേത്രെത്തിലും മറ്റൊരാള്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതാവും.രണ്ടു പേരെയും മോളീന്ന് നൂലെകെട്ടി മാഡം ഇറക്കിയവര്‍.രണ്ടു പേരും ലോകസഭ ഇലക്ഷനില്‍ സീറ്റ് കിട്ടാന്‍ സാധ്യത ഉള്ളവര്‍.ഇങ്ങനെ ഒരുപാടു സാമ്യം ഇവര്‍ തമ്മില്‍ ഉണ്ട്.പക്ഷെ ഞാന്‍ പറയാന്‍ വന്ന കാര്യം ഇതല്ല.മറ്റൊരു സമയവും ഇവര്‍ തമ്മില്‍ ഉണ്ട്.കോണ്ഗ്രസ് സംസ്ഥാനത്ത് നേരിട്ട രണ്ടു നിര്‍ണായക ഉപ തിരെഞ്ഞെടുപ്പില്‍ ഇവര്‍ രണ്ടു പേരും കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്.രണ്ടും പ്രത്യക്ഷത്തില്‍ മുഖ്യമന്ത്രി ആണ്ടനിയിക്കെതിരെ ആയിരുന്നു.ഒന്നു കരുണാകരനെ വെട്ടി ആന്റണി മുഖ്യ മന്ത്രി ആയ കാലം.എം എല്‍ എ അല്ലാതിരുന്ന ആന്റണി തിരൂരങ്ങാടി ഉപതിരെഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു.അവിടെ ഇങ്ങനെ ഉപ തിരെഞ്ഞെടുപ്പ് വന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്.ബാബറി മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്ന നരസിംഹരവൂന്റെയും കോണ്‍ഗ്രസിന്റെയും ക്കോടെ ഉള്ള പൊറുതി മുസ്ലീം ലീഗ് അവസാനിക്കത്തത്തില്‍ പ്രേതിഷേടിച്ചു എം എല്‍ എ ആയിരുന്ന യു എ ബീരാന്‍ രാജി വച്ചതിനാലാണ്.മത്സരിച്ചാല്‍ തൊട്ടു പോയാലോ എന്ന പേടി ഉള്ളത് കൊണ്ടാണ് മുസ്ലീം ലീഗ് മല്‍സര രംഗത്ത് നിന്നു പിന്‍മാറിയത്.അന്ന് അറിയപെടുന്ന സിമി നേതാവ് ആയിരുന്നു ഇന്നത്തെ യൂത്ത് നേതാവ്.രോക്ഷം തിളച്ചു മറിഞ്ഞ ഇന്നത്തെ യുവ നേതാവ് അന്ന് ആന്റണിക്കെതിരെ സജീവമായി വോട്ടു പിടിച്ചു.അത് പോലെ പിനീട് ആന്റണി മുഖ്യമന്തി ആയിരുന്ന സമയത്താണ് പ്രസിദ്ധമായ എറണാകുളം ഉപ തിരെഞെടുപ്പ് നടന്നത്.ഹൈബി ഈടന്റെ പിതാവ് ജോര്‍ജ് ഈഡന്‍ മരിച്ചപ്പോഴാണ് എറണാകുളത്തു തിരെഞ്ഞെടുപ്പ് വേണ്ടി വന്നത്.യു ഡി എഫ് സ്ഥാനാര്‍ഥി ആയി മല്‍സരിക്കുന്നത് എം ഓ ജോണ്‍.എതിര് സെബാസ്റ്റിയന്‍ പോള്‍.എം ഓ ജോണേ തോല്‍പ്പിക്കും എന്ന് കട്ടായം പറഞ്ഞുകൊണ്ട് ലീഡര്‍ വ്യാപകമായി കാമ്പയിന്‍ നടത്തുന്ന കാലം.ജെയിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മന്ത്രി സഭ മുഴുവനും .കരുണാകരന്‍റെ സ്ഥാനര്‍ത്തിയെ വെട്ടി ജോണിനെ സ്ഥാനാര്‍ഥി ആക്കിയ ആണ്ടനിയടെ പ്രസ്റ്റീജ് പോരാട്ടം .അന്ന് ജോണിനെതിരെ വോട്ടു ചോദിക്കുന്ന ഹൈബി ഈടനെ ഇന്ത്യ വിഷിയനും എഷിയാ നെറ്റും ഉള്പ്പെടെ ഉള്ള മാധ്യമങ്ങള്‍ കേരള ജനതയെ കാട്ടി തന്നതാണ്.തിരൂരങ്ങാടിയില്‍ ആന്റണി രെക്ഷപെട്ടു എങ്കിലും എറണാകുളത്തു അടിപറഞ്ഞു.
ഏത് പാര്‍ട്ടി ആണെങ്കിലും പാര്‍ട്ടിയുടെ നിലപാടിനോട് യോജിച്ചു വന്നാല്‍ അവരെ മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ സഹകരിപ്പിക്കണം എന്നാണ് എന്‍റെ വെക്തിപരമായ അഭിപ്രായം.അതിന് ഒരു മടിയും ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്ഗ്രസ് .ഗുജറാത്തില്‍ മുസ്ലീങ്ങളെ കൂട്ടകൊല ചെയ്യാന്‍ നേത്രെതെം നല്കിയ വഗേല ഉള്‍പെടെ ഉള്ളവരെ കൈ നീട്ടി സീകരിച്ച പാര്‍ട്ടി ആണ് കോണ്ഗ്രസ്.നമ്മടെ കര്‍ണാടകത്തിലെ ബംഗാരപ്പ തന്നെ എത്രയോ പ്രാവശ്യം കോണ്‍ഗ്രെസിന്റെ നിലപാട് അംഗീകരിച്ചു ആ പാര്‍ട്ടിയില്‍ ചേര്‍ന്നു.പുള്ളിക്ക് ഇടക്കിടക്കെ നിലപാടില്‍ മാറ്റം വരും അന്നേരം പുറത്താക്കും.പിന്നെ നിലപാട് മാറുമ്പോള്‍ തിരിച്ചു എടുക്കും.ഇങ്ങനെ എത്ര പ്രാവശ്യം എടുത്തു എന്ന് ബംഗാരപ്പക്ക് പോലും കണക്കു കാണില്ല.ഏതായാലും എതിരെ പ്രവര്‍ത്തിച്ചവരെ രണ്ടു മൂന്നു വര്‍ഷംകൊണ്ടു സംഘടനെയടെ നിര്‍ണായക സ്ഥാനങളില്‍ ഇരുത്തുന്ന പാര്‍ട്ടി കോണ്ഗ്രസ് മാത്രം ആയിരിക്കും. മിക്ക പാര്‍ട്ടിയിലും അതിന് കൂടതല്‍ സമയം എടുക്കും

"രണ്ടു മൂന്നു വര്‍ഷം കൊണ്ടൊരു
സിമിക്കാരനെ നേതാവാക്കുന്നതും മാഡം
യൂത്ത് നേതാവായി വിലസിയവനെ
വലിച്ചു താഴെ ഇടുന്നതും മാഡം."


6 comments:

  1. K.T. ജലീല്‍ പഴയ സിമിക്കാരനല്ലേ. പഴയതൊക്കെ ഓര്‍ത്ത്‌ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പറ്റുമോ. മാറ്റമില്ലാത്തത്‌ മാറ്റത്തിന്‌ മാത്രമല്ലേ?

    ReplyDelete
  2. ഇതു പോലെ ടി.കെ ഹംസ ഈയിടെ അബ്‌ദുള്ളാക്കുട്ടിയെ വഞ്ചകന്‍ എന്നൊക്കെ വിളിക്കുന്നത് കേട്ടു. ടി.കെ ഹംസ ആരെ വഞ്ചിച്ചിട്ടാണ് ഇങ്ങേപ്പുറത്ത് എത്തിയതെന്ന് ഹംസായ്ക്കും അറിയാം നമുക്കും അറിയാം.
    ഐ.എന്‍.എല്ലിന്റെ ഒരാള്‍ ഇപ്പോള്‍ എല്‍.ഡി.എഫിന്റെ അക്കൌണ്ടില്‍ കേരളനീയമസഭയില്‍ ഉണ്ടല്ലോ. അതേത് കണക്കില്‍ വരും. വഗേല മന്ത്രിയായിരുന്നപ്പോള്‍ പിന്തുണച്ചതും ഇതേ ഇടതുപക്ഷം തന്നെയായിരുന്നല്ലോ. പിന്നെ ഇന്നത്തെ കാലത്ത് ഇത്തരം ശുദ്ധവും തെളിമയുമുള്ള നയവും സമീപനവും ഇടതുപക്ഷം അടക്കം ആരില്‍ നിന്നും പ്രതീക്ഷിക്കേണ്ട.
    പിന്നെ മുകളില്‍ നിന്ന് താങ്കള്‍ പറയുന്നത് പോലെ കെട്ടിയിറക്കുന്നതാണ് കോണ്‍ഗ്രസ് പക്ഷത്തെ പോഷക സംഘടനാ ഭാരവാഹികള്‍ മിക്കവരും.ഹൈബി ഈഡന്‍ ഇതു വരെ യുള്ള പ്രവര്‍ത്തനം കൊണ്ട് തന്നെ പക്വത തെളിയിച്ചിട്ടുണ്ടല്ലോ. ഇതു പോലെ പെട്ടെന്ന് വന്ന ഒരു നേതാവാണ് പി.സി വിഷ്‌ണുനാഥ്, ഇപ്പോഴത്തെ ഇടതു യുവനേതാക്കന്മാരെ ആരെക്കാളും വായനയും പക്വതയും വിനയവും വിഷ്‌ണുനാഥിനുണ്ട് എന്ന് എതിരാളികള്‍ പോലും സമ്മതിക്കും

    ReplyDelete
  3. ഒരു പാര്‍ട്ടിയുടെ നയങ്ങള്‍ ഉള്‍ക്കൊണ്ട്‌ വരുന്ന വിരുദ്ധ മനസ്ക്കാരെ സീകരിക്കുനത് തെറ്റില്ല എന്നാണ് എന്‍റെയും അഭിപ്രായം.അവരെ ഉപയോഗിക്കുന്നതും തെറ്റില്ല.എന്നാല്‍ ചുരുങ്ങിയ കാലത്തിനിടയക്ക്‌ സംഘടനയില്‍ അവര്‍ക്ക് കിട്ടിയ സ്ഥാനമങ്ങള്‍ സൂചിപ്പിക്കുന്നത് കോണ്‍ഗ്രസിന്‍റെ ഗതികേടാണ്.കിരണ്‍ പറഞ്ഞ കെ ടി ജലീലിനു എന്ന് പാര്‍ട്ടി മെംബെര്‍ഷിപ്പ്‌ പോലും കൊടുത്തിട്ടില്ല .

    ReplyDelete
  4. കെ.ടി.ജലീലും, ഹംസയും ,സിദ്ദിക്കും ഒക്കെ കമ്മ്യുനിസ്റ്റു,കൊണ്ഗ്രെസ്സ് പാര്‍ടികളില്‍ ഉള്ളവരാനല്ലോ.എന്നാല്‍ ഇവരെല്ലാം, തീവ്രവാദികള്‍,രാജ്യദ്രോഹികള്‍ എന്നൊക്കെ പുരപ്പുരത്തു കയറി നിന്ന് വിളിച്ചു പറഞ്ഞു,ചാനലുകളിലും മറ്റും വിളങ്ങുന്ന മറ്റൊരു കൂട്ടരുണ്ട്.പരിവാരികള്‍. ഇപ്പോള്‍ ലിത്മസ് ടെസ്റ്റ് നടത്തുകയാണല്ലോ,പരിവാരികളും ചില മാധ്യമങ്ങളും,മദനി തീവ്രവാദി ആണോന്നരിയാന്‍.(ജമാഅത്ത് ഇസ്ലാമി പത്രം -മാധ്യമം- പോലും ഈ ഗവേഷണത്തിലാണ്, പോട്ടെ,അത് രാഷ്ട്രീയം..)
    മദനി ഭീകരനാണോ തീവ്രവാദി ആണോ എന്ന് എനിക്കറിയില്ല..പക്ഷെ ഒന്നറിയാം..
    1998 മുതല്‍ 10 വര്ഷം മദനി ജയിലില്‍ കിടന്നു.ആരോപണം ബോംബ് കേസ്.ആ കാലഘട്ടത്തില്‍ ഭൂരിഭാഗവും ബി.ജെ.പി ആയിരുന്നു സര്‍വ്വപ്രതാപി ആയി കേന്ദ്ര ഭരണത്തില്‍,സി.ബി.ഐ, റോ,ഐ.ബി മുതല്‍ എല്ലാം കക്ഷത്തില്‍..എന്നിട്ടുമെന്തേ,മദനിയെ കൃത്യമായി,കുറ്റം ചുമത്തി, തെളിയിച്ചു ശിക്ഷിക്കാന്‍ കഴിഞ്ഞില്ല..മദനി ഇപ്പോഴും ഭീകരനാനെന്കില്‍ ആ ഭീകരന് കഞ്ഞി വച്ചവരാണ് പരിവാരികള്‍ എന്ന് നിസ്ശംശയം പറയാം.എന്നിട്ട് മുട്ടിനു മുട്ടിനു ഫീകര 'വിരുദ്ധ' പ്രസ്താവനയും...ഇത്രത്തോളം കാപട്യം ഏതായാലും കമ്മ്യുനിസ്ടുകള്‍ക്കും,കൊണ്ഗ്രെസ്സുകള്‍ക്കും ഇല്ല.. അധികം നീട്ടുന്നില്ല..അഭയ കേസിലും കൊണ്ഗ്രെസ്സ്കുകളേക്കാള്‍, പരിവാരികള്‍ സഭക്ക് വേണ്ടി ഇറങ്ങിയ കാര്യം നാട്ടില്‍ പാട്ടല്ലേ..
    OT; തീവ്ര ഹൈന്ധവന്‍ ബാല്‍താക്കറെയുടെ അരുമ ആണല്ലോ, ജിന്നയുടെ കൊച്ചു മകന്‍ ബോംബെ ഡയിങ്ഗ് മുതലാളി നുസ്ലിവാടിയ

    ReplyDelete
  5. രാഹുല്‍ ജി മുകളില്‍ നിന്ന് കെട്ടി ഇറക്കിയ ലിജുവിനു കാലു നിലത്ത് കുത്താനൊത്തില്ല. ടാലന്റ് ഹണ്ടില്‍ ഇന്റര്‍വ്യൂവും എഴുത്തു പരീക്ഷയുമൊക്കെ പഷ് ക്ലാസായി പാസായി വന്നതായിരുന്നു. എന്ത് ചെയ്യാം. ശതമന്യു തന്റെ സറ്റയറില്‍ പറഞ്ഞ “പ്രിമിറ്റീവ് ഗൈ“ അലമ്പുണ്ടാക്കി എല്ലാം കുളമാക്കി. കോണ്‍ഗ്രസ്സില്‍ വരെ ജനാധിപത്യം വരുമോ എന്നാണിപ്പോള്‍ നേതൃത്വത്തിന്റെ പേടിയത്രെ. കെട്ടി ഇറക്കിയ ഉടന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തും എന്ന് ലിജു പറഞ്ഞിരുന്നുവെന്നും വാര്‍ത്ത ഉണ്ട്.

    ReplyDelete
  6. Hi ANONIYAN
    Madhani eppol evidayanu..
    Bhariyayum???

    ReplyDelete