Sunday, March 29, 2009
ജയഹോ ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് എന്തവകാശം.
എ ആര് രെഹുമാന് ഓസ്കാര്‍ അവാര്‍ഡ് നേടി കൊടുത്ത ജയഹോ എന്ന പാട്ടു തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനുള്ള അവകാശം കോണ്ഗ്രസ് മേടിച്ചു.സ്ലം ഡോഗ് മില്ലനയര്‍ എന്ന ലോക പ്രശസ്ത ഹിന്ദി-ഇംഗ്ലീഷ് ചിത്രത്തിലെ ആണ് ആ ഗാനം.ഇന്ത്യയിലെ ചേരികളുടെ അവസ്ഥ ലോകത്തിനു കാട്ടി കൊടുത്തതാണ് ആ ചിത്രം .അമ്പതു വര്‍ഷം ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യയിലെ ഭൂരിഭാഗം ജനങളും ജീവിക്കുന്നത് ദാരിദ്ര്യ അവസ്ഥയില്‍ ആണ്.താമസിക്കാന്‍ വീടില്ല.നല്ല വസ്ത്രം ഇല്ല.ഭക്ഷണം ഇല്ല.മരുനില്ല. പഠിക്കാനുള്ള സാഹചരിയം ഇല്ല.ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാങ്ങളിലെയും അവസ്ഥ ഇതാണ്.ഇതെല്ലാം കുറച്ചെങ്കിലും ഉള്ളത് സി പി എം ഭരിക്കുന്ന ബംഗാളിലും കേരളത്തിലും ആണ് എന്നുള്ളത് യാദ്രേസ്ചികം ആണോ?കോണ്‍ഗ്രസിന്റെ അമ്പതു വര്‍ഷത്തെ ഭരണം ദരിദ്രരെ കൂടുതല്‍ ദാരിദ്രാക്കിയപ്പോള്‍ സമ്പന്നരെ കൂടുതല്‍ സബന്നരാക്കി.ലോകത്തിലെ കോടിശരമാരുടെ പട്ടികയും സ്ലം ഡോഗ് മില്ലനയര്‍ എന്ന സിനിമയും അതാണ് നമ്മളെ കാണിച്ചു തരുന്നത്.
കോടികള്‍ പട്ടിണി കിടക്കുന്ന,ചികില്‍സിക്കാന്‍ പണം ഇല്ലാതെ മരിക്കുന്ന നമ്മുടെ നാട്ടില്‍ നമ്മള്‍ പ്രേധിരോദത്തിനു ഓരോ വര്‍ഷവും മുടക്കുന്നത് ലക്ഷകണക്കിന് കോടികള്‍ ആണ്.ഇന്ത്യക്ക് അത് ആവശ്യമാണ് എന്ന് സമ്മതിക്കുന്നു.പക്ഷെ പതിനായിര കണക്കിനു കോടികള്‍ കൊടുത്തു അമേരിക്ക,ഇസ്രയേല്‍,ഫ്രാന്‍സ്,ബ്രിട്ടന്‍ തുടങിയ രാജ്യങ്ങളില്‍ നിന്നാണ് ഓരോ വര്‍ഷവും ആയുധങ്ങള്‍ മേടിക്കുന്നത്.നമ്മുടെ കാശു കൊണ്ടു അവരാണ് മെച്ചപെടുന്നു.അത് മുടങതിരിക്കുവാന്‍ വേണ്ടി അവര്‍ പാകിസ്ഥാനെ സഹായിക്കുന്നു.യുദ്ധ ഭീതി ഉണ്ടെങ്കിലെ ആയുധ കച്ചവടം പൊടിപിടിക്കൂ.അത് അവരുടെ രാജ്യ തല്പരിയം.എന്നാല്‍ നമ്മള്‍ ചെയ്യുന്നതോ ?ആയുധ നിര്‍മാണത്തിനുള്ള സാങ്കേതിക വിദ്യ വികസിപ്പിചെടുതാല്‍ നമുക്കു തന്നെ നമ്മുടെ ആയുധങള്‍ നിര്‍മ്മിക്കാന്‍ പാടില്ലേ?അങ്ങനെ ചെയ്‌താല്‍ ഈ പതിനായിരകന്ക്കിനു കോടികള്‍ നമ്മുടെ നാട്ടില്‍ തന്നെ വരില്ലേ?കൂടുതല്‍ തൊഴില്‍ അവസരം വരില്ലേ.നിര്‍ഭാഗ്യം എന്ന് പറയട്ടെ ഇതുവരെ നമ്മുടെ നാട് ഭരിച്ച തമ്പുരാകാന്‍ മരോന്നും ഇതു പ്രോത്സാഹിപ്പിച്ചില്ല.പേരിനു എന്തെങ്കിലും ചെയ്തില്ല എന്നല്ല.ആത്മാര്‍തമായി ശ്രെമിച്ചിട്ടില്ല.നെഹ്‌റുവിന്റെ കാലത്തു നടന്ന പ്രവര്‍ത്തനങ്ങള്‍ മാത്രം ആണ് ഇതിനപവാദം.പക്ഷെ നെഹ്‌റു തുടങി വച്ചതോന്നും പിന്നീട് വന്ന കോണ്ഗ്രസ് ഉള്‍പെടെ ഉള്ള പാര്‍ട്ടികളുടെ സര്‍ക്കാരുകള്‍ മുന്നോട്ട് കൊണ്ടുപോയില്ല.എന്തിന് വേണ്ടി?ആര്‍ക്കു വേണ്ടി?
ഇപ്പോള്‍ കണ്ടില്ലേ ആയിരകണക്കിന് കോടികള്‍ ചെലവ് ചെയ്തു ആകാശ് എന്ന മിസൈലിന് വേണ്ട സാങ്കേതിക വിദ്യ നമ്മള്‍ വികസിപ്പിച്ചു.എന്നാല്‍ ആ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചു കൊണ്ടു അതെ രേന്ജില്‍ ഉള്ള മിസൈല്‍െ മേടിക്കുന്നതിനു വേണ്ടി പതിനായിരം കോടി രൂപയുടെ ഒരു കരാറില്‍ ഇസ്രെയലിലെ ഒരായുധ കമ്പനിയുമായി നമ്മുടെ പ്രേധിരോദ മന്ത്രി എ കെ ആന്റണി ഒപ്പിട്ടിരിക്കുന്നു.എന്‍ ഡി യെ സര്‍ക്കാരിന്‍റെ കാലത്തു ഈ കംബനിയുമായ് നടന്ന മറ്റൊരു കരാറിലെ അഴിമതി സി ബി ഐ അന്യോക്ഷിക്കുകയാണ്.ഈ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണം എന്ന് സി ബി ഐ ആവശ്യപെട്ടിരിക്കയാണ് തിരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ആന്റണി ഈ കരാര് ഒപ്പിട്ടിരിക്കുന്നത്.അതും ബ്രെമോസു പോലെ ഉള്ള മിസൈലുകള്‍ നിര്‍മാണത്തിന് തയ്യാറായി നിക്കുമ്പോള്‍.ഇതു എന്തിന് വേണ്ടി?ആര്‍ക്കു വേണ്ടി?
ഈ വിധത്തിലുള്ള സാദ്ധ്യതകള്‍ ഉപയോഗ പെടുത്താതെ ആണവകരാര്‍ ആയും,ആയുധ കരാറുകള്‍ ആയും അമേരിക്കയ്ക്കും ഇസ്രായേലിനും ലക്ഷ കണക്കിന് കോടികള്‍ കൊടുത്തിട്ട് ഇവിടെ പട്ടിണി കിടക്കുന്ന പാവപെട്ടവരെ ജയഹോ കാണിച്ചു പറ്റിക്കാന്‍ ഇറങിയിരിക്കുക ആണ് കോണ്‍ഗ്രസ്.കലികാലം എന്നലാതെ എന്ത് പറയാന്‍.
Friday, March 27, 2009
ഞങ്ങള്‍ മാധ്യമങ്ങള്‍ ഒന്നും കാണുന്നില്ല.
ഞങ്ങള്‍ മാധ്യമങ്ങള്‍ ചില കാര്യങ്ങള്‍ കാണുകയില്ല.ചിലപ്പോള്‍ ഇല്ലാത്ത കാര്യങ്ങള്‍ വരെ കാണുകയും ചെയ്യും.ദോഷം പറയരുതല്ലോ ഈ കാര്യത്തില്‍ ഞങ്ങള്‍ ഒറ്റ കെട്ടാണ്.മുഖ്യ മന്ത്രി വി എസ് എഴുതാത്ത എഴുത്തിന്‍റെ ഉള്ളടക്കം ഞങ്ങള്‍ പ്രേസ്ധീകരിക്കും.ഇവരുടെ ഒരു കഴിവ് സമ്മതിക്കണം.വി എസ് കാരാട്ടിന് എഴുതണ കത്ത് വരെ ഇവര്‍ സ്കാന്‍ ചെയ്യുന്നുണ്ട്.ആ കത്ത് ഇതുവരെ കാരാട്ടിന് പോലും കിട്ടിയിട്ടില്ല.പക്ഷെ മാധ്യമങള് സഹായിക്കുനത് കാരണം വിദേശത്ത് ഇരിക്കുന്നവര വരെ അതിന്‍റെ ഉള്ളടക്കം അറിഞ്ഞു.കത്തിന്‍റെ ആധികാരതയെ കുറിച്ചു സംശയം ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ വി എസിനോട് മാത്രം കത്തിനെക്കുറിച്ച് ചോദിക്കുന്നില്ല.പകരം കാരാട്ടിനോടും,പിണരായിയോടും ചോദിക്കും.ഇനി വി എസ് ഇല്ലാന്ന് പറഞ്ഞാലും അത് പി ബീടെ സമ്മര്‍ദ്ദം മൂലം ആണെന്ന് പറയും.ഇതു മാത്രമല്ല സൂഫിയ മദനി ബസ്സ് കത്തിച്ച പ്രതികളുമായി സംസാരിച്ച കാര്യം വരെ ഞങ്ങടെ മനോരമ ലേഖകന്‍ കണ്ടു പിടിച്ചു.2005ഇല്‍ സംഭവം നടന്നപ്പോള്‍ മുതല്‍ ആ ലേഖകന്‍ ഇതിന്‍റെ പുറകെ ആയിരുന്നു.ഇപ്പോഴാണ് കിട്ടിയത്.അന്ന് കേസന്യോക്ഷിച്ച ഉമ്മന്‍ ചാണ്ടിയുടെ പോലീസിനും,ജയലളിതയുടെ പോലീസിനും കിട്ടാത്ത കാര്യമാണ്.അവര്‍ക്ക് അന്ന് കിട്ടയാരുന്നെങ്കില്‍ അന്ന് തന്നെ അവരെ ആരെസ്ട്ടു ചെയ്തേനെ.പിന്നെ കോഴിക്കോട് ലോകസഭ മണ്ഡലത്തില്‍ റീയാസിനെ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രേധിശേധിച്ചു ലോക്കല്‍ കമ്മറ്റി സെക്രട്ടരി രാജി വച്ച വാര്‍ത്ത ഞങ്ങള്‍ കൊടുക്കും.രാജി വച്ചിട്ടില്ലാന്നു പുള്ളിക്കാരന്‍ നേരിട്ടു വന്നു പറഞ്ഞാലും അത് നുണ ആയതു കൊണ്ടു ഒരു തിരുത്ത് പോലും കൊടുക്കില്ല.ആതാണ് മാധ്യമ ധര്‍മം.
ഇതൊക്കെ കണ്ട കാര്യങ്ങള്‍.മാധ്യമങളിലെ ഞങ്ങള്‍ സി ബി ഐ കാര് സി പി ഏമിന്റെയും മദനിയുടെയും പുറകില്‍ ആയതുകൊണ്ട് പല കാര്യങ്ങളും കാണുന്നില്ല.ശബരി കേസില്‍ മനോരമ ചാനല്‍ പ്രവര്‍ത്തകന്‍ പോലീസിനെ വെട്ടിച്ച് ഒളിവില്‍ പോയിരിക്കുന്നതും എഷിയാനെട്ടു ലേഖകന്‍ അറസ്റ്റിലായതും ഒന്നും ഞങ്ങള്‍ മാധ്യമങ്ങള്‍ കണ്ടിട്ടില്ല.ഇല്ലാത്ത രാജി കഥ എഴുതിയവര്‍ ഷാനവാസിനെ വയനാടിലെ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രേധിഷേധിച്ചു കെ പി സി സി അംഗം പി ചന്ദ്രന്‍ രാജി വച്ചു എന്ന് പത്ര സമ്മേളനം നടത്തി പറഞ്ഞാലും അത് കാണില്ല.ഇടുക്കി മുന്‍ എം എല്‍ ആയും ഈ പ്രാവശ്യം സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഉണ്ടായിരുന്ന ജോസ് കുറ്റിയാനി രാജി വച്ചു എന്‍ സി പി പിന്തുണയോടെ ഇടുക്കിയില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതും ഞങ്ങടെ മിക്ക മാധ്യമങ്ങള്‍ക്കും കണ്ടിട്ടില്ല.കഴിഞ്ഞ ദിവസം ചെങ്ങറയില്‍ മരിച്ച രാഘവനെ സംസ്കരിച്ചത് രാഗവന്റെ പേരില്‍ തന്നെ ഉള്ള സ്ഥലതാനെന്നും രാഗവന് വീട് പണിയാന്‍ വേണ്ടി സര്‍ക്കാര്‍ സൌജന്യമായി പണം കൊടുത്ത കാര്യവും ഞങ്ങള്‍ എഴുതില്ല.അങ്ങനെ എഴിതിയാല്‍ ചെങരയില്‍ സമരം ചെയ്യുന്നവര്‍ക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ലാന്ന് എഴുതിയതൊക്കെ തിരുതെണ്ടിവരില്ലേഅതിനൊന്നും സമയം ഇല്ല. വരില്ലേ.പ്രധിരോധ മന്ത്രി എ കെ ആന്റണി ഇസ്രായേലുമായി നടത്തിയ 10000കോടി രൂപയുടെ മിസൈല്‍ ഇടപാടില്‍ 600കോടി അഴിമതി ആരോപണത്തില്‍ കുടുങ്ങി കിടക്കുന്നത് ദേശീയ തലത്തില്‍ സജീവ ചര്‍ച്ച ആണെന്കിലും ഞങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ അതിന് അനാവശ്യ പ്രാധാനിയം കൊടുക്കില്ല അതൊക്കെ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്.ഇതൊന്നും മനപൂര്‍വമല്ല.എന്നിട്ടും ആ മാര്‍കിസ്റ്റുകാര്‍ പറയുന്നതു തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ് എന്ന്.അവരല്ലെലും അങ്ങനെയാണ്.ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപൂ എന്നേ പറയൂ.
Thursday, March 26, 2009
എം എല്‍ എ മാര്‍ മല്‍സരിക്കുമ്പോള്‍
കടപ്പാട് മെട്രോ വാര്‍ത്ത
Wednesday, March 25, 2009
മാറിയ മണ്ഡലങ്ങളുടെ മനസ്4-പത്തനംതിട്ട,പൊന്നാനി,ആലപ്പുഴ.
കൊല്ലം,കോഴിക്കോട്,മലപ്പുറം മണ്ഡലങ്ങളെ കുറിച്ചുള്ള പോസ്റ്റ് വായിക്കാന്‍ തല്പരിയം ഉള്ളവര്‍ വായിക്കുക.
വയനാട് കണ്ണൂര് മണ്ഡലങ്ങളെ കുറിച്ചു വായിക്കുക.
പത്തനതിട്ട.
പുതിയ മണ്ഡലമാണ് പത്തനംതിട്ട.കാഞ്ഞിരപിള്ളി,പൂഞ്ഞാര്‍,തിരുവല്ല,ആറന്‍മുള,കോന്നി,അടൂര്‍,റാന്നി മണ്ഡലങ്ങളാണ് പത്തനംതിട്ടയില്‍ ഉള്ളത്.കത്തോലിക്കാ സമുദായത്തിനും,ഓര്‍ത്തടോക്സുകര്‍ക്കും,മാര്‍ത്തോമ സഭയ്ക്കും,ഒരു പോലെ സ്വാധീനം ഉണ്ട്.നായരു സമുദായത്തിനും ചില പോക്കറ്റുകളില്‍ സ്വാധീനം ഉണ്ട്.
യു ഡി എഫ് അനുകൂല മണ്ഡലം ആയിട്ടാണ് പത്തനംതിട്ടയെ കണക്കാക്കുന്നത്.യുഡി എഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്റണി മണ്ഡലത്തില്‍ പെട്ട പൂഞ്ഞാരുകാരന്‍ ആണ്.മണ്ഡലത്തിന്റെ യു ഡി എഫ് മനസിലാണ് അദ്ദേഹത്തിന്‍റെ മനസ്.കത്തോലിക്ക സഭയുടെ പിന്തുണ അദ്ദേഹത്തിന് ശക്തി പകരുന്നു.എല്‍ ഡി എഫ് സ്ഥാനാര്‍ഥി അനന്തഗോപന്‍ മണ്ഡലത്തില്‍ പെട്ട തിരുവല്ലാക്കാരന്‍ ആണ്.പാര്‍ട്ടിയുടെ ജില്ല സെക്രട്ടറി ആയിട്ടും ജില്ല പഞ്ചായത്ത് മേംബരുമായി ജില്ലയില്‍ ഉടനീളം ഉള്ള പരിചയം ഗുണം ചെയ്യും എന്ന് അദ്ദേഹം വിശ്വസിക്കുന്നു.എന്‍ സി പി സ്ഥാനാര്‍ഥി മണി സി കാപ്പെന്‍ പിടിക്കുന്ന വോട്ടുകളും,പത്തനംതിട്ടയിലെ മുന്‍ കൊണ്ഗ്രസ്സു എം എല്‍ എ കെ കെ നായരും മല്‍സര രംഗത്തുണ്ട്.ഇവര്‍ പിടിക്കുന്ന വോട്ടുകള്‍ യു ഡി എഫിന് ക്ഷീണം ചെയ്യും.എങ്കിലും മണ്ഡലത്തിലെ ശക്തമായ യു ഡി എഫ് സാന്നിധ്യം ആന്ടോയെ ജെയിപ്പിക്കും .
പൊന്നാനി.
പുതിയ പൊന്നാനിയില്‍ തിരൂരങ്ങാടി,താനൂര്‍,തിരൂര്‍,കോട്ടക്കല്‍,തവനൂര്‍,തൃത്താല,പൊന്നാനി മണ്ഡലങ്ങള്‍ ആണ് ഉള്ളത്.മണ്ഡലം യു ഡി എഫിന് ചെറിയ മുന്‍തൂക്കം നല്‍കുന്നു.കോട്ടക്കല്‍,തിരൂര്‍,താനൂര്‍,തിരൂരങ്ങാടി മണ്ഡലങ്ങള്‍ യു ഡി എഫ് ചായവ് ത്രിതാലയും,പൊന്നാനിയും,തവനൂരും എല്‍ ഡി എഫിന് അനുകൂലമാണ്.യു ഡി എഫ് സ്ഥാനാര്‍ഥി മുഹമ്മദു ബഷീര്‍ മൂന്നു പ്രാവശ്യം തിരൂര്‍ മണ്ഡലത്തില്‍ നിന്നു ജെയിച്ചതാണ്.കഴിഞ്ഞ പ്രാവശ്യം പരാജയപെട്ടു.മണ്ഡലത്തിലെ പരിചയവും യു ഡി എഫ് മുന്‍ തൂക്കവും അദ്ദേഹത്തിന് ഗുണം ചെയ്യും.കൊണ്ഗ്രെസ്സിന്റെ അമേരിക്കന്‍ ഇസ്രേയല്‍ പ്രീണന നയങ്ങളും ആണവ കരാര്‍ വിഷയവും അദ്ദേഹം നേരിടുന്ന വെല്ലുവിളികള്‍.എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഹുസൈന്‍ രണ്ടാതാനിയും മണ്ഡലത്തില്‍ പരിചിതനായി കഴിഞ്ഞു .വിവാദങ്ങള്‍ അദ്ദേഹത്തിന് സഹായകരമായ അവസ്ഥയാണ്.മണ്ഡലത്തിലെ കോട്ടക്കല്‍ മണ്ഡലത്തില്‍ പെട്ട അദ്ദേഹം അവിടെ നിന്നു വെക്തിപരമായും കെ ടി ജലീല്‍ മുഖേന പിടിക്കുന്ന വോട്ടും നിര്‍ണായകം ആകും.എ പി കാന്തപുരം വിഭാഗം പ്രവര്‍ത്തകന്‍ ആയ രണ്ടത്താണി എം ഇ എസ് കോളെജ് പ്രിസിപ്പല്‍ ആണ്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി ഡി പി 50000 വോട്ടുകള്‍ നേടിയിരുന്നു.ഈ പ്രാവശ്യം പി ഡി പി രണ്ടാതാനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.യു ഡി എഫിനുള്ള മുന്‍തൂക്കം കൊണ്ടു ബഷീര്‍ പൊരുതുമ്പോള്‍ ചിതറികിടക്കുന്ന ലീഗ് വിരുദ്ധ വോട്ടുകള്‍ ഉറപ്പാക്കികൊണ്ട് രണ്ടത്താണിയും മുന്നേറുമ്പോള്‍ പൊന്നാനി പ്രെവച്ചനാതീതം ആകുന്നു.
ആലപ്പുഴ.
പുതിയ ആലപ്പുഴയില്‍ അരൂര്‍, ചേര്‍ത്തല,ആലപ്പുഴ,അമ്പലപുഴ,ഹരിപ്പാട്,കായംകുളം,കരുനഗപള്ളി മണ്ഡലങ്ങള്‍ ആണ് ഉള്ളത്.പുതിയ ആലപ്പുഴ എല്‍ ഡി എഫ് അനുകൂല മണ്ഡലം ആണ്.കാരണം യു ഡി എഫ് അനുകൂല കുട്ടനാട് പോയി എല്‍ ഡി എഫ് അനുകൂല മണ്ഡലങ്ങള്‍ കായംകുളവും,കരുനങപള്ളിയും,കൂട്ടി ചേര്‍ത്തു.ഭരണിക്കാവ്,ചെട്ടികുളങ്ങര പന്ചായതുകള്‍ ചേര്‍ത്തതിനാല്‍ കായകുളം കൂടുതല്‍ ചുകന്നാണ് വന്നത്.എല്‍ ഡി എഫ് അനുകൂല മണ്ഡലം ആയ മാരാരിക്കുളം ഇല്ലാതായി എങ്കിലും പന്ചായതുകള്‍ പല മണ്ഡലങ്ങളിലായി ആലപ്പുഴ ലോകസഭ മണ്ഡലത്തില്‍ തന്നെ ഉള്‍പെടുന്നു.യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ ആലപ്പുഴ എം എല്‍ എ ആണ്.കഴിഞ്ഞ മന്ത്രി സഭയില്‍ ദേവസ്വം മന്ത്രി ആയിരുന്നു.മണ്ഡലത്തില്‍ പരിചിതനാണ്.തന്‍റെ സിറ്റിംഗ് മണ്ഡലമായ ആലപ്പുഴയില്‍ ഉള്‍പെടെ വന്ന മാറ്റങ്ങള്‍ ആണ് അദ്ദേഹം നേരിടുന്ന വെല്ലുവിളി.പുതിയ ആലപ്പുഴ നിയമസഭ മണ്ഡലത്തില്‍ നിലവിലെ ആലപ്പുഴ മുനിസിപ്പാലിറ്റി മാത്രം ആണ് നില നിക്കുനത്.പകരം മാരാരിക്കുളം മണ്ഡലത്തിലെ ആര്യാട്,മണ്ണചേരി,മാരാരിക്കുളം സൌത്ത്,മാരാരിക്കുളം നോര്‍ത്ത് പന്ചായതുകള്‍ കൂടി ചേര്‍ത്തിരിക്കുന്നു.പുതിയ ആലപ്പുഴ മണ്ഡലത്തില്‍ പോലും വേണുഗോപാല്‍ ഭൂരിപക്ഷം നേടാന്‍ സാധ്യത ഇല്ല.എല്‍ ഡി എഫ് സ്ഥാനാര്‍ഥി സിറ്റിംഗ് എം പി കെ എസ് മനോജ് ലത്തീന്‍ കത്തോലിക്കാ വിശ്വാസിയും പല കത്തോലിക്കാ സങ്ങടനകളിലെ സജീവ പ്രവര്‍ത്തകന്‍ ആണ്.ആ രീതിയില്‍ കിട്ടുന്ന വോട്ടും മല്‍സ്യ തൊഴിലാളികളുടെ ഇടയില്‍ ജോലി ചെയ്തതുമയുള്ള പരിചയം അദ്ദേഹത്തിന് ഗുണം ചെയ്യും.വേണുഗോപാല്‍ ഉയര്‍ത്തുന്ന ശക്തമായ വെല്ലുവിളി മണ്ഡലത്തിലെ ശക്തമായ സി പി എം സാനിധ്യവും എം പി എന്ന നിലയിലും മറ്റുള്ള രീതിയിലും ഉള്ള വെക്തി ബന്ധങളും മൂലം മറി കിടന്നു കൂടുതല്‍ തിളക്കമാര്‍ന്ന വിജയം മനോജ് നേടും.
Sunday, March 22, 2009
മാറിയ മണ്ഡലങ്ങളുടെ മനസ്3 -വയനാട്,കണ്ണൂര്
കൊല്ലം,കോഴിക്കോട്,മലപ്പുറം മണ്ഡലങ്ങളെ കുറിച്ചുള്ള പോസ്റ്റ് വായിക്കാന്‍ തല്പരിയം ഉള്ളവര്‍ വായിക്കുക.
വയനാട്.
വയനാട് പുതിയ മണ്ഡലം ആണ്. വയനാടില്‍ മാനന്തവാടി,ബത്തേരി,കല്പറ്റ,നിലമ്പൂര്‍,ഏറനാട്,തിരുവമ്പാടി,വണ്ടൂര്‍ നിയമസഭ മണ്ഡലങ്ങള്‍ ആണ് ഉള്ളത്.മണ്ഡലത്തില്‍ ക്രിസ്ത്യാനികള്‍ക്കും,മുസ്ലീം സമൂഹത്തിനും,ആദിവാസികള്‍ക്കും ഭൂരിഭക്ഷം ഉണ്ട്.പുതിയ വയനാട് മണ്ഡലം യു ഡി എഫ് ഇന്‍റെ ഉറച്ച കോട്ട ആയിട്ടാണ് കണക്കാക്കുന്നത്.മണ്ഡലത്തിന്‍റെ രാഷ്ട്രീയ ചരിത്രവും അത് ശരി വയ്ക്കുന്നു.യു ഡി എഫ് സ്ഥാനാര്‍ഥി ആയി മല്സരിക്കുനത് എം ഐ ഷാനവാസാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി രേഹ്മതുല്ലയും.വയനാടിന്‍റെ ഉറച്ച യു ഡി എഫ് അനുകൂല മനസാണ് ഷാനവാസിന്റെ മുന്‍തൂക്കം.വെക്തിപരമായി മണ്ഡലത്തില്‍ ഉള്ള പരിചയകുരവ്,മുരളീദരന്‍ മല്‍സരിക്കുന്നത്,ആര്യാടന്‍റെ എതിര്‍പ്പ്, എന്നിവയാണ് അദ്ദേഹം നേരിടുന്ന വെല്ലുവിളികള്‍.ആറു പ്രാവശ്യം തോറ്റ പാരമ്പരിയം ഉള്ള ഷാനവാസിനെ നേരിടാന്‍ എല്‍ ഡി എഫ് ഇറക്കിയത് മൂന്നു പ്രാവശ്യം തോറ്റ ആളെയാണ്.മണ്ഡലത്തില്‍ പെട്ട അരീക്കോട്കാരന്‍ ആണ് എന്നുള്ളതാണ് അദ്ദേഹത്തിനുള്ള മുന്‍തൂക്കം.കര്‍ഷക ആത്മഹത്യ അവസ്സനിപ്പിച്ചതും,കാര്‍ഷിക കടാശ്വാസ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന് ഗുണം ചെയ്യും. മുരളീദരന്‍ പിടിക്കുന്ന വോട്ടും അദ്ദേഹത്തിന് പ്രതീക്ഷ നല്‍കുന്നു.പക്ഷെ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ നിമ്ബൂര്‍ മണ്ഡലത്തില്‍ മാത്രമാണ് എല്‍ ഡി എഫ് സ്ഥിതി മെച്ചപെട്ടിട്ടുള്ളത്.ഈ കാരണം കൊണ്ട് തന്നെ ഷാനവാസ് കടന്നുകൂടാനാണ് സാധ്യത.
കണ്ണൂര്‍.
പുതിയ കണ്ണൂര്‍ kooduthal ചുകന്നു.പുതിയ കണ്ണൂരില്‍ കണ്ണൂര്‍,തളിപറമ്പ്,ഇരിക്കൂര്‍,പേരാവൂര്‍,അഴീകോട്.ധര്‍മ്മടം,മട്ടന്നൂര്‍,പേരാവൂര്‍ മണ്ഡലങ്ങള്‍ ആണ് ഉള്ളത്.പഴയ കണ്ണൂരില്‍ നിന്ന് യു ഡി എഫിന് അനുകൂലമായിരുന്ന വടക്കെ വയനാടും,എല്‍ ഡി എഫ് മണ്ഡലം കൂത്തുപരമ്പും പോയി.എടക്കാട് ഇല്ലാതായി. പകരം വന്ന മൂന്നു മണ്ഡലങളും (തളിപരമ്പും,മട്ടന്നൂരും,ധര്‍മ്മടവും)എല്‍ ഡി എഫിന് അനുകൂലം.മാത്രമല്ല യു ഡി എഫ് സ്ഥാനാര്‍ഥി സുധാകരന്‍ ജെയിച്ച മണ്ഡലമായ കണ്ണൂരും മാറി എല്‍ ഡി എഫിന് അനുകൂലമായി മാറി.കണ്ണൂരില്‍ നിന്ന് യു ഡി എഫ് മുന്‍തൂക്കം ഉണ്ടായിരുന്ന കണ്ണൂര്‍ കണ്ടോനെമെന്റ്റ്,ചിറയ്ക്കല്‍,പള്ളികുന്നു,പഴുതായ്, പോയി പകരം എല്‍ ഡി എഫ് അനുകൂല പന്ചായതുകള്‍ ആയ ചേലോറഎടക്കാട്,മുണ്ടേരി കൂട്ടി ചേര്‍ത്തു.ഇതോടെ തന്‍റെ സിറ്റിംഗ് മണ്ഡലത്തില്‍ പോലും യു ഡി എഫ് സ്ഥാനാര്‍ഥി സുധാകരന് ഭൂരിപക്ഷം കിട്ടില്ലാത്ത അവസ്ഥയാണ്.അദ്ദേഹത്തിന് ആശ്വാസം ആയി ഉള്ളത് പെരാവൂരും,ഇരിക്കൂരും ആണ്.രണ്ടിടത്തും യു ഡി എഫ് സ്ഥിതി മെച്ചപെട്ടു.എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ രാഗേഷ് ആണ്.കണ്ണൂരിലെ ഒരു നെയ്തു തൊഴിലാളിയുടെ മകനായി ജനിച്ചു പഠനത്തോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും മുന്നോട്ട് കൊണ്ട് പോയ അദ്ദേഹം നേരിടുന്ന ഒരു വെല്ലുവിളി അബ്ദുള്ള കുട്ടി ആണ്.എന്നാല്‍ കണ്ണൂരിന്‍റെ ശക്തമായ രാഷ്ട്രീയ മനസ് അത് മറികിടന്നു രഗേഷിനു വന്‍ വിജയം നേടാന്‍ കഴിയും.
Saturday, March 21, 2009
മദനി പൊന്നാനിയില്‍
കൂടുതല്‍ വീടിയോകള്‍ക്ക് ഈ ലിങ്ക് നോക്കുക
ഇതൊക്കെ കണ്ടിട്ട് മദനിയെ കാണാന്‍ തലയില്‍ മുണ്ടിട്ടു പോയ ഉമ്മന്‍ ചാണ്ടിയിക്കും വയലാര്‍ രെവി യ്ക്കും മതേതര പാര്‍ട്ടിയുടെ അപ്പോസ്തോലന്‍ കുഞ്ഞാലികുട്ടിക്കും മദനിയുടെ പിന്തുണ കിട്ടിയിട്ടും 2001തോറ്റു തൊപ്പിയിട്ട തങ്കച്ചനും എന്ത് പറയും?
Friday, March 20, 2009
മാറിയ മണ്ഡലങ്ങളുടെ മനസ്2 -മലപ്പുറം,കൊല്ലം,കോഴിക്കോട്..
ഇതിനു മുന്പ് ഇടുക്കി മണ്ഡലത്തിനെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടിരുന്നു.അത് വായിക്കാന്‍ തല്പരിയമുള്ളവര്‍ വായിക്കുക.
മലപ്പുറം.
മഞ്ചേരി രൂപവും പേരും മാറിയാണ് മലപ്പുറം വരുന്നതു.പഴയതിനെക്കളും മുസ്ലീം ലീഗിന് സ്വാധീനം കൂടിയിരുക്കുന്നു.അത് കൊണ്ടാണ് പൊന്നാനി വിട്ടിട്ടു ഇ അഹമ്മദ് മലപ്പുറം തേടി വന്നത്.പഴയ മഞ്ചേരിയില്‍ നിന്നു സി പി എമിന് മ്രെഗീയ ഭൂരിപക്ഷമുള്ള ബേപ്പൂരും കുന്നമങ്ങല്വും മാറി പുതിയതായി വന്ന മണ്ഡലങ്ങള്‍ എല്ലാം തന്നെ ലീഗിന് മുന്‍തൂക്കം നല്‍കുന്നു.പെരിന്തല്‍മണ്ണ മാത്രം ആണ് ഇതിനു ഒരപവാദം.മങ്കട മണ്ഡലവും കൂട്ടി ചേര്‍ത്തു എങ്കിലും മങ്കട പഴയ മങ്കട അല്ല.പുതിയ മങ്കടയില്‍ നിന്നു എല്‍ ഡി എഫ് അനുകൂല മണ്ഡലങ്ങള്‍ മാറി പോയി.ഇവിടെ സിറ്റിംഗ് എം പി ടി കെ ഹംസ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.എതിര്‍ വികാരങ്ങള്‍ ഒന്നും തന്നെ ഇല്ലതാനും.പക്ഷെ ലീഗിന്‍റെ ശക്തിയെ മറികടക്കാന്‍ അത് മാത്രം പോര. ലീഗിന്‍റെ ശക്തി തന്നെയാണ് യു ഡി എഫ് സ്ഥാനാര്‍ഥി അഹമ്മദിന്‍റെ മുന്‍തൂക്കം.പക്ഷെ കേരളത്തിലെ ഇരു മുന്നണി സ്ഥാനര്തികളെ എടുത്തു പരിശോധിച്ചാല്‍ ഏട്ടവുമ് കൂടുതല്‍ എതിര്‍ വികാരം ഉള്ള സ്ഥാനാര്‍ത്തിയാണ് അഹമ്മദ്.കാരണം ആണവ കരാറും പലസ്തീന്‍ വിഷയവും ബുഷിന് ഭാരത രേത്ന കൊടുക്കനമെന്നുള്ള പ്രസ്താവന എല്ലാം അദ്ദേഹത്തെ മുസ്ലീം ജന സമൂഹത്തിന്‍റെ എതിര്‍പ്പ് ക്ഷെനിച്ചു വരുത്തുന്നു.എങ്കിലും ലീഗിന് മണ്ഡലത്തില്‍ ഉടനീളം ഉള്ള സംഘടന ശക്തി ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഹംസയുടെ പോരാട്ടം മറി കടക്കാന്‍ കഴിയും.
കൊല്ലം.
പുതിയ കൊല്ലം മണ്ഡലത്തില്‍ ഇരു മുന്നണികള്‍ക്കും കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ല.നായര്‍ സമുദായതിനുല്ല സ്വാധീനം കുറഞ്ഞു ഈഴവ മുസ്ലീം സമുദായങ്ങള്‍ക്ക് മുന്‍തൂക്കം വന്നു.അത് മാത്രം ആണ് കാതലായ മാറ്റം.പഴയ കൊല്ലത്തില്‍ നിന്നു പോയ കരുനാഗ പള്ളിയും കുന്നതൂരും വന്ന പുനലൂരും ചടയമംഗലവും എല്‍ ഡി എഫ് മുന്‍തൂക്കം ഉള്ള മണ്ഡലങ്ങള്‍ ആണ്..പി ഡി പി യ്ക്കും ചില പോക്കറ്റുകളില്‍ വോട്ടുണ്ട്.പി രാജേന്ദ്രന്‍ ആണ് സിറ്റിംഗ് എം പി യും എല്‍ ഡി എഫ് സ്ഥാനാര്‍ത്തിയും.അദ്ദേഹത്തിന് എതിര്‍ വികാരങ്ങളൊന്നും തന്നെ ഇല്ല.പത്തു വര്‍ഷം എം പി യായിരുന്നു അദ്ദേഹത്തിന് മണ്ഡലം സുപരിചിതം ആണ്.അത് അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നു.പി ഡി പി പിന്തുണയും അനുകൂലമാണ്.എതിരായി മല്‍സരിക്കുന്നത് മുന്‍ തിരുവനതപുരം ഡി സി സി പ്രേസിടന്റ്റ് ആയിരുന്ന പീതാംബര കുറുപ്പാണ്.മികച്ച വാഗ്മി ആയ അദ്ദേഹം മണ്ഡലത്തിലെ ജനങള്‍ക്ക് പരിചിതനാണ് .എങ്കിലും ജെയിക്കാന്‍ അത് മാത്രം പോര എന്ന അവസ്ഥ ആണ്.ഒരു അട്ടിമറി നടത്തുവാന്‍ വേണ്ട വ്യെക്തി ബന്ധങ്ങള്‍ അദ്ദേഹത്തിനില്ല.മണ്ഡലത്തിന് ഉള്ള എല്‍ ഡി എഫ് ആഭിമുഖ്യം രാജേന്ദ്രന് തുണയാവും.
കോഴിക്കോട്.
അടി മുടി മാറിയാണ് പുതിയ കോഴിക്കോട് വരുന്നതു.ഇതു ഇപ്പോള്‍ സി പി എം മണ്ഡലം ആയി മാറിയിരിക്കുന്നു.പഴയ കോഴിക്കോടില്‍ നിന്നു യു ഡി എഫിന് മുന്‍തൂക്കം ഉണ്ടായിരുന്ന തിരുവംബാടിയും ബത്തേരിയും,കല്‍പട്ടയും മാറി പോയി.പകരം വന്ന മൂന്ന് മണ്ഡലങ്ങളും ബേപ്പൂരും,കുന്നമംഗലവും,എലതൂരും സി പി എമിന് മ്രെഗീയ ഭൂരിപക്ഷം ഉള്ളവ.കുന്നമംങല്ത് കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പിലും യു ഡി എഫ് സ്ഥാനാര്‍ഥി യു സി രാമന്‍ ജെയിച്ചു എങ്കിലും ഇതു ഒരു എല്‍ ഡി എഫ് സ്വാധീന മണ്ഡലം ആയിരുന്നു.പുതുക്കിയ കുന്നമംഗലം ഒന്നു കൂടി ചുകന്നു.കാരണം യു ഡി എഫ് അനുകൂല പഞ്ചായതുകലായ മുക്കവും കുരുവതൂരും മറി എല്‍ ഡി എഫ് മുന്‍തൂക്കം ഉള്ള ഒളവന്ന പഞ്ചായത്ത് കൂട്ടി ചേര്‍ത്തു.ബേപ്പൂര് ആകട്ടെ യു ഡി എഫ് തരംഗത്തില്‍ പോലും പതിനായിരകണക്കിന് വോട്ടിന്‍റെ ഭൂരിപക്ഷം എല്‍ ഡി എഫിന് കൊടുക്കുന്ന മണ്ഡലം.പഴയ മേപ്പയൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കൂടി ചേര്‍ത്ത് ഉണ്ടാക്കിയ എലതൂരും എല്‍ ഡി എഫ് അനുകൂലം.എവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആയി മല്സരിക്കുനത് ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റീയാസന്.യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഗവനും ആണ്.ഇരുവരും പുതുമുഖങ്ങള്‍.അത് കൊണ്ട് തന്നെ പ്രത്യേകിച്ച് എതിര്‍ വികാരം ഒന്നും തന്നെ ഇല്ല.കോഴിക്കോടിന് വേണ്ടി അടി ഉണ്ടാക്കി പോയ ജനത ദളിന് മണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍ പോലും നിര്‍ണായക വോട്ടില്ല.എന്‍ സി പി ക്കും പി ഡി പി യ്ക്കും അതിലും സ്വാധീനം ഉണ്ട്.യു ഡി എഫിന് സ്വാധീനം ഉണ്ട് എന്ന് വിശ്വസിക്കപെടുന്ന കൊടുവള്ളിയില്‍ പി ടി എ രഹീം മൂലം അത് ഗണ്യമായി കുറഞ്ഞിട്ടും ഉണ്ട്.മണ്ഡലത്തിലെ ശക്തമായ സി പി എം സംഘടനാ ശക്തി റിയാസിന് വന്‍ വിജയം തന്നെ നേടി കൊടുക്കും.
Thursday, March 19, 2009
മാറിയ മണ്ഡലങ്ങളുടെ മനസ്1 ഇടുക്കി
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളും നിയമസഭാ മണ്ഡലങ്ങളും അടി മുടി ഉടച്ചു വാര്‍ത്തത്തിനു ശേഷം നടുക്കുന്ന ആദ്യ തിരെഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും മല്‍സരിക്കുന്ന സ്ഥാനാര്‍ത്തികളുടെ വ്യെക്തി ബന്ദ്ധങളും ജാതി സമ വാക്യങ്ങളും പരിശോദിച്ചു ആര്‍ക്കാണ് സാധ്യത എന്ന് വിലയിരുത്താനുള്ള എന്‍റെ ഒരു എളിയ ശ്രേമം
മണ്ഡല പുനര്‍ നിര്‍ണയം കേരളത്തില്‍ പൊതുവെ എല്‍ ഡി എഫിന് പ്രത്യേകിച്ച് സി പി എമിന് അനുകൂലമാണ്.എങ്കിലും പത്തനംതിട്ട,ചാലക്കുടി,വയനാട് മലപ്പുറം തുടങ്ങിയ മണ്ഡലങ്ങള്‍ യു ഡി എഫിനും വ്യെക്തമായ മുന്‍തൂക്കം നല്കുന്നു.എങ്കിലും ഷുവര്‍ സീറ്റുകള്‍ കൂടുതലും എല്‍ ഡി എഫിനാണ്.അതിനു കാരണം മണ്ഡല പുനര്‍ നിര്‍ണയ കമ്മറ്റിയില്‍ കോണ്‍ഗ്രസിനെ പ്രെധിനീകരിച്ചു ഉണ്ടായിരുന്നത് പി സി ജോര്‍ജും ഗംഗാധരനും ആയിരുന്നു.ചര്‍ച്ചകള്‍ നടന്ന കാലത്താണ് കോണ്‍ഗ്രസിലെ ഗ്രൂപ് വഴക്ക് മൂത്തതും.ഇവര്‍ രണ്ടു പേരും അന്ന് കരുണാകരന്റെ കൂടെ.(പി പി ജോര്‍ജ് പിനീട് കരുണാകരനെ വിട്ടു കോണ്‍ഗ്രസില്‍ തന്നെ തുടര്‍ന്നു) .മാത്രമല്ല മാണി കോണ്‍ഗ്രസിനെ പ്രെധിനീകരിച്ചു ഉണ്ടായിരുന്നത് പി സി തോമസും.അതും അങ്ങനെ തന്നെ വിമതനായി പോയി.മാണിയുടെ വീടിരിക്കുന്ന മരങ്ങാട്ട് പിള്ളി പഞ്ചായത്ത് വരെ പാല മണ്ഡലത്തില്‍ നിന്ന് മാറ്റി പണി കൊടുക്കുകയും ചെയ്തു.ചുരുക്കത്തില്‍ ലീഗുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ യു ഡി എഫി ന്റെ കാര്യം പറയാന്‍.അതാകട്ടെ ന്യുനപക്ഷം ആയി പോവുകയും ചെയ്തു.അത് കൊണ്ടാണ് ഈ പ്രാവശ്യം 8സീറ്റെങ്കിലും എല്‍ ഡി എഫിന് ഉറപ്പു ആണ് എന്ന് മനോരമയും മത്രെഭൂമിയും വരെ പറഞ്ഞത്.
ഇടുക്കി
ഇടുക്കി മണ്ഡലം പരിശോദിച്ചാല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു മണ്ഡലമാണ് ഇടുക്കി.പ്രത്യേകിച്ച് യാക്കോബായ സഭയ്ക്കും കത്തോലിക്കാ സഭയ്ക്കും മുന്‍തൂക്കം ഉണ്ട്.പഴയ ഇടുക്കിയില്‍ നിന്നും റാന്നി,പത്തനംതിട്ട മണ്ഡലങ്ങള്‍ മാറി പകരം വന്നത് കോതമംഗലവും മൂവാറ്റുപുഴയും ആണ്.ഇവിടെ മത്സരിക്കുനത് ഫ്രാന്‍സിസ് ജോര്‍ജും പി ടി തോമസും ആണ്.രണ്ടു പേരും കത്തോലിക്കാ സഭയില്‍ പെട്ടവര്‍.ഫ്രാന്‍സിസ് ജോര്‍ജാണ് സിറ്റിംഗ് എം പി. കഴിഞ്ഞ തവണ പരം വോട്ടിനാണ് ജോര്‍ജ് ജെയിച്ചത്.മണ്ഡലം മാറിയപ്പോള്‍ അദ്ദേഹത്തിന് കൂടുതല്‍ അനുകൂലം ആവുകയാണ് ഉണ്ടായത്.കാരണം രണ്ടു യു ഡി എഫ് അനുകൂല മണ്ഡലങ്ങള്‍ മാറി പുതിയതായി വന്ന രണ്ടു മണ്ഡലങ്ങളും ജോര്‍ജിന് അനുകൂലമാണ്.കാരണം കോതമംഗലം മണ്ഡലത്തില്‍ യു ഡി എഫിന് അനുകൂലം ഉണ്ടായിരുന്ന മൂന്നു പന്ചായതുകള്‍ (പോത്താനിക്കാട്,ആയവന,പൈങോട്ടൂര്‍)മാറി സി പി യെമിന് മുന്‍തൂക്കം ഉള്ള കുട്ടമ്പുഴ പഞ്ചായത്ത് കൂട്ടി ചേര്‍ത്തു.മാത്രമല്ല മൂവാറ്റുപുഴ ജോര്‍ജിന്‍റെ ജന്മ സ്ഥലവും കൂടിയാണ്.പുതിയ മൂവാറ്റുപുഴ തൊടുപുഴയെക്കളും ജോസഫ് ഗ്രൂപ്പിന് അനുകൂലവും ആണ്..ഇതും ജോര്‍ജിന് അനുകൂലമാണ്.മണ്ഡലത്തിലെ പ്രബല കക്ഷി ആയ യാക്കോബായ സഭ വ്യെക്തമായ എല്‍ ഡി എഫ് ആഭിമുഖ്യം കാണിക്കുന്നു.എന്നാല്‍ മറ്റൊരു കക്ഷിയായ കത്തോലിക്കാ സഭ എല്‍ ഡി എഫിന് എതിരാണ്.എങ്കിലും മണ്ഡലത്തിലെ കത്തോലിക്കാ വിശ്വാസികളില്‍ വ്യെക്തിപരമായ് ജോര്‍ജിനും പി ജെ ജോസഫിനും ഉള്ള സ്വാധീനം അദ്ദേഹത്തിന് ഗുണം ചെയ്യും.പി ടി തോമസിന് അനുകൂലമാകുന്ന ഘടകങ്ങള്‍ പ്രധാനമായും മൂന്നാര്‍ പ്രശനം ആണ്.അത് തോമസിന് അനുകൂലമാണ്.മാത്രമല്ല തൊടുപുഴ മണ്ഡലത്തിലും ഇടുക്കി ഡി സി സി പ്രേസിടന്റ്റ് എന്ന നിലയില്‍ ഇടുക്കി ജില്ലയിലെ മറ്റു നാല് മണ്ഡലങ്ങളിലും സുപരിച്ചതനാണ്.തൊടുപുഴ മണ്ഡലത്തില്‍ അദ്ദേഹം രണ്ടു പ്രാവശ്യം ജെയിച്ചു എം എല്‍ എ ആയതാണ്.അദ്ദേഹത്തിന്‍റെ പ്രധാന ന്യുനത പറയുകാനെങ്കില്‍ ഇടുക്കി ജില്ലയില്‍ സുപരിചതന് ആണെങ്കിലും കോതമംഗലം മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ പി ടി തോമസ് അപരിച്ചതാനാണ്. മണ്ഡലങ്ങള്‍ തിരിച്ചു പറയുകയാണെങ്കില്‍ മൂവാറ്റുപുഴ,കോതമംഗലം,തൊടുപുഴ,ഉടുംബംചോല എന്നീ മണ്ഡലങ്ങള്‍ എല്‍ ഡി എഫിന് അനുകൂലമാണ്.ഇടുക്കി മണ്ഡലം യു ഡി എഫിനും അനുകൂലം.പീരുമെടും,ദേവികുലവും ആര്‍ക്കും മുന്‍തൂക്കം നല്‍കുന്നില്ല.വ്യെക്തി പരമായി കത്തോലിക്കാ വോട്ടുകള്‍ പിടിക്കാന്‍ ജോര്‍ജിന് കഴിഞ്ഞാല്‍ വന്‍ വിജയം തന്നെ അദ്ദേഹം നേടും.
Sunday, March 15, 2009
ആരാണീ ഹൈബി ഈടനും.ടി സിദ്ധിക്കും
സമീപ കാലത്തായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു യുവ രത്നങ്ങള്‍ ആണല്ലോ ഹൈബി ഈടനും സിദ്ധിക്കും.രണ്ടു പേരും കോണ്‍ഗ്രസിന്‍റെ പോഷക സംഘടന നേതാക്കള്‍.ഒരാള് കെ എസ് യു വിന്‍റെ അഖിലേന്തിയ നേത്രെത്തിലും മറ്റൊരാള്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതാവും.രണ്ടു പേരെയും മോളീന്ന് നൂലെകെട്ടി മാഡം ഇറക്കിയവര്‍.രണ്ടു പേരും ലോകസഭ ഇലക്ഷനില്‍ സീറ്റ് കിട്ടാന്‍ സാധ്യത ഉള്ളവര്‍.ഇങ്ങനെ ഒരുപാടു സാമ്യം ഇവര്‍ തമ്മില്‍ ഉണ്ട്.പക്ഷെ ഞാന്‍ പറയാന്‍ വന്ന കാര്യം ഇതല്ല.മറ്റൊരു സമയവും ഇവര്‍ തമ്മില്‍ ഉണ്ട്.കോണ്ഗ്രസ് സംസ്ഥാനത്ത് നേരിട്ട രണ്ടു നിര്‍ണായക ഉപ തിരെഞ്ഞെടുപ്പില്‍ ഇവര്‍ രണ്ടു പേരും കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്.രണ്ടും പ്രത്യക്ഷത്തില്‍ മുഖ്യമന്ത്രി ആണ്ടനിയിക്കെതിരെ ആയിരുന്നു.ഒന്നു കരുണാകരനെ വെട്ടി ആന്റണി മുഖ്യ മന്ത്രി ആയ കാലം.എം എല്‍ എ അല്ലാതിരുന്ന ആന്റണി തിരൂരങ്ങാടി ഉപതിരെഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു.അവിടെ ഇങ്ങനെ ഉപ തിരെഞ്ഞെടുപ്പ് വന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്.ബാബറി മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്ന നരസിംഹരവൂന്റെയും കോണ്‍ഗ്രസിന്റെയും ക്കോടെ ഉള്ള പൊറുതി മുസ്ലീം ലീഗ് അവസാനിക്കത്തത്തില്‍ പ്രേതിഷേടിച്ചു എം എല്‍ എ ആയിരുന്ന യു എ ബീരാന്‍ രാജി വച്ചതിനാലാണ്.മത്സരിച്ചാല്‍ തൊട്ടു പോയാലോ എന്ന പേടി ഉള്ളത് കൊണ്ടാണ് മുസ്ലീം ലീഗ് മല്‍സര രംഗത്ത് നിന്നു പിന്‍മാറിയത്.അന്ന് അറിയപെടുന്ന സിമി നേതാവ് ആയിരുന്നു ഇന്നത്തെ യൂത്ത് നേതാവ്.രോക്ഷം തിളച്ചു മറിഞ്ഞ ഇന്നത്തെ യുവ നേതാവ് അന്ന് ആന്റണിക്കെതിരെ സജീവമായി വോട്ടു പിടിച്ചു.അത് പോലെ പിനീട് ആന്റണി മുഖ്യമന്തി ആയിരുന്ന സമയത്താണ് പ്രസിദ്ധമായ എറണാകുളം ഉപ തിരെഞെടുപ്പ് നടന്നത്.ഹൈബി ഈടന്റെ പിതാവ് ജോര്‍ജ് ഈഡന്‍ മരിച്ചപ്പോഴാണ് എറണാകുളത്തു തിരെഞ്ഞെടുപ്പ് വേണ്ടി വന്നത്.യു ഡി എഫ് സ്ഥാനാര്‍ഥി ആയി മല്‍സരിക്കുന്നത് എം ഓ ജോണ്‍.എതിര് സെബാസ്റ്റിയന്‍ പോള്‍.എം ഓ ജോണേ തോല്‍പ്പിക്കും എന്ന് കട്ടായം പറഞ്ഞുകൊണ്ട് ലീഡര്‍ വ്യാപകമായി കാമ്പയിന്‍ നടത്തുന്ന കാലം.ജെയിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മന്ത്രി സഭ മുഴുവനും .കരുണാകരന്‍റെ സ്ഥാനര്‍ത്തിയെ വെട്ടി ജോണിനെ സ്ഥാനാര്‍ഥി ആക്കിയ ആണ്ടനിയടെ പ്രസ്റ്റീജ് പോരാട്ടം .അന്ന് ജോണിനെതിരെ വോട്ടു ചോദിക്കുന്ന ഹൈബി ഈടനെ ഇന്ത്യ വിഷിയനും എഷിയാ നെറ്റും ഉള്പ്പെടെ ഉള്ള മാധ്യമങ്ങള്‍ കേരള ജനതയെ കാട്ടി തന്നതാണ്.തിരൂരങ്ങാടിയില്‍ ആന്റണി രെക്ഷപെട്ടു എങ്കിലും എറണാകുളത്തു അടിപറഞ്ഞു.
ഏത് പാര്‍ട്ടി ആണെങ്കിലും പാര്‍ട്ടിയുടെ നിലപാടിനോട് യോജിച്ചു വന്നാല്‍ അവരെ മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ സഹകരിപ്പിക്കണം എന്നാണ് എന്‍റെ വെക്തിപരമായ അഭിപ്രായം.അതിന് ഒരു മടിയും ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്ഗ്രസ് .ഗുജറാത്തില്‍ മുസ്ലീങ്ങളെ കൂട്ടകൊല ചെയ്യാന്‍ നേത്രെതെം നല്കിയ വഗേല ഉള്‍പെടെ ഉള്ളവരെ കൈ നീട്ടി സീകരിച്ച പാര്‍ട്ടി ആണ് കോണ്ഗ്രസ്.നമ്മടെ കര്‍ണാടകത്തിലെ ബംഗാരപ്പ തന്നെ എത്രയോ പ്രാവശ്യം കോണ്‍ഗ്രെസിന്റെ നിലപാട് അംഗീകരിച്ചു ആ പാര്‍ട്ടിയില്‍ ചേര്‍ന്നു.പുള്ളിക്ക് ഇടക്കിടക്കെ നിലപാടില്‍ മാറ്റം വരും അന്നേരം പുറത്താക്കും.പിന്നെ നിലപാട് മാറുമ്പോള്‍ തിരിച്ചു എടുക്കും.ഇങ്ങനെ എത്ര പ്രാവശ്യം എടുത്തു എന്ന് ബംഗാരപ്പക്ക് പോലും കണക്കു കാണില്ല.ഏതായാലും എതിരെ പ്രവര്‍ത്തിച്ചവരെ രണ്ടു മൂന്നു വര്‍ഷംകൊണ്ടു സംഘടനെയടെ നിര്‍ണായക സ്ഥാനങളില്‍ ഇരുത്തുന്ന പാര്‍ട്ടി കോണ്ഗ്രസ് മാത്രം ആയിരിക്കും. മിക്ക പാര്‍ട്ടിയിലും അതിന് കൂടതല്‍ സമയം എടുക്കും
"രണ്ടു മൂന്നു വര്‍ഷം കൊണ്ടൊരു
സിമിക്കാരനെ നേതാവാക്കുന്നതും മാഡം
യൂത്ത് നേതാവായി വിലസിയവനെ
വലിച്ചു താഴെ ഇടുന്നതും മാഡം."
Saturday, March 14, 2009
വെളിയം പറഞ്ഞ 65ലെ തിരെഞ്ഞെടുപ്പും ആട്ടിങ്ങലെ സ്ഥാനാര്‍ഥി എ സമ്പത്തും.
പുതിയ വാര്‍ത്ത കണ്ടില്ലേ ?ആറ്റിങ്ങല്‍ ഉള്‍പെടെ ഉള്ള മണ്ഡലങ്ങളില്‍ 65ലെ ചരിത്രവും പറഞ്ഞു സി പി ഐ മല്‍സരിക്കാന്‍ വേണ്ടി സ്ഥാനര്‍ത്തികളുടെ പാനല്‍ ഉണ്ടാക്കിയിരിക്കുന്നു.വെളിയം ആശാന്‍ തിരിഞ്ഞു ചരിത്രം ഒന്നു പഠിച്ചാല്‍ നന്നായിരിക്കും.നിങ്ങള്‍ ആറ്റിങ്ങലില്‍ അന്ന് തോല്‍പ്പിക്കാന്‍ ശ്രെമിച്ച അനിരുധന്റെ മകന്‍ തന്നെയാണ് ഇപ്പോള്‍ ആറ്റിങ്ങല് സ്ഥാനാര്‍ഥി എന്നത് തികച്ചും യദ്രേസ്ചികം മാത്രം ആയിരിക്കും.
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം ജയിലി ല്‍. ചൈനാ ചാരന്‍മാരെന്നാരോപിച്ചായിരുന്നു അവരെ ഇരുമ്പഴികള്‍ക്കുള്ളിലാക്കിയത്. ഇതാണ് 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്ത ലം. ആര്‍. ശങ്കര്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കാ ലം. കമ്യൂണിസ്റ്റ് പാര്‍ട്ടയില്‍ പിളര്‍പ്പുണ്ടായശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പെന്ന പ്രത്യേകതയും 1965-നുണ്ട്. അന്നു സംസ്ഥാനം മുഴുവന്‍ ശ്രദ്ധിച്ച മത്സരം നടന്ന മണ്ഡല മാണ് ആറ്റിങ്ങല്‍. അവിടെ മുഖ്യമന്ത്രി ആര്‍. ശങ്കര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എതിരാളി സിപി എം തീപ്പൊരി കെ. അനിരുദ്ധന്‍.സി പി ഐ നിര്‍ത്തിയിരുന്നു ഒരു സ്ഥാനര്‍ത്തിയെ.സി പി എമിലെ സമുന്നത നേതാക്കള്‍ക്കൊപ്പം അനിരുദ്ദത് നും അന്നു ജയിലില്‍ രാഷ്ട്രീയ തടവുകാരന്‍. ഇരുമ്പഴികള്‍ക്കുള്ളില്‍ കിടന്നുകൊണ്ടാണു ശങ്കറിനെ തിരുവനന്തപുരത്തുകാരുടെ സഖാവു നേരിട്ടത്. ഫലം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. ശങ്കര്‍ തോറ്റു. അനിരുദ്ധന്‍ കേരളത്തിന്റെ ആദ്യ ജയന്റ് കില്ലറുമായി. 1965-ലെ തിരെഞ്ഞെടുപ്പില്‍ ജെയിലില്‍ കിടന്നു മല്‍സരിച്ച അച്ചന് വേണ്ടി വോട്ടു ചോദിച്ച മകന്‍ സമ്പത്തിനു അന്ന് പ്രായം മൂന്നു വയസു.പേരൂര്‍ക്കടയിലെ ദിവാകരന്‍ എന്ന സ ഖാവ് അനിരുദ്ധന്റെ ഒരു ചിത്രം വരച്ചിരുന്നു. ജയിലിലെ കമ്പിയഴികളില്‍ പിടിച്ചുകൊണ്ട് അനിരുദ്ധന്‍ നില്‍ക്കുന്നതാണു ചിത്രം. ഇതായിരുന്നു പ്രധാന പ്രചാരണായുധം. സമാനമായ നിരവധി ബോ ര്‍ഡുകളും സജീവമായുണ്ടായിരുന്നു. ഉന്തുവണ്ടികളിലും മറ്റും ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പ്രചാരണം വലിയ വിജയമായി. ഇതു കോണ്‍ഗ്രസിനെ വലിയതോതി ല്‍ അങ്കലാപ്പിലാക്കി. അവര്‍ ആ ചിത്രങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. അതോടെ അതിനു കാവല്‍ നില്‍ക്കേണ്ട അവസ്ഥയാ യി. പാര്‍ട്ടി സഖാക്കളുടെയും അമ്മാവന്‍മാരുടെയും തോളത്തിരുന്നായിരുന്നു സമ്പത്ത് അച്ഛനുവേണ്ടി വോട്ടു പിടിക്കാനിറങ്ങിയത്. ഒപ്പം കൈയിലൊരു പാല്‍ക്കുപ്പിയും ഉണ്ടാവും. ഓ രോ സ്ഥലത്തെത്തുമ്പോഴും കാറിന്റെ മുകളില്‍ സമ്പത്തിനെ കയറ്റിനിര്‍ത്തും. അച്ഛനു വോട്ടു ചെയ്യ ണമെന്ന് സമ്പത്ത് അവിടെനിന്നു വിളിച്ചുപറയും. അന്നത്തെ ആ മൂ ന്നു വയസുകാരന്‍ 28 വര്‍ഷത്തിനുശേഷം ആറ്റിങ്ങല്‍ ഉള്‍പ്പെടുന്ന ചിറയിന്‍കീഴ് പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ജയിച്ചുകയറിയതു മറ്റൊരു ചരിത്രം. ചിറയിന്‍കീഴ് മണ്ഡലം ഇപ്പോഴില്ല. പുനര്‍നിര്‍ണയത്തിലൂടെ ആറ്റിങ്ങലായി. ആറ്റിങ്ങലില്‍ ഇക്കുറിയും ഇടതുസ്ഥാനാര്‍ഥിയാണു സമ്പ ത്ത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം തലസ്ഥാനത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അനിരുദ്ധന്‍ സഖാവിപ്പോള്‍.
പഴയതൊന്നും ഓര്‍ക്കാതെയും ഓര്‍മ്മിപ്പികാതെയും ഇരുന്നാല്‍ ആശാനും ആശാന്‍റെ ശിഷ്യര്‍ക്കും കൊള്ളാം.താഴെ തട്ടില്‍ മുതല്‍ സി പി ഐ പ്രവര്‍ത്തകര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം.
Friday, March 13, 2009
65ലെ തിരെഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ചത് ആര്.
ആകെ മല്‍സരിച്ചത് - 79സീറ്റ്
കെട്ടിവച്ച കാശു പോയത് - 54സീറ്റ്
ബാക്കി ഉള്ളത് - 25സീറ്റ്
വെളിയം പറഞ്ഞതു - 33സീറ്റ്
ഇതെങ്ങനെ ശരി ആകും.പഴയ കണക്കു കിട്ടുമോ എന്ന് തപ്പി കൊണ്ടിരിക്കുമ്പോള്‍ പീപ്പിള്‍ ടി വി യില്‍ പ്രഭ വര്‍മയുടെ ഒരു റിപ്പോര്‍ട്ട് കണ്ടു.
അന്യോക്ഷിച്ചു നടന്നതിലും കൂടുതല്‍ കിട്ടി.ശേഷം ആരാണ് വളര്‍ന്നത് എന്നും അദ്ദേഹം ചൂണ്ടി കാണിച്ചു തരുന്നു.അതെന്തായാലും തനിച്ചു മത്സരിച്ചാല്‍ ഒരു സീറ്റിലും സി പി ഐ ജയിക്കില്ലാന്നു ഉള്ള ബോധം എങ്കിലും ആശാന് ഉള്ളത് നല്ലതാണു.പണി എടുക്കാനും വെള്ളം കോരനും വിറകു വെട്ടാനും സി പി എം ചോറുണ്ണാന്‍ സി പി ഐ (കടപ്പാട് ജിവി) ഈ നിലയാണ് നിലവില്‍ ഉള്ളത്.
പിണറായിയുടെ വിശദീകരണം
from the press meeting of pinarai
സിപിഐയുടെ ലോകസ്ഭാ സീറ്റുകളൊന്നും കൈവശപ്പെടുത്താന്‍ സിപിഎം ശ്രമിച്ചിട്ടില്ല. പരസ്പരം ചര്‍ച്ച ചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില നിലപാടുകള്‍ കൈക്കൊള്ളുക മാത്രമാണ് തങ്ങള്‍ ചെയ്തിട്ടുള്ളത്. ഘടകകക്ഷികളുടെ ഒരവകാശവും സിപിഎം കവര്‍ന്നിട്ടില്ല. പലപ്പോഴും സിപിഐയുടെ താത്പര്യങ്ങള്‍ക്കു വഴങ്ങുന്നു എന്ന പഴി മറ്റു ഘടകകക്ഷികളില്‍ നിന്നു കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.പൊന്നാനി മണ്ഡലത്തില്‍ സിപിഎം അവകാശം ഉന്നയിച്ചിട്ടില്ല. ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കു ഇടതു സ്ഥാനാര്‍ഥികള്‍ പതിവായി തോല്‍ക്കുന്ന മണ്ഡലമാണിത്. ഇത്തവണ യുഡിഎഫിനെയും മുസ്്ലിം ലീഗിനെയും തോല്‍പിക്കാന്‍ പറ്റുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് അവിടെ നിലനില്‍ക്കുന്നത്. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് അവിടെ എല്ലാവര്‍ക്കും സ്വീകാര്യനായ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം സിപിഐ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോയത്. അവിടെ സ്വതന്ത്രനായി പ്രചാരണത്തിനിറങ്ങിയ ഡോ. ഹുസൈന്‍ രണ്ടത്താണിയെ താന്‍ കണ്ടിട്ടില്ല. നേരിട്ട് അറിയുകയുമില്ല. പിന്നെങ്ങനെ അദ്ദേഹം എന്റെയോ സിപിഎമ്മിന്റെയോ സ്ഥാനാര്‍ഥിയാകും? സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ ഇസ്മായിലാണു രണ്ടത്താണിയുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഐ ചിഹ്നത്തില്‍ മത്സരിക്കാന്‍ രണ്ടത്താണി വിസമ്മതിച്ചതും ജയിച്ചു കഴിഞ്ഞാല്‍ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വീകരിക്കില്ല എന്ന് അദ്ദേഹം പറഞ്ഞതുമാണ് സിപിഐയെ ചൊടിപ്പിച്ചതെന്നു വേണം മനസിലാക്കാന്‍. രണ്ടത്താണി ഇപ്പോള്‍ പ്രചാരണത്തില്‍ വളരെ മുന്നോട്ടു പോവുകയും ചെയ്തു. രണ്ടത്താണി ഇന്നലെ ഞങ്ങളുടെ ആളായിരുന്നില്ല. ഇന്നും ഞങ്ങളുടെ ആളല്ല. നാളെ ഞങ്ങളുടെ ആളാക്കാന്‍ ഉദ്ദേശവുമില്ല. പിണറായി കൂട്ടിച്ചേര്‍ത്തു.സിപിഐ മത്സരിച്ച അടൂര്‍ ലോക്സഭാ മണ്ഡലം ഡിലിമിറ്റേഷന്റെ ഭാഗമായി ഇല്ലാതായി. അതിപ്പോള്‍ പത്തനംതിട്ട മണ്ഡലത്തിന്റെ ഭാഗമാണ്. അതുകൊണ്ട് പത്തനംതിട്ട മണ്ഡലം സിപിഐക്കു വിട്ടുകൊടുക്കാന്‍ ആലോചിച്ചു. എന്നാല്‍ അവര്‍ക്കു മാവേലിക്കര മതിയെന്ന ആവശ്യം ഉയര്‍ന്നു. ഞങ്ങളുടെ സിറ്റിങ് സീറ്റ്‌ആയിട്ടുപോലും മുന്നണി മര്യാദയുടെ ഭാഗമായി ഈ സീറ്റു വിട്ടുകൊടുക്കുകയായിരുന്നു. പൊന്നാനിയില്‍ പൊതുസ്വതന്ത്രനെന്ന് എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ സമ്മതിച്ചതിനു പകരമായിരുന്നു ഈ വിട്ടുവീഴ്ച.കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലും സമാനമായ പ്രശ്നങ്ങളുണ്ട്. അതുകൊണ്ടുതന്നെ അവിടെ ചില തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. അതേക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഘടകകക്ഷികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കുന്ന നയമാണ് സിപിഎമ്മിന്. വക്കച്ചന്‍ മറ്റത്തിലിനെയും എന്‍.കെ പ്രേമചന്ദ്രനെയും രാജ്യസഭയിലെത്തിച്ചതു മുന്നണി മര്യാദയുടെ ഭാഗമായാണ്. ഇക്കുറി രാജ്യസഭയിലേക്ക് ഒഴിവു വന്നപ്പോഴും സിപിഐ സ്ഥാനാര്‍ഥിയെ പരിഗണിച്ച കാര്യം പിണറായി ഓര്‍മിപ്പിച്ചു. തനിക്കു സമചിത്തതയില്ല എന്ന വെളിയം ഭാര്‍ഗവന്റെ പരാമര്‍ശത്തെ പിണറായി വിജയന്‍ പരിഹസിച്ചു. എല്‍ഡിഎഫ് യോഗങ്ങളില്‍ പരുഷവാക്കുകള്‍ ഉപയോഗിച്ചു കലഹിക്കാറുള്ള വെളിയത്തിനോടു തങ്ങള്‍ ക്ഷമാപൂര്‍വം പെരുമാറാറുള്ളതുതന്നെ തങ്ങളുടെ സമചിത്തതയുടെ ഉദാഹരണമാണ്- പിണറായി പറഞ്ഞു. 1970-ലെ കാര്യങ്ങള്‍ മറക്കരുത് എന്ന വെളിയത്തിന്റെ പരാമര്‍ശത്തിനും പിണറായി വ്യക്തമായ മറുപടി നല്‍കി. 70-ല്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു സിപിഐ. കോണ്‍ഗ്രസ് അനുകൂല നിലപാടാണ് അക്കാലങ്ങളില്‍ സിപിഐ സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് -സിപിഐ ഭരണത്തിന്റെ അനുഭവങ്ങളെക്കുറിച്ചു എനിക്കു വ്യക്തിപരമായിത്തന്നെ പറയാന്‍ കഴിയും. ആ കാലത്തിന്റെ പാടുകള്‍ പേറുന്ന ആളാണ് ഞാന്‍. അടിയന്തിരാവസ്ഥക്കാലത്ത് ഏല്‍ക്കേണ്ടിവന്ന ക്രൂര ലോക്കപ് മര്‍ദനം ഓര്‍മിച്ചുകൊണ്ട് പിണറായി പറഞ്ഞു. 1965-ലെ കാര്യമാണ് വെളിയം ഓര്‍മിപ്പിക്കുന്നതെങ്കില്‍, അന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെപ്പോലെ ഒരാളെ തലശേരിയില്‍ നിര്‍ത്തി കെട്ടിവച്ച കാശ് നഷ്ടപ്പെടുത്താന്‍ സിപിഐക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്നു മറുപടി പറയേണ്ടി വരും. അന്ന് 79 സീറ്റുകളില്‍ മത്സരിച്ച് 54 ലും അവര്‍ക്കു കെട്ടിവച്ച കാശു നഷ്ടമായി. അത്ര ഗതികേട് ഞങ്ങള്‍ക്കുണ്ടായില്ല- പിണറായി ഓര്‍മിപ്പിച്ചു.
Wednesday, March 11, 2009
പി കെ ബിജു -ചെന്തീയില്‍ ചാലിച്ച ചന്ദന പൊട്ട്
വീടില്ല,ഭക്ഷണം ഇല്ല,പുസ്തകം ഇല്ല,അച്ചന് ക്യാന്‍സര്‍,എന്നിട്ടും ബിജു പഠിച്ചു രാഷ്ട്രീയത്തിലും ഇറങ്ങി,പി എച്ച് ഡി നേടി ,എസ് എഫ് ഐ അഖിലേന്ത്യ അദ്ധ്യക്ഷന്‍ ആയി ,ഇനി ജനങ്ങള്‍ അനുഗ്രഹിച്ചാല്‍ ആലത്തൂരിലെ എം പിയും.
എം എസി വരെ രാത്രി വൈകുവോളും ഇരുന്നു ബിജു പുകവലിക്കും .കൂട്ടിനു അച്ഛനും ഉണ്ടാവും.സംശയിക്കണ്ട വലിച്ചു കേറ്റുന്ന പുക സിഗ്രറ്റിന്റെയോ പുക അല്ല .മണ്ണെണ്ണ വിളക്കിന്‍റെ പുക ആണ്.കുടി കിടപ്പായി കിട്ടിയ തുണ്ട് ഭൂമിയില്‍ വൈദ്യുതി ഇല്ലാത്ത വീട്ടില്‍ പട്ടിണി ശീലമാക്കിയാണ് ബിജു പഠിച്ചതും വളര്‍ന്നതും എല്ലാം.മഴക്കാലം ആയാല്‍ പട്ടിണി പെയതിറങ്ങും ബിജുവിന്റെ കുടുംബത്തില്‍.മഴയത്തും വെയിലത്തും ശരീരം നോക്കാതെ ബിജുവിന്റെ അച്ഛന്‍ കുട്ടപ്പനും അമ്മ ഭവാനിയും അന്യരുടെ പാടങ്ങളില്‍ പണി എടുത്താണ് ബിജു ഉള്‍പെടെ ഉള്ള മൂന്നു കുഞ്ഞുങ്ങളെ വളര്‍ത്തിയത്.പട്ടിണി ആണെങ്കിലുംപഠനത്തില്‍ പിന്നോക്കം പോകരുതെന്ന വാശിയില്‍ ആ അച്ഛന്‍ വളര്‍ത്തിയ ആ മകന്‍ പഠനത്തില്‍ പിനോക്കം പോയില്ല എന്ന് മാത്രം അല്ല സംഘടന മികവും കാണിച്ചു എസ് എഫ് ഐ യുടെ അഖിലേന്ത്യ അദ്ധ്യകഷനും അത് വഴി ഇപ്പോള്‍ ആലത്തൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആയി .
എം എസി കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ ആയി ജോലി ലഭിച്ചപ്പോള്‍ ദാരിദ്ര്യം മൂലം ഉള്ള സമ്മര്‍ദത്തെ അതിജീവിച്ചു സഘടനയില്‍ ഉറച്ചു നില്ക്കാന്‍ ഉള്ള പാര്‍ട്ടി നിലപാട് അംഗീകരിച്ചു കൂറ് തെളിയിച്ച ബിജുവിന് പാര്‍ട്ടി ഏല്‍പിക്കുന്ന പുതിയ ദൌത്യം ആലത്തൂരിലെ മത്സരം ആണ്.മകന്‍ എം പി ആയി വരുന്നതും കാത്തു ഒരാള്ക്ക് കഷ്ടിച്ച് നടക്കാന്‍ പറ്റുന്ന വഴി അവസാനിക്കുനിടത് ഉള്ള ചെറിയ വീട്ടില്‍ ബിജുവിന്റെ അമ്മ കാത്തിരിക്കുന്നു.
Monday, March 9, 2009
അബ്ധുള്ളകുട്ടി ഒരു മണ്ടന്‍ കുട്ടി
Saturday, March 7, 2009
ഹൈക്കമാന്റിനും മുകളില്‍ ഉള്ള ശശി തരൂര്‍
ലോകസഭ സ്ഥാനര്‍തികളെ തീരുമാനിക്കാന്‍ ഇവിടെ കേരളത്തില് നമ്മടെ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഉപ സമതിയും രൂപീകരിച്ചു ചര്‍ച്ച ചെയ്യുന്നു.അവിടെ അങ്ങ് അമേരിക്കയില്‍ നമ്മുടെ തരൂര്‍ ചേട്ടന്‍ കൊക്കോ കോള കമ്പനി സ്പോന്‍സര്‍ ചെയ്ത ഒരു പരിപാടിയില്‍ തന്‍റെ ലോക സഭ സ്ഥാനര്‍ത്തിതും സ്വയം പ്രഖ്യാപിക്കുന്നു.പത്തു ദിവസത്തിനുള്ളില്‍ ഒദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും ജോ തോമസ് കാരക്കാട്ട് എന്ന മലയാളിയുടെ ചോദ്യത്തിനു മറുപടി ആയി തരൂര്‍ പറഞ്ഞു.അത് കണ്ടു ഞെട്ടിയത് സാദാ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ ആണ്.അവര്‍ ഇപ്പോള്‍ ചോദിക്കുന്നത് എന്തൂട്ട് ഉപ സമതിയാണ് ഉണ്ടാക്കിയീക്കനെ എന്നാണ്? ഉപ സമതീനും പറഞ്ഞു ഇവിടെ കൊറേ ചര്‍ച്ച നടക്കും.സ്ഥാനാര്‍ഥി മോഹികളെ കൊണ്ടു തിരുവനതപുരത്തെ റൂമൊക്കെ നിറയും.അത് മാത്രമെ നടക്കു.സ്ഥാനര്തികളെ അങ്ങ് ഡല്‍ഹീന്നു നൂലെ കെട്ടി ഇറക്കും അവസാനം.അത് മാത്രമെ നടക്കൂ എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഏതു മണ്ഡലത്തിലാണ് മത്സരിക്കുനത് എന്ന് തരൂര്‍ പറഞ്ഞിട്ടില്ലെങ്കിലും പാലക്കാട് മണ്ഡലത്തില്‍ നിറഞ്ഞിരിക്കുന്ന തരൂറിന്റെ ഫ്ലെക്സുകള്‍ മണ്ഡലം പാലക്കാട് തന്നെയാണ് എന്ന് ഉറപ്പിക്കുന്നു.അങ്ങനെയെന്കില്‍ മറ്റൊരു കാര്യവും ഉണ്ട്.കൊക്കോകോളയുടെ ഭൂജല ചൂഷണത്തിനെതിരെ കഴിഞ്ഞ 6വര്‍ഷമായി അതി ശക്തമായ സമരം നടക്കുന്നുണ്ട് പാലക്കാടു.അതെ കൊക്കോ കോളയുടെ കീഴില്‍ ഉള്ള ഫൌന്ടെഷന്‍ ഉപദേശ സമതി അംഗം ആണ് ശശി തരൂര്‍.
Tuesday, March 3, 2009
വെറുക്കപെട്ടവന്ടെ പത്രം
എന്ന പിന്നെ നമ്മുടെ ബൂലോകത്തില്‍ കുറെ ദേശ സ്നേഹികള്‍ ഉണ്ട്.ലാവലിന്‍ കേസിലെ സി എ ജി റിപ്പോര്‍ട്ട് ഒക്കെ എന്ത് ഭംഗി ആയിട്ടാണ് അവര്‍ ചര്‍ച്ച ചെയ്തത്.അവരുടെ ശ്രെദ്ധയില്‍ ഒന്നു കൊണ്ടു വരാം എന്ന് വിചാരിച്ചു ഒരു പോസ്റ്റിട്ടു.ഇതു വരെ വായിക്കത്തവര്‍ക്ക് താല്പരിയം ഉണ്ടെങ്കില്‍ അത് വായിക്കാം .ദേശ സ്നേഹികള്‍ എവിടെ പോയി എന്നറിയില്ല.രണ്ടോ മൂന്നോ പേര്‍ അഭിപ്രായം പറഞ്ഞു അത്ര മാത്രം.അഭിപ്രായം പറഞ്ഞ ഒരു മനോജും ഒരു പോസ്റ്റ്എഴുതി .അതും തഥൈവ .അതെ ഇനി പിണറായിക്കെതിരെ ഉള്ള റിപ്പോര്‍ട്ടില്‍ മാത്രമെ ഈ ദേശ സ്നേഹികള്‍ക്ക് താത്പരിയം ഒള്ളോ.അതെന്നു തോന്നണു.
ഏതായാലും ഈ വാര്‍ത്ത കൊടുത്ത വേരുക്കപെട്ടവന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടു നിര്‍ത്തുന്നു